വാര്‍ത്തകള്‍ :   മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു    ഗവര്‍ണ്ണര്‍ പി സദാശിവവും സുരേഷ്ഗോപിയും പരസ്യചിത്രത്തില്‍    കന്നടയിലും സ്വന്തം ശബ്‌ദത്തില്‍ ഡബ്ബ്‌ ചെയ്യാന്‍ മോഹന്‍ലാല്‍    നിള ഒരുങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍    മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം    റിങ് ഒരു വ്യാകരണപുസ്തകം    കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്    ജര്‍മ്മനിയിലെ വിളപ്പില്‍ശാല    വേണമെങ്കില്‍ ചക്ക വേരിലും    ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
സന്തോഷ് കെ.നായര്‍
Santhosh K. Nair

ഐശ്വര്യ, തേങ്ങാപ്പുര ലെയിന്‍, പേട്ട, തിരുവനന്തപുരം - 695 024. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
സാന്‍റോ കൃഷ്ണന്‍
Santro Krishnan

1954-ല്‍ സിനിമാരംഗത്തെത്തി . ഏഴു ഭാഷകളിലായി ആയിരത്തി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. പുണ്യപുരാണ ചിത്രങ്ങളില്‍ ഹനുമാന്റെ വേഷം. സമ്പൂര്‍ണ്ണ രാമായണം, ശ്രീരാമ പട്ടാഭിഷേകം, ലവകുശ, ശ്രീരാമഭക്ത ഹനുമാന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ . മദ്രാസില്‍ സ്ഥിരതാമസം.
 
 
ശാരംഗപാണി കെ.
Sarangapani K

ആദ്യചിത്രം ചന്ദ്രിക. തമിഴ് നടന്‍
 
 
ശരത് ബാബു
Sarath Babu

ധന്യ ആദ്യചിത്രം. തെലുങ്ക്, തമിഴ് നടന്‍
 
 
ശരത് ദാസ്
Sarath Das

വലിയപറമ്പില്‍ ഹൗസ്, ടോള്‍ഗേറ്റ് റോഡ്, വടുതല, കൊച്ചി-23. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
ശശി
Sasi

ഉത്രാടരാത്രി എന്ന ചിത്രത്തില്‍ അഭിനയിച്ചു. അരിക്കാരി അമ്മു എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്.സ്വദേശം കൊല്ലം.
 
 
ശശികുമാര്‍
Sasikumar

1952ല്‍ കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സിന്റെ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലെത്തി. തുടര്‍ന്ന് കുറേ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.1964ല്‍ പുറത്തിറങ്ങിയ 'കുടുംബിനി'യാണ് ആദ്യം സംവിധാനംചെയ്ത ചിത്രം. ഇതോടൊപ്പം കൂട്ടുകാര്‍ എന്ന മറ്റൊരു ചിത്രവും റിലീസായി. ആലപ്പുഴയില്‍ എന്‍ എല്‍ വര്‍ക്കിയുടെയും മറിയത്തിന്റെയും മകനായി 1927ല്‍ ജനനം. ശരിക്കുള്ള പേര് ജോണ്‍. അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഒരു നാടകം എഴുതി പ്രസിദ്ധീകരിച്ചു. ഫുട്ബോള്‍ പ്രേമവും കലാപ്രവര്‍ത്തനങ്ങളും ഈ സമയത്ത് തുടങ്ങി. മുഴുവന്‍ സമയവും കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. അമച്വര്‍ നാടകങ്ങളിലൂടെ പ്രശസ്തനായി. ഉദയായുടെ ഉമ്മ എന്ന ചിത്രത്തിലൂടെ സാങ്കേതികപ്രവര്‍ത്തകനായിമാറി. സീത എന്ന ഉദയാചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതി. തുടര്‍ന്ന് പി തോമസിനൊപ്പം 'ഒരാള്‍കൂടി കള്ളനായി' ചിത്രം ഒരുക്കി.
 
 
സത്താര്‍
Sathar

അനാവരണം. ശരപഞ്ജരം, യത്തീം, ശത്രു, കുളമ്പടികള്‍ , ഉരുക്കു മനുഷ്യന്‍ , വെള്ളം, പൗര്‍ണ്ണമി രാത്രിയില്‍ , ജനകീയ കോടതി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഒറ്റ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി. സ്വദേശം ആലുവ. ബിരുദധാരി, ഭാര്യ ജയഭാരതി.
 
 
സതീഷ് സത്യന്‍
Satheesh Sathyan

ടാക്സി ഡ്രൈവര്‍ , മക്കള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തരംഗിണിയുടെ മാനേജര്‍ . സത്യന്റെ മകന്‍
 
 
സത്യന്‍
Sathyan

1952ല്‍ പുറത്തിറങ്ങിയ പി സുബ്രഹ്മണ്യത്തിന്റെ 'ആത്മസഖി'യാണ് ആദ്യചിത്രം. ആദ്യം അഭിനയിച്ച ത്യാഗസീമ പൂര്‍ത്തിയായില്ല. 1962ല്‍ മുടിയനായ പുത്രനിലെ അഭിനയത്തിലൂടെ പ്രശസ്തനായി. 1969ല്‍ കടല്‍പ്പാലത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു. 19 വര്‍ഷത്തിനുള്ളില്‍ 151 ചിത്രങ്ങള്‍. ചെമ്മീനിലെ പഴനി, വാഴ്വേമായത്തിലെ സുധീന്ദ്രന്‍, കടല്‍പ്പാലത്തിലെ കൈമള്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍, ഓടയില്‍നിന്നിലെ പപ്പു, അശ്വമേധത്തിലെ ഡോക്ടര്‍ തോമസ്, യക്ഷയിലെ ശ്രീനി, ആദ്യകിരണത്തിലെ കുഞ്ഞൂട്ടി, കായംകുളം കൊച്ചുണ്ണിയിലെ കൊച്ചുണ്ണി എന്നിവ പ്രധാന കഥാപാത്രങ്ങള്‍.മാനുവലിന്റെയും എമിലിയുടെയും മകനായി 1921ല്‍ ജനിച്ചു. മലയാളം ഹയറും എസ്എസ്എല്‍സിയും പാസ്സായശേഷം തിരുവനന്തപരും സെന്റ് ജോസഫ് സ്കൂളില്‍ 16-ാം വയസ്സില്‍ അധ്യാപകനായി. 1941ല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫീസറായി. ബര്‍മ്മ യുദ്ധത്തിലും ജപ്പാനെതിരെ ഇന്തോ-ചീനായുദ്ധത്തിലും പങ്കെടുത്തു. സൈനിക സേവനത്തിനുശേഷം സെക്രട്ടറിയറ്റില്‍ ക്ളര്‍ക്കായി. പിന്നീട് തിരുവിതാംകൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടറായി. തിക്കുറിശ്ശിയോടൊപ്പം അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. മഞ്ഞിലാസ് എന്ന സിനിമാ നിര്‍മ്മാണക്കമ്പനിയില്‍ പങ്കാളിയായിരുന്നു. നാടകങ്ങള്‍ക്ക് ചലച്ചിത്രാവിഷ്കാരം നല്‍കിയപ്പോഴും സത്യനുതന്നെയായിരുന്നു പ്രാധാന്യം. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം, മൂലധനം, മുടിയനായപുത്രന്‍, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ശരശയ്യ, അശ്വമേധം എന്നീ നാടകങ്ങളും വൈക്കം ചന്ദ്രശേഖരന്‍നായരുടെ ഡോക്ടറും കെ ടി മുഹമ്മദിന്റെ കടല്‍പ്പാലവും സത്യന്റെ അഭിനയത്തിലൂടെ കരുത്തുറ്റതായി. ചലച്ചിത്രലോകത്ത് ജ്വലിച്ചുനില്‍ക്കുന്ന സമയത്താണ് 1971ല്‍ രക്താര്‍ബുദം ബാധിച്ച് മരണമടഞ്ഞത്. ഭാര്യ: ജെസ്സി. മൂന്ന് മക്കള്‍.

സത്യന്‍ അഭിനയിച്ച ചിത്രങ്ങള്‍: 1952- ആത്മസഖി, ലോകനീതി, 1953- ആശാദീപം, തിരമാല, 1954- നീലക്കുയില്‍, സ്നേഹസീമ, 1955- കാലം മാറുന്നു, 1956- അവരുണരുന്നു, 1957- മിന്നുന്നതെല്ലാം പൊന്നല്ല, അച്ഛനും മകനും, ദേവസുന്ദരി, തസ്കരവീരന്‍, 1961- അരപ്പവന്‍, ഉണ്ണിയാര്‍ച്ച, കൃഷ്ണകുചേല, മുടിയനായപുത്രന്‍, ലൈലാ മജ്നു, 1962- ശ്രീകോവില്‍, പുതിയ ആകാശം പുതിയ ഭൂമി, പാലാട്ടുകോമന്‍, കണ്ണും കരളും, വിധി തന്ന വിളക്ക്, ഭാഗ്യജാതകം, വിയര്‍പ്പിന്റെ വില, ഭാര്യ, 1963- സുശീല, നിത്യകന്യക, ഡോക്ടര്‍, മൂടുപടം, കടലമ്മ, അമ്മയെ കാണാന്‍, റെബേക്ക, 1964- തച്ചോളി ഒതേനന്‍, അന്ന, മണവാട്ടി, പഴശ്ശിരാജ, ആദ്യകി.രണങ്ങള്‍, ഓമനക്കുട്ടന്‍, കളഞ്ഞുകിട്ടിയ തങ്കം, അയിഷ, 1965- ദേവത, ശ്യാമളച്ചേച്ചി, ഓടയില്‍നിന്ന്, കടത്തുകാരന്‍, ഇണപ്രാവുകള്‍, അമ്മു, കാട്ടുതുളസി, ശകുന്തള, ദാഹം, ചേട്ടത്തി, തൊമ്മന്റെ മക്കള്‍, 1966- സ്റ്റേഷന്‍ മാസ്റ്റര്‍, പകല്‍ കിനാവ്, റൌഡി, ജയില്‍, കായംകുളം കൊച്ചുണ്ണി, കൂട്ടുകാര്‍, ചെമ്മീന്‍, അനാര്‍ക്കലി, തറവാട്ടമ്മ, കള്ളിപ്പെണ്ണ്, തിലോത്തമ, 1967- തളിരുകള്‍, ശീലാവതി, അരക്കില്ലം, സഹധര്‍മ്മിണി, ഉദ്യോഗസ്ഥ, പോസ്റ്റുമാന്‍, കുടുംബം, മൈനത്തരുവി, ഖദീജ, അന്വേഷിച്ചു കണ്ടെത്തിയില്ല, അശ്വമേധം, പാവപ്പെട്ടവള്‍, എന്‍ ജിഒ, കാവാലം ചുണ്ടന്‍, നാടന്‍ പെണ്ണ്, ചെകുത്താന്റെ കോട്ട, ഉള്ളതു മതി, മുള്‍ക്കിരീടം, സ്വപ്നഭൂമി, 1968- തോക്കുകള്‍ കഥ പറയുന്നു, മനസ്വിനി, വഴിപിഴച്ച സന്തതി, കാര്‍ത്തിക, കളിയല്ല കല്യാണം, യക്ഷി, മിടുമിടുക്കി, പെങ്ങള്‍, അപരാധിനി, വെളുത്ത കത്രീന, അഗ്നിപരീക്ഷ, 1969- വീട്ടുമൃഗം, കാട്ടുകുരങ്ങ്, അടിമകള്‍, കുരുതിക്കളം, ഉറങ്ങാത്ത സുന്ദരി, സന്ധ്യ, കടല്‍പ്പാലം, മൂലധനം, വിലക്കപ്പെട്ട ബന്ധങ്ങള്‍, ചട്ടമ്പിക്കവല, വെള്ളിയാഴ്ച, കൂട്ടുകുടുംബം, 1970- അമ്മ എന്ന സ്ത്രീ, കുരുക്ഷേത്രം, നിശാഗന്ധി, കല്‍പന, വാഴ്വേമായം, സ്ത്രീ, ക്രോസ്ബെല്‍റ്റ്, ഭീകരനിമിഷങ്ങള്‍, ദത്തുപുത്രന്‍, ഒതേനന്റെ മകന്‍, കുറ്റവാളി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, വിവാഹിത, നിലയ്ക്കാത്ത ചലനങ്ങള്‍, ത്രിവേണി, താര, അരനാഴികനേരം, 1971- കളിത്തോഴി, മൂന്നു പൂക്കള്‍, ഒരു പെണ്ണിന്റെ കഥ, സിഐഡി ഇന്‍ ജംഗിള്‍, ശിക്ഷ, കുട്ട്യേടത്തി, തെറ്റ്, കരിനിഴല്‍.
തമിഴ് ചിത്രങ്ങള്‍: 1960- ആളുക്കൊരു വീട്, 1967- പേശും ദൈവം.
 
 
60 records found. Page 2 of 6
Jump to Page:
1
2
3
4
5
6
 
 
pet
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India