അക്ബര്‍ ശങ്കരപ്പിള്ള

കേരളകേസരി എന്ന ചിത്രത്തില്‍ അഭിനയിച്ചു. നാടകനടന്‍ . ഡ്രോയിംഗ് മാസ്റ്റര്‍ ആയിരുന്നു. അനാര്‍ക്കലി എന്ന നാടകത്തില്‍ അക്ബറായി വേഷം കെട്ടിയതുകൊണ്ട് അക്ബര്‍ ശങ്കരപ്പിള്ള എന്ന പേര് ലഭിച്ചു. കലാനിലയം സ്ഥിരം നാടകവേദിയിലായിരുന്നു. സ്ഥിരം നാടകവേദിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അന്തരിച്ചു.


അക്ബര്‍ ‍.എസ്

അയനം, അക്ഷരങ്ങള്‍ , ആരൂഢം, മൂന്നുമാസങ്ങള്‍ക്കുമുമ്പ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.


ആലപ്പി അഷ്റഫ്

(ഡയറക്ടര്‍, പ്രൊഡ്യൂസര്‍, ആക്ടര്‍, സ്റ്റേജ് പെര്‍ഫോമര്‍)
122/VI , ഇ.എം.എസ് നഗര്‍, പാറ്റൂര്‍. വഞ്ചിയൂര്‍, തിരുവനന്തപുരം-695 035
ഫോണ്‍ : 9349410134/9495550110. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ആലപ്പി വിന്‍സന്റ്

മലയാളത്തിലാദ്യമായി ശബ്ദചിത്രം നിര്‍മ്മിക്കാന്‍ ടി.ആര്‍ .സുന്ദരത്തെ പ്രേരിപ്പിച്ച വ്യക്തി. ബാലന്‍ ,ജ്ഞാനാംബിക എന്നീ ചിത്രങ്ങളിലഭിനയിച്ചു. ഉദയ പിക്ച്ചേഴ്സ് ആരംഭിച്ചു. ഇത് പില്‍ക്കാലത്ത് ഉദയാ സ്റ്റുഡിയോയായി. ആലുവാ അജന്താ സ്റ്റുഡിയോ സ്ഥാപകന്‍ . മലയാളത്തില്‍ ആദ്യമായി റിക്കോര്‍ഡു ചെയ്ത ശബ്ദം ആലപ്പി വിന്‍സന്റിന്റെ ' ഹലോ മിസ്റ്റര്‍ 'എന്ന വാക്കുകളായിരുന്നു.


അലക്സ്

ആദ്യചിത്രം രാജാവിന്റെ മകന്‍ , തുടര്‍ന്ന്, രാരീരം, തമ്മില്‍ കണ്ടപ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടന്‍ . ബിരുദധാരി, വ്യവസായി.


അലക്സ് പാറയ്ക്കല്‍

'സുഹൃത്ത് ' എന്ന ചിത്രത്തില്‍ അഭിനയിച്ചു. രംഗം വിട്ടു. സ്വദേശം ചെങ്ങന്നൂര്‍ .


അലിയാര്‍

ടി.സി.12/1236, ലോകോളേജ് ജംഗ്ഷന്‍, കുന്നുകുഴി പി.ഒ, തിരുവനന്തപുരം
ഫോണ്‍ : 0471-2301108. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ആലുംമൂടന്‍

നദി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി തുടര്‍ന്ന് അച്ചാരം അമ്മിണി ഓശാരം ഓമന, കണ്ണപ്പനുണ്ണി, മാമാങ്കം, ഇത്തിക്കരപക്കി, തേനും വയമ്പും, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ , മൈഡിയര്‍ കുട്ടിച്ചാത്തന്‍ , സഞ്ചാരി, ടിറ്റ്ഫാര്‍ടാറ്റ്, തീരം തേടുന്ന തിര, അദ്വൈതം, മിമിക്സ് പരേഡ്, കാസര്‍കോഡ് കാദര്‍ഭായ് , കമലദളം തുടങ്ങി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചു. നാടകനടന്‍ , സ്വന്തം സമിതി നടത്തിയിരുന്നു. യഥാര്‍ത്ഥ പേര് ഡൊമനിക്ക്. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹാര്‍ട്ടറ്റാക്ക് വന്നു മരിക്കുകയായിരുന്നു. നിറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടന്‍ ബോബന്‍ ആലുംമൂടന്‍ അദ്ദേഹത്തിന്റെ മകനാണ്.


അമര്‍നാഥ് പൂവനത്തില്‍

ഒരു സുമംഗലിയുടെ കഥ ആദ്യ ചിത്രം. കാണാന്‍ കൊതിച്ചു, ഇടവഴികള്‍ തുടങ്ങിയവ മറ്റ് ചിത്രങ്ങള്‍ .സെന്‍റര്‍ ഫോര്‍ ഫിലിം സ്റ്റഡീസില്‍ പഠിച്ചു.


അമീര്‍

പുതുമുഖങ്ങള്‍ എന്ന ചിത്രത്തില്‍ നായകനായി സിനിമാരംഗത്തെത്തിയ അമീര്‍ ജോഷിയുടെ സെവന്‍സ് എന്ന ചിത്രത്തിലും അഭിനയിച്ചു.


നടന്‍


616 News Items found. Page 3 of62