സംവിധായകര്‍

ടി.എന്‍ വസന്ത് കുമാര്‍


വിലാസം : 4/468, ചേരൂര്‍ പി.ഒ., തൃശൂര്‍ - 680 008.


ടി കെ രാജീവ്കുമാര്‍


1989-ല്‍ ' ചാണക്യന്‍ ' സംവിധാനംചെയ്ത് സ്വതന്ത്ര സംവിധായകനായി മാറി. ചാണക്യന്‍ മലയാള സിനിമയിലെ ഒരു വഴിമാറി നടക്കലായിരുന്നു. 1991-ല്‍ നിര്‍മ്മിച്ച ഹിന്ദി ടെലിവിഷന്‍ പരമ്പര ' ബൈബിള്‍ കഥകള്‍ ' ശ്രദ്ധേയമായി. 1994-ല്‍ പുറത്തിറങ്ങിയ 'പവിത്രം' ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ' കണ്ണെഴുതി പൊട്ടുതൊട്ട് ' ദേശീയതലത്തില്‍ മഞ്ജുവാര്യര്‍ക്ക് നടിക്കുള്ള ജൂറിയുടെ പ്രത്യേക അവാര്‍ഡ് നേടിക്കൊടുത്തു. മാവൂരിലെ പരിസ്ഥിതി സമരത്തെ ആഗോളവല്‍ക്കരിച്ച 'ജലമര്‍മ്മരം' 2000-ലെ മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മാസ്റ്റര്‍ അശ്വിനിലൂടെ മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ബഹുമതി നേടിയ ഈ ചിത്രം തിരക്കഥയ്ക്കുള്ള അവാര്‍ഡിന് ടി കെ രാജീവ്കുമാറിനെയും ബി ഉണ്ണികൃഷ്ണനെയും അര്‍ഹരാക്കി. വിദേശരാജ്യങ്ങളിലെ പ്രശസ്തമായ ആറ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഈ ചിത്രം തെരഞ്ഞെടുത്തതിലൂടെ രാജീവ്കുമാര്‍ ഏറെ പ്രശസ്തനായി.

ഒറ്റയാള്‍ പട്ടാളം, മഹാനഗരം, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ , വക്കാലത്ത് നാരായണന്‍കുട്ടി, ശേഷം, ഇവര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്തു. 2011-ല്‍ പത്മരാജന്റെ രതിനിര്‍വ്വേദം പുനരാവിഷ്കരിച്ചു. ജയഭാരതിയുടെ റോള്‍ ശ്വേതമേനോന്‍ അഭിനയിച്ചു.

ടി.എസ് കരുണാകരപ്പണിക്കരുടെയും ടി.കെ ഇന്ദിരക്കുട്ടിയമ്മയുടെയും മകനായി കോട്ടയത്ത് 1960-ല്‍ ജനനം. ആലപ്പുഴയിലും കോട്ടയത്തും സ്കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ച് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടി. സര്‍വകലാശാലാ യുവജനോത്സവങ്ങളിലും സംഗീതനാടക അക്കാദമിയുടെ വേദികളിലും മോണോ ആക്ടില്‍ ഒന്നാംസ്ഥാനം നേടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലിനോക്കി. ജീജോയുടെ സഹസംവിധായകനായി. ഇന്ത്യയിലെ ആദ്യ ത്രിമാനചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധാനസഹായിയാണ്. 1984-ലാണ് സിനിമയിലെത്തുന്നത്. ഭാര്യ: ലത. മക്കള്‍ ‍: മൃണാള്‍ , കീര്‍ത്തന. പത്രപ്രവര്‍ത്തകനായ ടി കെ സജീവ്കുമാര്‍ സഹോദരന്‍ . ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്നു.


ടി വി ചന്ദ്രന്‍


പി എ ബക്കറിന്റെ 'കബനീനദി ചുവന്നപ്പോള്‍' എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രന്‍ ചലച്ചിത്രരംഗത്തെത്തിയത്. ആ ചിത്രത്തിലെ നായകനായ ചന്ദ്രന്‍, ബക്കറിന്റെ അസിസ്റ്റന്റുമായിരുന്നു. ആദ്യമായി സംവിധാനംചെയ്ത ചിത്രം കൃഷ്ണന്‍കുട്ടി (1981)യാണ്. മറ്റു ചിത്രങ്ങള്‍: ഹേമാവിന്‍ കാതലര്‍കള്‍ (തമിഴ്), ആലീസിന്റെ അന്വേഷണം, പൊന്തന്‍മാട, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷന്‍ ഇന്ത്യയിലെ മികച്ച ചലച്ചിത്ര സംവിധായകനുള്ള അവാര്‍ഡ് പൊന്തന്‍മാടയിലൂടെ ടി വി ചന്ദ്രന്‍ നേടി. ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. സംവിധാനംചെയ്ത എല്ലാ ചിത്രങ്ങള്‍ക്കും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

2011-ല്‍ തന്റെ സ്ഥിരം ട്രാക്കില്‍നിന്ന് മാറി ആദ്യമായി സംവിധാനംചെയ്ത കമേഴ്സ്യല്‍ ചിത്രമാണ് ജയസൂര്യ നായകനായ ശങ്കരനും മോഹനനും. ഈ ചിത്രത്തില്‍ ജയസൂര്യ ഇരട്ടവേഷത്തിലഭിനയിച്ചു. മകന്‍ യാദവനും ഈ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

തലശ്ശേരിക്കടുത്ത് കതിരൂരില്‍ 1950-ല്‍ ജനിച്ചു. അച്ഛന്‍: നാരായണന്‍ നമ്പ്യാര്‍. അമ്മ: കാര്‍ത്ത്യായനി. ഉമാ ഇന്‍വെസ്റ്റ്മെന്റിലാണ് ആദ്യം ജോലി ചെയ്തത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലും ജോലിനോക്കി. ഭാര്യ: രേവതി. മകന്‍: യാദവന്‍. വിലാസം: ടിആര്‍എ 166, ലക്ഷ്മിനഗര്‍, വേട്ടമുക്ക്, വട്ടിയൂര്‍ക്കാവ് പി.ഒ., തിരുവനന്തപുരം.


താഹ


മണ്ണവനഴികം, ബിന്ദുനഗര്‍, നാട്ടകം, കോട്ടയം-686 103. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


തമ്പി കണ്ണന്താനം


1983- ല്‍ താവളം എന്ന ചിത്രം സംവിധാനംചെയ്തുകൊണ്ടാണ് തമ്പി കണ്ണന്താനം സംവിധാനരംഗത്തേക്ക് കടന്നത്. തുടര്‍ന്ന് പാസ്പോര്‍ട്ട് എന്ന സിനിമയും ഒരുക്കി. 1985-ല്‍ ആ നേരം അല്‍പദൂരം എന്ന ചിത്രവും സംവിധാനംചെയ്തു. അതേത്തുടര്‍ന്ന് ജൂലിയാ പ്രൊഡക്ഷന്‍സിന്റെ നാടോടി, ചുക്കാന്‍ , മാന്ത്രികം, മാസ്മരം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച് സംവിധാനംചെയ്തു. സംവിധായകന്‍ ശശികുമാറിന്റെ അസിസ്റ്റന്റായി മദ്രാസിലെത്തിയ തമ്പി കണ്ണന്താനം ഇവിടെവച്ച് ജോഷിയെ പരിചയപ്പെടുകയും ' മദ്രാസിലെ മോന്‍ 'എന്ന ചിത്രത്തില്‍ അസിസ്റ്റന്റാവുകയും അതേ സിനിമയില്‍ അഭിനയിക്കുകയുംചെയ്തു.

1996-ല്‍ സാക്ഷ്യം എന്ന ചിത്രം വിതരണംചെയ്ത് വിതരണരംഗത്തെത്തി. പഞ്ചലോഹം, തച്ചിലേടത്ത് ചുണ്ടന്‍ തുടങ്ങിയ ചിത്രങ്ങളും നിര്‍മ്മിച്ച് വിതരണംചെയ്തു. ടാക് എന്റര്‍ടെയ്ന്‍മെന്റ് എന്ന നിര്‍മ്മാണക്കമ്പനി തുടങ്ങി ഫ്രീഡം എന്ന ചിത്രം ഒരുക്കി. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനത്ത് കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും മകനായി 1953- ല്‍ ജനിച്ചു. കോട്ടയം എം സി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂളിലും സെന്‍റ് ഡൊമനിക് കോളേജിലും വിദ്യാഭ്യാസം. ഭാര്യ: കുഞ്ഞുമോള്‍ . മക്കള്‍ ‍: ഐശ്വര്യ, ഏയ്ഞ്ചല്‍ .


തേവലക്കര ചെല്ലപ്പന്‍


പ്രതിഭ, മനക്കര, ശാസ്താംകോട്ട, കൊല്ലം . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


തിക്കുറിശ്ശി സുകുമാരന്‍നായര്‍


ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സ്ത്രീ, മായ, മാതൃക, ബ്രഹ്മചാരി, ശരിയോ തെറ്റോ, അച്ഛന്‍ , അപ്പൂപ്പന്‍ ,അമ്മ, ഉണ്ണിയാര്‍ച്ച, കേണലും കളക്ടറും, പുത്രി, ഗുരുവായൂരപ്പന്‍ , പാലാട്ടു കുഞ്ഞിക്കണ്ണന്‍ , വാര്‍ത്ത തുടങ്ങി ഇരുന്നൂറ്റി അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഒട്ടേറെ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഗാനങ്ങളുമെഴുതി. വിവാഹിതന്‍ . പത്മശ്രീ ലഭിച്ചു. അന്തരിച്ചു.


തോമസ് ബര്‍ളി


ഇതു മനുഷ്യനോ, വെള്ളരിക്കപ്പട്ടണം, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു . തിരമാലയില്‍ അഭിനയിച്ചു. അമേരിക്കയില്‍ ഉദ്യോഗസ്ഥനായിരുന്നു.


തോമസ് പി.എ.


ഒരാള്‍ കൂടി കള്ളനായി, സ്റ്റേഷന്‍ മാസ്റ്റര്‍ , കായങ്കുളം കൊച്ചുണ്ണി തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നിര്‍മ്മിച്ചു. തോമസ് പിക്ചേഴ്സിന്റെ ഉടമ. പ്രസന്ന, വനമാല, കാഞ്ചന, എന്നീ ആദ്യകാല ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വദേശം ഞാറയ്ക്കല്‍ .


തുളസീദാസ്


ടി.സി.10/201(2), സ്വാതി നഗര്‍, 2-ലെയിന്‍, പേരൂര്‍ക്കട പി.ഒ, തിരുവനന്തപുരം-695 005
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്11 News Items found. Page 1 of 2