നിര്‍മ്മാതാക്കള്‍

വാണിവിശ്വനാഥ്


Vani Viswanath

2011-ല്‍ പൃഥ്വിരാജ് നായകനായ മനുഷ്യമൃഗത്തിന്റെ നിര്‍മ്മാതാവായാണ് വാണിവിശ്വനാഥ് നിര്‍മ്മാതാക്കളുടെ നിരയിലേക്കെത്തിയത്. വാണിവിശ്വനാഥിന്റെ ഭര്‍ത്താവും നടനുമായ അഡ്വക്കേറ്റ് ബാബുരാജാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

ശിവാജിഗണേശന്റെ 'മണ്ണുക്കുള്‍ വൈരം' എന്ന ചിത്രത്തിലൂടെയാണ് നടിയായി വാണി വിശ്വനാഥ് ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പൂന്തോട്ടക്കാരനില്‍ അഭിനയിച്ചു. മലയാളത്തില്‍ ആദ്യം അഭിനയിച്ച ചിത്രം കെ എസ് ഗോപാലകൃഷ്ണന്റെ 'തെന്നലെ നിന്നെയും തേടി' ആയിരുന്നു. സിദ്ദിഖ് ലാല്‍ കഥയെഴുതി മാണി സി കാപ്പന്‍ സംവിധാനംചെയ്ത മാന്നാര്‍ മത്തായി സ്പീക്കിംഗിലെ നായികാ കഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. ഹിറ്റ്ലര്‍ , ദി കിംഗ്, ജനാധിപത്യം, ദി ട്രൂത്ത്, സ്വര്‍ണ്ണകിരീടം, തച്ചിലേടത്ത് ചുണ്ടന്‍ , ഉസ്താദ് മറ്റൊരുവള്‍ , ബല്‍റാം വേഴ്സസ് താരാദാസ്, ഉസ്താദ്, ചിന്താമണി കൊലക്കേസ്, തുടങ്ങിയ ചിത്രങ്ങളില്‍ നായികയായും ഉപനായികയായും അഭിനയിച്ചു. ജെ വില്യംസ് സംവിധാനംചെയ്ത' ദ ഗ്യാംഗില്‍ ' ആക്ഷന്‍റാണിയായി. ഇന്‍ഡിപെന്‍ഡന്‍സ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് തുടങ്ങി നിരവധി ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിച്ചു.

ടി വി ചന്ദ്രന്റെ സൂസന്ന എന്ന ചിത്രം ധാരാളം അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. നടന്‍ ബാബുരാജാണ് ഭര്‍ത്താവ്. വിവാഹശേഷം സിനിമാരംഗം വിട്ടു. ഒരു ചെറിയ ഇടവേളക്കുശേഷം ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക്ക് ഡാലിയ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ എത്തി. തെലുങ്കില്‍ നാല്‍പത്തിയൊന്നും ഹിന്ദിയില്‍ മൂന്നും കന്നട, തമിഴ് ഭാഷകളില്‍ അഞ്ചും വീതം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ അമ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു.

തൃശൂര്‍ ഒല്ലൂര്‍ താഴത്തുവീട്ടില്‍ ജ്യോതിഷപണ്ഡിതനായ വിശ്വനാഥന്റെയും ഗിരിജയുടെയും മകളായി 1971-ല്‍
ജനിച്ചു. നാലാം ക്ലാസുവരെ തൃശൂരില്‍ പഠിച്ചു. തുടര്‍ന്ന് മദ്രാസില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിച്ചത്. ഒരു മകന്‍ . നാലു സഹോദരങ്ങള്‍ .


വര്‍ഗ്ഗീസ് കെ.സി. (റജി)


ജിവിന്‍ ക്രിയേഷന്‍സ്, പി.ബി.നം.118, പത്തനംതിട്ട. ഫോണ്‍: 0468-2321153, 94474 62753. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


വീരപ്പാ പി. എസ്.


അനാഥ ശില്‍പങ്ങള്‍ , സുമംഗലി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. തമിഴ് നടന്‍ ,നിര്‍മ്മാതാവ്, സ്വദേശം കോയമ്പത്തൂര്‍ .


വേണുഗോപാല്‍ വി.കെ


കെ.വി.ആര്‍ട്സ്, 15/2998, പരമാര ബില്‍ഡിംഗ്സ്, എറണാകുളം നോര്‍ത്ത്, കൊച്ചി-18 ഫോണ്‍: 0484-2395826. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


വിദ്യ സാഗര്‍


ഹരികൃഷ്ണ പ്രൊഡക്ഷന്‍സ്, 78, അര്‍മേനിയന്‍ സ്ട്രീറ്റ്, ചെന്നൈ. ഫോണ്‍: 2522214, 25223588. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


വിക്രമന്‍


ലൂമിയര്‍ ഫിലിംസ്, മഠത്ത് മോടം, മടവന, ഇരിയാട്, കൊടുങ്ങല്ലൂര്‍-680 664. ഫോണ്‍: 0484-2323131, 98470 62900. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


വിനയന്‍


വിനയന്‍ നിര്‍മ്മിച്ച് സംവിധാനംചെയ്ത 'ആകാശഗംഗ' മലയാളത്തില്‍ ഹൊറര്‍ ചിത്രങ്ങള്‍ക്ക് വീണ്ടും തുടക്കംകുറിച്ചു. 1988-ല്‍ ആലിലക്കുരുവി എന്ന ചിത്രവും തുടര്‍ന്ന് ആയിരം ചിറകുള്ള മോഹവും നിര്‍മ്മിച്ചു. മോഹന്‍ലാലിന്റെ വ്യാജനെന്ന ലേബലില്‍ മദന്‍ലാലിനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍സ്റ്റാര്‍ ആണ് ആദ്യം സംവിധാനംചെയ്ത ചിത്രം. ഇടനിലങ്ങള്‍ എന്ന ചിത്രത്തില്‍ ഐ വി ശശിയുടെ സംവിധാന സഹായിയായി സിനിമയിലെത്തിയ വിനയന്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍ കിട്ടിയ 'അമ്മയുടെ സ്വന്തം കുഞ്ഞുമേരി' , കന്യാകുമാരിയില്‍ ഒരു കവിത, ശിപായിലഹള, മിസ്റ്റര്‍ ക്ലീന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. ഇന്‍ഡിപെന്‍ഡന്‍സ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ദാദാസാഹിബ്, ദൈവത്തിന്റെ മകന്‍ , കരുമാടിക്കുട്ടന്‍ , രാക്ഷസരാജാവ് എന്നീ ചിത്രങ്ങള്‍ വന്‍ വിജയം നേടി. ഈ ആറു ചിത്രങ്ങളുടെ കഥയും ഇദ്ദേഹത്തിന്റേതാണ്. പ്രണയനിലാവ്, ഉല്ലാസപ്പൂങ്കാറ്റ്, അനുരാഗക്കൊട്ടാരം, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, വെള്ളിനക്ഷത്രം, സത്യം, കാശി (തമിഴ്), വാര്‍ ആന്‍ഡ് ലൗ എന്നിവയാണ് മറ്റു ചിത്രങ്ങള്‍ .

ഒരു കവികൂടിയായ ഇദ്ദേഹത്തിന്റെ ' ഇതിലും മാന്യനാണ് രാവണന്‍ ', 'രാധേയം' എന്നീ കവിതാസമാഹാരങ്ങള്‍ മാഗ്നാസൗണ്ട്സ് ഓഡിയോസ് പുറത്തിറക്കിയിട്ടുണ്ട്. രാക്ഷസരാജാവിലൂടെ ഗാനരചനാ രംഗത്തും പ്രവേശിച്ചു. കുട്ടനാട്ടിലെ പുതുക്കരിയില്‍ ഗോവിന്ദക്കുറുപ്പിന്റെയും ഭാരതിയമ്മയുടെയും മകനായി 1957-ല്‍ ജനിച്ചു. കുട്ടനാട് കോണ്‍വെന്‍റ് സ്കൂള്‍ ‍, ആലപ്പുഴ എസ്ഡി കോളേജ്, കാര്‍മല്‍ പോളിടെക്നിക് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് വൈദ്യുതിബോര്‍ഡില്‍ എന്‍ജിനീയറായി. ജോലിയിലിരിക്കെ നാടകസംവിധായകന്‍ , നടന്‍ , ഗ്രൂപ്പ് ഉടമ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: നീന. മക്കള്‍ ‍: വിഷ്ണു, നിഖില.


വിന്ധ്യന്‍


രസിക എന്റര്‍ടെയ്ന്‍മെന്റ്സ്, 123, അമ്പാടി റിട്രീറ്റ്, ചിലവന്നൂര്‍ റോഡ്, കടവന്ത്ര, കൊച്ചി-20. ഫോണ്‍: 0484-2315463, 2311919. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.8 News Items found. Page 1 of 1