തിരക്കഥാകൃത്ത്

എസ് എല്‍ പുരം സദാനന്ദന്‍


'പ്രത്യാശ'യാണ് എസ് എല്‍ പുരം സദാനന്ദന്‍ ആദ്യം തിരക്കഥ എഴുതിയ ചിത്രം. ഈ ചിത്രം റിലീസായില്ല. തുടര്‍ന്ന് പി എ തോമസിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം ലോട്ടസ് പിക്ചേഴ്സിന്റെ ' ശ്രീകോവില്‍ ' എന്ന ചിത്രത്തിന് തിരക്കഥ എഴുതി. ഇതാണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ തൊട്ടടുത്ത വര്‍ഷത്തെ അവാര്‍ഡ് 1967-ല്‍ എസ് എല്‍ പുരത്തിന്റെ 'അഗ്നിപുത്രി'ക്ക് ലഭിച്ചു. മികച്ച തിരക്കഥസംഭാഷണ രചയിതാവിനുള്ള 1971-ലെ സംസ്ഥാന അവാര്‍ഡ് എസ് എല്‍ പുരത്തിന്റെ 'ഒരു പെണ്ണിന്റെ കഥ'യ്ക്കായിരുന്നു. യവനിക, ഒരു പെണ്ണിന്റെ കഥ, പുന്നപ്ര വയലാര്‍ , ചെമ്മീന്‍ , കാവ്യമേള തുടങ്ങി ശ്രദ്ധേയമായ ധാരാളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. 'പോയ ദിനങ്ങളേ വന്നിട്ടുപോകുമോ' എന്ന ചിത്രം സംവിധാനംചെയ്തു. പക്ഷേ, ചിത്രം പൂര്‍ത്തിയാകുംമുമ്പേ സംവിധായകക്കുപ്പായം അഴിച്ചുവച്ചു. നൂറ്റി ഇരുപതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. എസ് എല്‍ പുരത്ത് നാരായണന്റെയും കാര്‍ത്ത്യായനിയുടെയും മകനായി 1926-ല്‍ ജനിച്ചു. വളവനാട് ജ്ഞാനോദയം സ്കൂളിലും ചേര്‍ത്തല ഹൈസ്കൂളിലും വിദ്യാഭ്യാസം. തുടര്‍ന്ന് രാഷ്ട്രീയനാടക പ്രവര്‍ത്തകനായി. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനിലും കെപിഎസിയിലും പ്രവര്‍ത്തിച്ചു.

സൂര്യസോമ തിയറ്റേഴ്സ് എന്ന നാടകസമിതി സ്ഥാപിച്ചു.2005 ഒക്ടോബറില്‍ അന്തരിച്ചു. ഭാര്യ: ഓമന. സംവിധായകന്‍ ജയസൂര്യ, അസിസ്റ്റന്‍റ് ക്യാമറാമാന്‍ ജയസോമ എന്നിവര്‍ മക്കള്‍ . ആറ് സഹോദരിമാര്‍ .


സാജന്‍ എ കെ


1985-ല്‍ പുറത്തിറങ്ങിയ 'ഒരുനോക്കു കാണാന്‍ ' ആണ് എ കെ സാജന്റെ ആദ്യ ചിത്രം. ആശാമാത്യു എന്ന പേരിലാണ് ഈ ചിത്രത്തിന് കഥ എഴുതിയത്. ധ്രുവം, ബട്ടര്‍ഫ്ളൈസ്, കാശ്മീരം, ക്രൈം ഫയല്‍ , ജനാധിപത്യം, ചിന്താമണി കൊലക്കേസ് തുടങ്ങി ധാരാളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയുമെഴുതി. വയലന്‍സ്, ലങ്ക എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. പെരിന്തല്‍മണ്ണയില്‍ ഡോ. കുട്ടികൃഷ്ണമേനോന്റെയും അമ്മിണി മാത്യുവിന്റെയും മകനായി 1964-ലാണ് സാജന്‍ ജനിച്ചത്. പെരിന്തല്‍മണ്ണ, തൃശൂര്‍ , കൊച്ചി, തേഞ്ഞിപ്പാലം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: ഷെമി മുഹമ്മദ്. മകന്‍ ‍: സച്ചിന്‍ .


സജീവ് കുമാര്‍ കെ ആര്‍


കല്ലട ഹൗസ്, പോര്‍ത്തിശ്ശേരി, ഇരിഞ്ഞാലക്കുട നോര്‍ത്ത് - 680 125. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സലിം ചേര്‍ത്തല


തെക്കേകൊല്ലറ പി.ഒ., തിരുവനന്തപുരം, ആലപ്പുഴ-688 540. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ശാരംഗപാണി


1960-ല്‍ ഉദയായുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഉമ്മ'യ്ക്കുവേണ്ടിയാണ് ശാരംഗപാണി ആദ്യം തിരക്കഥ എഴുതിയത്. 1961-ല്‍ 'ഉണ്ണിയാര്‍ച്ച' എന്ന ചിത്രത്തിന് രചന നിര്‍വ്വഹിച്ചതോടെ ശാരംഗപാണി ഉദയായുടെ ഭാഗമായി. ഭാര്യ, പാലാട്ടുകോമന്‍ , കണ്ണപ്പനുണ്ണി, തുമ്പോലാര്‍ച്ച, കടത്തനാട്ടുമാക്കം തുടങ്ങി നാല്‍പതോളം ഉദയാ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും എഴുതി. ഇപ്പോള്‍ ' മലയാള കലാഭവന്‍ ' എന്ന പേരില്‍ സ്വന്തമായി നാടക ട്രൂപ്പ് നടത്തുന്നു. കൈനിക്കരയില്‍ കങ്കാളിയുടെയും പാപ്പിയുടെയും മകനായി 1923-ലാണ് ശാരംഗപാണി ജനിച്ചത്. കാഞ്ഞിരംചിറ യുപി സ്കൂളിലും ലിയോ തേര്‍ട്ടീന്ത് കോണ്‍വെന്റിലും സ്കൂള്‍ വിദ്യാഭ്യാസം. ചെറുപ്പത്തിലേ തയ്യല്‍ അഭ്യസിച്ചിരുന്നു. പഠിക്കുന്ന കാലംമുതല്‍ തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു. സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുക്കുകയും ആലപ്പുഴയിലെ നാടകസംഘങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ആലപ്പുഴയില്‍ ഒരു തയ്യല്‍ക്കട തുടങ്ങി. ഈ സമയത്താണ് സിനിമയുമായി ബന്ധപ്പെടുന്നത്. അന്തരിച്ച പ്രശോഭിനി ഭാര്യ. നാലു മക്കള്‍. പതിനൊന്ന് സഹോദരങ്ങള്‍ .


ശരത് ചന്ദ്രന്‍ വയനാട്


തണല്‍, ചീരമുറിയല്‍, കലൂര്‍, നോല്‍പ്പുഴ പി.ഒ., സുല്‍ത്താന്‍ ബത്തേരി-673 592. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ശരത് ആര്‍


ടി.സി.16/312, ഈശ്വരവിലാസം റോഡ്, തൈക്കാട്, തിരുവനന്തപുരം-695 014. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ശശി പരവൂര്‍


തിരക്കഥയെഴുതി സംവിധാനംചെയ്ത കാറ്റുവന്ന് വിളിച്ചപ്പോള്‍ , നോട്ടം എന്നീ ചിത്രങ്ങള്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു കബനി എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. കൗരവര്‍ , അമ്മയാണെ സത്യം, പ്രണയവര്‍ണ്ണങ്ങള്‍ കാറ്റുവന്നു വിളിച്ചപ്പോള്‍ , നോട്ടം എന്നീ സിനിമകള്‍ നിര്‍മ്മിച്ചു. കൊല്ലം ജില്ലയിലെ പരവൂരില്‍ ചെല്ലപ്പക്കുറുപ്പിന്റെയും ശാന്തമ്മയുടെയും മകനായി 1952-ല്‍ ജനിച്ചു. കൊല്ലം എസ്എന്‍ കോളേജില്‍ 1970-ല്‍ ബിരുദം നേടി. തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും ലോ കോളേജില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തരബിരുദവുമെടുത്തു. 1975 മുതല്‍ അഭിഭാഷകന്‍ . ഭാര്യ : കൃഷ്ണാ ശശിധരന്‍ ‍. മക്കള്‍ ‍: പാര്‍വ്വതി, ആദിത്യ.


ശശിധരന്‍ എന്‍


കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


സതീഷ് ബാബു പയ്യന്നൂര്‍


പനോരമ ടെലിവിഷന്‍, ചെട്ടിക്കുളങ്ങര, തിരുവനന്തപുരം-695 020. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്28 News Items found. Page 1 of 3