നടി

വത്സലാമേനോന്‍


Valsala Menon

എട്ടാം വയസ്സില്‍ പി ആര്‍ എസ് പിള്ള സംവിധാനംചെയ്ത തിരമാല എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയിലെത്തിയ വത്സല മേനോന്‍ പത്താംക്ളാസില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ നായികയായി അവസരം ലഭിച്ചെങ്കിലും അഭിനയിച്ചില്ല. ബോംബെയില്‍ എന്‍ജിനിയറായ ഹരിദാസനെ വിവാഹംകഴിച്ചു. നാട്ടില്‍ തിരിച്ചെത്തി തൃശൂരില്‍ നടന്ന സൌന്ദര്യമത്സരത്തില്‍ പങ്കെടുത്ത് മിസ് തൃശൂരായി തെരഞ്ഞെടുക്കപ്പെട്ടു. ബോംബെയില്‍ നാടക ട്രൂപ്പുണ്ടാക്കി. തുടര്‍ന്ന് ചെന്നൈയില്‍ താമസംമാറ്റി. ഇവിടെ ഭീമന്‍ രഘുവിനെ പരിചയപ്പെടുകയും രഘു നിര്‍മ്മിച്ച ഭീകരരാത്രിയില്‍ ഉപനായികയായി അഭിനയിക്കുകയുംചെയ്തു. ഈ ചിത്രം പൂര്‍ത്തിയായില്ല. പിന്നീട് കെ എസ് ഗോപാലകൃഷ്ണന്റെ കിരാതം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഹരിഹരന്‍ സംവിധാനംചെയ്ത പരിണയമാണ് ആദ്യ ഹിറ്റ് ചിത്രം. ഹിസ് ഹൈനസ് അബ്ദുള്ള, കഴകം, ചിത്രം, എന്റെ സ്വന്തം ജാനകിക്കുട്ടിക്ക്, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ സീരിയലുകളില്‍ സജീവം.

തൃശൂരില്‍ രാമന്‍മേനോന്റെയും ദേവകിയമ്മയുടെയും മകളായി 1945ല്‍ ജനിച്ചു. പത്താംക്ളാസുവരെ തൃശൂരില്‍ പഠിച്ചു. മൂന്നാമത്തെ വയസ്സില്‍ നൃത്തം അഭ്യസിച്ചുതുടങ്ങി. ആറാം വയസ്സില്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ അരങ്ങേറ്റം നടത്തി. ധാരാളം സ്റ്റേജുകളില്‍ നൃത്തപരിപാടി അവതരിപ്പിച്ചു. മൂന്ന് മക്കള്‍.


വഞ്ചിയൂര്‍ രാധ


ആദ്യചിത്രം അവകാശി തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ , വിരുതന്‍ ശങ്കു, മനസ്വിനി തുടങ്ങി നാനൂറോളം ചിത്രങ്ങളിലും നാലോളം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. തിരുവനന്തപുരം ആകാശവാണിയില്‍ ബാലനടിയായി രംഗത്തുവന്നു. തുടര്‍ന്ന് നാടകസമിതികളില്‍ പ്രധാന നടിയായി. കെ.പിഎസി. പ്രതിഭ, പീപ്പിള്‍സ് തീയേറ്റര്‍ തുടങ്ങിയ പ്രൊഫഷണല്‍ സമിതികളിലും. മദ്രാസില്‍ സ്ഥിരതാമസം. വിവാഹിത. ഭര്‍ത്താവ് വഞ്ചിയൂര്‍ നാരായണപിള്ള.


വാണി വിശ്വനാഥ്


Vani Viswanath

ശിവാജിഗണേശന്റെ 'മണ്ണുക്കുള്‍ വൈരം' എന്ന ചിത്രത്തിലൂടെയാണ് വാണി വിശ്വനാഥ് ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പൂന്തോട്ടക്കാരനില്‍ അഭിനയിച്ചു. മലയാളത്തില്‍ ആദ്യം അഭിനയിച്ച ചിത്രം കെ എസ് ഗോപാലകൃഷ്ണന്റെ 'തെന്നലെ നിന്നെയും തേടി' ആയിരുന്നു. സിദ്ദിഖ് ലാല്‍ കഥയെഴുതി മാണി സി കാപ്പന്‍ സംവിധാനംചെയ്ത മാന്നാര്‍ മത്തായി സ്പീക്കിംഗിലെ നായികാ കഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. ഹിറ്റ്ലര്‍ , ദി കിംഗ്, ജനാധിപത്യം, ദി ട്രൂത്ത്, സ്വര്‍ണ്ണകിരീടം, തച്ചിലേടത്ത് ചുണ്ടന്‍ , ഉസ്താദ് മറ്റൊരുവള്‍ , ബല്‍റാം വേഴ്സസ് താരാദാസ്, ഉസ്താദ്, ചിന്താമണി കൊലക്കേസ്, തുടങ്ങിയ ചിത്രങ്ങളില്‍ നായികയായും ഉപനായികയായും അഭിനയിച്ചു. ജെ വില്യംസ് സംവിധാനംചെയ്ത' ദ ഗ്യാംഗില്‍ ' ആക്ഷന്‍റാണിയായി. ഇന്‍ഡിപെന്‍ഡന്‍സ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് തുടങ്ങി നിരവധി ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിച്ചു.

ടി വി ചന്ദ്രന്റെ സൂസന്ന എന്ന ചിത്രം ധാരാളം അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. നടന്‍ ബാബുരാജാണ് ഭര്‍ത്താവ്. വിവാഹശേഷം സിനിമാരംഗം വിട്ടു. ഒരു ചെറിയ ഇടവേളക്കുശേഷം ബ്ലാക്ക് ഡാലിയ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ എത്തി. തെലുങ്കില്‍ നാല്‍പത്തിയൊന്നും ഹിന്ദിയില്‍ മൂന്നും കന്നട, തമിഴ് ഭാഷകളില്‍ അഞ്ചും വീതം
ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ അമ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു.

തൃശൂര്‍ ഒല്ലൂര്‍ താഴത്തുവീട്ടില്‍ ജ്യോതിഷപണ്ഡിതനായ വിശ്വനാഥന്റെയും ഗിരിജയുടെയും മകളായി 1971-ല്‍
ജനിച്ചു. നാലാം ക്ലാസുവരെ തൃശൂരില്‍ പഠിച്ചു. തുടര്‍ന്ന് മദ്രാസില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിച്ചത്. ഒരു മകന്‍ . നാലു സഹോദരങ്ങള്‍ .


വനിത


അനേകം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് - തെലുങ്ക് നടി. ഒരിടവേളക്കുശേഷം ചോക്ലേറ്റ്, മുല്ല, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഗായകന്‍ കൃഷ്ണചന്ദ്രന്റെ ഭാര്യ.


വസുന്ധരദാസ്


1999-ല്‍ കമലാഹാസന്റെ ഒപ്പം ഹേ റാം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് വസുന്ധര തന്റെ അഭിനയജീവിതം തുടങ്ങിയത് തുടര്‍ന്ന് അജിത് നായകനായ സിറ്റിസണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായ രാവണപ്രഭു എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കെത്തിയത്. പിന്നീട് മമ്മൂട്ടിയോടൊപ്പം വജ്രം എന്ന ചിത്രത്തിലും അഭിനയിച്ചു. നല്ലൊരു ഗായികകൂടിയായ വസുന്ധര മുതല്‍വന്‍ എന്ന തമിഴ് ചിത്രത്തില്‍ പാടിക്കൊണ്ട് പിന്നണിഗായികയുമായി.

ഒരു അയ്യങ്കാര്‍ സമുദായത്തില്‍ ജനിച്ച വസുന്ധര വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ബാംഗ്ലൂരിലാണ്. കുട്ടിക്കാലം മുതല്‍തന്നെ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചുതുടങ്ങിയിരുന്നു. കൂടാതെ നന്നായി ഗിത്താര്‍ വായിക്കാനും പഠിച്ചിരുന്നു. കന്നട, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, സ്പാനിഷ് എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും. ബാംഗ്ലൂരില്‍ നിന്നും മുംബൈയിലേക്ക് താമസം മാറിയതിനുശേഷം റോബര്‍ട്ടോ നരേനുമായി ചേര്‍ന്ന് ആര്യ എന്ന സംഗീതബാന്‍ഡ് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള സംഗീതജ്ഞരെ ചേര്‍ത്തുകൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്.

ഇളയരാജ തുടങ്ങിയ പ്രശസ്ത സംഗീതകാരന്മാരുടെ പാട്ടുകള്‍ വസുന്ധര പാടിയിട്ടുണ്ട്. നടിയായ പ്രീതി സിന്‍ഹയ്ക്കു വേണ്ടിയാണ് ഹിന്ദിയില്‍ കൂടുതലും പാടിയിട്ടുള്ളത്.


വത്സല കെ.ആര്‍


നം.41 & 42, ഗംഗ നഗര്‍ ലേഔട്ട്, ജാഫര്‍ഖാന്‍പേട്ട്, ഈവന്‍ നഗര്‍, ചെന്നൈ-600 083 ഫോണ്‍ : 98400 55633. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


വിചിത്ര


മങ്ങോല്‍പറമ്പു ഹൗസ്, പാണന്‍കാവ് കുളത്തിനു സമീപം, ചിറക്കല്‍.പി.ഒ., കണ്ണൂര്‍-11
ഫോണ്‍ : 0497-2777495, 94472 63470. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


വിധുബാല


Vidhubala

1964ല്‍ സ്കൂള്‍ മാസ്റ്ററില്‍ ബാലതാരമായി അഭിനയിച്ചാണ് വിധുബാല സിനിമയിലെത്തിയത്. 1975ല്‍ നായികയായി അഭിനയിച്ചുതുടങ്ങി. ഭഗവത്ഗീത, ശംഖുപുഷ്പം, അഷ്ടമംഗല്യം, പാരിജാതം, പിച്ചിപ്പൂ, ധീരസമീരേ, പെണ്ണുക്ക് തങ്കമനസ്സ്, യമുനാതീരം, സര്‍പ്പം, അജയനും വിജയനും, വാകച്ചാര്‍ത്ത് തുടങ്ങി മലയാളത്തിലും തമിഴിലുമായി നൂറിലേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. 'അഭിനയം' അവസാനം റിലീസായ ചിത്രം. സര്‍പ്പത്തിലാണ് അവസാനം അഭിനയിച്ചത്.

പ്രസിദ്ധ മജീഷ്യന്‍ ഭാഗ്യനാഥിന്റെ മകളായി 1958ല്‍ ജനിച്ചു. മൂന്നാം വയസ്സുമുതല്‍ കലാരംഗവുമായി ബന്ധപ്പെട്ടു. നൃത്തത്തിലായിരുന്നു തുടക്കം. അച്ഛനോടൊപ്പം മാജിക്ഷോകളില്‍ പങ്കെടുക്കുമായിരുന്നു. സര്‍പ്പത്തിന്റെ നിര്‍മ്മാതാവ് മുരളിയാണ് ഭര്‍ത്താവ്. ഒരു മകന്‍. മധു അമ്പാട്ട് സഹോദരന്‍.


വിജയലളിത


കൊച്ചിന്‍ എക്സ്പ്രസ്, പെണ്‍പട, പെണ്‍പുലി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് തെലുങ്ക് നടി.


വിജയനിര്‍മ്മല


ഭാര്‍ഗ്ഗവീനിലയത്തിലെ നായിക. തുടര്‍ന്ന് റോസി തുടങ്ങി അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു. . കവിത സംവിധാനം ചെയ്തു. സ്വദേശം മദ്രാസ്. തെലുങ്ക് നടന്‍ കൃഷ്ണയുടെ ഭാര്യ.17 News Items found. Page 1 of 2