രചന

യതീന്ദ്രദാസ്


പ്രയാണം എന്ന ചിത്രത്തിലെ 'പോ ലല്ലീ പോ ലല്ലീ പോ ലല്ലീ....' എന്ന നാടന്‍ പാട്ടെഴുതിക്കൊണ്ട് രംഗപ്രവേശനം നടത്തി. അദ്ദേഹം രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.


യൂസഫലി കേച്ചേരി


1962-ല്‍ 'മൂടുപടം' എന്ന സിനിമയ്ക്കുവേണ്ടി 'മൈലാഞ്ചിത്തോപ്പില്‍ ....' എന്ന ഒരു ഗാനം എഴുതിക്കൊണ്ട് ചലച്ചിത്ര ഗാനരംഗത്ത് പ്രവേശിച്ചു. 83 ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തി. കൂടാതെ ധാരാളം കവിതകളും എഴുതിയിട്ടുണ്ട്. ഓടക്കുഴല്‍ അവാര്‍ഡ്, ലൂമിയര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. 1936-ല്‍ തൃശൂര്‍ ജില്ലയില്‍ കേച്ചേരിയില്‍ എ.കെ. അഹമ്മദിന്റെയും നജ്മക്കുട്ടിയുടേയും മകനായി ജനിച്ചു. 1962-ല്‍ ബി.എല്‍ ബിരുദം നേടി. തൃശൂര്‍ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന എം.പി. കുറുപ്പിന്റെ ജൂനിയറായി ഏഴുവര്‍ഷം പണിയെടുത്തു. 1969-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി. 1963-ല്‍ വിവാഹിതനായി. ഭാര്യ ഖദീജ. 'സിന്ദൂരച്ചെപ്പ്' മരം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. 'അഞ്ചുകന്യകകള്‍ ', 'ആയിരം നാവുള്ള മൗനം', 'കേച്ചേരിപ്പുഴ' തുടങ്ങിയവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികള്‍ . അനേകം സിനിമകള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്. യൂസഫലിയുടെ ഹിറ്റ് ഗാനങ്ങള്‍ ധാരാളം. 'കുങ്കുമപ്പൂവുകള്‍ .... ', പതിനാലാം രാവുദിച്ചത്....., 'ഉല്ലാസപ്പൂത്തിരികള്‍ ..... ', 'ഓടിവിളയാടിവാ....', 'സ്വര്‍ഗ്ഗം താണിറങ്ങി....' , 'ഓമലാളെ കണ്ടു ഞാന്‍ .....', കല്ലായിപ്പുഴയൊരു മണവാട്ടി....., 'മാനസനിളയില്‍ ....', 'മുറുക്കിച്ചുവന്നതോ.....', തുടങ്ങിയ ഗാനങ്ങള്‍ വളരെ ശ്രദ്ധപിടിച്ചുപറ്റിയതാണ്. ബയ്ജി, ഹസീന, സബീന, സൂരജ് എന്നിവരാണ് മക്കള്‍ . വിലാസം : യൂസഫലി കേച്ചേരി, കേച്ചേരി, തൃശൂര്‍2 News Items found. Page 1 of 1