നിര്‍മ്മാതാക്കള്‍

ടി ഇ വാസുദേവന്‍


ആദ്യ ചിത്രം അമ്മ (1951) തുടര്‍ന്ന് ആറ് മലയാള ചിത്രങ്ങളും ഒരു തമിഴ് ചിത്രവും (എങ്കള്‍ ശെല്‍വി) നിര്‍മ്മിച്ചു. ആയിരത്തിലധികം സിനിമകള്‍ വിതരണം ചെയ്യുകയും ഏറ്റവുമധികം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയുംചെയ്ത മലയാള നിര്‍മ്മാതാക്കളിലൊരാളായ ടി ഇ വാസുദേവന്‍ 1938-ല്‍ എക്സിബിറ്ററായിട്ടാണ് സിനിമാരംഗത്ത് വന്നത്. 1950-ല്‍ അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ പാര്‍ട്ണറായി. ജയമാരുതി പ്രൊഡക്ഷന്‍സ്, ജയ് ജയാ കമ്പയിന്‍സ് എന്നീ പേരുകളില്‍ സ്വന്തമായി ചലച്ചിത്രനിര്‍മ്മാണം ആരംഭിച്ചു. അമ്പതോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

മദ്രാസ് ഫിലിം ചേംബര്‍ , മലയാള ചലച്ചിത്ര പരിഷത്ത്, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, എന്‍ .എഫ്. ഡി. സി സ്ക്രിപ്റ്റ് കമ്മിറ്റി, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയവയില്‍ പ്രമുഖസ്ഥാനം വഹിച്ചു. കേരള സര്‍ക്കാരിന്റെ ആദ്യത്തെ ജെ സി ഡാനിയല്‍ പുരസ്കാരം ലഭിച്ച അദ്ദേഹം തൃപ്പൂണിത്തുറയില്‍ എ ശങ്കരമേനോന്റെയും യശോദയമ്മയുടെയും മകനായി 1917ലാണ് ജനിച്ചത്. ഭാര്യ: എം കെ രാധമ്മ. മകള്‍ ‍: വത്സല.


ടി.ജി. രവി.


ചോര ചുവന്നചോര, പാദസരം എന്നിവ നിര്‍മ്മിച്ചു . ഉത്തരായണം, പറങ്കിമല, ചാട്ട, ഈനാട്, ഇനിയെങ്കിലും, ഇന്നല്ലെങ്കില്‍ നാളെ, മോര്‍ച്ചറി, പാവം ക്രൂരന്‍ , ഉയരും ഞാന്‍ നാടാകെ, അട്ടഹാസം, തുടങ്ങി എണ്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. . നാടകനടന്‍ സംവിധായകന്‍ , വ്യവസായി സ്വദേശം തൃശൂര്‍ . കൊച്ചി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ . മകന്‍ ശ്രീജിത്ത് രവിയും നടന്‍


ടി കെ ബാലചന്ദ്രന്‍


1973-ല്‍ പൊയ്മുഖങ്ങള്‍ എന്ന ചിത്രത്തിലൂടെ ടി കെ ബാലചന്ദ്രന്‍ നിര്‍മ്മാണരംഗത്തെത്തി. തുടര്‍ന്ന് 18 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. മലയാള സിനിമയില്‍ ആദ്യം ഇരട്ടവേഷത്തില്‍ അഭിനയിച്ച ടി കെ ബാലചന്ദ്രന്‍ പതിമൂന്നാം വയസ്സില്‍ പ്രഹ്ളാദന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തെത്തിയത്. അതുകഴിഞ്ഞ് നാടകത്തിലേക്ക് തിരിഞ്ഞു. നവാബ് രാജമാണിക്യത്തിന്റെ സ്ഥിരം നാടകക്കമ്പനിയായ തമിഴ് നാടക കമ്പനിയിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. ഇരുപതോളം നാടകങ്ങളില്‍ അഭിനയിച്ചശേഷം ആര്‍ നാഗേന്ദ്രറാവു സംവിധാനംചെയ്ത 'ജാതകം' എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും സിനിമയിലെത്തി. സൂര്യകലയായിരുന്നു നായിക. തുടര്‍ന്ന് ഈ ചിത്രം കന്നടയില്‍ എടുത്തപ്പോള്‍ അതിലും ടി കെ ബാലചന്ദ്രന്‍ തന്നെയായിരുന്നു നായകന്‍ . മലയാളത്തില്‍ മെറിലാന്‍ഡ് നിര്‍മ്മിച്ച 'അനിയത്തി'യിലാണ് തുടര്‍ന്ന് അഭിനയിച്ചത്. പിന്നീട് 'പൂത്താലി'യില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ചു.

ക്രിസ്തുമസ് രാത്രി, സ്നേഹസീമ, ശ്രീരാമപട്ടാഭിഷേകം തുടങ്ങി ധാരാളം ചിത്രങ്ങളില്‍ നായകനായും ഉപനായകനായും അഭിനയിച്ചു. വിവിധ ഭാഷകളിലായി 400 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 8 ചിത്രങ്ങള്‍ക്ക് കഥയെഴുതി. കുട്ടികളുടെ 16 ചിത്രങ്ങള്‍ക്ക് സംഭാഷണം എഴുതി. പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി. രാജീവ്കുമാറിന്റെ സീതാകല്യാണമാണ് അവസാനം അഭിനയിച്ച സിനിമ. 1924ല്‍ വഞ്ചിയൂര്‍ പി കെ കുഞ്ഞന്‍പിള്ളയുടെയും കെ പാറുക്കുട്ടി അമ്മയുടെയും മകനായി ടി കെ ബാലചന്ദ്രന്‍ ജനിച്ചു. ഭാര്യ: വിശാലാക്ഷി. മക്കള്‍ : വസന്ത്, വിനോദ്. നടന്‍ വഞ്ചിയൂര്‍ മാധവന്‍നായര്‍ സഹോദരനാണ്. 2006ല്‍ അന്തരിച്ചു.


തമ്പി കണ്ണന്താനം


ടാക്ക് എന്റര്‍ടെയ്ന്‍മെന്റ്സ്, ഡി.നം.40/9307, ഒന്നാംനില, ശ്രീകൃഷ്ണകൃപ ടവര്‍, ജ്യൂ സ്ട്രീറ്റ്, പുല്ലേപ്പടി, കൊച്ചി-35. ഫോണ്‍: 0484-2371163. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


തോമസ് പി.എ.


തോമസ് പിക്ചേഴ്സിന്റെ ബാനറില്‍ ഏതാനും ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഒരാള്‍ കൂടി കള്ളനായി. സ്റ്റേഷന്‍ മാസ്റ്റര്‍ കായങ്കുളം കൊച്ചുണ്ണി തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പ്രസന്ന, വനമാല, കാഞ്ചന, എന്നീ ആദ്യകാല ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വദേശം ഞാറയ്ക്കല്‍ .5 News Items found. Page 1 of 1