വാര്‍ത്തകള്‍ :   മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു    ഗവര്‍ണ്ണര്‍ പി സദാശിവവും സുരേഷ്ഗോപിയും പരസ്യചിത്രത്തില്‍    കന്നടയിലും സ്വന്തം ശബ്‌ദത്തില്‍ ഡബ്ബ്‌ ചെയ്യാന്‍ മോഹന്‍ലാല്‍    നിള ഒരുങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍    മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം    റിങ് ഒരു വ്യാകരണപുസ്തകം    കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്    ജര്‍മ്മനിയിലെ വിളപ്പില്‍ശാല    വേണമെങ്കില്‍ ചക്ക വേരിലും    ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
കലാധരന്‍
Kaladharan

രസിക, ടി.സി. 5/125, പേരൂര്‍ക്കട പി.ഒ., തിരുവനന്തപുരം-5. ഫോണ്‍: 0471-2434189, 9846120011 കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
കലായ്ക്കല്‍ കുമാരന്‍
Kalalackal Kumaran

രക്തബന്ധം - ആദ്യചിത്രം കേരള കേസരി, യാചകന്‍ , വിശപ്പിന്റെ വിളി, കിടപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടക നടന്‍ കാളിദാസ കലാകേന്ദ്രത്തില്‍ ഇരുപത്തിയഞ്ചോളം വര്‍ഷമായി അഭിനയിച്ചു. സ്വദേശം വൈക്കം.
 
 
കലാമണ്ഡലം ഗീതാനന്ദന്‍
Kalamandalam Geethanandan

കേരള കലാമണ്ഡലം, ചെറുത്തുരുത്തി, തൃശൂര്‍. ഫോണ്‍: 0484-2333518. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
കലാശാല മുരളി
Kalashala Murali

ലക്ഷ്മി സദന്‍, സൗത്ത് ഗേറ്റ്, അമ്പലപ്പുഴ, ആലപ്പുഴ. ഫോണ്‍: 0477-2270312, 3270312
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
കല്ലിയൂര്‍ ശശി
Kalliyoor Sasi

പാവം ക്രൂരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്. നടന്‍ , അമ്പതിലധികം ചിത്രങ്ങള്‍ക്ക് നിര്‍മ്മാണ നിര്‍വാഹകനായി പ്രവര്‍ത്തിച്ചു. സ്വദേശം തിരുവനന്തപുരത്ത് കല്ലിയൂര്‍ .
 
 
കമലഹാസന്‍
Kamalahasan

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരമായ കമലഹാസന്‍ ഭീംസിംഗിന്റെ കുളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് സിനിമയിലെത്തിയത്. സേതുമാധവന്റെ കണ്ണും കരളും ആണ് ആദ്യ മലയാളചിത്രം. കന്യാകുമാരി, വിഷ്ണുവിജയം, മദനോത്സവം, രാസലീല, പൊന്നി, ഈറ്റ, സത്യവാന്‍ സാവിത്രി, വയനാടന്‍ തമ്പാന്‍, പ്രേമാഭിഷേകം, വ്രതം, ചാണക്യന്‍ തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങള്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പുഷ്പകവിമാനം, ഹേറാം, ഔവൈ ഷണ്‍മുഖി, മൂന്നാംപിറ, നായകന്‍ , ഇന്ത്യന്‍ , വിരുമാണ്ടി, ദശാവതാരം തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്നവയാണ്.

മൂന്നുതവണ ദേശീയ അവാര്‍ഡ് ലഭിച്ചു (മൂന്നാംപിറ, നായകന്‍, ഇന്ത്യന്‍). കെ ജെ സരസയുടെ കീഴില്‍ നൃത്തം അഭ്യസിച്ച കമലഹാസന്‍, കെ വിശ്വനാഥന്‍ സംവിധാനംചെയ്ത സാഗരസംഗമത്തില്‍ നൃത്തസംവിധാനം നിര്‍വ്വഹിച്ചു. നിര്‍മ്മാതാവ്, ഗായകന്‍, നര്‍ത്തകന്‍, തിരക്കഥാകൃത്ത് അങ്ങനെ നിരവധി മേഖലകളില്‍ കമല്‍ കഴിവുതെളിയിച്ചിട്ടുണ്ട്.

മധുരയിലെ പരമക്കുടിയില്‍ 1954 നവംബര്‍ 7-ന് ജനിച്ചു. ആദ്യം നര്‍ത്തകി വാണിഗണപതിയെ വിവാഹംചെയ്തു. ആ ബന്ധം ഒഴിഞ്ഞശേഷം സരികയെ വിവാഹം കഴിച്ചു. മക്കള്‍: അക്ഷര, ശ്രുതി. സരികയുമായി പിണങ്ങി ഇപ്പോള്‍ മലയാളിനടിയായ ഗൗതമിയാണ് കമലിന്റെ ഭാര്യ .
 
 
കാമ്പിശ്ശേരി കരുണാകരന്‍
Kambisserry Karunakaran

ആദ്യ ചിത്രം 'കാലം മാറുന്നു'. തുടര്‍ന്ന് അവരുണരുന്നു, നിത്യകന്യക, അശ്വമേധം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, ജനയുഗത്തിന്റെ പത്രാധിപര്‍ , കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ , കെ.പി.എ.സി.യുടെ സംഘാടകന്‍, നാടകനടന്‍, സംസ്കൃത പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ .
സ്വദേശം ഇലവുന്തിട്ട. അന്തരിച്ചു.
 
 
കണ്ടിയൂര്‍ പരമേശ്വരന്‍ കുട്ടി
Kandiyoor Parameswaran Kutty

വെള്ളിനക്ഷത്രം എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. കലാനിലയം സ്ഥിരം നാടകവേദിയില്‍ തുടക്കം മുതല്‍ അഭിനയിച്ചിരുന്നു. മാവേലിക്കര സ്വദേശി. അന്തരിച്ചു.
 
 
കരമന ജനാര്‍ദ്ദനന്‍നായര്‍
Karamana Janardanan Nair

അടൂര്‍ ഗോപാലകൃഷ്ണന്റെ മിത്ത് എന്ന ലഘുചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് കരമന ജനാര്‍ദ്ദനന്‍ നായര്‍ സിനിമയിലേക്കെത്തിയത്. ചിത്രലേഖയുടെ സ്വയംവരത്തിലൂടെയാണ് സിനിമയില്‍ പ്രവേശിച്ചതെങ്കിലും എലിപ്പത്തായത്തിലെ ഉണ്ണിയാണ് ശ്രദ്ധിക്കപ്പെട്ടത്. മുഖാമുഖം, മതിലുകള്‍, ആരോരുമറിയാതെ, ഒഴിവുകാലം, തിങ്കളാഴ്ച നല്ല ദിവസം, മറ്റൊരാള്‍, ജനുവരി ഒരോര്‍മ്മ, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

തിരുവനന്തപുരത്ത് കരമന കുഞ്ചുവീട്ടില്‍ രാമസ്വാമി അയ്യരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകനായി 1937ല്‍ ജനിച്ചു. ചാല ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ബിഎ പാസായശേഷം തിരുവനന്തപുരം ലോ കോളേജില്‍നിന്നും നിയമ ബിരുദവും യൂണിവേഴ്സിറ്റി കോളേജില്‍നിന്നും സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. സ്റ്റുഡന്‍സ് ഫെഡറേഷനില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ ഉദ്യോഗസ്ഥനായി. ആകാശവാണിയിലും തിരുവനന്തപുരം നാടകവേദിയിലും പ്രവര്‍ത്തിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ വൈകി വന്ന വെളിച്ചം, നിന്റെ രാജ്യം വരുന്നു തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. 1962ല്‍ ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാന്‍ പോയി. 2000 ഏപ്രില്‍ 24ന് അന്തരിച്ചു. ഭാര്യ: ജയാ ജെ നായര്‍. മക്കള്‍: സുനില്‍, സുധീര്‍, സുജയ്.
 
 
കാര്യവട്ടം ശശികുമാര്‍
Kariavattom Sasikumar

പി.ആര്‍.എ-163, നാഗരുകാവ് ക്ഷേത്രം റോഡ്, പൂജപ്പുര, തിരുവനന്തപുരം - 695 012. ഫോണ്‍: 0471-3946138. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
63 records found. Page 2 of 7
Jump to Page:
1
2
3
4
5
6
7
 
 
pet
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India