ഗായകന്‍

ഉമ്മറുകുട്ടി


'തേന്‍തുള്ളി'യിലെ മറ്റൊരു ഗാനമാണ് 'മൊയ്തീന്‍ മല....'പാടിയത് പുതിയ ഗായകനായ ഉമ്മറുകുട്ടി. പി.ടി. അബ്ദുറഹ്മാന്റെ രചനയ്ക്ക് കെ. രാഘവന്‍ സംഗീതം നല്‍കി.


ഉണ്ണിമേനോന്‍


മുന്നേറ്റം എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍തമ്പിയുടെ രചനയില്‍ ,ശ്യാമിന്റെ സംഗീതത്തില്‍ 'വളകിലുക്കം ഒരു വളകിലുക്കം....' എന്ന ഗാനം പാടിയാണ് ഉണ്ണിമേനോന്‍ പിന്നണിഗാനരംഗത്ത് പ്രസിദ്ധി നേടിയത്. 1958-ല്‍ റിട്ടയേര്‍ഡ് ഡി.എസ്.പി. വി.കെ.എസ്. മേനോന്റെയും മാലതിയുടെയും മകനായി ജനിച്ചു. ബിരുദമെടുത്തതിനുശേഷം മദ്രാസില്‍ എത്തി. യേശുദാസിന്റെ ശബ്ദാലേഖന നിലയത്തില്‍ കുറച്ചു നാള്‍ ജോലി നോക്കി. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തില്‍ ചില ട്രാക്കുകള്‍ പാടുകയും ചിലതു നേരേ പാടുകയും ചെയ്തത് ഉപകാരമായി. കുറേശ്ശേ അംഗീകാരം നേടിയെടുത്തു. ശ്രദ്ധേയങ്ങളായ കുറേ ഗാനങ്ങള്‍ പാടാന്‍ സാധിച്ചു. വിവാഹിതന്‍ , ഭാര്യ മകന്‍ അങ്കു . വിലാസം: ഉണ്ണിമേനോന്‍ , സില്‍വര്‍ പാര്‍ക്ക് അപ്പാര്‍ട്ട്മെന്‍റ്സ്, റ്റി. നഗര്‍ , മദ്രാസ്. 600 017.2 News Items found. Page 1 of 1