ഛായാഗ്രഹണം

വസന്ത് കുമാര്‍ എം.കെ


ലക്ഷ്മി, ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം, വടകര


വേണു


പ്രേംനസീറിനെ കാണ്‍മാനില്ല എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് വേണു ആദ്യമായി ചലച്ചിത്രലോകത്തെത്തിയത്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം മൂന്നുതവണ ലഭിച്ചു. 1986-ല്‍ നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ , 1992-ല്‍ മിസിസ് ബ്യൂട്ടീസ് ചില്‍ഡ്രന്‍ , 1993-ല്‍ പൊന്തന്‍മാട എന്നീ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്കാരം. നവാഗത സംവിധായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാഗാന്ധി അവാര്‍ഡ് 1998-ല്‍ ദയ എന്ന ചിത്രത്തിലൂടെയും മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് 1985-ല്‍ ഇരകള്‍ എന്ന ചിത്രത്തിലൂടെയും ലഭിച്ചു. 1992-ല്‍ അഹം എന്ന ചിത്രത്തിലൂടെ ഇതേ ബഹുമതി സന്തോഷ്ശിവനൊപ്പം പങ്കിട്ടു.

കോട്ടയത്ത് കാരൂര്‍ എം പി നാരായണക്കുറുപ്പിന്റെയും ബി സരസ്വതിയുടെയും മകനായി 1957-ല്‍ ജനിച്ചു. കോട്ടയം എന്‍ .എസ്. എസ് ഹൈസ്കൂള്‍ , ബസേലിയോസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ ചേര്‍ന്ന് ഛായാഗ്രഹണം പഠിച്ചു. പ്രശസ്ത ചിത്രസംയോജക ബീനാപോള്‍ ഭാര്യ. മകള്‍ മാളവിക. ഡി.വൈ.എസ് .പി രാമചന്ദ്രന്‍ സഹോദരന്‍


വേണുഗോപാല്‍


എം ടിയുടെ ഉയരങ്ങളില്‍ എന്ന ചിത്രത്തില്‍ ജയാനന്‍ വിന്‍സന്റിന്റെ അസിസ്റ്റന്റായാണ് വേണുഗോപാല്‍ സിനിമയിലെത്തിയത്. പൗര്‍ണമി റോജാകള്‍ എന്ന തമിഴ് ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. പകുതിയായപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. വീണ്ടും ജയാനന്റെ അസോസിയേറ്റായി. സുദിനം, ശുദ്ധമദ്ദളം, അരയന്നങ്ങളുടെ വീട്, ജോക്കര്‍ കവര്‍സ്റ്റോറി, ഓര്‍മ്മച്ചെപ്പ്, മേഘമല്‍ഹാര്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു.

കോയമ്പത്തൂരില്‍ എം.എന്‍ പണിക്കരുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി 1965-ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം വല്യച്ഛന്റെ സ്റ്റുഡിയോയില്‍ പ്രിന്‍റിംഗ് സഹായിയായി ജോലിചെയ്തു. വൈകാതെ പ്രിന്ററുമായി. രണ്ടുവര്‍ഷം എന്‍ജിനീയറിംഗ് പഠിച്ചെങ്കിലും പൂര്‍ത്തിയാക്കാതെ സിനിമയിലേക്ക് തിരിഞ്ഞു. അച്ഛന്റെ സുഹൃത്തായ എം ടി വാസുദേവന്‍ നായരാണ് സിനിമാ പ്രവേശനത്തിന് നിമിത്തമായത്. ഭാര്യ : പ്രീത. മകന്‍ ‍: അഭിലാഷ്. അഞ്ച് സഹോദരങ്ങള്‍ .


വേണുഗോപാല്‍ എം


3440, ഡയാന ഡെയില്‍സ്, ചെറുവമ്പാല പി.ഒ., കോഴിക്കോട്


വിജയകുമാര്‍ സി.പി


ശ്രീശൈലം, ടി.സി.40/119(4), അരുവിക്കര ലെയിന്‍, മണക്കാട്, തിരുവനന്തപുരം-695 024 ഫോണ്‍ : 0471-2460551


വിന്‍സന്റ്


1928-ല്‍ കോഴിക്കോട് ജോര്‍ജ് വിന്‍സന്റിന്റെയും അനസ്തീനയുടെയും മകനായി അലോഷ്യസ് വിന്‍സന്റ് ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം മദ്രാസിലെ ജെമിനി സ്റ്റുഡിയോയില്‍ ചേര്‍ന്ന് ഛായാഗ്രഹണം പഠിച്ചു. കുറച്ചുകാലം പ്രശസ്ത ക്യാമറാമാന്‍മാരായ നടരാജന്‍ , കമല്‍ഘോഷ് എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 1951-ല്‍ ഒരു തെലുങ്കുചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചു.

1954-ല്‍ മലയാളത്തില്‍ നീലക്കുയില്‍ എന്ന ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചു. മലയാളത്തിലെ ആദ്യചിത്രം അതായിരുന്നു. ഈ ചിത്രം രാഷ്ട്രപതിയുടെ വെള്ളിമെഡലിന് അര്‍ഹമായി. അതോടെ വിന്‍സന്റ് നല്ലൊരു ക്യാമറാമാനായി അറിയപ്പെട്ടു. തുടര്‍ന്ന് ഭാര്‍ഗ്ഗവീനിലയം, മുറപ്പെണ്ണ്, നദി, ത്രിവേണി, ഗന്ധര്‍വക്ഷേത്രം, അസുരവിത്ത്, അശ്വമേധം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ചു. ധാരാളം ബഹുമതികളും വിന്‍സന്റിനെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ മാര്‍ഗരറ്റ്, മക്കള്‍ - ഛായാഗ്രാഹകരായ അജയന്‍ വിന്‍സന്റു, ജയാനന്‍ വിന്‍സന്റ് , സുമിത്ര, സ്നേഹലത. കലാസംവിധായകന്‍ സാബുസിറില്‍ മരുമകനാണ്.


വിപിന്‍ മോഹന്‍


അഭിനയിക്കാനായി സിനിമയിലെത്തി ക്യാമറാമാനായി മാറിയ പ്രതിഭയാണ് വിപിന്‍ മോഹന്‍ 1954-ല്‍ നീലക്കുയില്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. തുടര്‍ന്ന് രാമുകാര്യാട്ടിന്റെ മിന്നാമിനുങ്ങില്‍ അഭിനയിച്ചു. മദ്രാസിലെ ഈസ്റ്റേണ്‍ സീഫുഡ് എക്സ്പോര്‍ട്സില്‍ എക്സ്പോര്‍ട്ട് അസിസ്റ്റന്റായി ജോലിനോക്കുന്ന സമയത്ത് സുഹൃത്ത് മധു അമ്പാട്ടാണ് വീണ്ടും സിനിമയിലെത്തിച്ചത്. 1976-ല്‍ സരിത എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ക്യാമറാമാനായിട്ടായിരുന്നു തുടക്കം. ഗൗരീശങ്കര്‍ സംവിധാനംചെയ്ത കന്നട ചിത്രമായ ഇന്ദിരായണയില്‍ സ്വതന്ത്ര ക്യാമറാമാനായി. യു ഫല്‍ഗുനന്റെ സന്നാഹമാണ് സ്വതന്ത്ര ചായാഗ്രഹണം നിര്‍വ്വഹിച്ച ആദ്യ മലയാള ചിത്രം. ആ ചിത്രം പുറത്തിറങ്ങിയില്ല. പത്മകുമാര്‍ സംവിധാനംചെയ്ത അപര്‍ണ്ണയിലൂടെ 1981-ലെ മികച്ച ബ്ലാക്ക് & വൈറ്റ് ചായാഗ്രഹനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

രവി ആലുമ്മൂടന്റെ ശേഷക്രിയയിലൂടെ ശ്രദ്ധേയനായി. ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങളാണ് റിലീസായ ആദ്യ മലയാള ചിത്രം. പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രം സംവിധാനംചെയ്തു. ഭരത്ഗോപി സംവിധാനംചെയ്ത ഞാറ്റടി എന്ന ബ്ലാക്ക് & വൈറ്റ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വഴിത്തിരിവായി. ഞാറ്റടിയിലെ നായിക കലാമണ്ഡലം ഗിരിജയെ വിവാഹംകഴിച്ചത് ഈ സമയത്താണ്. തൃശൂരില്‍ രാമനാഥമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1947-ല്‍ ജനിച്ചു. തൃശൂര്‍ വിവേകോദയം സ്കൂളിലും ചിറ്റൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളിലും ചിറ്റൂര്‍ ഗവ. കോളേജിലും വിദ്യാഭ്യാസം. മക്കള്‍ ‍: വിവേക്, ബാലതാരം മഞ്ജിമ. സഹോദരങ്ങള്‍ : രാജേന്ദ്രന്‍ : സുലോചന (തിക്കുറിശ്ശിയുടെ ഭാര്യ), സുമംഗല.


വിപിന്‍ദാസ്


എസ്-74, ശീവേലി നഗര്‍, തിരുവനന്തപുരം-695 0248 News Items found. Page 1 of 1