നടി

ടി ആര്‍ ഓമന


T.R. Omana

1965ല്‍ റിലീസായ പുത്രധര്‍മ്മമായിരുന്നു ടി ആര്‍ ഓമന അഭിനയിച്ച ആദ്യചിത്രവും നായികയായി അഭിനയിച്ച ഏകചിത്രവും. വിമല്‍കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പുതുമുഖം അനില്‍കുമാറും തിക്കുറിശ്ശിയുമായിരുന്നു നായകന്മാര്‍. ആദ്യസിനിമയില്‍ അഭിനയിക്കുമ്പോള്‍ എസ്എസ്എല്‍സി കഴിഞ്ഞ് ആലപ്പുഴയില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുകയായിരുന്നു ടി ആര്‍ ഓമന.

ടി ഇ വാസുദേവന്റെ പുതിയ ആകാശം പുതിയ ഭൂമിയിലെ അഭിനയത്തിനുശേഷം മദ്രാസിലെത്തി. 23- വയസ്സില്‍ വേലുത്തമ്പി ദളവ എന്ന ചിത്രത്തിനുശേഷം ധാരാളം ചിത്രങ്ങളില്‍ അവസരം ലഭിച്ചു. അമ്മവേഷത്തിലൂടെ പ്രശസ്തയായി. കൊട്ടാരക്കര, സത്യന്‍, നസീര്‍, മധു, സുകുമാരന്‍, ജയന്‍, സോമന്‍ തുടങ്ങിയവരുടെയെല്ലാം അമ്മയായി അഭിനയിച്ചു.

അശ്വമേധം, മുള്‍ക്കിരീടം, ശിക്ഷ തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ശാരദ അഭിനയിച്ച എല്ലാ ചിത്രങ്ങള്‍ക്കും ഓമനയാണ് ശബ്ദം നല്‍കിയത്. മറുനാടന്‍ നടികളായ ലില്ലി ചക്രവര്‍ത്തി, വഹിദ റഹ്മാന്‍ തുടങ്ങിയവര്‍ ശബ്ദം നല്‍കിയിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയ കമ്മിറ്റിയില്‍ അംഗമായിരുന്നു. നല്ലൊരു കഥകളി നര്‍ത്തകികൂടിയാണ്. കലാമണ്ഡലം കൃഷ്ണന്‍നായര്‍ക്കൊപ്പം നിരവധി വേദികളില്‍ കഥകളിയാടിയിട്ടുണ്ട്. ചെന്നൈ നടികര്‍സംഘം ചലച്ചിത്രരംഗത്തെ സമഗ്രസംഭാവന മാനിച്ച് വെണ്‍തിരൈ വാണി എന്ന പദവി സമ്മാനിച്ചു. ആലപ്പുഴയില്‍ ടി ആര്‍ ഗോപാലപിള്ളയുടെയും വി കെ മീനാക്ഷിയമ്മയുടെയും മകളായി 1941ല്‍ ജനിച്ച ഓമന ധാരാളം അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അവിവാഹിത.


തബ്ബു


1995-ല്‍ കാലാപാനി എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി-തമിഴ്-തെലുങ്ക് ഭാഷാ നടിയായ തബ്ബു മലയാളത്തിലെത്തിയത്. തുടര്‍ന്ന് 1999-ല്‍ കവര്‍ സ്റ്റോറി എന്ന ചിത്രത്തിലും 2010-ല്‍ പൃഥ്വിരാജിന്റെ ഉറുമിയില്‍ ഒരു പാട്ടുസീനിലും അഭിനയിച്ചു.

1970 നവംബര്‍ 4-ന് ഹൈദരാബാദില്‍ ജനിച്ചു. തബ്ബുവിന്റെ ജനനം കഴിഞ്ഞ് അധികനാള്‍ ആവുന്നതിനുമുന്‍പ് മാതാപിതാക്കള്‍ വിവാഹമോചനം നേടി. അതിനുശേഷം അദ്ധ്യാപികയായ മാതാവിന്റെയും ഗണിതശാസ്ത്ര പ്രൊഫസറായ മുത്തച്ഛന്റെയും കൂടെയാണ് തബ്ബു വളര്‍ന്നത്. 1983-ല്‍ മുംബെയിലേക്ക് വരികയും രണ്ടുവര്‍ഷം അവിടെ വിദ്യാഭ്യാസം ചെയ്യുകയും ചെയ്തു. പ്രമുഖനടിയായ ശബാനാ ആസ്മിയുടെ സഹോദരിയുടെ മകളാണ് തബ്ബു.

15വയസ്സിലാണ് സിനിമാജീവിതം ആരംഭിച്ചത്. 1985-ല്‍ ഹം നൗജവാന്‍ എന്ന ഹിന്ദി ചിത്രത്തില്‍ ദേവാനന്ദിന്റെ മകളായിട്ടാണ് അഭിനയം തുടങ്ങിയത്. നായികയായി ആദ്യമഭിനയിച്ചത് കൂലി നം.1 എന്ന തെലുങ്ക് ചിത്രത്തിലാണ്. 1994-ല്‍ പുറത്തിറങ്ങിയ വിജയ് പഥ് എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു അതിലെ അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചു. തുടര്‍ന്ന് നിരവധി ഹിന്ദി തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുകയും ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. 2011-ല്‍ പത്മശ്രീ പുരസ്കാരത്തിനര്‍ഹയായി. വിലാസം - 1/ബി, 301-ഗ്രീന്‍ ഏക്കേര്‍സ്, ലോകാനന്ദ് വാല കോംപ്ലക്സ്, അന്ദേരി വെസ്റ്റ്, മുംബൈ-53


തങ്കം ഗോപിനാഥ്


പ്രഹ്ളാദനില്‍ അഭിനയിച്ചു. ഗുരു ഗോപിനാഥിന്റെ ഭാര്യ


തങ്കം വാസുദേവന്‍ നായര്‍


കേരള കേസരി എന്ന ഒരേയൊരു ചിത്രത്തില്‍ അഭിനയിച്ചു. നാടകരംഗത്തേക്ക് പിന്‍വാങ്ങി. ഭര്‍ത്താവ് വൈക്കം വാസുദേവന്‍നായര്‍ . ആറന്മുള പൊന്നമ്മയുടെ സഹോദരി.


താര


അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ ആദ്യചിത്രം. തുടര്‍ന്ന് കാണാമറയത്ത്, കൈയും തലയും പുറത്തിടരുത് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കലാമണ്ഡലം മീരാ നമ്പ്യാരുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചു.


താര കല്യാണ്‍


നിഴല്‍ക്കൂത്ത്, സ്റ്റോപ്പ് വയലന്‍സ് , രാപ്പകല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിനുപുറമേ നല്ലൊരു നര്‍ത്തകി കൂടിയായ താര കല്യാണ്‍ നിരവധി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലും സജീവം. വിലാസം - ഇ. വി. ആര്‍ .എ 2-ബി, കൃഷ്ണ വിലാസം റോഡ്, വഴുതയ്ക്കാട്, തിരുവനന്തപുരം-10.


തെസ്നി ഖാന്‍


കോമഡി പ്രോഗ്രാമുകളിലൂടെ വളരെയേറെ ശ്രദ്ധേയയായ തെസ്നിഖാന്‍ 1991-ല്‍ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. തുടര്‍ന്ന് ഞാന്‍ ഗന്ധര്‍വ്വന്‍ , ആഗ്നേയം, കുസൃതിക്കാറ്റ്, ബുള്ളറ്റ്, ഗോപാലപുരാണം, കപ്പല് മുതലാളി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കോമഡി പ്രോഗ്രാമുകളിലും ടെലിവിഷന്‍ രംഗത്തും സിനിമയിലും ഇപ്പോഴും സജീവമാണ്. വിലാസം - ഹൗസ് നം.253/32, നന്ദനാഥ് കൊച്ചാക്കോ റോഡ്, പാലാരിവട്ടം, കൊച്ചി-682 025.


തൃശൂര്‍ എല്‍സി


പൈനാടത്ത് ഹൗസ്, കണിമംഗലം പി.ഒ., തൃശൂര്‍ - 680 027.ഫോണ്‍ : 0487-2409988
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്8 News Items found. Page 1 of 1