നൃത്തം

ഡാന്‍സര്‍ തമ്പി


സത്യന്‍, പ്രേംനസീര്‍ തുടങ്ങിയവരുടെ സിനിമയിലെ ഡാന്‍സ് മാസ്റ്ററായിരുന്ന ഡാന്‍സര്‍ തമ്പി നടികര്‍ തിലകം എം ജി ആര്‍, ശിവാജി ഗണേശന്‍, കമലഹാസന്‍, രജനീകാന്ത് എന്നിവര്‍ക്ക് സൂപ്പര്‍ സ്ഥാനം നല്‍കിയ ഇദ്ദേഹം മലയാളത്തില്‍ മോഹന്‍ലാല്‍ (ആട്ടക്കലാശം), മമ്മൂട്ടി (ആ രാത്രി) എന്നിവര്‍ക്കും ഈ സ്ഥാനം നല്‍കിയിട്ടുണ്ട്.

ശശികുമാര്‍ സംവിധാനംചെയ്ത കൊടുമുടികള്‍, കൊലകൊമ്പന്‍, ജമ്പുലിംഗം തുടങ്ങിയ ചിത്രങ്ങളിലെയും ഡാന്‍സ് മാസ്റ്ററായിരുന്നു. ഉദയാ സ്റ്റുഡിയോയിലെ പ്രൊഡക്ഷന്‍ മാനേജര്‍ കൂടിയായിരുന്ന തമ്പി ഡല്‍ഹിയിലും എറണാകുളത്തും 'മിഥില' എന്ന പേരില്‍ ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ എറണാകുളത്തെ 'സോഷ്യലിസ്റ്റ് സാംസ്കാരിക കേന്ദ്ര' എന്ന ജീവകാരുണ്യ സംഘടനാ നേതാവാണ്.
1956ല്‍ ചിറയിന്‍കീഴ് ശാര്‍ക്കര ചക്കിയമ്മുഖം വീട്ടില്‍ അത്തില്‍ കരീമിന്റെയും ബീബിയുടെയും മകനായി ജനനം ഭാര്യ: റംല. മക്കള്‍: സത്താര്‍, മുജീബ്, സജീബ്, അസീന. പത്ത് സഹോദരങ്ങള്‍.1 News Items found. Page 1 of 1