2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

Astrology December

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


സിനിമാ നിര്‍മ്മാതാക്കള്‍ കബളിപ്പിക്കപ്പെടാതെ ശ്രദ്ധിക്കണം. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാര്‍ക്ക് മാനഹാനിക്ക് സാധ്യത. നായകതുല്യമായ വേഷങ്ങള്‍ ലഭ്യമാകും. കഠിനപരിശ്രമം നടത്തിയാല്‍ എഴുത്തുകാര്‍ക്ക് ഭാഗ്യം സിദ്ധിക്കും. തിളങ്ങിനില്‍ക്കുന്ന നടന്മാര്‍ക്ക് പെട്ടെന്ന് അസുഖങ്ങള്‍ വന്ന് അവസരങ്ങള്‍ നഷ്ടപ്പെടാം. സംഗീതവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം നല്ലതല്ല. ദോഷപരിഹാരത്തിന് തുളസിയിലകൊണ്ട് കൃഷ്ണന് മാലകെട്ടി ചാര്‍ത്തുക. അവല്‍ക്കിഴി നടയ്ക്കുവയ്ക്കുക.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


കുറെക്കാലമായി ശ്രമിച്ചിരുന്ന കാര്യം അനുകൂയമായി വരും. അവസരങ്ങള്‍ക്കുവേണ്ടി മത്സരിക്കേണ്ടിവരും. രാഷ്ട്രീയക്കാരുടെ ശുപാര്‍ശകൊണ്ട് ഉന്നതമായ ഭാഗ്യം സിദ്ധിക്കും. താരവിവാഹത്തിന് സാധ്യത. എഡിറ്റിംഗ് ജോലി ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തുക. തനിക്കു ലഭിക്കേണ്ട അവസരം മറ്റൊരാള്‍ കൊണ്ടുപോകുന്നത് കണ്ടുനില്‍ക്കേണ്ടിവരും. സ്ത്രീകള്‍ക്ക് മാനഹാനി സംഭവിക്കാം. സംവിധാനവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യത. പാട്ടുകാര്‍ക്ക് അവസരം കുറയും. ദോഷപരിഹാരത്തിന് ത്രിപുരസുന്ദരിയന്ത്രം ധരിക്കുക. മാസത്തെ ആദ്യത്തെയും അവസാനത്തെയും വെള്ളിയാഴ്ച ദുര്‍ഗാഭഗവതിക്ക് 108 തെച്ചിപ്പൂക്കള്‍കൊണ്ട് പഞ്ചദുര്‍ഗമന്ത്രാര്‍ച്ചന കഴിപ്പിക്കുക.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


പ്രതിഫലമായി ലഭിച്ച ധനംകൊണ്ട് വാഹനം വാങ്ങും. ഗ്രന്ഥരചയിതാക്കള്‍ക്ക് ശുഭമല്ല. സ്ത്രീവിഷയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങള്‍ ചാനലുകളില്‍ ചര്‍ച്ചാവിഷയമാകും. ഛായാഗ്രാഹകര്‍ക്ക് അന്യഭാഷകളില്‍ അവസരം ലഭിക്കും. സ്വന്തമായി ഒരു സിനിമ സ്വപ്നം കാണുന്നവര്‍ക്ക് അനുകൂല അവസരം. ജലവുമായി ബന്ധപ്പെട്ടുള്ള ഷൂട്ടിംഗില്‍ അപകടം പതിയിരിപ്പുണ്ട്. ലൈംഗിക രോഗത്തിന് സാധ്യത. അനാവശ്യമായി ചില വിഷയങ്ങളില്‍ ഇടപെട്ട് ഇളിഭ്യനാകും. ഷൂട്ടിംഗ് സ്ക്രിപ്റ്റുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉടലെടുക്കും. ദോഷപരിഹാരമായി സുദര്‍ശനയന്ത്രം ധരിക്കുക. ഭഗവതിക്ക് ചുവന്ന ഹാരം സമര്‍പ്പിക്കുക. വടുകഭൈരവന് എള്ളെണ്ണ സമര്‍പ്പിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)


സാന്പത്തികമായി പ്രതികൂലാവസ്ഥയാണ്. വിദേശ പ്രോഗ്രാമുകളില്‍ പങ്കുകൊള്ളാം. ഷോര്‍ട്ട് ഫിലിം പ്രശസ്തി നേടിത്തരും. ഗാനരചയിതാക്കള്‍ക്ക് സുവര്‍ണാവസരം. അവസരത്തെ ശരിയായി വിനിയോഗിച്ചാല്‍ നടിമാര്‍ക്ക് അന്യഭാഷയില്‍ സ്വപ്നതുല്യമായ അവസരം വന്നുചേരും. മറ്റൊരാളുടെ ദുഷ്പ്രേരണകൊണ്ട് അവസരങ്ങള്‍ തന്ന സംവിധായകനെ തള്ളിപ്പറയും. മേക്കപ്പ് അലര്‍ജിയുണ്ടാകും. നൃത്തപരിശീലനത്തിനിടെ വീഴ്ചയുണ്ടാകാന്‍ സാധ്യത. വിഷ്ണു ക്ഷേത്രത്തില്‍ പാല്‍പ്പായസം കഴിപ്പിക്കുന്നതും രേവന്ത ഭസ്മം അണിയുന്നതും ദോഷപരിഹാരമാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)


സിനിമാ രംഗത്തുനിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. പ്രതീക്ഷയോടെ തുടങ്ങുന്ന കാര്യങ്ങള്‍ സാന്പത്തിക ബാധ്യതമൂലം മുടങ്ങിപ്പോകും. നിര്‍മാതാക്കള്‍ക്ക് നല്ലകാലമാണ്. അവതാരകര്‍ക്ക് അപ്രതീക്ഷിതമായി സിനിമാരംഗ പ്രവേശനമുണ്ടാകും. ബാലതാരങ്ങള്‍ക്ക് നല്ല കാലമാണ്. സീനിയര്‍ താരവുമായിട്ടുണ്ടാകുന്ന കശപിശ സിനിമാമേഖലയില്‍ നിന്നുതന്നെ പുറത്താകലിന് കാരണമാകും. കഥ മോഷണവുമായി ബന്ധപ്പെട്ട് ചലച്ചിത്രം തടഞ്ഞുവയ്ക്കും. ആല്‍ബം ഷൂട്ടിംഗ് പുരോഗമിക്കും. പ്രകൃതിയുടെ നിരന്തര മാറ്റം കാരണം പ്രോജക്ട് ഉപേക്ഷിക്കാന്‍ സാധ്യത. ദോഷപരിഹാരത്തിനായി ശിവന് പിന്‍വിളക്ക് തെളിക്കുക. ഭഗവതിക്ക് മുല്ലപ്പൂകൊണ്ട് ശ്രീസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)


മനസ്സില്‍ കരുത്തിയ പ്ലോട്ട് മറ്റൊരാള്‍ കൊണ്ടുപോകും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്‍റെ നിസ്സഹകരണംമൂലം സമയനഷ്ടമുണ്ടാകും. തമിഴ് പടം വിതരണം ചെയ്യുകവഴി നേട്ടമുണ്ടാകും. മുന്‍കാല പ്രവര്‍ത്തിയുടെ ഫലമായുണ്ടായ മാനഹാനി കരിയറിനെ ബാധിക്കും. മദ്യപാനംമൂലം ആശുപത്രിവാസം വേണ്ടിവരും. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ശയനസുഖം അനുഭവിക്കും. നായികമാര്‍ക്ക് ചില ബ്ലാക്ക്മെയിലിംഗുകളെ നേരിടേണ്ടിവരും. അവാര്‍ഡുകള്‍ നഷ്ടമാകും. ഹനുമാന് വടമാല ചാര്‍ത്തുകയും കറുപ്പസ്വാമിക്ക് കറുത്ത വസ്ത്രം സമര്‍പ്പിക്കുന്നതും ശാസ്താവിന് നീരാഞ്ജനം തെളിക്കുന്നതും ദോഷത്തെ കുറയ്ക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)


ദൂരസ്ഥലത്തുള്ള ഷൂട്ടിംഗ് കാരണം കുടുംബത്തെ ശ്രദ്ധിക്കാന്‍ കഴിയില്ല. സംസ്ഥാന ബഹുമതികള്‍ക്ക് അര്‍ഹനാകും. ഗാനചിത്രീകരണവുമായി ബന്ധപ്പെട്ട് അപായങ്ങള്‍ക്ക് സാധ്യത. അടുത്ത സുഹൃത്തുക്കള്‍പോലും ത്ള്ളിപ്പറയും. വിവാഹമോചനത്തിന് ശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യം. ചാനലിലെ ടോക്ഷോയില്‍ തുടങ്ങുന്ന വിവാദം ഭാവി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. ഒരുകാലത്ത അപമാനിച്ചുവിട്ടയാള്‍ ഉന്നതസ്ഥാനങ്ങളിലേക്ക് ഉയര്‍ന്ന് നിങ്ങളോട് പ്രതികാരം ചെയ്യും. ധനസന്പാദനത്തിനായി ചില ഹീനമാര്‍ഗങ്ങള്‍ക്ക് തുനിഞ്ഞേക്കാം. വസ്ത്രാലങ്കാരകര്‍ക്ക് അവസരംകൂടും. ദോഹപരിഹാരമായി ഭഗവതിക്ക് അവല്‍പായസം, ശാസ്താവിന് അഷ്ടോത്തരാര്‍ച്ചന ഇവകള്‍ നടത്തുക.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, കേട്ട)


ബജറ്റ് മനസ്സിലാക്കി നിര്‍മാണത്തിന് ഇറങ്ങിത്തിരിക്കുക. നായികമാരുടെ ഈഗോമൂലം ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടിവരും. പ്രതീക്ഷയോടെ പുറത്തിറക്കുന്ന ചിത്രം പരാജയപ്പെട്ടേക്കാം. അനവസരത്തിലുള്ള പണിങ്ങിപ്പോക്കുമൂലം ദോഷങ്ങളുണ്ടാകാം. ആവശ്യത്തില്‍കവിഞ്ഞുള്ള ഉല്‍ക്കണ്ഠമൂലം ചിത്രീകരണത്തില്‍ പാളിച്ചകളുണ്ടാകാം. സംഘട്ടന ചിത്രീകരണത്തിനിടെ ക്ഷതം സംഭവിക്കാം. പുതുമുഖ സംവിധായകന്‍റെ ചിത്രത്തിന് ഡേറ്റ് നല്‍കാത്തതിനെച്ചൊല്ലി പശ്ചാത്തപിക്കും. ദോഷപരിഹാരമായി ഭഗവതിക്ക് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിക്കുകയും ശാസ്താവിന് എണ്ണപ്പായസം കഴിപ്പിക്കുകയും ആവശ്യം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 3/4)


ധനപരമായി വന്ന നഷ്ടത്തെച്ചൊല്ലി നിരന്തരം വ്യസനിച്ചുകൊണ്ടിരിക്കും. സീരിയല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചില്ലറ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. സീനിയര്‍ താരങ്ങള്‍ക്ക് തിരക്കുകുറയും. വായ്പയെടുത്തുകൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദോഷം വരുത്തിവയ്ക്കും. നിരന്തരം സംശയം പുലര്‍ത്തിക്കൊണ്ട് ഏറ്റെടുക്കുന്ന സംവിധാന പ്രവര്‍ത്തനം പേരുദോഷം സൃഷ്ടിക്കും. സമൂഹത്തിന് ഉതകുന്ന ചില പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. ദോഹപരിഹാരമായി ശ്രീകണ്ഠേശ്വരന് ജലധാര, മഹാവിഷ്ണുവിന് കദളിപ്പഴം ചേര്‍ത്ത പാല്‍പ്പായസം ഇവ നിവേദിക്കുക.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


സ്ക്രീന്‍ ടെസ്റ്റുകള്‍ നടക്കും. അഭിനയമോഹം സഫലമാകും. റിയാലിറ്റിഷോയില്‍ പങ്കെടുക്കും. വളരെക്കാലമായി കാണാന്‍ കൊതിച്ചിരുന്ന പ്രമുഖ താരത്തെ കണ്ടുമുട്ടും. സഹായിച്ചവരെ നിന്ദിക്കാനുള്ള പ്രവണതയുണ്ടാകും. അഹങ്കാരംകൊണ്ട് പറയുന്ന വാക്കുകള്‍ ദോഷമായി ഭവിക്കും. പുണ്യക്ഷേത്രം സന്ദര്‍ശിക്കുകവഴി ഭാഗ്യതടസ്സം മാറിക്കിട്ടും. പഴയകാല സംവിധായകന്‍റെ പുതിയ ചിത്രത്തില്‍ പങ്കാളിയാകും. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന ചില പരാമര്‍ശങ്ങള്‍ ശത്രുക്കളെ നേടിത്തരും. ഗണപതിക്ക് കദളിപ്പഴം നേദിക്കുന്നതും കൃഷ്്ണന് അഷ്ടോത്തരാര്‍ച്ചന കഴിക്കുന്നതും ദോഷപരിഹാരമാണ്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


കലാകാരന്മാര്‍ക്ക് അനുഗ്രഹസിദ്ധിയുള്ളകാലം. തൊട്ടതെല്ലാം, പൊന്നാക്കും. സാന്പത്തികമായി കാലം ശൃഭമല്ല. നേര്‍വഴിയിലൂടെ ചിന്തിച്ചാല്‍ പ്രശസ്തി കൈവരും. മഹാനടനുമായുള്ള ചങ്ങാത്തം ഭാഗ്യം നേടിത്തരും. വിവാദ പരാമര്‍ശങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. കാലം മാനിക്കാതെ ചെയ്യുന്ന റിലീസ് ചിത്രത്തിന്‍റെ വിജയത്തെ കാര്യമായി ബാധിക്കും. ദോഷപരിഹാരമായി താമരപ്പൂവിതള്‍കൊണ്ട് വിഷ്ണുവിന് ഭാഗ്യസൂക്താഞ്ജലി കഴിപ്പിക്കുകയും ഗണപതിഹോമം നടത്തി വിഘ്നം തീര്‍ക്കുകയും വേണം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)


നഷ്ടപ്പെട്ടു എന്നുകരുതിയിരുന്ന ധനം തിരികെ ലഭിക്കും. ചാനലുകള്‍ ഏറ്റെടുക്കാതിരുന്ന സിനിമ ചില ശുപാര്‍ശകളുടെ ബലത്തില്‍ എടുക്കപ്പെടും. നായികയുടെ ഒളിയന്പ് കരിയറില്‍ മോശം പ്രതിച്ഛായ ഉണ്ടാക്കും. വിവാഹാദി മംഗളങ്ങള്‍ നടക്കും. പുറത്തുപറയാനാകാത്ത അബദ്ധം സംഭവിക്കും. മോഹവിലയ്ക്ക് സ്വന്തമാക്കിയ ഭൂമി കൈവശം വരും. പഴയ സംവിധായകനുമായുള്ള പിണക്കം ഉപേക്ഷിക്കുന്നത് അഭിനയമേഖലയിലെ വലിയ വിജയത്തിന് കാരണമാകും. ദോഷപരിഹാരമായി ശാസ്താവിന് തുളസിനീരഭിഷേകം, കുടുംബക്ഷേത്രത്തില്‍ വഴിപാട് ഇവകള്‍ നടത്തുക.


ജ്യോതിഷം

2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

ത്രിശൂല തത്ത്വാചാര്യ ഹരിചന്ദനമഠം രതീഷ് ജെ. അയ്യര്‍ - 9496367702 2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കാലം അനുകൂലമാണ്. പുതിയ...

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

സിനിമാ നിര്‍മ്മാതാക്കള്‍...

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കാം....

കരാറില്‍ ഒപ്പിടല്‍ സന്ധ്യക്ക് വേണ്ട

കരാറില്‍ ഒപ്പിടല്‍ സന്ധ്യക്ക് വേണ്ട

താരത്തിന് പുതിയ ചിത്രത്തിന്റെ കരാറില്‍ ഒപ്പിടണം. സംവിധായകന്റെ പുതിയ ചിത്രത്തിന്റെ അവസാന ചര്‍ച്ച... സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കഴിവതും...

രുദ്രാക്ഷം എന്നാല്‍ എന്ത്?

രുദ്രാക്ഷം എന്നാല്‍ എന്ത്?

രുദിനെ ദ്രവിപ്പിക്കുവന്‍ രുദ്രന്‍. രുദ് എന്നാല്‍ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക എന്നുമാണ് അര്‍ത്ഥം. രുദ്രന്‍ പഞ്ച കൃത്യങ്ങളുടെയും (സൃഷ്ടി,...


5 News Items found. Page 1 of1