ഗായകന്‍

വി.എ.ചെല്ലപ്പ


'പ്രഹ്ളാദ' എന്ന ചിത്രത്തില്‍ കിളിമാനൂര്‍ മാധവവാര്യരുടെ രചനയായ 'ശ്രീരാമവര്‍മ്മ മഹാരാജ....' എന്ന ഗാനം അദ്ദേഹത്തിന്റെ തന്നെ സംഗീതത്തില്‍ വി.എ. ചെല്ലപ്പ പാടുകയും അഭിനയിക്കുകയും ചെയ്തു. നാല്പത് - അമ്പതുകളില്‍ തമിഴ് ചിത്രങ്ങളില്‍ പാടി അഭിനയിച്ചിരുന്ന കലാകാരനായിരുന്നു വി.എ. ചെല്ലപ്പ.


വി.എന്‍ .സുന്ദരം


വി. എന്‍ സുന്ദരം ഒരു ഗായകനായി മുമ്പ് തന്നെ രംഗത്തെത്തിയെങ്കിലും വ്യക്തിഗത ഗാനമായി പാടിയത് സി.ഐ.ഡി. എന്ന ചിത്രത്തിലെ 'കാലമെല്ലാം.....' എന്ന ഗാനമാണ്.


വി.ടി. മുരളി


സംഗീതം അഭ്യസിച്ച ഒരു ഗായകനാണ് വി.ടി. മുരളി. മുരളിയുടെ ആദ്യഗാനമാണ് 'തേന്‍തുള്ളി എന്ന ചിത്രത്തിലെ 'ഓത്തുപള്ളിയില്‍ .....' എന്നു തുടങ്ങുന്ന ഗാനം. രചന പി.റ്റി. അബ്ദുറഹ്മാന്‍ . സംഗീതം, കെ. രാഘവന്‍ . 1979-ല്‍ റിലീസായി. വിലാസം: വി.ടി. മുരളി, മഞ്ജിമ, വടകര.2


വൈക്കം വാസുദേവന്‍ നായര്‍


സ്വന്തം ചിത്രമായ 'കേരളകേസരി'യില്‍ 'അയ്യപ്പാ അഖിലാണ്ഡകോടി...' എന്ന ഗാനം പാടി അഭിനയിച്ചു. ത്യാഗരാജകീര്‍ത്തനമായ 'പക്കാലനിലബട്ടി...' ഇന്നും ഇവിടത്തെ ജനങ്ങള്‍ ഓര്‍ക്കുന്നെങ്കില്‍ അതിനു കാരണക്കാരന്‍ വൈക്കം വാസുദേവന്‍ നായരാണ്. ഒരു കാലത്ത് നാടക അരങ്ങുകളില്‍ കൂടി ജനങ്ങളില്‍ 'പക്കാല'യെ അദ്ദേഹം ആഞ്ഞുറപ്പിച്ചു. അണ്ണാമല സര്‍വ്വകലാശാലയില്‍ സംഗീതം അഭ്യസിച്ചുവന്ന അദ്ദേഹം സംഗീത കച്ചേരികള്‍ നടത്തിയെങ്കിലും തന്റെ ശബ്ദവും സംഗീതവുംകൊണ്ട് പിടിച്ചടക്കിയത് നാടകരംഗത്തെയാണ്. അദ്ദേഹത്തിന്റെ കോളിളക്കം സൃഷ്ടിച്ച ഒരു നാടകമാണ്. 'യാചകി'. ഓച്ചിറ വേലുക്കുട്ടിയോടൊപ്പം ' കരുണയില്‍ ‍‍' ഉപഗുപ്തന്റെ കഥാപാത്രം എടുത്തവരുടെ കൂട്ടത്തില്‍ വൈക്കം വാസുദേവന്‍നായരും ഉള്‍പ്പെടുന്നു. നാടകത്തില്‍ സമ്പാദിച്ച പണം മുടക്കി എടുത്ത ചിത്രമാണ് 'കേരള കേസരി'. അതു വിജയിക്കാതെ പോയത്, അദ്ദേഹത്തിനു സാമ്പത്തിക ബുദ്ധിമുട്ടുവരുത്തി. തന്റെ ശിഷ്യയായ തങ്കത്തിനെ വിവാഹം കഴിച്ചു നാടകത്തിലും നായികയാക്കി. രണ്ടു പെണ്‍കുട്ടികള്‍ .

വളരെ പ്രധാനം : അദ്ദേഹം ത്യാഗരാജകീര്‍ത്തനങ്ങള്‍ ഒരിയ്ക്കല്‍ ഇംഗ്ലീഷില്‍ ആക്കി സ്വയം പാടാനും പ്രചാരപ്പെടുത്താനും ശ്രമിച്ചു. വിജയിച്ചില്ല. ആക്ഷേപിയ്ക്കപ്പെടുകയും ചെയ്തു. ഇതാ, ഇപ്പോള്‍ ബാലമുരളീ കൃഷ്ണയോ മറ്റോ ഇത്തരത്തില്‍ ഒരു പരീക്ഷണത്തിനു തയ്യാറാവുന്നുവത്രേ. വിജയിക്കുന്നെങ്കില്‍ അതിന്റെ തുടക്കം വൈക്കം വാസുദേവന്‍നായരിലാണെന്ന് ഇവിടെ രേഖപ്പെടുത്തുന്നു.


വേണു നാഗവള്ളി


'ഒരു പൈങ്കിളിക്കഥ' എന്ന ചിത്രത്തില്‍ നടനും സംവിധായകനുമായ വേണുനാഗവള്ളിയും പാടി. 'പൈങ്കിളിയേ....' രചന ബിച്ചുതിരുമല, സംഗീതം എ.ടി. ഉമ്മര്‍ കൂടെ പാടിയവര്‍ ഭരത് ഗോപി, ജാനകി, സിന്ധുദേവി.


വിജയ് യേശുദാസ്


'ഇടനാഴിയില്‍ ഒരു കാലൊച്ച' എന്ന ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ 'കരാഗ്രേ വസതേ ലക്ഷ്മീ...' എന്ന വിജയ് പാടി. ഗാനഗന്ധര്‍വ്വനായ യേശുദാസിന്റെ മകനാണ് വിജയ് യേശുദാസ്. അഗസ്റ്റിന്‍ ജോസഫിന്റെ കൊച്ചുമകനും. ഈ ഗാനത്തിലൂടെ ' ഒരേ കുടുംബത്തിലെ മൂന്നാമത്തെ തലമുറയ്ക്ക് ദക്ഷിണാമൂര്‍ത്തി എന്ന
ഒരേ സംവിധായകന്‍ ഈണം പകര്‍ന്നു കൊടുത്തു എന്ന പ്രതിഭാസവും നടന്നു.


വിജയറാവു


വിജയറാവു, ജാനമ്മഡേവിഡുമൊത്ത് 1952-ല്‍ പുറത്തിറങ്ങിയ 'ആത്മശാന്തി'യില്‍ ഒരു യുഗ്മഗാനം പാടി 'കൊച്ചമ്മയാകിലും...' എന്നു തുടങ്ങുന്ന ഗാനം.


വിനയന്‍


1976-ല്‍ പുറത്തിറങ്ങിയ 'ഒഴുക്കിനെതിരേ' എന്നചിത്രത്തില്‍ ശ്രീകുമാരന്‍തമ്പിയുടെ രചനയായ 'ഏതേതോ പൊന്‍മലയില്‍ .....' എന്ന ഗാനം എം.കെ. അര്‍ജ്ജുനന്റെ സംഗീതത്തില്‍ ചേര്‍ന്ന് വിനയന്‍ പാടി.


വിന്‍സന്റ് ഗോമസ്


ലൂസ് ലൂസ് അരപ്പിരി ലൂസ് എന്ന ചിത്രത്തില്‍ പി. ഭാസ്ക്കരന്റെ രചനയായ 'കള്ളന്മാരെ....' എന്ന ഗാനം യേശുദാസ് ബാലഗോപാലന്‍ തമ്പി എന്നിവരോടൊപ്പം വിന്‍സന്റ് ഗോമസ് ആലപിച്ചു. ആദ്യം പാടിയത് ' അതിര്‍ത്തികള്‍ ' എന്ന ചിത്രത്തില്‍ 'ജീവിതം നായനക്കി.....' എന്ന ഗാനമായിരുന്നു. പുറത്തുവന്ന ആദ്യഗാനം ലൂസ് ലൂസ് അരപ്പിരി ലൂസിലെ 'കള്ളന്മാരെ....' എന്ന ഗാനവും.9 News Items found. Page 1 of 1