സംവിധായകര്‍

വി.എസ് നായര്‍


ശ്രീശൈലം, ഉളിയകോവില്‍ പി.ഒ., കൊല്ലം . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


വാസന്‍


സംവിധായകന്‍ , സെക്കന്റ് ഫ്ലോര്‍ , 11/5, അസീസ് മുള്‍ക്, സെക്കന്റ് സ്ട്രീറ്റ്, തൗസണ്ട് ലൈറ്റ്സ്
ചെന്നൈ - 600 006. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


വയലാര്‍ മാധവന്‍കുട്ടി


വയലാര്‍ ഹൗസ്, ഇടപ്പഴിഞ്ഞി, തിരുവനന്തപുരം-695 010. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


വേണു


1998-ല്‍ ദയ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ നവാഗത സംവിധായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാഗാന്ധി അവാര്‍ഡ് ലഭിച്ചു. പ്രേംനസീറിനെ കാണ്‍മാനില്ല എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് വേണു ആദ്യമായി ചലച്ചിത്രലോകത്തെത്തിയത്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം മൂന്നുതവണ ലഭിച്ചു. 1986-ല്‍ നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ , 1992-ല്‍ മിസിസ് ബ്യൂട്ടീസ് ചില്‍ഡ്രന്‍ , 1993-ല്‍ പൊന്തന്‍മാട എന്നീ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്കാരം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് 1985-ല്‍ ഇരകള്‍ എന്ന ചിത്രത്തിലൂടെയും ലഭിച്ചു. 1992-ല്‍ അഹം എന്ന ചിത്രത്തിലൂടെ ഇതേ ബഹുമതി സന്തോഷ്ശിവനൊപ്പം പങ്കിട്ടു.

കോട്ടയത്ത് കാരൂര്‍ എം പി നാരായണക്കുറുപ്പിന്റെയും ബി സരസ്വതിയുടെയും മകനായി 1957-ല്‍ ജനിച്ചു. കോട്ടയം എന്‍ .എസ്. എസ് ഹൈസ്കൂള്‍ , ബസേലിയോസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ ചേര്‍ന്ന് ഛായാഗ്രഹണം പഠിച്ചു. പ്രശസ്ത ചിത്രസംയോജക ബീനാപോള്‍ ഭാര്യ. മകള്‍ മാളവിക. ഡി.വൈ.എസ് .പി രാമചന്ദ്രന്‍ സഹോദരന്‍


വേണു ബി.നായര്‍‍


പവിത്രം, വെളിയത്തുപറമ്പ് , ഭവന്‍സ് സ്കൂളിന് എതിര്‍വശം, എളമക്കര, കൊച്ചി-682 026. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


വേണു എം.എ


തെക്കില്ലത്ത് ഹൗസ്, മട്ടായ, പട്ടാമ്പി, നങ്കാട്ടിരി - 679 311. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


വേണു നാഗവള്ളി


സുഖമോദേവിയാണ് ആദ്യം സംവിധാനംചെയ്ത ചിത്രം. തുടര്‍ന്ന് സര്‍വകലാശാല, അയിത്തം, ഏയ് ഓട്ടോ, ലാല്‍സലാം, സ്വാഗതം, കിഴക്കുണരും പക്ഷി, കളിപ്പാട്ടം, ആയിരപ്പറ, അഗ്നിദേവന്‍ , രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങി പത്തിലധികം ചിത്രങ്ങള്‍ സംവിധാനംചെയ്തു. 1979-ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ നായകനായാണ് സിനിമയിലെത്തിയതെങ്കിലും സംവിധായകന്‍ എന്ന നിലയിലാണ് ശ്രദ്ധേയനായത്. അര്‍ത്ഥം, അഹം, കിലുക്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. ആദാമിന്റെ വാരിയെല്ല്, ഉള്‍ക്കടല്‍ , ചില്ല്, ശാലിനി എന്റെ കൂട്ടുകാരി, അര്‍ച്ചന ടീച്ചര്‍ , ഈണം, ദേവദാസ്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ആലപ്പുഴ രാമങ്കരിയില്‍ നാഗവള്ളി ആര്‍ എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി 1949-ല്‍ ജനിച്ചു. തിരുവനന്തപുരം മോഡല്‍ ഹൈസ്കൂള്‍ , യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി ജോലിനോക്കി. ഭാര്യ: മീന. മകന്‍ ‍: വിവേക്. സഹോദരങ്ങള്‍ ‍: രാമചന്ദ്രന്‍ , വസുന്ധര, അംബിക.


വേണുനാഗവള്ളി


സുഖമോ ദേവി, സര്‍വ്വകലാശാല തുടങ്ങിയവ സംവിധാനം ചെയ്തു. ഉള്‍ക്കടല്‍ , ശാലിനി എന്റെ കൂട്ടുകാരി, ഏപ്രില്‍ 18, താരാട്ട്, കേള്‍ക്കാത്ത ശബ്ദം, മീനമാസത്തിലെ സൂര്യന്‍ , എവിടെയോ ഒരു ശത്രു തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തിരക്കഥാകൃത്ത്, ബിരുദധാരി. നാഗവള്ളി ആര്‍ .എസ്.കുറുപ്പിന്റെ മകന്‍


വേണുഗോപാലമേനോന്‍


പ്രേംനസീറും മിസ് കുമാരിയും നായികാനായകന്‍മാരായ ജയില്‍പ്പുള്ളിയാണ് വേണുഗോപാലമേനോന്റെ ആദ്യചിത്രം. തുടര്‍ന്ന് 31 ചിത്രങ്ങള്‍ സംവിധാനംചെയ്തു. 1967 ഏപ്രില്‍ 14ന് റിലീസായ ഉദ്യേഗസ്ഥയാണ് അക്കാലത്തെ ആദ്യ ബഹുതാര സിനിമയായി അംഗീകരിക്കപ്പെട്ടിരുന്നത്. സത്യന്‍ , നസീര്‍ , മധു, ഉമ്മര്‍ തുടങ്ങിയവര്‍ക്കൊപ്പം ശാരദയും വേഷമിട്ടു. സി.ഐ.ഡി നസീര്‍ , പ്രേതങ്ങളുടെ താഴ്വര, പാറശാല പാച്ചന്‍ പയ്യന്നൂര്‍ പരമു, പിച്ചാത്തിക്കുട്ടപ്പന്‍ , വാര്‍ഡ് നമ്പര്‍ 7 തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങള്‍ . 2003 - ല്‍ നാഷണല്‍ ഫിലിം കോര്‍പ്പറേഷനുവേണ്ടി ചെയ്ത ഹരിനാമകീര്‍ത്തനമാണ് അവസാന ചിത്രം. സ്വന്തമായി ഒമ്പത് ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

വേണുഗോപാലമേനോന്‍ സംവിധാനംചെയ്ത പത്തോളം സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും ഇദ്ദേഹം തന്നെയായിരുന്നു. ആള്‍മാറാട്ടം, ബോയ്ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളുടെ ഗാനരചനയും നിര്‍വ്വഹിച്ചു. തൃശൂര്‍ ജില്ലയിലെ പുരനാട്ടുകരയില്‍ മാധവക്കുറുപ്പിന്റെയും അമ്മിണിയമ്മയുടെയും മകനായി 1940-ല്‍ ജനിച്ചു. തൃശൂര്‍ വിവേകോദയം ഹൈസ്കൂള്‍ , തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1957-ല്‍ തിരുവനന്തപുരം മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ സംവിധാനം പഠിക്കാനെത്തി. ഭാര്യ : ശശികല. മക്കള്‍ ‍: വിജയന്‍ ‍, ശ്രീദേവി.


വേണുകുമാര്‍ എം


മണിമന്ദിരം, കാലടി പി.ഒ., കരമന, തിരുവനന്തപുരം-695 002. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്
ചേര്‍ക്കുന്നതാണ്.19 News Items found. Page 1 of 2