സംഗീത സംവിധാനം

റ്റി.എ. കല്യാണം


എം.എസ്. വിശ്വനാഥന്‍ ജ്ഞാനമണി എന്നിവരോടൊപ്പം ' ജനോവ'യുടെ സംഗീത സംവിധാനത്തില്‍ മുഖ്യപങ്കാളിയായിരുന്നു. വേറെയും തമിഴ് ചിത്രങ്ങള്‍ ഇതിനുമുമ്പും ചെയ്തിട്ടുണ്ട്.


ടി.കെ. ലായന്‍


'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന ചിത്രത്തിലൂടെ പന്തളം സുധാകരന്റെ ഗാനത്തിനു സംഗീതം പകര്‍ന്നുകൊണ്ട് സംഗീത സംവിധായകനായി. 'തരംഗനിസരി' സ്ക്കൂളില്‍ നിന്നും ശാസ്ത്രീയസംഗീതവും പാശ്ചാത്യസംഗീതവും അഭ്യസിച്ച ടി.കെ. ലായന്‍ ഒരു ഗാനരചയിതാവും ചലച്ചിത്ര സംവിധായകനും കൂടിയാണ് . അന്തര്‍ജ്ജനം, ഇവളെന്റെ കാമുകി എന്നിവയാണ് സംഗീതം നല്‍കിയ മറ്റു ചിത്രങ്ങള്‍ .വിലാസം : ടി.കെ. ലായന്‍ , സൂര്യ, ഉപ്പളം റോഡ്, തിരുവനന്തപുരം ജി. പി.ഒ.


റ്റി.കെ. രാമമൂര്‍ത്തി


പ്രഗത്ഭ വയലിന്‍ വിദ്വാനായിരുന്ന റ്റി.കെ. രാമമൂര്‍ത്തി, 1958-ല്‍ പുറത്തുവന്ന 'ലില്ലി' എന്ന മലയാള ചിത്രത്തിന് പ്രസിദ്ധനായ എം.എസ്. വിശ്വനാഥനോടൊപ്പം സംഗീതസംവിധാനം നിര്‍വ്വഹിച്ചു. പില്‍ക്കാലത്ത് വിശ്വനാഥന്‍ രാമമൂര്‍ത്തി എന്ന ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ ഈ ഇരട്ടകള്‍ അനേകായിരം തമിഴ് ചലച്ചിത്രഗാനങ്ങളെ അവിസ്മരണീയങ്ങളാക്കിയിട്ടുണ്ട്. മഹാകവി കണ്ണദാസന്റെ കാവ്യതല്ലജങ്ങള്‍ക്ക് പരിമളം പകര്‍ന്ന സംഗീതസംവിധായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.


ടി. ആര്‍ .പാപ്പ


അഭയദേവ് എഴുതിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കിക്കൊണ്ട്, തമിഴ് ചലച്ചിത്ര സംഗീത സംവിധായകനായ പാപ്പ ' ആത്മശാന്തി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറി. അല്‍ഫോണ്‍സ, സന്ദേഹി തുടങ്ങിയ ചിത്രങ്ങള്‍ക്കു സംഗീതമേകി. മദ്രാസ് ആകാശവാണിയില്‍ സംഗീതസംവിധായകനായി നീണ്ടനാള്‍ ജോലിചെയ്തിട്ട് വിരമിച്ചു.


ടി.എസ്. രാധാകൃഷ്ണന്‍


ഗീതം എന്ന ചിത്രത്തിനുവേണ്ടി കല അടൂര്‍ രചിച്ച 'ഉലയിലാരു കടഞ്ഞെടുത്തു' എന്ന ഗാനത്തിന് ടി.എസ്. രാധാകൃഷ്ണന്‍ സംഗീതം നല്‍കി. കെ.ബി. സുജാതയോടൊപ്പം ആലപിക്കുകയും ചെയ്തു.


തങ്കരാജ് സി


ടി.സി.41/2650, മണക്കാട് പി.ഒ., തിരുവനന്തപുരം. ഫോണ്‍ : 0471-2453180. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


തോമസ് ബര്‍ളി


'വെള്ളരിക്കാപ്പട്ടണം' എന്ന ചിത്രത്തിന്റെ സംവിധായകനായ തോമസ് ബര്‍ളി അതിന്റെ സംഗീതസംവിധാനം കൂടി നിര്‍വ്വഹിക്കുകയുണ്ടായി.7 News Items found. Page 1 of 1