2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

December2015

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


ശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കാം. മാറ്റിവച്ചിരുന്ന പ്രോജക്ടുകള്‍ വീണ്ടും തുടങ്ങും. അഭിനേതാക്കള്‍ക്ക് ആഗ്രഹിച്ചിരുന്ന വേഷങ്ങള്‍ തേടിയെത്തും. നിര്‍മ്മാതാക്കള്‍ മറ്റുള്ളവരുടെ വാക്കിനു വശംവദരാകാതെ സ്വന്തം ഇച്ഛാനുസൃതമായി പ്രവര്‍ത്തിക്കുക. എഴുത്തുകാര്‍ക്ക് ആദ്യത്തെ രണ്ടു വാരം ഗുണകരമല്ല. വാഹനങ്ങള്‍ വാങ്ങുവാനുള്ള യോഗം കാണുന്നു. ഇക്കാലയളവില്‍ ഏര്‍പ്പെടുന്ന കലാസൃഷ്ടിക്ക് സംസ്ഥാന തലത്തിലുള്ള അംഗീകാരം ലഭ്യമാകാന്‍ സാധ്യത. ധനചോര്‍ച്ച നിയന്ത്രിക്കുക.

ദോഷപരിഹാരാര്‍ത്ഥമായി:
വിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദിവസം 28 കൃഷ്ണതുളസിയിലകള്‍കൊണ്ട് അഷ്ടോത്തര പുഷ്പാഞ്ജലി കഴിപ്പിക്കുകയും ലളിതാ സഹസ്രനാമം പാരായണം ചെയ്യുകയും ത്രിപുരസുന്ദരിയന്ത്രം ധരിക്കുകയും പിറന്നദിവസം ഏഴു കദളിപ്പഴം ചേര്‍ത്ത പാല്‍പ്പായസം കൃഷ്ണന് നിവേദിക്കുകയും ചെയ്യുക.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


കര്‍മ്മരംഗത്ത് പൊതുവേ അലച്ചിലുകള്‍ ഉണ്ടാകാം. ഇതുവരെ ഉണ്ടായിരുന്ന ഉത്സാഹം പെട്ടെന്ന് നഷ്ടമാകാം. നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകാം. സംവിധായകര്‍ക്ക് പെട്ടെന്ന് അവസരങങള്‍ ഇല്ലാതാകുന്നതാണ്. ഗായകര്‍ക്ക് തൊണ്ടയുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ വരാം. ചിത്രസംയോജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദുഷ്പേരുണ്ടായി വരും. എഴുത്തുകാര്‍ക്ക് തങ്ങളുടെ സര്‍ഗ്ഗശേഷി വേണ്ടതുപോലെ പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ പോയേക്കാം.

ദോഷപരിഹാരാര്‍ത്ഥമായി:
ബുധന് ബുധനാഴ്ച ദിവസം നെയ്യ് വിളക്ക് തെളിക്കുകയും താരായന്ത്രം ജപിച്ച് കഴുത്തില്‍ ധരിക്കുകയും പതിനൊന്ന് ശംഖുപുഷ്പങ്ങള്‍കൊണ്ട് ശാസ്താവിന് അഷ്ടോത്തര അര്‍ച്ചന നടത്തുകയും "ഓം ശില്‍പ്പശാസ്ത്രോ നമഃ" എന്ന് മന്ത്രം ശനിയാഴ്ച ദിവസം 108 ഉരു ജപിക്കുകയും വേണം.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


തടസ്സങ്ങള്‍ മാറിക്കിട്ടും. എഴുത്തുകാര്‍ക്ക് കഥയുമായി സംവിധായകനെ സമീപിക്കുവാന്‍ നല്ല കാലമാണ്. സംഗീത സംവിധായകര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടും. നായികമാര്‍ക്ക് അപവാദങ്ങള്‍ കേള്‍ക്കാനിടയാകും. പ്രണയനൈരാശ്യമുണ്ടാകാന്‍ സാധ്യതയുണ്ട്. അപക്വമായ തീരുമാനങ്ങള്‍ വഴി വലിയൊരു സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തു. മേക്കപ്പുമ്മായി ബന്ധപ്പെട്ടവര്‍ക്ക് അന്യഭാഷാ സിനിമകളില്‍ അവസരമുണ്ടാകും. സീരിയല്‍ സംവിധായകര്‍ക്ക് മനഃസ്വസ്ഥത നഷ്ടപ്പെടാന്‍ സാധ്യത. യുവനായകര്‍ക്ക് മികച്ച അവസരം വന്നുചേരും. സൂക്ഷിച്ചില്ലെങ്കില്‍ അഹങ്കാരി എന്നു പേരുദോഷം ഈ കാലയളവില്‍ ചാര്‍ത്തപ്പെടും. പുതിയ പദ്ധതികള്‍ ഈ മാസം 13ആം തീയതി കഴിഞ്ഞ് തുടങ്ങുന്നതാണ് ഉചിതം.

ദോഷപരിഹാരാര്‍ത്ഥമായി:
ശിവന് ഇളനീര്‍ ധാര നടത്തുകയും ചിന്താമണി യന്ത്രം നടത്തുകയും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത് ഗണപതിഹോമത്തോടെ ആവുകയും തമ്പുരാന്‍ ക്ഷേത്രത്തില്‍ ഈഞ്ചയും നല്ലെണ്ണയും നടയ്ക്കുവയ്ക്കുകയും "ഓം ചിന്താമണ്യൈ മനോനിലയവാസിന്യൈ നമഃ" മന്ത്രം നിത്യവും 8 ഉരു ജപിക്കുകയും ആവശ്യം.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)


സംവിധാന രംഗത്തുള്ളവര്‍ക്ക് മോശാനുഭവങ്ങളുണ്ടാകാം. മനഃസ്വസ്ഥത നഷ്ടപ്പെടാം. കുടുംബബന്ധങ്ങള്‍ ശിഥിലമാകാന്‍ സാധ്യതയുണ്ട്. വിദേശയാത്രകള്‍ക്ക് സാധ്യത. നായികമാരുടെ ഇടപെടല്‍മൂലം നഷ്ടപ്പെട്ടു എന്നുകരുതിയിരുന്ന സിനിമാ പ്രവേശം സാധ്യമാകും. ആലോചനയില്ലാതെ എടുക്കുന്ന തീരുമാനം വഴി വമ്പന്‍ സാമ്പത്തിക ബാധ്യതയുണ്ടാകും. ഏറെക്കാലമായി തടഞ്ഞുവച്ചിരുന്ന സിനിമ പ്രതിബന്ധങ്ങള്‍ മാറി വിതരണത്തിന് എടുക്കപ്പെടും. അകലെയുള്ള ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവര്‍മൂലം ജീവിതത്തിനു പുരോഗിതിയുണ്ടാവുന്ന അവസരങ്ങള്‍ കൈവരുകയും ചെയ്യും.

ദോഷപരിഹാരാര്‍ത്ഥമായി:
"ഓം ഗണപതയേ സര്‍വ വിഘ്നോപശാന്തയേ" എന്ന മന്ത്രം നിത്യവും 48 ഉരു ജപിക്കുകയും ആലിന് പ്രദക്ഷിണംവച്ച് "ഓം അശ്വത്ഥായൈ നമഃ" എന്ന മന്ത്രം ജപിക്കുകയും കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ ഈഞ്ചയും നല്ലെണ്ണയും നടയ്ക്കുവയ്ക്കുകയും ഭാഗ്യസൂക്ത പുഷ്പാഞ്ജലി എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ നടത്തുകയും ഗൃഹത്തില്‍ അഷ്ടലക്ഷ്മി പൂജ കഴിക്കുകയും ആവശ്യം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)


വാഹനം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. യാത്രയ്ക്കിടയില്‍ വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാനിടയുണ്ട്. കരള്‍ രോഗസാധ്യത കാണുന്നു. കരാര്‍ ലംഘിച്ച് നിര്‍മ്മാതാവ് വഞ്ചിക്കും. എഡിറ്റിങ്് മേഖലയിലുള്ളവര്‍ക്ക് വിദേശനാടുകളില്‍ വലിയ അവസരം വന്നുചേരും. പരസ്യവരുമാനത്തെ ആശ്രയിച്ച് നിര്‍മ്മിക്കുന്ന പരമ്പരയ്ക്ക റേറ്റിങ് കുറഞ്ഞുവരും. മനസ്സിനെ അലോസരപ്പെടുത്തുന്ന ചില കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇടയാകും. രാഷ്ട്രീയപാര്‍ടിയുമായി ബന്ധപ്പെട്ട ഒരാളെ നിര്‍മ്മാണത്തില്‍ സഹകരിപ്പിക്കുകവഴി ഒട്ടേറെ അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ഡബ്ബിങ് മേഖലയിലുള്ളവര്‍ക്ക് പെട്ടെന്ന് അവസരങ്ങള്‍ ചോര്‍ന്നുപോകാന്‍ സാധ്യത. ചെലവ് കൂടിയ മാസമാണിത്. ഉദര വൈഷമ്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചിട്ടയോടെയുള്ള ഭക്ഷണക്രമം പാലിക്കുക.

ദോഷപരിഹാരാര്‍ത്ഥമായി:
ഗണപതിക്ക് അപ്പം, അട മുതലായവ നിവേദിക്കുകയും ഗണപതിഹോമം കഴിപ്പിച്ച് കറുകപ്പുല്ലുകൊണ്ട് ഭാഗ്യസൂക്തത്താല്‍ നെയ്യ് മുക്കി ഹോമിക്കുകയും ശാസ്ത്രയന്ത്രം ധരിക്കുകയും നാഗദേവന് മഞ്ഞള്‍പ്പൊടി നടയ്ക്കുവയ്ക്കുകയും ഭദ്രകാളിക്ഷേത്ത്രില്‍ 108 തെച്ചിപ്പൂക്കള്‍കൊണ്ട് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിക്കുകയും ആവശ്യം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)


വാഹനം, വസ്തു മുതലായവ മൂലം നഷ്ടം സംഭവിക്കാം. പ്രമുഖ സംവിധായകന്റെ സിനിമയില്‍ വ്യത്യസ്ത വേഷം കൈകാര്യം ചെയ്യാനും മുമ്പ് ചെയ്ത ഒരു സിനിമയിലെ വേഷത്തെ സോഷ്യല്‍ മീഡിയ പരിഹാസപൂര്‍വം പ്രചരിപ്പിക്കാനും സാധ്യത. ഇന്‍റര്‍വ്യൂകളില്‍ അപക്വമായ കാര്യങ്ങള്‍ വെട്ടിത്തുറന്നുപറഞ്ഞ് പലരുടെയും നീരസം വരുത്തിവയ്ക്കും. സാമൂഹികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുന്ന ഒരു പദ്ധതിയില്‍ അംഗമാകും. കഥാബീജം മോഷണം പോകുക, ചിത്രീകരണം പൂര്‍ത്തിയായ സിനിമയ്ക്ക് മറ്റൊരു വിദേശ സിനിമയുമായി വളരെ സാദൃശ്യം വന്നുചേരുക മുതലായവയുണ്ടാകും. വിവാഹ തീരുമാനങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിത്തില്‍ നേരിയ അസ്വാരസ്യം ദൃശ്യമാകും.

ദോഷപരിഹാരാര്‍ത്ഥമായി:
ഹനുമാന്‍ സ്വാമിക്ക് വ്യാഴാഴ്ച ദിവസം വടമാല കെട്ടിച്ചാര്‍ത്തുകയും കുടുംബ ക്ഷേത്രത്തില്‍ നെയ്യോടൊപ്പം മണി സമര്‍പ്പിക്കുകയും, വീരഭദ്രന് നിവേദിക്കാനായി ശര്‍ക്കരയും നെയ്യും കദളിപ്പഴവും സമര്‍പ്പിക്കുകയും ഗണപതിഹോമത്തില്‍ പങ്കുകൊള്ളുകയും ആവശ്യം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)


കുറെക്കാലമായി അനുഭവിക്കുന്ന മാനസിക പ്രയാസങ്ങള്‍ക്ക് അയവു ലഭിക്കും. പുതിയ പ്രോജക്ടുകളില്‍ ഒപ്പുവയ്ക്കും. ദീര്‍ഘകാലമായി യാതൊരു ബന്ധവുമില്ലാതിരുന്ന പഴയകാല സ്നേഹിതനെ കണ്ടുമുട്ടുകയും പരസ്പര സഹകരണത്തോടെ പുതിയ ജോലി ഏറ്റെടുക്കുകയും ചെയ്യും. സമയമായില്ല എന്നുകരുതി മാറ്റിവച്ചിരുന്ന പദ്ധതികള്‍ തുടങ്ങാന്‍ അനുയോജ്യമായ കാലം. സാമ്പത്തികം മാത്രം നോക്കി തെരഞ്ഞെടുക്കുന്ന വേഷങ്ങള്‍ നിലനില്‍പ്പിനുതന്നെ അപകടമായി ഭവിച്ചേക്കാം. സിനിമാരംഗത്തെ വ്യക്തിയുമായുള്ള പ്രണയം വിവാഹത്തില്‍ കലാശിക്കും. തന്റേടമില്ലായ്മകൊണ്ട് തനിക്ക് ലഭിക്കേണ്ട അവസരം മറ്റൊരാള്‍ കൊണ്ടുപോകാന്‍ സാധ്യത.

ദോഷപരിഹാരാര്‍ത്ഥമായി:
മുരുകന് പാനകനിവ്യേം കഴിപ്പിക്കുകയും ദുര്‍ഗഭഗവതിക്ക് ഇളനീരുകൊണ്ട് അഭിഷേം നടത്തുകയും ശ്രീയന്ത്രം ധരിക്കുകയും ഗണപതിക്ക് നാളികേരം ഉടയ്ക്കുകയും ത്രയോദശി ദിവസം ശിവന് ജലധാര നടത്തുകയും ആവശ്യം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)


സമയം പ്രതികൂലമാണ്. സഹായിച്ചവരില്‍നിന്ന് തിക്താനുഭവം ഉണ്ടാകും. സംവിധായകര്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഏറും. ഗാനരചനാ രംഗത്തുള്ളവര്‍ക്ക് കിട്ടേണ്ടുന്ന ധനം കൈയില്‍ വന്നുചേരുവാന്‍ കാലതാമസമെടുക്കും. അറിവ് നടിച്ച് പൊതുവേദിയില്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ പറഞ്ഞു ചിരിക്കും. വാഹനയാത്രയില്‍ അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ക്യാമറ അനുബന്ധ ഉപകരണങ്ങള്‍ കേടാവാനും ഉയരപ്രദേശങ്ങളില്‍നിന്ന് വീഴാനും സാധ്യത. നൃത്തരംഗത്തുള്ളവര്‍ക്ക് മാനഹാനിക്കിടയാക്കുന്ന ചില സംഭവങ്ങളുണ്ടായേക്കാം. പറഞ്ഞസമയത്ത് വര്‍ക്ക് തീര്‍ത്തുകൊടുക്കാത്തതുമൂലം നഷ്ടപരിഹാരം നല്‍കേണ്ടിവരാനും സാധ്യത.

ദോഷപരിഹാരാര്‍ത്ഥമായി:
നീലശംഖുപുഷ്പത്തിന്റെ പൂവുകൊണ്ട് ശാസ്താക്ഷേത്രത്തില്‍ അഷ്ടോത്തര അര്‍ച്ചന കഴിപ്പിക്കുക. ശാസ്ത്രയന്ത്രം ധരിക്കുകയും "ഓം ആദ്യന്തസ്വരൂപായ മഹാശാസ്ത്രേ നമഃ" മന്ത്രം നിത്യവും 108 ഉരു ജപിക്കുകയും ഭദ്രകാളിക്ക് രക്തപുഷ്പാഞ്ജലി കഴിപ്പിക്കുകയും ആവശ്യം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)


രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. വിദേശത്ത് ഷോകളില്‍ പങ്കെടുക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തികളെ കണ്ടുമുട്ടുകയും സുഹൃദ്ബന്ധം സ്ഥാപിക്കുകയും ചെയ്യും. ആരെയും പാട്ടിലാക്കാനുള്ള വാക്സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. പ്രമുഖ നിര്‍മ്മാതാവില്‍നിന്നുള്ള സഹായഹസ്തം ഉണ്ടാകും. ദേശീയതലത്തില്‍ ശ്രദ്ധനേടുന്ന ചിത്രങ്ങളില്‍ പങ്കാളിയാകും. സിനിമാരംഗത്തെ വ്യക്തികളുമായുള്ള ചില വഴിവിട്ട ബന്ധങ്ങള്‍ മനസ്സിന് അശാന്തി നല്‍കും. ഏറ്റെടുത്ത കരാറുകള്‍ കൃത്യസമയത്തുതന്നെ ചെയ്തുതീര്‍ത്ത പ്രശസം പിടിച്ചുപറ്റും. വസ്ത്രാലങ്കാര രംഗത്തുള്ളവര്‍ക്ക് അന്യഭാഷാ സിനിമകളില്‍നിന്നുള്ള അവസരം തേടിവരും.

ദോഷപരിഹാരാര്‍ത്ഥമായി:
"ഓം ചിന്താമണ്യൈ മനോനിലയ വാസിന്യൈ നമഃ" എന്ന മന്ത്രം നിത്യവും 108 ഉരു ജപിക്കുകയും സുദര്‍ശനയന്ത്രം ധരിക്കുകയും ഹനുമാണ് വെറ്റിലമായ ചാര്‍ത്തുകയും വീട്ടില്‍ ഭഗവതിസേവ നടത്തുകയും ആവശ്യം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


സുഹൃദ്ബന്ധങ്ങള്‍ ദൃഢമായിത്തീരും. പിതൃസ്വത്ത് കൈവശം വന്നുചേരും. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചില കൈവിട്ട കളികള്‍ നടത്തും. പുതിയ ബിസിനസ്സ് കൂട്ടുകെട്ടുകളില്‍ പങ്കാളിയാകും. നായകന്മാര്‍ക്ക് അവസരം കുറയും. ഹാസ്യനടന്മാര്‍ക്ക് തന്റെ വേഷങ്ങള്‍ മറ്റുള്ളവര്‍ തട്ടിയെടുക്കുന്നത് നേരില്‍ കാണേണ്ടിവരും. ഗായികമാര്‍ക്ക് നല്ലകാലമാണ്. പാട്ട് വളരെയധികം ശ്രദ്ധിക്കപ്പെടും. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഇടപെടല്‍മൂലം കെട്ടിക്കിടന്നുപോയ ചില പ്രോജക്ടുകളിന്മേല്‍ തീരുമാനമുണ്ടാകും. ടിവി ചാനല്‍ ഏറ്റെടുക്കാതിരുന്ന സിനിമ ചിലരുടെ കടുത്ത നിര്‍ദേശത്തെ തുടര്‍ന്ന് ചാനല്‍ സംപ്രേഷണം ചെയ്യും. ഉള്ള അവസരത്തെ മുതലെടുക്കാതെ കഴിവു തെളിയിക്കാന്‍ പുതിയ മേഖല തേടുന്നവര്‍ക്ക് പരാജയമുണ്ടാകും.

ദോഷപരിഹാരാര്‍ത്ഥമായി:
ഭഗവതിക്ക് നാരങ്ങമാല ചാര്‍ത്തുകയും ഗണപതിക്ക് കറുകപ്പുല്ല് മാല ചാര്‍ത്തുകയും അശ്വാരൂഢയന്ത്രം ധരിക്കുകയും അഘോരപുഷ്പാഞ്ചഞ്ജലി കഴിപ്പിക്കുകയും കുടുംബക്ഷേത്രത്തില്‍ 108 നെയ്യ് വിളക്ക് തെളിക്കുകയും ചെയ്യുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


ശാരീരികമായി അവശതയും അലസതയും ഉണ്ടാകും. തുടങ്ങിവച്ച് കാര്യങ്ങള്‍ ഒരു പുരോഗതിയുമില്ലാതെ പാതിവഴിക്ക് കിടക്കും. ആരോപണങ്ങള്‍ക്ക് വിധേയമാകും. സഹനടിമാരുമായുള്ള ബന്ധം കുടുംബത്തില്‍ അസ്വസ്ഥത സൃഷ്ടിക്കും. സ്വയം നിര്‍വഹിക്കാന്‍ കഴിയുന്ന കാര്യത്തിന് മറ്റുള്ളവരെ കൂട്ടുപിടിക്കുന്നത് വിനയായിത്തീരും. പരസ്യമേഖലയില്‍നിന്ന് വരുമാനം ലഭിക്കും. സീരിയല്‍ നിര്‍മാതാക്കള്‍ക്ക് കാലം ശുഭമല്ല. വഴിവിട്ട് ജീവിതം നയിക്കുന്നവര്‍ക്ക് സാമ്പത്തികമായി വന്‍ ചതി നേരിടും. പഴയ സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് ചെയ്യുന്ന സംവിധാന അനുബന്ധ പ്രവര്‍ത്തനങ്ങള്‍മൂലം സമൂഹത്തിലുണ്ടായിരുന്ന സല്‍പ്പേര് ഇല്ലാതാകും. ടിവി പ്രോഗ്രാമുകളില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശങ്ങള്‍ നടത്തും. രാഷ്ട്രീയമായുള്ള ചുവടുവയ്പ്പ് വിപരീതഫലം ചെയ്യും.

ദോഷപരിഹാരാര്‍ത്ഥമായി:
മൂകാംബികാ ദര്‍ശനം നടത്തുകയും ശാസ്തൃയന്ത്രം ധരിക്കുകയും അയ്യപ്പന് നീരാഞ്ജനം കഴിപ്പിക്കുകയും ശനിയാഴ്ച ദിവസം കറുത്തവസ്ത്രം ധരിക്കുകയും "ഓം മഹാശാസ്ത്രേ നമഃ" മന്ത്രം 18 ഉരു ജപിക്കുകയും ആവശ്യം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)


ധനാഗമമാര്‍ഗ്ഗങ്ങള്‍ വര്‍ധിക്കും. തിരക്കഥാകൃത്തുക്കള്‍ക്ക് നല്ലകാലം. പുരസ്കാരങ്ങള്‍ ലഭ്യമാകും. താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവരും. സിനിമാ മേഖലയിലെ ബഹുമാന്യനായ വ്യക്തിയുടെ സ്നേഹം ലഭ്യമാകും. ആഢംബരം കൂടും. വിദേശത്തുള്ള സുഹൃത്തുവഴി പുതിയ ബിസിനസ്സ് സംരംഭം ആരംഭിക്കും. സംഗീതസംവിധായകര്‍ക്ക് കൂടുതല്‍ പോപ്പുലാരിറ്റി ലഭിക്കും. വയറുവേദന നിമിത്തം പ്രധാനപ്പെട്ട ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കേണ്ടതായി വന്നേക്കാം. കരള്‍ രോഗമുള്ളവര്‍ ഇക്കാലയളവില്‍ ശാരീരികമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം.

ദോഷപരിഹാരാര്‍ത്ഥമായി:
വിഷ്ണു ക്ഷേത്രത്തില്‍ താമരപ്പൂവിതള്‍കൊണ്ട് ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുകയും ഭദ്രകാളി ക്ഷേത്രത്തില്‍ തെറ്റിപ്പൂവുകൊണ്ട് മൂലമന്ത്രാര്‍ച്ചന നടത്തുകയും അഘോരയന്ത്രം ധരിക്കുകയും ആവശ്യം.


ജ്യോതിഷം

2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

ത്രിശൂല തത്ത്വാചാര്യ ഹരിചന്ദനമഠം രതീഷ് ജെ. അയ്യര്‍ - 9496367702 2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കാലം അനുകൂലമാണ്. പുതിയ...

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

സിനിമാ നിര്‍മ്മാതാക്കള്‍...

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കാം....

കരാറില്‍ ഒപ്പിടല്‍ സന്ധ്യക്ക് വേണ്ട

കരാറില്‍ ഒപ്പിടല്‍ സന്ധ്യക്ക് വേണ്ട

താരത്തിന് പുതിയ ചിത്രത്തിന്റെ കരാറില്‍ ഒപ്പിടണം. സംവിധായകന്റെ പുതിയ ചിത്രത്തിന്റെ അവസാന ചര്‍ച്ച... സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കഴിവതും...

രുദ്രാക്ഷം എന്നാല്‍ എന്ത്?

രുദ്രാക്ഷം എന്നാല്‍ എന്ത്?

രുദിനെ ദ്രവിപ്പിക്കുവന്‍ രുദ്രന്‍. രുദ് എന്നാല്‍ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക എന്നുമാണ് അര്‍ത്ഥം. രുദ്രന്‍ പഞ്ച കൃത്യങ്ങളുടെയും (സൃഷ്ടി,...


5 News Items found. Page 1 of1