വാര്‍ത്തകള്‍ :   മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു    ഗവര്‍ണ്ണര്‍ പി സദാശിവവും സുരേഷ്ഗോപിയും പരസ്യചിത്രത്തില്‍    കന്നടയിലും സ്വന്തം ശബ്‌ദത്തില്‍ ഡബ്ബ്‌ ചെയ്യാന്‍ മോഹന്‍ലാല്‍    നിള ഒരുങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍    മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം    റിങ് ഒരു വ്യാകരണപുസ്തകം    കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്    ജര്‍മ്മനിയിലെ വിളപ്പില്‍ശാല    വേണമെങ്കില്‍ ചക്ക വേരിലും    ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
ജനാര്‍ദ്ദനന്‍
Janardanan

വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകരെ ഭയത്തിന്റെയും വെറുപ്പിന്റെയും മുള്‍മുനയില്‍ നിര്‍ത്തുകയും പിന്നീട് ഹാസ്യ വേഷങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാവുകയും ചെയ്ത ജനാര്‍ദ്ദനന്‍ കുടുംബാസൂത്രണത്തെപ്പറ്റി നിര്‍മ്മിച്ച 'പ്രതിസന്ധി' എന്ന ഡോക്യുമെന്ററിയില്‍ നാഷണല്‍ സാമ്പിള്‍ സര്‍വ്വേയിലെ ഉദ്യോഗസ്ഥനായി അഭിനയിച്ചാണ് ക്യാമറയ്ക്കു മുന്നിലെത്തിയത്. മുപ്പതിലേറെ വര്‍ഷമായി അഭിനയരംഗത്തുള്ള അദ്ദേഹം പി എന്‍ മേനോന്‍ സംവിധാനംചെയ്ത 'ഗായത്രി'യിലെ മഹാദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.

ഇതിനിടയില്‍ പറവൂര്‍ സെന്‍ട്രല്‍ ബാങ്കില്‍ ക്ളര്‍ക്കായി ജോലി കിട്ടിയെങ്കിലും അതുപേക്ഷിച്ച് പി എന്‍ മേനോന്‍ സംവിധാനംചെയ്ത ചെമ്പരത്തിയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി. കുറേനാള്‍ മലയാളനാട് വാരികയില്‍ 'സങ്കല്‍പത്തിലെ ഭര്‍ത്താവ്' എന്ന പംക്തി കൈകാര്യംചെയ്തു. അതിനുശേഷം എസ് കെ നായരുടെ മദ്രാസിലെ ബിസിനസ് നോക്കിനടത്തി. അവിടെവച്ച് കെ എസ് സേതുമാധവന്റെ ആദ്യത്തെ കഥ എന്ന ചിത്രത്തില്‍ പ്രേംനസീറിനൊപ്പം അഭിനയിച്ചു.

തുടര്‍ന്ന് ഗായത്രി, ചായം, മോഹം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഗോവിന്ദന്‍കുട്ടി, ജോസ്പ്രകാശ്, കെ പി ഉമ്മര്‍ തുടങ്ങിയ 'പക്കാ വില്ലന്മാര്‍' സ്വഭാവനടന്മാരായി മാറിയപ്പോള്‍ ജനാര്‍ദ്ദനന്‍ സിനിമയിലെ സ്ഥിരം വില്ലനായി. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, ഇരുപതാം നൂറ്റാണ്ട്, ആധാരം, മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണിക്കൃഷ്ണന്‍, വാര്‍ദ്ധക്യപുരാണം, അനിയന്‍ബാവ ചേട്ടന്‍ബാവ, മന്നാര്‍ മത്തായി സ്പീക്കിംഗ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയങ്ങളാണ് തുടര്‍ന്ന് വില്ലന്‍വേഷങ്ങളില്‍ നിന്നുമാറി സ്വഭാവനടനായി. തുടര്‍ന്നുള്ള ചിത്രങ്ങളെല്ലാം അതിനുദാഹരണങ്ങളാണ്. രാക്ഷസരാജാവ്, മകന്റെ അച്ഛന്‍ , പ്രമാണി, ലൗഡ് സ്പീക്കര്‍ ചട്ടമ്പിനാട്, ചേകവര്‍ , എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

വൈക്കം ഉല്ലല ഗ്രാമത്തില്‍ കൊല്ലറക്കാട്ടുവീട്ടില്‍ കെ ഗോപാലപിള്ളയുടെയും ഗൌരിയമ്മയുടെയും മകനായി 1946ലാണ് ജനാര്‍ദ്ദനന്‍ ജനിച്ചത്. വെച്ചൂര്‍ എന്‍എസ്എസ് ഹൈസ്കൂളില്‍ സ്കൂള്‍വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ പ്രീയൂണിവേഴ്സിറ്റിക്ക് ചേര്‍ന്നെങ്കിലും പരീക്ഷ എഴുതിയില്ല. തുടര്‍ന്ന് എയര്‍ഫോഴ്സില്‍ ചേര്‍ന്നു. ഒരുവര്‍ഷത്തെ ട്രെയിനിംഗ് കഴിഞ്ഞ് വ്യോമസേന വിട്ടു. നാട്ടില്‍ തിരിച്ചെത്തി ബിസിനസ്സ് ചെയ്തു. അതിനിടയില്‍ പ്രീ യൂണിവേഴ്സിറ്റി പാസായി. തിരുവനന്തപുരം യൂണിവേഴ്സിറ്റിയില്‍ ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല. പിന്നീട് നെയ്യാറ്റിന്‍കര എന്‍എസ്എസ് വേലുത്തമ്പി മെമ്മോറിയല്‍ കോളേജില്‍നിന്ന് ബികോം പാസായി. ഇവിടെവച്ച് ശ്രീവരാഹം ബാലകൃഷ്ണനെ പരിചയപ്പെടുകയും അടൂര്‍ ഗോപാലകൃഷ്ണനുമായി അടുക്കുകയുംചെയ്തു. ഭാര്യ: വിജയലക്ഷ്മി അന്തരിച്ചു. മക്കള്‍: രമാരഞ്ജിനി, ലക്ഷ്മി.
 
 
ജവാദ് ഹുസൈന്‍
Jawad Hussain

പ്ലോട്ട് നം.79, കല്‍പ്പക നഗര്‍, ചാക്ക, തിരുവനന്തപുരം-24. ഫോണ്‍: 0471-2500565, 9447427320. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ജയകൃഷ്ണന്‍
Jayakrishnan

വുഡാലാന്റ് അപ്പാര്‍ട്ടുമെന്റ്സ്, ഫ്ലാറ്റ് നം.508, ജഗതി, തിരുവനന്തപുരം-14. ഫോണ്‍: 9447046877, 9349246877, 9847047238. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ജയകൃഷ്ണന്‍ സി.ജി
Jayakrishnan C.G

ചിറ്റാറ്റുപറമ്പില്‍ ഹൗസ്, കോഴുക്കുള്ളി, മൂര്‍ക്കനിക്കര.പി.ഒ., തൃശൂര്‍. ഫോണ്‍: 0487-2315843. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ജയം രവി
Jayam Ravi

നം.137, കോടമ്പാക്കം ഹൈറോഡ്, ടി.നഗര്‍, ചെന്നൈ-600 017, ഫോണ്‍‍: 044-28344112, 28342733. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ജയന്‍
Jayan

മലയാള സിനിമയിലെ പുരുഷസൌന്ദര്യത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന ജയന്‍ സൈനികോദ്യോഗം ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. പോസ്റ്റുമാനെ കാണ്‍മാനില്ല എന്നതായിരുന്നു ആദ്യചിത്രം. അനശ്വരയുടെ ബാനറില്‍ ജേസി സംവിധാനംചെയ്ത് 1974ല്‍ റിലീസായ ശാപമോക്ഷത്തിലൂടെയാണ് ശ്രദ്ധേയനായത്.

1976ല്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കി സുപ്രിയയുടെ ബാനറില്‍ ഹരിഹരന്‍ സംവിധാനംചെയ്ത പഞ്ചമിയിലെ വില്ലനായ ഫോറസ്റ്റ് ഓഫീസര്‍ പ്രശസ്തി നേടിക്കൊടുത്തു. വീണ്ടും മലയാറ്റൂരിന്റെ കഥതന്നെ ജയന് ബ്രേക്കായി. ജി പി ഫിലിംസിന്റെ ബാനറില്‍ ഹരിഹരന്‍ സംവിധാനംചെയ്ത ശരപഞ്ജരം ജയനെ പ്രേക്ഷകരുടെ രോമാഞ്ചമാക്കി. പ്രേംനസീര്‍ ചിത്രങ്ങളിലെ വില്ലന്‍വേഷങ്ങളിലൂടെ വളര്‍ന്ന ജയന്‍ പിന്നീട് അത്തരം ചിത്രങ്ങളിലെ ഉപനായകനായും അഭിനയിച്ചു. നസീര്‍-ജയന്‍ ടീമിന്റെ ഒരൊറ്റ ചിത്രംപോലും പരാജയമായില്ല. ശത്രുസംഹാരം, പ്രഭു, സര്‍പ്പം, ചന്ദ്രഹാസം, കരിപുരണ്ട ജീവിതങ്ങള്‍, മാമാങ്കം, ലിസ, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, അന്തഃപുരം, ഇരുമ്പഴികള്‍, സഞ്ചാരി, നായാട്ട് തുടങ്ങിയ നസീര്‍-ജയന്‍ ടീമിന്റെ പ്രശസ്ത ചിത്രങ്ങളാണ്.
അങ്ങാടി, മൂര്‍ഖന്‍, കരിമ്പന, ഇടിമുഴക്കം, തീനാളങ്ങള്‍, മീന്‍, ബെന്‍സ് വാസു, ചാകര, ദീപം തുടങ്ങിയ ജയന്‍ചിത്രങ്ങള്‍ വന്‍ കളക്ഷന്‍ നേടി. 1980 നവംബര്‍ 16ന് വൈകിട്ട് മദ്രാസിനടുത്ത് ഷോലപുരത്ത് പി എന്‍ സുന്ദരം സംവിധാനംചെയ്ത കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മലയാളസിനിമ കണ്ട ഏറ്റവും സമര്‍ത്ഥനായ ആക്ഷന്‍ താരം ജയന്‍ മരണമടഞ്ഞത്. സുകുമാരന്‍ ഓടിച്ചുകൊണ്ടിരുന്ന ബൈക്കിനു പിന്നില്‍നിന്ന് ഹെലികോപ്റ്ററില്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജയന്റെ മരണശേഷം റീലീസായ നായാട്ട്, മനുഷ്യമൃഗം, സഞ്ചാരി, തടവറ, അറിയപ്പെടാത്ത രഹസ്യം, ആക്രമണം, അഗ്നിശരം, കോളിളക്കം തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റായിരുന്നു.

കൊല്ലം ഓലയില്‍ പൊന്നച്ചംവീട്ടില്‍ മാധവന്‍പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി 1939ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് കൃഷ്ണന്‍നായര്‍. അവിവാഹിതനാണ്.
 
 
ജയന്‍ നാണപ്പന്‍
Jayan Nanappan

ടി.പി.11-123, ചന്ദ്രധനുസ്സ്, പരണിയം, പൂവാര്‍, തിരുവനന്തപുരം. ഫോണ്‍ 0471-2262365
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ജയറാം
Jayaram

ജയറാം എന്ന പേരില്‍ മലയാളികള്‍ക്കും ജയരാമന്‍ എന്ന പേരില്‍ തമിഴര്‍ക്കും സുപരിചിതനായ ജയറാം പത്മരാജന്‍ സംവിധാനംചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. മൂന്നാംപക്കം, കാലാള്‍പ്പട, രണ്ടാംവരവ് എന്നീ ചിത്രങ്ങളിലൂടെ ആക്ഷന്‍ ഹീറോയാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിറ്റ്നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്തകള്‍, നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, കണ്‍കെട്ട്, ഫസ്റ്റ് ബെല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹാസ്യനായകനായി പേരെടുത്തു.

രാജസേനന്‍ സംവിധാനംചെയ്ത കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കുശേഷം ജയറാം തിരിച്ചുവന്നു. രാജസേനന്റെതന്നെ അയലത്തെ അദ്ദേഹത്തോടെ മിനിമം ഗ്യാരന്റിയുള്ള നടനായി മാറി. അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി എന്നീ ചിത്രങ്ങളുടെ വിജയം ഈ നടന് സൂപ്പര്‍സ്റ്റാര്‍ പദവി നേടിക്കൊടുത്തു.

1995 ജയറാമിന്റെ വര്‍ഷമായിരുന്നു. ഈ കാലയളവില്‍ പുറത്തിറങ്ങിയ ശ്രീരാഗം ഒഴികെ ബാക്കി എല്ലാ ചിത്രങ്ങളും വിജയമായി. 3 ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി- അനിയന്‍ ബാവ, ആദ്യത്തെ കണ്‍മണി, പുതുക്കോട്ടയിലെ പുതുമണവാളന്‍. 1996ലും ജയറാം വിജയം തുടര്‍ന്നു. ഉത്സവസീസണുകളില്‍ റിലീസായ ചിത്രങ്ങളില്‍ ബോക്സോഫീസ് കീഴടക്കിയ ഭൂരിഭാഗവും ജയറാമിന്റേതായിരുന്നു. സ്വപ്നലോകത്തെ ബാലഭാസ്ക്കരന്‍, ദില്ലിവാല രാജകുമാരന്‍, തൂവല്‍ക്കൊട്ടാരം, കളിവീട് ഇവയുടെ വിജയം ജയറാമിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ഗോകുലം എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ ജയറാമിന് അവിടെയും തിളങ്ങാന്‍ കഴിഞ്ഞു. ചുരുങ്ങിയ സമയംകൊണ്ട് തമിഴിലും മിനിമം ഗ്യാരന്റി നേടാന്‍ ജയറാമിന് കഴിഞ്ഞു.

പഴനിപോലുള്ള ഗ്രാമപ്രദേശങ്ങളില്‍ ഈ നടന്റെ പേരിലുള്ള രസികര്‍ മണ്‍ട്രങ്ങള്‍ വരെയുണ്ടായി. നിലാ, പുരുഷലക്ഷണം, മുറൈമാമന്‍, കോലങ്ങള്‍, പരിവട്ടം, പ്രിയങ്ക ഇവയെല്ലാം ജയറാമിന്റെ വിജയിച്ച തമിഴ്ചിത്രങ്ങളാണ്. ടി കെ രാജീവ്കുമാറിന്റെ 'ശേഷ'ത്തിലെ അഭിനയത്തിന് വിഖ്യാതമായ ശാന്താറാം പുരസ്കാരം 2002ല്‍ നേടി. തെലുങ്ക് സിനിമയിലും അഭിനയിച്ചു.

ഇടക്കാലത്ത് തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ട് നിന്നിരുന്ന ജയറാമിന് 2008ല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താനായി. തുടര്‍ന്ന് കുടുംബശ്രീ ട്രാവല്‍സ്, മേക്കപ്പ് മാന്‍ , ചൈനാടൗണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2011-ല്‍ പത്മശ്രീ ലഭിച്ചു.

1964 ഡിസംബര്‍ പത്തിന് പെരുമ്പാവൂരില്‍ സുബ്രഹ്മണ്യത്തിന്റെയും തങ്കത്തിന്റെയും മകനായി ജനിച്ചു. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂളില്‍ സ്കൂള്‍വിദ്യാഭ്യാസം. ശ്രീശങ്കരാ കോളേജില്‍നിന്ന് ബിഎ ഇക്കണോമിക്സില്‍ ബിരുദം നേടി. ജയറാം ഒരു ആനപ്രേമിയും ചെണ്ടവിദ്വാനുമാണ്. കണ്ണന്‍ എന്ന പേരില്‍ ഒരു ആനയുണ്ട്. ഭാര്യ പ്രശസ്ത നടി പാര്‍വ്വതി. മക്കള്‍: ബാലനടന്‍ കാളിദാസന്‍, മാളവിക. സഹോദരി: മഞ്ജുള. സഹോദരന്‍ വെങ്കിട്ടറാം അന്തരിച്ചു.
 
 
ജയശങ്കര്‍
Jayasankar

കമലജ്, ശാസ്തമംഗലം, തിരുവനന്തപുരം-10, 0471-2720080. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ജയസോമ വൈ.എസ്
Jayasoma Y.S

യവനിക, എസ്.എല്‍.പുരം പി.ഒ, ആലപ്പി-688 523. ഫോണ്‍: 0478-2862456, 2863856, 9846196333. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
39 records found. Page 2 of 4
Jump to Page:
1
2
3
4
 
 
pet
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India