ഗായകന്‍

സീറോബാബു


'കുടുംബിനി' എന്നചിത്രത്തില്‍ അഭയദേവ് രചിച്ച് എല്‍ .പി.ആര്‍ .വര്‍മ്മ ചിട്ടപ്പെടുത്തിയ 'കണ്ണിന്‍ കണ്ണിന്‍ ' എന്ന ഗാനം ആലപിച്ചു കൊണ്ട് സിനിമാരംഗത്തെത്തി. അതിനു ശേഷവും ചില പടങ്ങളില്‍ പാടി. 'മറക്കില്ലൊരിക്കുലും....', 'കുറുക്കന്റെ കല്യാണം....' എന്നീ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. മുഹമ്മദ് ബാബു എന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം. ഓപ്പണ്‍ സീറോ എന്ന ഗാനം പേരെടുത്തപ്പോള്‍ മുഹമ്മദ് ബാബു സീറോ ബാബു ആയി. മദ്രാസില്‍ താമസം.1 News Items found. Page 1 of 1