തിരക്കഥാകൃത്ത്

ടി ദാമോദരന്‍


ലൌമാര്യേജ് എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. 1936 സെപ്തംബര്‍ 15ന് ചോയിക്കുട്ടിയുടെയും മാളുവിന്റെയും മകനായി കോഴിക്കോട് ജനിച്ചു. ആറു സഹോദരങ്ങള്‍.
മീന്‍ചന്ത എലിമെന്ററി സ്കൂള്‍, പേപ്പൂര്‍ ഹൈസ്കൂള്‍, ചാലപ്പുറം ഗണപതി ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗുരുവായൂരപ്പന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കുംമുമ്പ് ഇവിടെനിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്ന് ഫാറൂഖ് കോളേജില്‍ ചേര്‍ന്നു. അവിടെയും പഠനം പൂര്‍ത്തിയാക്കാനായില്ല. അതിനുശേഷം ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ ചേര്‍ന്ന് കോഴ്സ് പാസ്സായി. മാഹി അഴിയൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ഡ്രില്‍ മാസ്റ്ററായി ഒരു വര്‍ഷം ജോലിനോക്കി. തുടര്‍ന്ന് ബേപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ 29 വര്‍ഷം ഡ്രില്‍ മാസ്റ്ററായി ജോലിനോക്കി. സ്കൂളില്‍ ജോലിനോക്കുന്ന അവസരത്തില്‍തന്നെ നാടകങ്ങള്‍ എഴുതുമായിരുന്നു. പല നാടകങ്ങളും സ്കൂളിലും മറ്റും അവതരിപ്പിച്ചിട്ടുണ്ട്.

'യുഗസന്ധി'യാണ് ആദ്യ പ്രൊഫഷണല്‍ നാടകം. ഉടഞ്ഞ വിഗ്രഹങ്ങള്‍, ആര്യന്‍ അനാര്യന്‍, നിഴല്‍ തുടങ്ങി ധാരാളം നാടകങ്ങള്‍ പല സമിതികള്‍ക്കുംവേണ്ടി ടി ദാമോദരന്‍ എഴുതി. ഇതില്‍ ദേശപോഷിണിക്കുവേണ്ടി എഴുതിയ 'നിഴല്‍' എന നാടകത്തിന് നിരവധി സമ്മാനങ്ങള്‍ ലഭിച്ചു. ഈ നാടകമാണ് ദാമോദരന്‍മാഷിന് സിനിമയിലേക്ക് വഴിതുറന്നത്. നിഴലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് നടന്‍ സത്യനായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് നാടകവും കണ്ടിട്ടാണ് സത്യന്‍ മടങ്ങിയത്. കുറെ ദിവസം കഴിഞ്ഞ ബാബുരാജ് ഈ നാടകം സിനിമയാക്കണമെന്നും സത്യന് ഇതില്‍ അഭിനയിക്കണമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹരിഹരന്‍ ചിത്രം സംവിധാനം ചെയ്യുമെന്നും പറഞ്ഞു. അങ്ങനെ ഇതുവച്ച് സ്ക്രീന്‍പ്ളേ എഴുതിയെങ്കിലും സാമ്പത്തിക പ്രശ്നംമൂലം പകുതിവഴിക്ക് നിന്നു. ഒരു വര്‍ഷത്തിനുശേഷം ഹരിഹരന്റെതന്നെ ലൌമാര്യേജ് എന്ന ചിത്രത്തിനുവേണ്ടി സ്ക്രിപ്റ്റ് എഴുതി. ഹരിഹരന്റേതായിരുന്നു കഥ. തുടര്‍ന്ന് ഹരിഹരന്റെ ധാരാളം ചിത്രങ്ങള്‍ക്ക് സ്ക്രിപ്റ്റ് എഴുതി. ഇന്‍സ്പെക്ടര്‍ ബല്‍റാം, വാര്‍ത്ത, അങ്ങാടി, മീന്‍ തുടങ്ങി ഐ വി ശശിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെയെല്ലാം തിരക്കഥാകൃത്ത് ടി ദാമോദരന്‍ ആയിരുന്നു. സുരേഷ്ഗോപിയെ നായകനാക്കി ഷാജികൈലാസ് സംവിധാനംചെയ്ത മഹാത്മയാണ് അവസാനം തിരക്കഥയെഴുതിയ ചിത്രം.

1965-ല്‍ ശ്യാമളച്ചേച്ചി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. നഗരമേ നന്ദി, പാതിരാവും പകല്‍വെളിച്ചവും, ഓളവും തീരവും, സംഗമം എന്നി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതില്‍ നഗരമേ നന്ദി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമായിരുന്നു. എം ടിയുമായുള്ള സുഹൃദ്ബന്ധമാണ് ടി ദാമോദരന് സിനിമയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തത്. നല്ലൊരു ഫുട്ബോള്‍ താരമായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: ദിദി, വാവ, രശ്മി.


ടി എ റസാക്ക്


ജി എസ് വിജയന്‍ സംവിധാനംചെയ്ത 'ഘോഷയാത്ര'യില്‍ ആദ്യം തിരക്കഥ രചിച്ചു. ആദ്യം പുറത്തിറങ്ങിയ ചിത്രം കമലിന്റെ വിഷ്ണുലോകമാണ്.എ ടി അബുവിന്റെ 'ധ്വനി'യില്‍ സഹസംവിധായകനായാണ് ടി എ റസാക്ക് സിനിമയിലെത്തിയത്. സിബിമലയില്‍ സംവിധാനംചെയ്ത കാണാക്കിനാവിന് 1997-ലെ മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ഇതേ ചിത്രത്തിന് മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും കിട്ടി. സിബിമലയില്‍ സംവിധാനം ചെയ്ത 'ആയിരത്തില്‍ ഒരുവന്‍ ' 2002-ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്, അനില്‍ബാബു സംവിധാനംചെയ്ത 'ഉത്തമന്‍ ' മികച്ച തിരക്കഥയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിവ ലഭിച്ചു.

2004-ലെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തിന് കമല്‍ സംവിധാനംചെയ്ത 'പെരുമഴക്കാലം' ദേശീയ അവാര്‍ഡ് നേടി. 2004-ലെ മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ്, കഥയ്ക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ്, മികച്ച തിരക്കഥയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്, മാതൃഭൂമി, ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, എ ടി അബു ഫൗണ്ടേഷന്‍ അവാര്‍ഡ്, അമൃത ടിവി അവാര്‍ഡ് എന്നിവ ലഭിച്ചു. വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, ബസ്സ് കണ്ടക്ടര്‍ , എന്റെ ശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസ്സല്‍ , ഭൂമിഗീതം, സ്നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകല്‍ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ക്ക് സ്ക്രിപ്റ്റ് എഴുതി.

മലപ്പുറം കൊണ്ടോട്ടി തുറക്കലില്‍ ടി എ ബാപ്പുവിന്റെയും ഖദീജയുടെയും മകനായി 1958-ലാണ് ടി എ റസാക്ക് ജനിച്ചത്. കൊളത്തൂര്‍ എ എം എല്‍ പി സ്കൂള്‍ , കൊണ്ടോട്ടി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.എട്ടാം ക്ലാസുമുതല്‍ നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. 'വര' എന്ന സമാന്തര പ്രസിദ്ധീകരണത്തിന് തുടക്കംകുറിച്ചു. കെ എസ് ആര്‍ടി സിയില്‍ ഗുമസ്തനായിരുന്നു. വിലാസം: ബാപ്പുനിവാസ്, തുറക്കല്‍ , കൊണ്ടോട്ടി, മലപ്പുറം ജില്ല.


ടി.എം.മെക്കാര്‍ട്ടിന്‍


തേങ്ങാപ്പുരയ്ക്കല്‍, മഞ്ഞുമ്മേല്‍, എറണാകുളം - 683 501. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ടൈറ്റസ്


തുണ്ടിപ്പറമ്പില്‍ ഹൗസ്, വല്ലാര്‍പ്പാടം പി.ഒ., കൊച്ചി-682 0314 News Items found. Page 1 of 1