ഗായിക

ഉമാ മഹേശ്വരി


'അമ്മാവനു പറ്റിയ അമളി' എന്ന ചിത്രത്തില്‍ എം.ഡി. രാജേന്ദ്രന്റെ രചനയായ 'മെല്ലെ മെല്ലെ...' എന്ന ഗാനം എ.ടി. ഉമ്മറിന്റെ സംഗീതത്തില്‍ ഉമാ മഹേശ്വരി പാടി.


ഉഷ


'കല്യാണപ്പന്തല്‍ ' എന്ന ചിത്രത്തില്‍ 'മണവാട്ടിപ്പെണ്ണിനല്ലേ....' എന്ന ഗാനത്തിലൂടെയാണ് ഉഷ പിന്നണിഗായികയാവുന്നത്.


ഉഷാ രവി


1949-ല്‍ സിംഗപ്പൂരിലാണ് ഉഷാരവി ജനിച്ചത്. അച്ഛന്‍ ടി.എ.ഡി. മേനോന്‍ , അമ്മ ദയാമ്മ. ശാസ്ത്രീയസംഗീതം തൃപ്പുണിത്തുറ വിശ്വനാഥന്‍ ഭാഗവതരില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതം ശരത്ചന്ദ്രമറാഠേയില്‍നിന്നും അഭ്യസിച്ചു. 'ഡിറ്റക്ടീവ് 909 കേരളത്തില്‍ ....' എന്ന ചിത്രത്തില്‍ പി. ഭാസ്കരന്‍ എഴുതി, അര്‍ജ്ജുനന്‍ സംഗീതം നല്‍കിയ 'രംഗപൂജ തുടങ്ങി...' എന്ന ഗാനം പാടിക്കൊണ്ട് സിനിമാസംഗീതരംഗത്ത് പ്രവേശിച്ചു. തുടര്‍ന്ന് തമ്പ്, ആമ്പല്‍പൂവ്, അഷ്ടപദി, ആഗമനം തുടങ്ങിയ ചിത്രങ്ങളില്‍ പാടി. ഭര്‍ത്താവ് കെ. രവീന്ദ്രനാഥന്‍ നായര്‍ (ജനറല്‍ പിക്ചേഴ്സ്) മക്കള്‍ പ്രീതി, പ്രതാപ്, പ്രകാശ്. മേല്‍വിലാസം ഉഷാരവി നാണീനിവാസ്, കൊച്ചുപിലാംമൂട്, കൊല്ലം1


ഉഷാഉതുപ്പ്


'ചട്ടക്കാരി' എന്ന ചിത്രത്തില്‍ 'ലൗവ് ഈസ് ജസ്റ്റ് എറൗണ്ട്' എന്ന ഗാനം പാടികൊണ്ട് അവര്‍ മലയാളത്തിലും ഇംഗ്ലീഷ് ഗാനത്തിന്റെ അലകള്‍ ഇളക്കിവിട്ടു. ഇന്ത്യയില്‍ പാശ്ചാത്യസംഗീതഗായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഉഷാഉതുപ്പ് തന്നെയാണ്.4 News Items found. Page 1 of 1