പൊലീസ് കസ്റ്റഡിയില്‍ ദീലിപിനെ വിട്ടു; ജാമ്യാപേക്ഷ മാറ്റിവെച്ചു 

Actor Dileep remanded in judicial custody

യുവനടിയെ ആക്രമിച്ച കേസില്‍ ദീലി പിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി കസ്റ്റഡി കാലാവധിക്ക് ശേഷം വിധി പറയും.

ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ ചോദ്യംചെയ്യാനായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ വാദമാണ് കോടതി അംഗീകരിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞത്. പ്രതിയുടെ വിശ്വാസയോഗ്യമല്ലാത്ത മൊഴി കണക്കിലെടുത്താണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ദിലീപിന്‍റെ പ്രധാന ആരോപണം. അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായത്. ദിലീപിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതും പൊള്ളയായതുമാണെന്ന് അഡ്വ രാംകുമാര്‍ വാദിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന 19 തെളിവുകള്‍ ദിലീപുമായി ബന്ധമുള്ളതല്ല. ആദ്യ കുറ്റപത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന അബാദ് ഹോട്ടലില്‍ വേറെയും താരങ്ങളുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും രാംകുമാര്‍ വ്യക്തമാക്കി.

എന്നാല്‍ ജാമ്യം ഇപ്പോൾ നല്‍കരുതെന്നും പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പൊലീസ് വാദിച്ചത്.


കണ്ടതും കേട്ടതും

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന. ആന്റ്റണി ജിജിന്‍ സംവിധാനം ചെയ്ത ഹ്യസ്വചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സുനില്‍ സൂര്യ ശിഖ എന്നിവരാണ് ഇതിലെ താരങ്ങള്‍....

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അലനാണ് വരന്‍. ചടങ്ങില്‍ തിളങ്ങിയത് ഭാവന. ലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ്...

നടി മേഘ്നരാജ് വിവാഹിതയാവുന്നു

നടി മേഘ്നരാജ് വിവാഹിതയാവുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടി മേഘ്നരാജ് വിവാഹിതയാവുന്നു. കന്നഡനടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ വരന്‍. ഡിസംബറിലാണ് വിവാഹം. ഇരുവരുടെയും രണ്ടുവര്‍ഷത്തെ...

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

നടനും സംവിധായകനുമായ സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീര്‍ ആണ് വധു. പ്രേമം സിനിമയിലെ പി.ടി.മാഷ് ആണ് സൗബിനെ ജനപ്രിയനാക്കിയത്. 2003 ല്‍ പുറത്തിറങ്ങിയ...

വിക്രമിന്റെ മകള്‍ വിവാഹിതയായി

വിക്രമിന്റെ മകള്‍ വിവാഹിതയായി

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകള്‍ വിവാഹിതയായി. കരുണാനിധി കുടുബത്തിലെ മനു രഞ്ജിത്താണ് വരന്‍. കരുണാനിധിയാണ് വരന് താലി കൈമാറിയത്. ഏറെക്കാലമായി ഇവര്‍...

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഏറെക്കാലമായി ടോളിവുഡ് കാത്തിരുന്ന വിവാഹമാമാങ്കമായിരുന്നു ഇവരുടേത്. അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാണ്...

തൂവല്‍പക്ഷിയായി പ്രിയങ്ക

തൂവല്‍പക്ഷിയായി പ്രിയങ്ക

എമ്മി പുരസ്ക്കാരദാനച്ചടങ്ങില്‍ വെട്ടിത്തിളങ്ങി ബോളിവുഡ് നടി പ്രിയങ്കാ ചോപ്രാ. ഫ്രഞ്ച് ഡിസൈനറായ ബാല്‍മെന്‍ രൂപകല്‍പ്പന ചെയ്ത വെളുത്ത ഗൗണ്‍ അണിഞ്ഞാണ് താരം ലോസ്...

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടി മലയാളികളുടെ പ്രീയതാരം ലെനയുടെ അതീവ ഗ്ലാമറസ്സായ ഫോട്ടോഷൂട്ട്‌. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അനു ഇമ്മാനുവല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അനു ഇമ്മാനുവല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അനു ഇമ്മാനുവലിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അതീവഗ്ളാമര്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ഇതിനകം ലക്ഷക്കണക്കിനു പ്രേക്ഷകരാണ് കണ്ടത്....

സൈബര്‍ ആക്രമണം; ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങള്‍ കവര്‍ന്നു

സൈബര്‍ ആക്രമണം; ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങള്‍ കവര്‍ന്നു

അമേരിക്കയിലെ കേബിള്‍ ചാനലായ എച്ച്ബിഒയില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ വിഖ്യാത ടെലിവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങളും...


106 News Items found. Page 1 of11