വാര്‍ത്തകള്‍ :   പരിമിതബജറ്റില്‍ പത്മകുമാറിന്‍റെ ജലം    വിധി മാറ്റിയെഴുതി പ്രസാദിന്‍റെ മാണിക്യം വരുന്നു    ഒറ്റയാള്‍ പേരാളി വിനയന്‍റെ ലിറ്റില്‍ സൂപ്പര്‍മാന്‍ നവംബര്‍ 7ന്    ശ്യാമപ്രസാദ് ചിത്രം ഇവിടെ    നഗരവാരിധി നടുവില്‍ ഞാന്‍ തുടരുന്നു    മറിയംമുക്ക് കൊല്ലത്ത്    അക്കല്‍ദാമയിലെ പെണ്ണ് തുടങ്ങി    ലൈലാ ഓ ലൈലാ: വീണ്ടും ലാല്‍-അമല കൂട്ടുകെട്ട്‌    സത്യന്‍ അന്തിക്കാട് ചിത്രം കേരളപ്പിറവി ദിനത്തില്‍ തുടങ്ങും    കത്തി ആദ്യദിനം നേടിയത് 15.4 കോടി  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
നമ്പ്യാര്‍ എം.എന്‍
Nambiar M. N

അമ്മ, ചന്ദ്രബിംബം, തടവറ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പെരുമ്പാവൂര്‍ സ്വദേശി. തമിഴ് നടന്‍ .
 
 
നമ്പ്യാര്‍ ടി.കെ.കെ.
Nambiar T. K. K

രാരിച്ചന്‍ എന്ന പൗരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി ചിത്രങ്ങള്‍ക്ക് പ്രൊഡക്ഷന്‍ മാനേജര്‍ . കരിപുരണ്ട ജീവിതങ്ങള്‍ , ഉരുക്കുമനുഷ്യന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. സ്വദേശം കണ്ണൂര്‍ .
 
 
നമ്പൂതിരി എം.എസ്.
Namboothiri M. S

ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സമസ്യ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് , പ്രൊഫഷണല്‍ നടന്‍ നാടകകൃത്ത്.
 
 
നാണപ്പന്‍ (കൊതുക്)
Nanappan (Kothuku)

പടയോട്ടം ആദ്യചിത്രം. തിങ്കളാഴ്ച നല്ല ദിവസം, ആരോടും പറയരുത്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ധീം തരികിടതോം, അമ്പിളി അമ്മാവന്‍ തുടങ്ങി പത്തോളം ചിത്രങ്ങള്‍ . മൂന്നുകൊതുകുകള്‍ എന്ന നാടകത്തില്‍ അഭിനയിച്ചതുകൊണ്ട് കൊതുക് നാണപ്പന്‍ എന്ന പേര് കിട്ടി. ബോംബെയില്‍ ടെക്സ്റ്റൈല്‍ ഇന്‍സ്പെക്ടറായിരുന്നു. താമസം തിരുവനന്തപുരത്ത്.
 
 
നന്ദലാല്‍ കെ (നന്ദു)
Nandalal K (Nandu)

7-എഫ്, നികുഞ്ജം എസ്റ്റേറ്റ്, ജഗതി, തിരുവനന്തപുരം-14. ഫോണ്‍‍‍: 0471-5521122
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
നാണുക്കുട്ടന്‍
Nanukuttan

ജ്ഞാനാംബിക, ജീവിതനൗക, വിശപ്പിന്റെ വിളി, ആത്മസഖി, വേലക്കാരന്‍ , ലോകനീതി, കൃഷ്ണകുചേല, ഭാര്യ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നടി പങ്കജവല്ലിയെ വിവാഹം കഴിച്ചു. അന്തരിച്ചു.
 
 
നരേന്‍
Narain

ഒരു അഭിനേതാവാകാന്‍ ആഗ്രഹിച്ചിരുന്ന നരേന്‍ അടൂര്‍ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തില്‍ ഒരു ചെറിയവേഷത്തില്‍ അഭിനയിച്ചുകൊണ്ടാണ് തുടങ്ങിയത്. തുടര്‍ന്ന് ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷം ശ്രദ്ധപിടിച്ചുപറ്റി. സത്യന്‍ അന്തിക്കാടിന്റെ അച്ഛുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. ക്ലാസ്മേറ്റ്സിലെ മുരളി എന്ന കഥാപാത്രം താരമൂല്യം ഉയര്‍ത്തി ഫോര്‍ ദി പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദി പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷം സുനിലിനായിരുന്നു. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേരുമാറ്റി നരേന്‍ എന്നാക്കിയത്. അഞ്ചാതെ, പള്ളിക്കൂടം, നെഞ്ചിരുക്കുംവരെ, ചിത്തിരം പേശുതടി തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

1976 ഒക്ടോബര്‍ 7-ന് തൃശൂരില്‍ ടി.ആര്‍ രാമകൃഷ്ണന്‍ നായരുടെയും ശാന്ത നായരുടെയും മകനായി ജനിച്ചു. യഥാര്‍ത്ഥ പേര് സുനില്‍ കുമാര്‍ . ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം അഡയാര്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ചലച്ചിത്ര ഛായാഗ്രഹണം പഠിച്ചു. തുടര്‍ന്ന് പ്രശസ്ത ക്യാമറാമാനായ രാജീവ് മേനോന്റെ അസിസ്റ്റന്റായി സിനിമയിലെത്തി. വിലാസം - നം.15/3, സ്ട്രീറ്റ്-3, എസ്.ബി.ഐ കോളനിക്കു സമീപം, ശാസ്തനഗര്‍, വളസാരവക്കം, ചെന്നൈ - 600 087
 
 
നാരായണന്‍ കുട്ടി
Narayanan Kutty

ഭദ്ര, പാച്ചാളം പി.ഒ., കൊച്ചി 682 012. ഫോണ്‍‍‍: 0484-2403929. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
നാരായണന്‍ എം.പി.
Narayanan M. P

തൊഴില്‍ അല്ലെങ്കില്‍ ജയില്‍ , ശാന്തം ഭീകരം, കഥയ്ക്കു പിന്നില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വദേശം പന്തീരിക്കര.
 
 
നരേന്ദ്രപ്രസാദ്
Narendra Prasad

1948 ല്‍ അസ്ഥികള്‍ പൂക്കുന്നു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധേയനായി. ഉത്സവമേളം, ആയിരപ്പറ, സരോവരം, സുകൃതം, സര്‍ഗ്ഗവസന്തം, അക്ഷരം, ആറാം തമ്പുരാന്‍ എന്നിവ പ്രധാന ചിത്രങ്ങള്‍. നാടകരചനയ്ക്കും സംവിധാനത്തിനും സംഗീത നാടക അക്കാദമി അവാര്‍ഡും സാഹിത്യ അക്കാദമി അവാര്‍ഡും നേടി. അഗ്നി സാക്ഷിയുടെ സാക്ഷി എന്ന ഡോക്യൂമെന്ററിയുടെ അവതാരകന് 2003 ല്‍ സംസ്ഥാന ടിവി അവാര്‍ഡ് ലഭിച്ചു. മരണശേഷമാണ് ഈ അവാര്‍ഡ് ലഭിച്ചത്. മാവേലിക്കരയില്‍ വി രാഘവക്കുറുപ്പിന്റെയും പി ജാനകിയമ്മയുടെയും മകനായി 1946ല്‍ ജനനം. മാവേലിക്കര ഗവണ്‍മെന്റ് ഹൈസ്കൂള്‍, പന്തളം എന്‍എസ്എസ് കോളേജ്, കേരള യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജ് അദ്ധ്യാപകനായിരുന്നു.
2003 നവംബര്‍ മൂന്നിന് അന്തരിച്ചു. ഭാര്യ: നന്ദ. മക്കള്‍: ദീപ, ദിവ്യ.
 
 
35 records found. Page 2 of 4
Jump to Page:
1
2
3
4
 
 
pet
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India