വാര്‍ത്തകള്‍ :   മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു    ഗവര്‍ണ്ണര്‍ പി സദാശിവവും സുരേഷ്ഗോപിയും പരസ്യചിത്രത്തില്‍    കന്നടയിലും സ്വന്തം ശബ്‌ദത്തില്‍ ഡബ്ബ്‌ ചെയ്യാന്‍ മോഹന്‍ലാല്‍    നിള ഒരുങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍    മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം    റിങ് ഒരു വ്യാകരണപുസ്തകം    കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്    ജര്‍മ്മനിയിലെ വിളപ്പില്‍ശാല    വേണമെങ്കില്‍ ചക്ക വേരിലും    ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
മധു വാര്യര്‍
Madhu Warrier

പുള്ളില്‍വാര്യം, പുള്ളു പോസ്റ്റ്, തൃശൂര്‍-680641. ഫോണ്‍:0487-2273973, 2272972. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
മധുപാല്‍
Madhupal

നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍ കാശ്മീരം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്ക് കടന്നത്. ചെറുപ്പകാലം മുതലേ കഥകള്‍ എഴുതുമായിരുന്നു. കുട്ടികളുടെ പ്രസിദ്ധീകരണങ്ങളായ പൂമ്പാറ്റ, ബാലരമ എന്നിവയില്‍ ചെറുകഥകള്‍ ഏഴുതിയിരുന്നു. ജേര്‍ണലിസത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയശേഷം ചലച്ചിത്രലോകത്തേക്ക് കടന്നു. സഹസംവിധായകനായും തിരക്കഥാകൃത്തായും ജോലിനോക്കി. വില്ലന്‍വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലും സജീവമാണ്. കാശ്മീരം, വാര്‍ദ്ധക്യപുരാണം, മിസ്റ്റര്‍ ക്ലീന്‍ , ഗുരു, അഗ്നി സാക്ഷി, രാവണപ്രഭു, അമ്മക്കിളിക്കൂട്, മനസ്സിനക്കരെ, ഒരു നാള്‍ ഒരു കനവ്, വാസ്തവം, ഡിറ്റക്ടീവ്, പരദേശി, സൂര്യന്‍ , നാദിയ കൊല്ലപ്പെട്ട രാത്രി, ട്വന്റി ട്വന്റി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍

2008-ല്‍ പുറത്തിറങ്ങിയ തലപ്പാവ് ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഇതിന് മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വിലാസം-ടി.സി.4/338, പൂജ നിവാസ്, അമ്പല നഗര്‍, കവടിയാര്‍, തിരുവനന്തപുരം-695 003.
 
 
മഹേഷ് പി
Mahesh P

പ്രതിഭ, ചൂരക്കുളങ്ങര ലെയിന്‍, താവലക്കുഴി പി.ഒ., ഏറ്റുമാനൂര്‍, കോട്ടയം. ഫോണ്‍: 0481-2536886. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
മേജര്‍ സ്റ്റാന്‍ലി
Major Stanley

സെന്റ് ആന്റണി കോട്ടേജ്, മുരുക്കുംപുഴ, തിരുവനന്തപുരം. ഫോണ്‍: 0471-2421029
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
മാള അരവിന്ദന്‍
Mala Aravindan

തടവറ, പാവം ക്രൂരന്‍ , പടയണി, നുള്ളി നോവിയ്ക്കാതെ, അവള്‍ കാത്തിരുന്നു അവനും, ബല്‍റ്റ് മത്തായി , മീശ മാധവന്‍ തുടങ്ങി നൂറ്റി അന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ . സ്വദേശം മാള. വിവാഹിതന്‍ .
 
 
മമ്മൂട്ടി
Mammootty

'ദേവലോകം' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു പക്ഷേ ചിത്രം പൂര്‍ത്തിയായില്ല. മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ ' അനുഭവങ്ങള്‍ പാളിച്ചകള്‍ ' എന്ന ചിത്രത്തില്‍ മുഖം കാണിച്ചു. പിന്നീട് 'കാലചക്രം' എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു. എം ടി തിരക്കഥയെഴുതി ആസാദ് സംവിധാനംചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലും കെ ജി ജോര്‍ജ്ജിന്റെ മേളയിലും അഭിനയിച്ച് സിനിമയില്‍ സജീവമായി.

ജബാര്‍ പട്ടേലിന്റെ ബഹുഭാഷാ ചിത്രമായ 'ഡോ. അംബേദ്കര്‍ ' ആണ് മമ്മൂട്ടിയെ പ്രശസ്തനാക്കിയത്. മേളയില്‍ അഭിനയിച്ച അഞ്ജലി നായിഡുവാണ് മമ്മൂട്ടിയുടെ ആദ്യ നായിക. ഐ വി ശശി ചിത്രങ്ങളായ 'അഹിംസ'യിലൂടെ 1981-ലെ മികച്ച സഹനടനുള്ള അവാര്‍ഡും ' അടിയൊഴുക്കുകള്‍ ' എന്ന ചിത്രത്തിലൂടെ 1984-ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. തൊട്ടടുത്ത വര്‍ഷം സംസ്ഥാന ഗവണ്‍മെന്റിന്റെ സ്പെഷ്യല്‍ അവാര്‍ഡു നേടി.

ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1989 ല്‍ ആദ്യ ദേശീയ പുരസ്കാരം. അതേവര്‍ഷം ഒരു വടക്കന്‍ വീരഗാഥ, മഹായാനം, മൃഗയ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്. വിധേയന്‍ , പൊന്തന്മാട എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 1993 ല്‍ വീണ്ടും ദേശീയ അവാര്‍ഡ്. 'വാത്സല്യം' എന്ന ചിത്രത്തിലൂടെ അതേവര്‍ഷം മൂന്നാമത്തെ സംസ്ഥാന അവാര്‍ഡ്. ചലച്ചിത്രരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1998-ല്‍ രാഷ്ട്രം 'പത്മശ്രീ' നല്‍കി ആദരിച്ചു. അംബേദ്കറിലെ അഭിനയത്തിന് മൂന്നാമത്തെ ദേശീയ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.

7 സംസ്ഥാന ഫിലിം അവാര്‍ഡും 10 ഫിലിം ഫെയര്‍ അവാര്‍ഡും, 11 ഫിലിം ക്രിട്ടിക്സ് അവാര്‍ഡും 5 ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 2010-ല്‍ കോഴിക്കോട് സര്‍വ്വകലാശാല അദ്ദേഹത്തെ ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.

വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വ്യത്യസ്തങ്ങളായ സംഭാഷണശൈലി കൈകാര്യം ചെയ്യുന്നതിലും മമ്മൂട്ടി കാണിക്കുന്ന വൈഭവം വിസ്മയാവഹമാണ്. അമരത്തില്‍ മുക്കുവരുടെ ഭാഷാശൈലി സ്വീകരിച്ച മമ്മൂട്ടി രാജമാണിക്യത്തില്‍ തിരുവനന്തപുരം സ്ലാംഗില്‍ കസറി. പ്രാഞ്ചിയേട്ടനില്‍ തൃശൂര്‍ ഭാഷ പ്രയോഗിച്ച് തൃശൂര്‍ക്കാരെ പോലും വിസ്മയിപ്പിച്ചു. മമ്മൂട്ടി തൃശൂര്‍ക്കാരന്‍ അരിപ്രാഞ്ചിയായി പ്രത്യക്ഷപ്പെട്ട ഈ ചിത്രം തൃശൂരില്‍ 200 ദിവസം പ്രദര്‍ശിപ്പിക്കുകയുണ്ടായി. മതിലുകളിലെ വൈക്കം മുഹമ്മദ് ബഷീറിനെ അവിസ്മരണീയനാക്കിയ മമ്മൂട്ടി ബഷീറിന്റെ വിഖ്യാതമായ ബാല്യകാലസഖിക്ക് 2011-ല്‍ പ്രമോദ് പയ്യന്നൂര്‍ ചലച്ചിത്രാവിഷ്കാരം ഒരുക്കുമ്പോള്‍ അതിലെ മജീദ് എന്ന കഥാപാത്രമായി മാറുകയാണ്.

വൈക്കം ചെമ്പില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മകനായി 1951 ല്‍ ജനിച്ചു. കുലശേഖരമംഗലം സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍നിന്ന് പ്രീഡിഗ്രിയും എറണാകുളം മഹാരാജാസില്‍നിന്ന് അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദവും. എറണാകുളം ലോകോളേജില്‍ പഠനം. 1977 ഫെബ്രുവരിയില്‍ അഭിഭാഷകനായി. മഞ്ചേരി കോടതിയില്‍ പ്രാക്ടീസ് ചെയ്തു. മെഗാബൈറ്റ്സ് എന്ന പേരില്‍ ടിവി ഫിലിം നിര്‍മ്മാണക്കമ്പനി സ്ഥാപിച്ചു. കൈരളി ടിവിയുടെ ചെയര്‍മാനാണ്. ഭാര്യ: സുലു. മക്കള്‍ : സുറുമി, സല്‍മാന്‍ സഹോദരങ്ങള്‍ : ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷാഹിന.

അഭിനയിച്ച ചിത്രങ്ങള്‍ : 1971 - അനുഭവങ്ങള്‍ പാളിച്ചകള്‍ 1979 - ദേവലോകം (റിലീസായില്ല), 1980 - വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ , മേള, 1981 - സ്ഫോടനം, വളര്‍ത്തുമൃഗങ്ങള്‍ , മുന്നേറ്റം, തൃഷ്ണ, ഊതിക്കാച്ചിയ പൊന്ന്, അഹിംസ, 1982 - ഈ നാട്, ഇന്നല്ലെങ്കില്‍ നാളെ, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ , തടാകം, സിന്ദൂരസന്ധ്യയ്ക്ക് മൗനം, പോസ്റ്റ്മോര്‍ട്ടം, ചിരിയോചിരി, ഇടിയും മിന്നലും, ശരവര്‍ഷം, അമൃതഗീതം, യവനിക, ബലൂണ്‍ , പൂവിരിയും പുലരി, കോമരം, പൊന്നും പൂവും, ആ ദിവസം, കൊതിച്ചതും വിധിച്ചതും, എന്തിനോ പൂക്കുന്ന പൂക്കള്‍ , പടയോട്ടം, വീട്, എതിരാളികള്‍ , ഇവന്‍ ഒരു സിംഹം, ചമ്പല്‍ക്കാട്, ഒരു തിര പിന്നെയും തിര, 1983 - തീരം തേടുന്ന തിര, സംരംഭം, ഗുരുദക്ഷിണ, രചന, ഈറ്റില്ലം, ഒരു മാടപ്രാവിന്റെ കഥ, ഒരു സ്വകാര്യം, ചക്രവാളം ചുവന്നപ്പോള്‍ , മനസ്സൊരു മഹാസമുദ്രം, ആ രാത്രി, വിസ, എന്റെ കഥ, അമേരിക്ക അമേരിക്ക, കൂലി, പ്രതിജ്ഞ, കിന്നാരം, പിന്‍നിലാവ്, ശേഷം കാഴ്ചയില്‍ ,നദി മുതല്‍ നദിവരെ, കാട്ടരുവി, ഇനിയെങ്കിലും, ഒരു മുഖം പല മുഖം, സാഗരം ശാന്തം, ഹിമവാഹിനി, കൊടുങ്കാറ്റ്, കൂടെവിടെ, നാണയം, ഒന്നു ചിരിക്കൂ, മണിയറ, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, പ്രേംനസീറിനെ കാണ്‍മാനില്ല, അസ്ത്രം, രുഗ്മ, ചങ്ങാത്തം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് .

1984 - അക്കരെ, വികടകവി, മംഗളം നേരുന്നു, കോടതി, ഒന്നാണ് നമ്മള്‍ ,എതിര്‍പ്പുകള്‍ , ആദാമിന്റെ വാരിയെല്ല്, വീണ്ടും ചലിക്കുന്ന ചക്രം, അക്ഷരങ്ങള്‍ , അന്തിച്ചുവപ്പ്, അതിരാത്രം, ചക്കരയുമ്മ, ഒന്നും മിണ്ടാത്ത ഭാര്യ, ആരോരുമറിയാതെ, സന്ദര്‍ഭം, പാവം പൂര്‍ണ്ണിമ, ലക്ഷ്മണരേഖ, ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍ , ആള്‍ക്കൂട്ടത്തില്‍ തനിയെ, വേട്ട, കാണാമറയത്ത്, ഇത്തിരിപ്പൂവേ ചുവന്നപൂവേ, ആയിരം അഭിലാഷങ്ങള്‍ , മണിത്താലി, തിരക്കില്‍ അല്‍പസമയം, കൂട്ടിനിളം കിളി, അലകടലിനക്കരെ, സന്ധ്യയ്ക്കെന്തിനു സിന്ദൂരം, എന്റെ ഉപാസന, ഇതാ ഇന്നുമുതല്‍ , അറിയാത്ത വീഥികള്‍ ,എങ്ങനെയുണ്ടാശാനേ, അടിയൊഴുക്കുകള്‍ , ഒരു കൊച്ചു കഥ ആരും പറയാത്ത കഥ, ഇടവേളയ്ക്കുശേഷം, അവിടത്തെപ്പോലെ ഇവിടെയും

1985 - ഈ തണലില്‍ ഇത്തിരിനേരം, മുഹൂര്‍ത്തം 11.30ന്, ഈറന്‍ സന്ധ്യ, മകന്‍ എന്റെ മകന്‍ , തമ്മില്‍ തമ്മില്‍ , തിങ്കളാഴ്ച നല്ല ദിവസം, ഒടുവില്‍ കിട്ടിയ വാര്‍ത്ത, അനുബന്ധം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഒരു സന്ദേശംകൂടി, ഒന്നിങ്ങുവന്നെങ്കില്‍ , ഒരുനോക്കു കാണാന്‍ , മാന്യമഹാജനങ്ങളെ, അയനം, അങ്ങാടിക്കപ്പുറത്ത്, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, എന്റെ കാണാക്കുയില്‍ , പുഴയൊഴുകും വഴി, ഇനിയും കഥ തുടരും, ഇടനിലങ്ങള്‍ , നിറക്കൂട്ട്, ഈ ലോകം കുറെ മനുഷ്യര്‍ , കാണാത്ത പെണ്‍കുട്ടി, വിളിച്ചു വിളികേട്ടു, ആ നേരം അല്‍പദൂരം, പുലിവരുന്നേ പുലി, കരിമ്പിന്‍ പൂവിനക്കരെ, ഉപഹാരം, കണ്ടു കണ്ടറിഞ്ഞു, അകലത്തെ അമ്പിളി, യാത്ര, കാതോടുകാതോരം, കഥ ഇതുവരെ, ഗുരുജി ഒരു വാക്ക്

1986 - ഒരു കഥ നുണക്കഥ, ശ്യാമ, ഇതിലെ ഇനിയും വരൂ, വാര്‍ത്ത, കരിയിലക്കാറ്റുപോലെ, മലരും കിളിയും, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (ഗസ്റ്റ്), പ്രത്യേകം ശ്രദ്ധിക്കുക, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ , നേരം പുലരുമ്പോള്‍ , ക്ഷമിച്ചു എന്നൊരു വാക്ക്, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, കാവേരി, അടുക്കാനെന്തെളുപ്പം, സ്നേഹമുള്ള സിംഹം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ആയിരം കണ്ണുകള്‍ , മൂന്നുമാസങ്ങള്‍ക്ക് മുമ്പ്, ആവനാഴി, നന്ദി വീണ്ടും വരിക, പൂവിനു പുതിയ പൂന്തെന്നല്‍ , ഐസ്ക്രീം, ന്യായവിധി, സായംസന്ധ്യ, ഈ കൈകളില്‍ , വീണ്ടും, ഗീതം, പ്രമാണം, രാരീരം, രാക്കുയിലിന്‍ രാഗസദസില്‍ , പടയണി, കൊച്ചുതെമ്മാടി, അവള്‍ കാത്തിരുന്നു അവനും, എന്ന് നാഥന്റെ നിമ്മി, മുദ്ര അടിക്കുറിപ്പ്, ഒരു വടക്കന്‍ വീരഗാഥ, അര്‍ത്ഥം, ജാഗ്രത, നായര്‍ സാബ്, മഹായാനം, കാര്‍ണിവല്‍ , ഉത്തരം, മൃഗയ, അധര്‍വ്വം

1990 - പുറപ്പാട്, നമ്പര്‍ 20 മദ്രാസ് മെയില്‍ , കോട്ടയം കുഞ്ഞച്ചന്‍ , മിഥ്യ, മതിലുകള്‍ , സാമ്രാജ്യം, കളിക്കളം, കുട്ടേട്ടന്‍ , ഒളിയമ്പുകള്‍ , അയ്യര്‍ ദി ഗ്രേറ്റ്, മൗനം സമ്മതം (തമിഴ്), ഈ തണുത്ത വെളുപ്പാന്‍കാലത്ത്, പരമ്പര, ത്രിയാത്രി (ഹിന്ദി), 1991 - അമരം, നയം വ്യക്തമാക്കുന്നു, ഇന്‍സ്പെക്ടര്‍ ബല്‍റാം, അടയാളം, കനല്‍ക്കാറ്റ്, അനശ്വരം, അഴകന്‍ (തമിഴ്), ദളപതി (തമിഴ്), നീലഗിരി, 1992 - കൗരവര്‍ , സൂര്യമാനസം, ജോണിവാക്കര്‍ , മഹാനഗരം, കിഴക്കന്‍ പത്രോസ്, പപ്പയുടെ സ്വന്തം അപ്പൂസ്, സ്വാതികിരണ്‍ (തെലുങ്ക്), 1993 - ധ്രുവം, ആയിരപ്പറ, വാത്സല്യം, ജാക്പോട്ട്, ധര്‍ത്തിപുത്ര (ഹിന്ദി), പ്രണവം (ഡബ്ബിംഗ്), സരോവരം, പാഥേയം, കിളിപ്പേച്ച് കേള്‍ക്കവാ (തമിഴ്), ഗോളാന്തരവാര്‍ത്ത, 1994 - വിധേയന്‍ , പൊന്തന്‍മാട, വിഷ്ണു, സൈന്യം, സാഗരം സാക്ഷി, സുകൃതം, 1995 മഴയെത്തും മുമ്പേ, ഒരു അഭിഭാഷകന്റെ കേസ് ഡയറി, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ഓര്‍മ്മകളുണ്ടായിരിക്കണം, ദി കിംഗ്, മക്കള്‍ ആട്ചി (തമിഴ്)

1996 - അഴകിയ രാവണന്‍ , ഹിറ്റ്ലര്‍ , ആയിരം നാവുള്ള അനന്തന്‍ , ഇന്ദ്രപ്രസ്ഥം, ഉദ്യാനപാലകന്‍ , 1997 - പുതയല്‍ (തമിഴ്), ഭൂതക്കണ്ണാടി, കളിയൂഞ്ഞാല്‍ , ഒരാള്‍മാത്രം, അരശിയല്‍ (തമിഴ്), 1998 - മറുമലര്‍ച്ചി (തമിഴ്), ദി ട്രൂത്ത്, ഒരു മറവത്തൂര്‍ കനവ്, സിദ്ധാര്‍ത്ഥ, ഇലവന്‍കോട് ദേശം, ഹരികൃഷ്ണന്‍സ്, 1999 - ദി ഗോഡ്മാന്‍ , സ്റ്റാലിന്‍ ശിവദാസ്, എഴുപുന്ന തരകന്‍ , പ്രേം പൂജാരി (ഗസ്റ്റ്), മേഘം, സൂര്യനായകന്‍ (തെലുങ്ക്), എതിരും പുതിരും (തമിഴ്), തച്ചിലേടത്തു ചുണ്ടന്‍ , പല്ലാവൂര്‍ ദേവനാരായണന്‍ , അംബേദ്കര്‍ , 2000 - അരയന്നങ്ങളുടെ വീട്, നരസിംഹം, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ (തമിഴ്), സ്വാമി വിവേകാനന്ദന്‍ (ഹിന്ദി, ഗസ്റ്റ്), വല്ല്യേട്ടന്‍ . 2001 -ദാദാസാഹിബ്, രാക്ഷസരാജാവ്, ദുബായ്, ആനന്ദം (തമിഴ്), ഫാന്‍റം, 2002- ജൂനിയര്‍ സീനിയര്‍ ,കാര്‍മേഘം, കൈയെത്തും ദൂരത്ത്, 2003 - ക്രോണിക് ബാച്ചിലര്‍ , പട്ടാളം, 2004- സേതുരാമയ്യര്‍ സിബിഐ, വജ്രം, അപരിചിതന്‍, കാഴ്ച, വേഷം.

2005- തൊമ്മനുംമക്കളും, തസ്കരവീരന്‍ , രാപ്പകല്‍ , നേരറിയാന്‍ സി.ബി.ഐ, രാജമാണിക്യം, ബസ് കണ്ടക്ടര്‍ 2006 - തുറുപ്പുഗുലാന്‍ , ബല്‍റാം വേഴ്സസ് താരാദാസ്, പ്രജാപതി, ഭാര്‍ഗ്ഗവചരിതം മൂന്നാംഖണ്ഡം, പോത്തന്‍വാവ, കറുത്ത പക്ഷികള്‍ , പളുങ്ക്. 2007 - കൈയ്യൊപ്പ്, മായാവി, ബിഗ്ബി, മിഷന്‍ 90 ഡേയ്സ്, ഒരേ കടല്‍ , നസ്രാണി, കഥ പറയുമ്പോള്‍ . 2008 - രൗദ്രം, അണ്ണന്‍തമ്പി, പരുന്ത്, വണ്‍വേ ടിക്കറ്റ്, മായാബസാര്‍ , ട്വന്റി ട്വന്റി. 2009 - ലൗ ഇന്‍ സിംഗപ്പൂര്‍ , ഈ പട്ടണത്തില്‍ ഭൂതം , ഡാഡീ കൂള്‍ , ലൗഡ് സ്പീക്കര്‍ , പഴശ്ശിരാജ, കേരളകഫേ, പാലേരി മാണിക്യം, ചട്ടമ്പിനാട്. 2010 - ദ്രോണ2010, യുഗപുരുഷന്‍ , പ്രമാണി, പോക്കിരിരാജ, കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ബെസ്റ്റ് ഓഫ് ലക്ക്, ബെസ്റ്റ് ആക്ടര്‍ , ആഗസ്റ്റ് 15, ഡബിള്‍സ്. 2011- ശിക്കാരി, 1993 ബോംബെ മാര്‍ച്ച് 12, ദി ട്രെയിന്‍ 2012-ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ , മതിലുകള്‍ക്കപ്പുറം, സി.ബി.ഐ ഡയറി പാര്‍ട്ട് -5, രാവു മായുമ്പോള്‍ , അരപ്പട്ട കെട്ടിയഗ്രാമത്തില്‍ -2 , പിക് പോക്കറ്റ്, വെനീസിലെ വ്യാപാരി, കോട്ടയം ബ്രദേഴ്സ്, കരുണ ബുദ്ധന്റെ തിരിച്ചുവരവ്
 
 
മാമുക്കോയ
Mamukoya

1962ല്‍ റിലീസായ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂര്‍ക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി. അന്യരുടെ ഭൂമി, നാടോടിക്കാറ്റ്, നായര്‍സാബ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത, ലേലം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കോഴിക്കോട് ചളിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചായിഷയുടെയും മകനായി 1946ല്‍ ജനനം. കോഴിക്കോട് എം എം ഹൈസ്കുളില്‍ സ്കൂള്‍ വിദ്യാഭ്യാസം.
ഭാര്യ: സുഹ്റ. മക്കള്‍: മുഹമ്മദ് നിസാര്‍, ശാഹിദ, നദിയ അബ്ദുള്‍ റഷീദ്. സഹോദരന്‍: കോയക്കുട്ടി.
 
 
മണക്കാട് രവി
Manacadu Ravi

ഹൗസ് നം.15, സെക്യുലര്‍ ഗാര്‍ഡന്‍, മുട്ടത്തറ, വള്ളക്കടവ് പി.ഒ., തിരുവനന്തപുരം-8
ഫോണ്‍: 0471-2504648. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
മണവാളന്‍ ജോസഫ്
Manavalan Joseph

നീലക്കുയിലിലെ ചായക്കടക്കാരന്‍ നാണുനായരെ അവതരിപ്പിച്ചുകൊണ്ട് രംഗത്തുവന്നു. ഒരു നാടകത്തില്‍ മണവാളന്റെ വേഷം കെട്ടിയതുകൊണ്ട് ആ പേരു കിട്ടി. ചിത്രങ്ങളില്‍ ഏറിയകൂറും ഹാസ്യ കഥാപാത്രങ്ങള്‍ മുന്നൂറോളം ചിത്രങ്ങള്‍ . നാടകരംഗത്ത് നിന്ന് സിനിമയിലെത്തി. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാനത്ത് ജനിച്ചു. 1986 ജനുവരി മാസത്തില്‍ മദ്രാസിലെ രാജ് ഹോട്ടലില്‍ ഹൃദ്രോഗം മൂലം നിര്യാതനായി.
 
 
മാണി സി കാപ്പന്‍
Mani C. Kappan

കാപ്പില്‍ ഹൗസ്, പാല -686 575. ഫോണ്‍:0482-2212081, 0481-2582322
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
64 records found. Page 2 of 7
Jump to Page:
1
2
3
4
5
6
7
 
 
pet
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India