നടി

ഉമ


വീണപൂവ്, മൗനരാഗം, അഷ്ടപദി, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടി, പാലക്കാട് സ്വദേശം.


ഉമാ ബാനര്‍ജി.


ഏക മലയാള ചിത്രം അക്കച്ചീടെ കുഞ്ഞുവാവ. മോഡല്‍ ഗേള്‍


ഉണ്ണിമേരി


Unnimeri

1969ല്‍ നവവധുവിലൂടെ ബാലനടിയായി സിനിമയിലെത്തിയ ഉണ്ണിമേരി വിവിധ ഭാഷകളിലായി കണ്ണപ്പനുണ്ണി, മഹാബലി, തിങ്കളാഴ്ച നല്ല ദിവസം, ചട്ടമ്പിക്കല്യാണി തുടങ്ങി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. കന്നടത്തില്‍ കാട്ടുറാണി, ലേഡീസ് ടെയ്ലര്‍, കല്യാണപ്പറവകള്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചെങ്കിലും വഴിമാറി. ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്.

എറണാകുളത്ത് അഗസ്റ്റിന്‍ ഫെര്‍ണാണ്ടസിന്റെയും വിക്ടോറിയയുടെയും മകളായി 1962ല്‍ ജനിച്ചു. സെന്റ് തെരേസാസ് കോണ്‍വെന്റില്‍ വിദ്യാഭ്യാസം. മൂന്നാം വയസില്‍ നൃത്തം അഭ്യസിച്ചുതുടങ്ങി. സുബ്രഹ്മണ്യം മാസ്റ്റര്‍, ശ്രീധരന്‍മാസ്റ്റര്‍, അനിത ടീച്ചര്‍ എന്നിവര്‍ ഗുരുക്കള്‍. അമ്മയ്ക്ക് സ്വന്തമായി ബാലെ ട്രൂപ്പ് ഉണ്ടായിരുന്നു. സ്വദേശത്തും വിദേശത്തും ധാരാളം നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. പ്രേംനസീറിന്റെ നായികയായാണ് കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്. ഭര്‍ത്താവ്: റജോയ്. മകന്‍: നിര്‍മ്മല്‍. സഹോദരന്‍: ജോസഫ് മാര്‍ട്ടിന്‍.


ഊര്‍മ്മിള ഉണ്ണി


1988-ല്‍ അരവിന്ദന്റെ മാറാട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. 1992-ല്‍ റിലീസ് ചെയ്ത സര്‍ഗ്ഗം എന്ന ചിത്രത്തിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. കവയത്രി, എഴുത്തുകാരി, ചിത്രകാരി എന്നീ നിലകളിലും അറിയപ്പെടുന്നു.

കോട്ടക്കല്‍ കോവിലകത്തു കെ.സി.അനുജന്‍ രാജയുടെയും നെടുമ്പ്രത്ത് കൊട്ടാരത്തില്‍ മനോരമ തമ്പുരാട്ടിയുടെയും മകളായി തിരുവല്ല നെടുമ്പ്രത്ത് പാലസില്‍ ജനിച്ചു. യഥാര്‍ത്ഥപേര് സ്വാതിതിരുനാള്‍ ഊര്‍മിളരാജ . ഇന്‍ഫന്റ് ജീസസ് കോണ്‍വെന്റ് തൃശൂര്‍ , ശ്രീ കേരളവര്‍മ്മ കോളേജ് തൃശൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തൃശൂര്‍ വെങ്കിടാചലഭാഗവതരുടെ കീഴില്‍ വീണയും തൃശൂര്‍ നടനനികേതനത്തില്‍ നിന്നും ഭരതനാട്യവും തൃശൂര്‍ ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ കീഴില്‍ മോഹിനിയാട്ടവും അഭ്യസിച്ചു. ഗുരു ശ്രീ ബാലസുബ്രഹ്മണ്യന്റെ കീഴില്‍ കഥകളിയും അഭ്യസിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി അഞ്ഞൂറിലധികം നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. മുദ്ര എന്നപേരില്‍ തൃശൂരില്‍ ഒരു ഡാന്‍സ് അക്കാദമി നടത്തുന്നുണ്ട്.

1981-ല്‍ പാലക്കാട് അങ്കാരത്ത് രാമനുണ്ണിയെ വിവാഹം കഴിച്ചു. ഒരു മകള്‍ ഉത്തര. ഏകസഹോദരിയായ ഉമ വര്‍മ്മയുടെ മകളാണ് നടിയായ സംയുക്ത വര്‍മ്മ. സിനിമാ-സീരിയല്‍ രംഗത്തും നൃത്തുരംഗത്തും ഇപ്പോഴും സജീവം. വിലാസം - സിനി ആര്‍ട്ടിസ്റ്റ്, ഉണ്മ, നെപ്ട്യൂണ്‍ കണ്‍ട്രി, കടവന്ത്ര പി.ഒ., കൊച്ചി-682 020


ഉര്‍വശി


Urvashi

കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെ ബാലനടിയായി സിനിമാരംഗത്തെത്തിയ ഉര്‍വശി 1983ല്‍ ഭാഗ്യരാജ് സംവിധാനംചെയ്ത മുന്താണൈ മുടിച്ചി എന്ന ചിത്രത്തിലൂടെ നായികയായി. ഈ ചിത്ത്രിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ബഹുമതി നേടി. ആന്ധ്ര സര്‍ക്കാരിന്റെ നന്ദി ബഹുമതിയും തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമന പുരസ്കാരവും ലഭിച്ചു. മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

അഞ്ച് തവണ (1989, 90, 91, 95, 2006) സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. മഴവില്‍ക്കാവടി, തലയണമന്ത്രം, കടിഞ്ഞൂല്‍കല്യാണം, ഭരതം, മുഖചിത്രം, കാക്കത്തൊള്ളായിരം, കഴകം എന്നീ സിനിമകളാണ് മലയാളത്തില്‍ അവാര്‍ഡിന് അര്‍ഹയാക്കിയത്. നിറക്കൂട്ട്, പൊന്മുട്ടയിടുന്ന താറാവ്, മായാബസാര്‍, മൈക്കിള്‍ മദന്‍ കാമരാജന്‍, പണം പത്തും ചെയ്യും, അച്ചുവിന്റെ അമ്മ, മധുചന്ദ്രലേഖ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍. മധുചന്ദ്രലേഖയിലെ അഭിനയത്തിനാണ് 2006-ലെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഇപ്പോള്‍ ടെലിവിഷന്‍ രംഗത്ത് സജീവം. ഒരിടവേളക്കു ശേഷം സകുടുംബം ശ്യാമള, പൊന്നുകൊണ്ടൊരാള്‍രൂപം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി 1969ല്‍ ജനനം. സഹോദരിമാരായ കലാരഞ്ജിനിയും കല്‍പനയും തിരക്കുള്ള നടിമാരാണ്. നടന്‍ കമല്‍റോയ് സഹോദരന്‍. അന്തരിച്ച പ്രിന്‍സ് മറ്റൊരു സഹോദരന്‍. നടന്‍ മനോജ് കെ ജയനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പ്പെടുത്തി. ഒരുമകളുണ്ട്.


ഉഷ


സിനി ആര്‍ട്ടിസ്റ്റ്, സിവില്‍ സ്റ്റേഷന്‍ വാര്‍ഡ്, പോലീസ് ക്യാമ്പിനു സമീപം, ആലപ്പുഴ ഫോണ്‍ : 0477-6541977. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഉഷാകുമാരി


ഉദയായുടെ കാട്ടുതുളസി എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രരംഗത്തുവന്നത്. ഉദയായുടെ മിക്കചിത്രങ്ങളിലും അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. സത്യന്‍ , നസീര്‍ , മധു, ഉമ്മര്‍ തുടങ്ങിയവരുടെയെല്ലാം കൂടെ അഭിനയിച്ച് മികവ് തെളിയിച്ച ശാലീനതയുടെ പര്യായമായിരുന്ന ഉഷാകുമാരി തമിഴില്‍ ശ്രീധറിന്റെ 'വൈണ്‍നിറ ആടൈ' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. ആ ചിത്രത്തിലൂടെ 'വെണ്‍നിറ ആടൈ നിര്‍മ്മല' എന്ന് അവര്‍ അറിയപ്പെട്ടു. യഥാര്‍ത്ഥപേര് ശാന്തി. സൗരാഷ്ട്രക്കാരി. കുറച്ചുകാലം സിനിമവിട്ടുനിന്ന് നവോദയയുടെ തച്ചോളി അമ്പുവിലൂടെ വീണ്ടും രംഗത്തുവന്നു. അതിലെ പ്രസിദ്ധമായ 'നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്..' എന്ന ഗാനരംഗം അനുയോജ്യമായ തന്റെ നൃത്തവൈഭവം കൊണ്ട് അവിസ്മരണീയമാക്കി. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ കൂടി അഭിനയിച്ചു. അവസാനമായി ഷാര്‍ജാ ടു ഷാര്‍ജയില്‍ ജയറാമിന്റെ അമ്മയായി അഭിനയിച്ചു. രംഗംവിട്ടു.


ഉഷാനന്ദിനി


അവള്‍ , ഓളവുംതീരവും തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു. രംഗംവിട്ടു.


ഉഷറാണി


പ്ലോട്ട് നം.4, ശക്തി സായിറാം സ്ട്രീറ്റ്, ഗണപതി നഗര്‍ എക്സ്റ്റന്‍ഷന്‍, അലപ്പക്കം, പോരുര്‍ ഫോണ്‍ : 04-23862400, 98400 42357. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഉഷ ടി.ടി


റെഡ് റോസ്, 48/315-എ, ആലുങ്കല്‍ ലെയിന്‍, എളമക്കര പി.ഒ., കൊച്ചി-26
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്10 News Items found. Page 1 of 1