സ്മൃതി

ഓര്‍മ്മയില്‍ വിജയശ്രീ


Vijayasree still the Marilyn of Malayalam

മലയാളസിനിമയിലെ ആദ്യ മോഡേണ്‍ ഹീറോയിനായിരുന്നു വിജയശ്രീ. ഇരുപത്തിയൊന്നാം വയസ്സില്‍ എരിഞ്ഞടങ്ങുമ്പോള്‍ ഒരു പിടി ഹിറ്റ് സിനിമകളിലെ നായികയായിരുന്നു ഈ മിന്നും താരം. സാധാരണക്കാരിയായിരുന്ന വിജയശ്രീ സ്വപ്രയത്നത്താലാണ് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്തിയത്.

സിനിമാലോകത്തിന്റെ ചതിക്കുഴികളില്‍ വീണുപോയ വിജയശ്രീ 21- ാം വയസ്സിലാണ് ആത്മഹത്യ ചെയ്യുന്നത്. ബ്ളാക്ക വൈറ്റ് സിനിമകളിലെ ഗ്ളാമര്‍ഗേളായിരുന്നു ഈ നായിക. ആരാധകര്‍ മലയാളത്തിന്റെ മെര്‍ലിന്‍ മണ്‍റോ എന്നുപോലും വിശേഷിപ്പിച്ചിരുന്ന താരം ഇന്നത്തെ യുവതലമുറയുടെ ഓര്‍മ്മകളില്‍ പോലും എത്തിനോക്കുന്നില്ല.

സിനിമയിലെ അഞ്ചുവര്‍ഷങ്ങളില്‍ അവര്‍ നേടിയെടുത്ത ഹിറ്റുകളായിരുന്നു പൂജാപുഷ്പം, അങ്കത്തട്ട് തുടങ്ങിയ ചിത്രങ്ങള്‍.1 News Items found. Page 1 of 1