വാര്‍ത്തകള്‍ :   പരിമിതബജറ്റില്‍ പത്മകുമാറിന്‍റെ ജലം    വിധി മാറ്റിയെഴുതി പ്രസാദിന്‍റെ മാണിക്യം വരുന്നു    ഒറ്റയാള്‍ പേരാളി വിനയന്‍റെ ലിറ്റില്‍ സൂപ്പര്‍മാന്‍ നവംബര്‍ 7ന്    ശ്യാമപ്രസാദ് ചിത്രം ഇവിടെ    നഗരവാരിധി നടുവില്‍ ഞാന്‍ തുടരുന്നു    മറിയംമുക്ക് കൊല്ലത്ത്    അക്കല്‍ദാമയിലെ പെണ്ണ് തുടങ്ങി    ലൈലാ ഓ ലൈലാ: വീണ്ടും ലാല്‍-അമല കൂട്ടുകെട്ട്‌    സത്യന്‍ അന്തിക്കാട് ചിത്രം കേരളപ്പിറവി ദിനത്തില്‍ തുടങ്ങും    കത്തി ആദ്യദിനം നേടിയത് 15.4 കോടി  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
കൊച്ചുപ്രേമന്‍
Kochu Preman

1989ല്‍ ജേസി സംവിധാനംചെയ്ത ഏഴു നിറങ്ങളിലൂടെ സിനിമയിലെത്തിയ കൊച്ചുപ്രേമന്‍ ദില്ലിവാല രാജകുമാരന്‍, കഥാനായകന്‍, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പട്ടാഭിഷേകം തുടങ്ങി അറുപത്തഞ്ചിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

തിരുവനന്തപുരം പേയാട് കമലാരാമത്തില്‍ ശിവരാമന്‍ ശാസ്ത്രിയുടെയും ടി എസ് കമലത്തിന്റെയും മകനായി 1955ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് കെ എസ് പ്രേംകുമാര്‍. ആറ് സഹോദരങ്ങള്‍. പേയാട് ഗവണ്‍മെന്റ് ഹൈസ്കൂളിലും തിരുവനന്തപുരം എം ജി കോളേജിലും വിദ്യാഭ്യാസം. നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. കാളിദാസ കലാകേന്ദ്രം, കേരള തിയറ്റേഴ്സ്, സംഘചേതന തുടങ്ങിയ നാടക സമിതികളില്‍ 18 വര്‍ഷം പ്രവര്‍ത്തിച്ചു. നടി ഗിരിജയാണ് ഭാര്യ.
 
 
കോയിക്കല്‍ ശശി
Koikkal Sasi

കോയിക്കല്‍ ഹൗസ്, വെഞ്ഞാറമ്മൂട് പി.ഒ., തിരുവനന്തപുരം - 695 607. ഫോണ്‍: 0472-2873335, 9847140087. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
കൊല്ലം ജി.കെ. പിള്ള
Kollam G. K. Pilla

മാസപ്പടി മാതുപിള്ള (1972) എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി മുക്കുവനെ സ്നേഹിച്ച ഭൂതം. ചന്ദ്രഹാസം, മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഏഴുമുതല്‍ ഒമ്പതുവരെ, ഒന്നാം പ്രതി ഒളിവില്‍ , ഉരുക്കു മനുഷ്യന്‍ തുടങ്ങി എഴുപതോളം ചിത്രങ്ങളില്‍ ഏറിയകൂറും ഹാസ്യ കഥാപാത്രങ്ങള്‍ അഭിനയം തുടങ്ങിയത് മലയാള നാടകവേദിയില്‍ നിന്ന്.
കെ.എസ്.ആര്‍ .ടി.സി. ഉദ്യോഗസ്ഥനായിരുന്നു. കൊല്ലം സ്വദേശി വിവാഹിതന്‍ .
 
 
കൊല്ലം ഷാ
Kollam Sha

സംഘചേതന, കാളിദാസകലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലൂടെ ശക്തമായ അഭിനയാടിത്തറ സൃഷ്ടിച്ചതിനുശേഷം മിനി, ബിഗ് സ്ക്രീനുകളിലേക്കെത്തിപ്പെട്ട നടനാണ് കൊല്ലം ഷാ. ബിഗ് സ്ക്രീനുകളില്‍ ഹാസ്യസ്വഭാവമുള്ള വില്ലന്‍ കഥാപാത്രങ്ങളായിരുന്നു കൂടുതലും അവതരിപ്പിച്ചത്. പി.എ.ബക്കറിന്റെ ശ്രീനാരായണഗുരു, സ്നേഹമുള്ള സിംഹം, ഗോഡ്മാന്‍ , നാളെ നമ്മുടെ വിവാഹം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഷാ തന്റെ നടനമികവ് തെളിയിക്കുകയുണ്ടായി. മിനിസ്ക്രീനിലെ സൂര്യകാന്തി, ചന്ദ്രോദയം, സൂര്യപുത്രി, അങ്ങാടിപ്പാട്ട്, അലാവുദ്ദീന്റെ അത്ഭുതവിളക്ക് തുടങ്ങിയ മെഗാപരമ്പരകളിലൂടെയും ഏറെ ശ്രദ്ധേയനാണ്. വിവാഹിതന്‍ ഭാര്യ ഷബ്ന. മകന്‍ അമല്‍ഷാ. വിലാസം-സര്‍ഗ്ഗം, ചിറത്തലയ്ക്കല്‍ ‍, വെഞ്ഞാറമ്മൂട് പി.ഒ., തിരുവനന്തപുരം.
 
 
കൊല്ലം സിറാജ്
Kollam Siraj

ശബ്ദകല, എസ്-31, ശങ്കര്‍ നഗര്‍, ചിന്നക്കട, കൊല്ലം. ഫോണ്‍: 0474-2760850, 9847162007. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
കൊല്ലം താഹ
Kollam Thaha

രാജി ഭവന്‍, പുന്തലത്താഴം, കൊല്ലം-4, ഫോണ്‍: 0474-2718007 കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
കൊല്ലം തുളസി
Kollam Thulasi

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായാണ് കൊല്ലം തുളസി സിനിമയിലെത്തിയത്. 1986-ല്‍ ശ്രീകുമാരന്‍തമ്പിയുടെ യുവജനോത്സവത്തിലൂടെ അഭിനയരംഗത്തുവന്ന തുളസി 101-ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചു. സമുറായി എന്ന സിനിമയില്‍ പ്രധാന വില്ലന്‍വേഷം ചെയ്ത് തമിഴ് സിനിമയിലെത്തി. ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയനാണ്.

കൊല്ലം കാഞ്ഞവെളി കുറ്റിലഴികത്ത് ശാസ്ത്രി പി എസ് നായരുടെയും ഭാരതിയമ്മയുടെയും മകനായി 1949ല്‍ ജനിച്ചു. പ്രാക്കുളത്തും കൊല്ലത്തും സ്കൂള്‍ വിദ്യാഭ്യാസം. ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍നിന്ന് ഡിഗ്രി പാസായശേഷം ചരിത്രത്തില്‍ പോസ്റ്റ് ഗ്രാജുവേഷനും ജേര്‍ണലിസത്തില്‍ ഡിപ്ളോമയും നേടി. 1970ല്‍ കേരള മുനിസിപ്പല്‍ സര്‍വ്വീസില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ക്ളര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 12- വയസ്സില്‍ ആദ്യമായി നാടകത്തില്‍ അഭിനയിച്ചു. മുനിസിപ്പല്‍ സര്‍വ്വീസില്‍ തിരുവനന്തപുരം നഗരസഭയില്‍നിന്ന് വിരമിച്ചു. വലിയശാലയില്‍ താമസം. തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ ഓഫീസില്‍ ഉദ്യോഗസ്ഥയായ വിജയയാണ് ഭാര്യ. മകള്‍: ഗായത്രി.
 
 
കൂട്ടിക്കല്‍ ജയചന്ദ്രന്‍
Koottickal Jayachandran

ചിരികുടുക്ക എന്ന ചിത്രത്തിലൂടെയാണ് മിമിക്രി കലാകാരനായ കുട്ടിക്കല്‍ ജയചന്ദ്രന്‍ സിനിമയിലേക്കെത്തിയത്. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ എന്ന ചെറിയഗ്രാമത്തില്‍നിന്നും വന്ന ജയചന്ദ്രന്‍ അച്ഛനും അമ്മയ്ക്കും ഒരു മകനാണ്. കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു.

മിമിക്രിയിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. 94-ല്‍ എറണാകുളത്ത് സ്റ്റാര്‍ ഓഫ് കൊച്ചിന്‍സ് എന്ന പേരില്‍ ജയചന്ദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മിമിക്രി ട്രൂപ്പ് തുടങ്ങി. പിന്നീട് 2000-ലാണ് സൂര്യടിവിയിലെ കോമഡി ടൈം എന്ന പ്രോഗ്രാം അവതരിപ്പിക്കാന്‍ തുടങ്ങിയത്. അതിലൂടെയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രശസ്തനായത്. ചിരിക്കുടുക്ക എന്ന ചിത്രത്തിലെ നായകനായാണ് സിനിമയില്‍ അരങ്ങേറിയത് തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സൂര്യ ടിവിയിലെ പുതിയചാനലായ കൊച്ചുടിവിക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നു. വിവാഹിതന്‍ .
 
 
കൊട്ടാരക്കര കെ.പി.
Kottarakara K P

ആത്മസഖി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നിര്‍മ്മാതാവ്. ജീവിതയാത്ര, പെണ്‍മക്കള്‍ രക്തപുഷ്പം തുടങ്ങി അവള്‍ കാത്തിരുന്നു അവനും വരെയായി നിരവധി ചിത്രങ്ങള്‍ . ബാനര്‍ ഗണേഷ് പിക്ചേഴ്സ് , മെരിലാന്‍റില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. തമിഴില്‍ തിരക്കഥയെഴുതി. പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിലിം ചേംബര്‍ പ്രസിഡന്‍റായിരുന്നു. കൊട്ടാരക്കര സ്വദേശം.
 
 
കൊട്ടാരക്കര ശ്രീധരന്‍നായര്‍
Kottarakkara Sreedharan Nair

നാലു ദശകത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന കൊട്ടാരക്കര ആദ്യമായി അഭിനയിച്ച സിനിമ 'പ്രസന്ന'യാണ്. വില്ലനായി തുടങ്ങി നായകപദവിയിലേക്ക് ഉയര്‍ന്നു. മാര്‍ത്താണ്ഡവര്‍മ്മ, വേലുത്തമ്പി ദളവ, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ ചരിത്രപുരുഷന്മാരെ അവതരിപ്പിച്ചിട്ടുണ്ട്. ചെമ്മീനിലെ ചെമ്പന്‍കുഞ്ഞ്, അരനാഴികനേരത്തിലെ കുഞ്ഞേനാച്ചന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയം.

പടിഞ്ഞാറ്റിന്‍കര കൊരട്ടിയോട് നാരായണന്‍പിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി 1922ല്‍ ജനിച്ചു. ഇരുമ്പനാട് ഈശ്വരവിലാസം ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യസം. പത്താം വയസ്സില്‍ നാടകത്തില്‍ അഭിനയിച്ചു. മുന്‍ഷി പരമുപിള്ളയുടെ പ്രസന്നയില്‍ അഭിനയിച്ചുകൊണ്ടാണ് പ്രശസ്ത നാടകനടന്മാരുടെ നിരയിലെത്തിയത്. ജയശ്രീ, കലാമന്ദിരം എന്ന പേരില്‍ സ്വന്തമായി ഒരു നാടക കമ്പനിയുണ്ടായിരുന്ന. വേലുത്തമ്പി ദളവ ആദ്യമായി സ്റ്റേജില്‍ അവതരിപ്പിച്ചത് ഈ നാടകസമിതിയാണ്. 1986 ഒക്ടോബര്‍ 18ന് അന്തരിച്ചു. ഭാര്യ: വിജയലക്ഷ്മി. സിനിമാതാരങ്ങളായ മകന്‍ സായ്കുമാറും മകള്‍ ശോഭയും ഉള്‍പ്പെടെ എട്ട് മക്കള്‍.
 
 
63 records found. Page 4 of 7
Jump to Page:
1
2
3
4
5
6
7
 
 
pet
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India