ഗായിക

റ്റി.എ.ലക്ഷ്മി


1950 ല്‍ പുറത്തില്‍ പുറത്തിറങ്ങിയ 'ചേച്ചി' എന്ന ചിത്രത്തില്‍ ജി.കെ. വെങ്കിടേശിന്റെ മേല്‍നോട്ടത്തില്‍ ' വരുമോ എന്‍ പ്രിയമാനസന്‍ ....' എന്ന ഗാനമാണ് റ്റി.എ. ലക്ഷ്മി പാടിയത്. കൂടാതെ ' മരുമകള്‍ ' തുടങ്ങിയ ചിത്രങ്ങളിലും പാടി.


ടി.ഐ.റോസ്


ജ്ഞാനാംബികയില്‍ 'കൃഷ്ണ കൃഷണ......', 'സുഖമധുരമാം....' എന്നീ ഗാനങ്ങള്‍ പാടുകയും അഭിനയിക്കുകയും ചെയ്ത ടി.ഐ.റോസ് നാടകരംഗത്തെ ഒരു പ്രബലയായ നടിയായിരുന്നു. ആലപ്പുഴയ്ക്കടുത്ത് മുഹമ്മ സ്വദേശിനിയാണ്.


റ്റെസ്സി


'തേന്‍കിണ്ണം' എന്നു തുടങ്ങുന്ന ഭരണിക്കാവ് ശിവകുമാറിന്റെ രചനയില്‍ കെ.ജെ.ജോയിയുടെ സംഗീതത്തില്‍ 'അര്‍ദ്ധരാത്രി' എന്ന ചിത്രത്തിനുവേണ്ടി ചിത്രയോടൊപ്പം റ്റെസ്സി പാടി.


തങ്കം വാസുദേവന്‍നായര്‍


കേരളകേസരിയില്‍ 'നീതിയോ മനുജാ' എന്ന ഗാനം പാടി നായികയായി അഭിനയിച്ചു. വൈക്കം വാസുദേവന്‍നായരുടെ ശിഷ്യ, സഹധര്‍മ്മിണി, അദ്ദേഹത്തിന്റെ നാടകങ്ങളിലെ നായിക, ആറന്‍മുള പൊന്നമ്മയുടെ ഇളയസഹോദരി . വാസുദേവന്‍നായരും തങ്കവും ചേര്‍ന്നു 50-60 കളില്‍ നാടക അരങ്ങു തകര്‍ത്തത് ഇന്നത്തെ മദ്ധ്യവയസ്സുകഴിഞ്ഞവര്‍ നന്നേ ഓര്‍ക്കുന്നുണ്ടാവും. ഇണയെ നഷ്ടപ്പെട്ട അവര്‍ തൃപ്പുണിത്തുറ ഒരു മകളുടെ കൂടെ താമസിക്കുന്നു. ഇന്നും പാടുന്നു.


തിരുവനന്തപുരം ശാന്ത (ശാന്താവിശ്വനാഥ്)


' സ്കൂള്‍ മാസ്റ്റര്‍ 'എന്ന ചിത്രത്തില്‍ വയലാര്‍ദേവരാജന്‍ ടീമിന്റെ 'ജയജയ ജന്മഭൂമി' എന്ന സംഘഗാനം യേശുദാസിനോട് ചേര്‍ന്ന് നയിച്ചു. ചില ചിത്രങ്ങളില്‍ ചെറിയ ഗാനങ്ങള്‍ പാടി. പിന്നീട് ഈ രംഗത്തു നിന്ന് വിട്ട് ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയും വിവാഹിതയായി പോവുകയും ചെയ്തു. അതിനു ശേഷം ശാന്താവിശ്വനാഥ് എന്ന പേരില്‍ പാടിയിട്ടുണ്ട്.5 News Items found. Page 1 of 1