ഗായിക

വി.ആര്‍ ഗോപിനാഥ്


കേരള ചലച്ചിത്രവികസനകോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥനായ വി.ആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത 'ഒരു മെയ്മാസപ്പുലരിയില്‍ ' എന്ന ചിത്രത്തിലെ 'മമ്മീ മമ്മീ..' എന്നു തുടങ്ങുന്ന ഗാനം അദ്ദേഹം രചിച്ചു. മറ്റു ഗാനങ്ങള്‍ പി. ഭാസ്കരനും എഴുതി. മേല്‍വിലാസം വി. ആര്‍ ഗോപിനാഥ്, കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ , തിരുവനന്തപുരം.


വൈദേഹി


'ശ്രീരാമപട്ടാഭിഷേകം' എന്ന ചിത്രത്തില്‍ തിരുനയിനാര്‍കുറിച്ചി എഴുതി ബ്രദര്‍ ലക്ഷ്മണന്‍ ഈണം നല്‍കിയ 'രാജാധിരാജ.....' എന്ന ഗാനം ജിക്കി, കോമള എന്നിവരോടൊപ്പം പാടിക്കൊണ്ട് മലയാളസിനിമാരംഗത്തേയ്ക്ക് വന്നു. തമിഴ് ചിത്രങ്ങളിലും പാടിയിട്ടുണ്ട്. മദ്രാസില്‍ താമസിക്കുന്ന ഒരു സംഗീതകലാനിപുണയാണ് വൈദേഹി.


വാണീജയറാം


'സ്വപ്നം' എന്ന ചിത്രത്തിലെ 'സൗരയൂഥത്തില്‍ വിടര്‍ന്നൊരു....' എന്ന ഗാനവുമായി മലയാള സിനിമാരംഗത്തെത്തിയ വാണീജയറാം ഇതിനകം അഞ്ഞൂറോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. ഹിന്ദിയിലെ 'ഗുഡ്സി' എന്ന ചിത്രത്തില്‍ 'ബോലോ പപ്പീഹരാ' എന്ന ഗാനം വസന്തദേശായിയുടെ സംഗീതത്തില്‍ പാടിക്കൊണ്ടാണ് വാണി ചലച്ചിത്ര ഗാനരംഗത്തെത്തിയത്. തമിഴ് പാടിക്കൊണ്ടിരിക്കവേ മലയാളത്തിലും സ്ഥാനം പിടിച്ചു. 'ആഷാഢമാസം....', 'സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ....' തുടങ്ങിയ നിരവധി ഗാനങ്ങള്‍ ഇന്നും ആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞുനില്‍പ്പുണ്ട്. തമിഴിലും തെലുങ്കിലും കന്നടത്തിലും ഹിന്ദിയിലും അവര്‍ ധാരാളം പാടി. 'വാണി' എന്ന പേരില്‍ ഒരു റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും അവര്‍ക്കുണ്ട്. മേല്‍വിലാസം വാണീജയറാം, മയൂരപ്രിയ, 277, ടി.ടി. കെ.റോഡ്, മദ്രാസ് 18


വിജയാബെനഡിക്ട്


1978-ല്‍ റിലീസായ 'ഉറക്കം വരാത്തരാത്രികള്‍ .....' എന്ന ചിത്രത്തില്‍ 'ഉറക്കം വരാത്തരാത്രികള്‍ ....' എന്ന ഗാനം യേശുദാസിനോടൊപ്പം പാടിയത് വിജയാ ബെനഡിക്ടാണ്. രചന - ബിച്ചുതിരുമല , സംഗീതം - ശ്യാം.


വിളയില്‍ വത്സല


'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തില്‍ പി.ടി. അബ്ദു റഹ്മാന്റെ രചനയായ 'അഹദേവനായ പെരിയോനേ....' എന്ന ഗാനം എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ വിളയില്‍ വത്സല ആദ്യമായി പാടി. വടക്കന്‍ കേരളത്തില്‍ മാപ്പിളപ്പാട്ടില്‍ വളരെയേറെ പ്രശസ്തി നേടിയ ഗായികയാണ് വിളയില്‍ വത്സല. സ്വദേശത്തും വിദേശത്തും പരിപാടികള്‍ നടത്തി പേരു സമ്പാദിച്ചു5 News Items found. Page 1 of 1