ബേബി ശാലിനി

ബാലനടിയായി പിന്നീട് നായികയായി തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടന്‍ അജിത്തിനെ വിവാഹം കഴിച്ചു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ചക്കരയുമ്മ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ബാലതാരമായിരുന്നു. സ്വദേശം കൊല്ലം. അച്ഛന്‍ ബാബു.


ബേബി സുരേന്ദ്രന്‍

ശ്രീവത്സം, വൈലോപ്പിള്ളി ലയിന്‍, ആസാദ് റോഡ്, കലൂര്‍, കൊച്ചി. ഫോണ്‍ ‍‍: 98466 98192. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബീന ആന്റണി

ഹൗസ് നം.919, കോണ്‍വെന്റ് റോഡ്, വൈറ്റില പി.ഒ., എറണാകുളം. ഫോണ്‍‍:0484-2304004, 99471 40345. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബീന സാബു

തിക്കൂട്ടത്തില്‍ ഹൗസ്, കുമ്പളങ്ങി, കൊച്ചി-7. ഫോണ്‍‍: 93875 33974. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബന്‍ഡ

4എ, ഹീര ഡയില്‍, ജഗതി, തിരുവനന്തപുരം-14.ഫോണ്‍‍: 98473 129515. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഭാഗ്യലക്ഷ്മി

അഭിനയിക്കാന്‍ വേണ്ടി രംഗത്തുവന്നു. നാലഞ്ചു ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് കലാരഞ്ജിനി, മേനക, സ്വപ്ന, ലിസി തുടങ്ങിയവര്‍ക്ക് ശബ്ദം നല്‍കി. സ്ഥിരതാമസം തിരുവനന്തപുരത്ത്. വിവാഹിത.


ഭാഗ്യലക്ഷ്മി

രംഗം, ഉയരും ഞാന്‍ നാടാകെ, ഞാന്‍ പിറന്ന നാട്ടില്‍, അസ്ത്രം, പറന്ന് പറന്ന് പറന്ന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടി. മദ്രാസില്‍ താമസം.


ഭാമ

2007-ല്‍ എ കെ ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തില്‍ നായികയായാണ് ഭാമ സിനിമാരംഗത്തെത്തിയത്.

ടെലിവിഷനില്‍ ഒരു ക്രിസ്തീയ ആല്‍ബത്തിലെ ഭാമയുടെ അഭിനയം കണ്ടാണ് ലോഹിതദാസ് നിവേദ്യത്തില്‍ നായികയായി ഭാമയെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഹരീന്ദ്രന്‍ ഒരു നിഷ്ക്കളങ്കന്‍ എന്ന വിനയന്‍ ചിത്രത്തില്‍ മണിക്കുട്ടനോടൊപ്പം അഭിനയിച്ചു. ജോണി ആന്റണിയുടെ സൈക്കിള്‍ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായി. തുടര്‍ന്ന് കളേഴ്സ്, ഇവര്‍വിവാഹിതരായാല്‍ , ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബം, സകുടുംബം ശ്യാമള, നീലാംബരി, കോളേജ് ഡേയ്സ്, ജനപ്രിയന്‍ , സെവന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രിയനടിയായി മാറി. കൂടാതെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചു.

2007-ല്‍ നിവേദ്യം എന്ന ചിത്രത്തിന് മികച്ച താരജോഡിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, നവാഗത പ്രതിഭയ്ക്കുള്ള സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, ആല അവാര്‍ഡ്, വനിത നിപ്പോണ്‍ അവാര്‍ഡ്, 2008-ല്‍ സൈക്കിളിലെ അഭിനയത്തിന് മികച്ച താരജോഡിക്കുള്ള അമ്മ അവാര്‍ഡ്-ദുബായ്, 2009-ല്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലെ താരജോഡിക്ക് മാതൃഭൂമി അമൃത അവാര്‍ഡ് എന്നിവയും ലഭിച്ചു.

കോട്ടയം മണ്ണാര്‍ക്കാട് രാജേന്ദ്രകുറുപ്പിന്റെ മകളായി ജനിച്ചു. അച്ഛന്‍ മരിച്ചു. അമ്മ വീട്ടമ്മയാണ് രണ്ടു സഹോദരിമാര്‍ . വിലാസം - ഗോപി സദനം, മണ്ണാര്‍ക്കാട് പി.ഒ., കോട്ടയം-686 019.


ഭാനുപ്രിയ കൗശാല്‍

1992-ല്‍ രാജശില്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് തെലുങ്ക് നടിയായ ഭാനുപ്രിയ മലയാളത്തിലെത്തിയത് തുടര്‍ന്ന് ഹൈവേ, അഴകിയരാവണന്‍ , കുലം, ഋഷിശൃംഗന്‍ , കൊച്ചു കൊച്ചുസന്തോഷങ്ങള്‍ , മഞ്ഞുപോലൊരു പെണ്‍കുട്ടി, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് , തെലുങ്ക്, കന്നട , ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1983-ല്‍ മെല്ലെ പേശുങ്കള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഭാനുപ്രിയ സിനിമാരംഗത്തേക്കെത്തിയത്. ക്ലാസ്സിക്കല്‍ ഡാന്‍സില്‍
വിദഗ്ധയായ ഇവരുടെ മിക്കചിത്രങ്ങളും നൃത്തത്തിന് പ്രാധാന്യമുള്ളതായിരുന്നു. ഭരതനാട്യത്തിലൂടെ വളരെയേറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച നടിയാണ് ഭാനുപ്രിയ.

1964 ജനുവരി 15-ന് ആന്ധ്രാപ്രദേശില്‍ ജനിച്ചു. ഇപ്പോള്‍ ചെന്നയില്‍ സ്ഥിരതാമസം. തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവം. പ്രശസ്ത ഭരതനാട്യം നര്‍ത്തകിയായ സുമതി കൗശാലിന്റെ മകനും ഫോട്ടോഗ്രാഫറുമായ ആദര്‍ശ് കൗശാലാണ് ഭര്‍ത്താവ് . ഒരു മകള്‍ . വിലാസം സീബ്രോസ്, ശ്രീനിവാസ്, 8/84, ബി-2, ഭാസുല്ല റോഡ്, ടി.നഗര്‍ , ചെന്നൈ-600 017.


ഭാവന

Bhavana

കമല്‍ സംവിധാനംചെയ്ത ' നമ്മള്‍ 'എന്ന ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയില്‍ വന്ന ഭാവന തെന്നിന്ത്യയിലെ തിരക്കുള്ള നടിയാണ്. തുടര്‍ന്ന് ക്രോണിക് ബാച്ചിലര്‍ , സിഐഡി മൂസ, സ്വപ്നക്കൂട്, ഇവര്‍ , വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചതിക്കാത്ത ചന്തു, പറയാം , ഛോട്ടാ മുംബൈ, ലോലി പോപ്പ് , വിന്റര്‍ , സാഗര്‍ ഏലിയാസ് ജാക്കി, റോബിന്‍ഹുഡ്, ഹാപ്പിഹസ്ബന്റ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, കുടുംബശ്രീട്രാവല്‍സ്, ദി മെട്രോ, ഡോ.ലൗ , അറബിയും ഒട്ടകവും പി.മാധവന്‍നായരും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് , തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ലക്സ്ഏഷ്യാനെറ്റ് അവാര്‍ഡ്, ഫിലിം അക്കാദമി അവാര്‍ഡ്, സംസ്ഥാന അവാര്‍ഡില്‍ പ്രത്യേക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

1986 ജൂണ്‍ ആറിന് ജനനം. അച്ഛന്‍ : ബാലചന്ദ്രന്‍ അമ്മ : പുഷ്പ. സഹോദരന്‍ : ജയദേവന്‍ . തൃശ്ശൂര്‍ ഹോളി ഫാമിലി സ്കൂള്‍ , വിവേകോദയം സ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠിക്കുന്ന കാലത്ത് മ്യൂസിക്കല്‍ ആല്‍ബങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അവിവാഹിത.


നടി


409 News Items found. Page 4 of41