നടന്‍

വി അലിയാര്‍ കുഞ്ഞ്


നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള അലിയാര്‍ 1979ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ആദ്യ സിനിമ 'കരിയിലക്കാറ്റുപോലെ'. അടൂര്‍ ഗോപാലകൃഷ്ണന്റെ അഞ്ച് ചിത്രങ്ങളിലുള്‍പ്പെടെ ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ കമന്‍റേറ്ററും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഇദ്ദേഹത്തിന് 2002, 2005 വര്‍ഷങ്ങളില്‍ നല്ല കമന്‍റേറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1947ല്‍ ബാവാക്കുഞ്ഞിന്റെയും റഹ്മാബീവിയുടെയും മകനായി വെളിയത്ത് ജനിച്ചു. കുഴിമതിക്കാട് ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയശേഷം കൊട്ടാരക്കര സെന്‍റ് ഗ്രിയോറിയസ് കോളേജില്‍നിന്ന് പ്രിഡിഗ്രിയും കൊല്ലം എസ്എന്‍ കോളേജില്‍നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടി. മുപ്പതുവര്‍ഷം കേരളത്തിലെ വിവിധ ഗവണ്‍മെന്‍റ് കോളേജുകളില്‍ അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാള വിഭാഗം അദ്ധ്യക്ഷനായി 2002ല്‍ വിരമിച്ചു. നാടകസംബന്ധമായ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള അലിയാര്‍ മറ്റു ഭാഷകളില്‍നിന്ന് കഥകളും നാടകങ്ങളും പരിഭാഷ ചെയ്തിട്ടുണ്ട്. സുബൈര്‍ , പരീതുകുട്ടി, അബ്ദുള്‍ കരിം, നബീസ, റംലത്ത് എന്നിവര്‍ സഹോദരങ്ങളാണ്. ഭാര്യ: ആരിഫാ. മക്കള്‍ : സെറീന, സുലേഖ.


വി.ഡി.രാജപ്പന്‍


1983 ല്‍ സന്ധ്യയ്ക്കു വിരിഞ്ഞപൂവ് എന്ന ചിത്രത്തിലൂടെയാണ് പ്രസിദ്ധ ഹാസ്യകഥാപ്രാസംഗികന്‍ വി.ഡി.രാജപ്പന്‍
ചലച്ചിത്രരംഗത്തെത്തിയത് . തുടര്‍ന്ന് കുയിലിനെതേടി, നയനം, ആട്ടകലാശം, മുത്തോടുമുത്ത്, പൂച്ചയ്ക്കൊരു മൂക്കുത്തി, ഇവിടെ ഇങ്ങനെ, ഒരുനോക്കുകാണാന്‍ , അക്കച്ചിയുടെ കുഞ്ഞുവാവ, മകന്‍ എന്റെ മകന്‍ , മുത്താരംകുന്ന് പി.ഒ., കുസൃതിക്കാറ്റ്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത, പുതുക്കോട്ടയിലെ പുതുമണവാളന്‍ ,
ആലിബാബയും ആറരകള്ളന്മാരും, നഗരവധു, താളമേളം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഹാസ്യപ്രധാനമായ
കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നല്ലൊരു ഹാസ്യ കഥാപ്രാസംഗികനായ വി.ഡി.രാജപ്പന്റെ കഥയിലെ കഥാപാത്രങ്ങള്‍ മൃഗങ്ങളായിരുന്നു. ചികയുന്ന സുന്ദരി, അമിട്ട്, പ്രിയേ നിന്റെ കുര, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങള്‍
പ്രേക്ഷകരെ വളരെയേറെ രസിപ്പിച്ചിട്ടുണ്ട്. വിലാസം-തച്ചനയില്‍ , പേരൂര്‍ പി.ഒ., കോട്ടയം.


വൈക്കം മണി


സ്ത്രീ, നല്ലതങ്ക, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ . കലാനിലയത്തിലായിരുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യാപിതാവ്, അന്തരിച്ചു.


വൈക്കം രാജു.


കേരള കേസരി ആദ്യചിത്രം. തുടര്‍ന്ന് രക്തബന്ധത്തിലും അഭിനയിച്ചു. . നാടകനടന്‍ . യഥാര്‍ത്ഥ പേര് രാജശേഖരന്‍ സ്വദേശം വൈക്കം. അന്തരിച്ചു.


വൈക്കം വാസുദേവന്‍ നായര്‍


കേരള കേസരി എന്ന ചിത്രത്തില്‍ (1951)അഭിനയിച്ചു. . ഭാര്യ തങ്കം വാസുദേവന്‍ നായരും ഈ ചിത്രത്തിലഭിനയിച്ചിരുന്നു. നാടകനടന്‍ .


വൈശാഖ്


എസ്.എല്‍ സദനം, മലയം, മലയം.പി.ഒ., മലയിന്‍കീഴ് (വഴി), തിരുവനന്തപുരം. ഫോണ്‍‍‍‍‍‍‍‍‍:0471-2283468, 9447286277. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


വക്കം മോഹന്‍


ടി.സി.27/2361, തുമ്പര ലെയിന്‍, കോണ്‍വെന്റ് റോഡ്, ജി.പി.ഒ., തിരുവനന്തപുരം. ഫോണ്‍‍‍‍‍‍‍‍‍:
93877 70800, 98479 36215. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍


മധുരം തിരുമധുരം, മനസ്സൊരു മയില്‍ , കരിമ്പൂച്ച തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു.


വാണക്കുറ്റി


തിരക്കഥാകൃത്ത്. പ്രേമലേഖ എന്ന ചിത്രത്തിന്റെ കഥാകൃത്ത്. സംഭാഷണ രചയിതാവ്. മനസ്സാക്ഷി, അവന്‍ വരുന്നു തുടങ്ങിയ ചിത്രങ്ങള്‍ . യഥാര്‍ത്ഥ പേര് പി.കെ. രാമന്‍പിള്ള. സ്വദേശം കോട്ടയത്തിനടുത്ത് മാന്നാനം. പത്രപ്രവര്‍ത്തകന്‍ , ഹാസ്യസാഹിത്യകാരന്‍ , നാടകനടന്‍ . അന്തരിച്ചു.


വഞ്ചിയൂര്‍ മാധവന്‍ നായര്‍


നവലോകം, ആത്മശാന്തി, പ്രാര്‍ത്ഥന, കാട്ടുകള്ളന്‍ , സഖാക്കളെ മുന്നോട്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ . ടി.കെ. ബാലചന്ദ്രന്റെ ജ്യേഷ്ഠന്‍ .54 News Items found. Page 1 of 6