കെ ആർ കെ യുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് മല്ലു ഹാക്കർമാർ

KRKs Accounts get hacked by Mallu Cyber Soldiers

രണ്ടാമൂഴത്തിൽ ഭീമനാവാൻ ഒരുങ്ങുന്ന മോഹന്‍ലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാനെതിരെയുള്ള സൈബര്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞതായി കമ്പ്യൂട്ടര്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജ്യേഴ്സ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിന്നുള്ള മികച്ച ഹാക്കര്‍മാര്‍ പങ്കെടുത്ത ഈ ഉദ്യമത്തില്‍ കെആര്‍കെയുടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഇമെയില്‍ വിവരങ്ങള്‍ കണ്ടുപിടിച്ച് കഴിഞ്ഞുവെന്നും സൈബര്‍ സോള്‍ജ്യേഴ്സ് അവകാശപ്പെട്ടു. മല്ലു സൈബര്‍ സോള്‍ജ്യേഴ്സ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈക്കാര്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഇമെയില്‍ അഡ്രസ് കണ്ടെത്തിയ വിവരം കെആര്‍കെയെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. കൂടുതല്‍ തെളിവിനായി ലോഗിന്‍ വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും
അയാളുടെ പ്രധാന വരുമാനമാർഗമായ ഗൂഗിള്‍ ആഡ്‌സെന്‍ഡ് അക്കൗണ്ടും പൂട്ടിക്കുമെന്നും പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് നിങ്ങള്‍ മറന്നേക്കുമെന്നും സൈബര്‍ സോള്‍ജ്യേഴ്സ് പറഞ്ഞു.

എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് കെആര്‍കെ മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്തെത്തിയത്. പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാൽ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നുമായിരുന്നു കെആര്‍കെയുടെ വിവാദ ട്വീറ്റ്. തുടര്‍ന്നാണ് ട്വിറ്ററില്‍ കെആര്‍കെക്കെതിരെ ശക്തമായ ആക്രമണം മലയാളികള്‍ അഴിച്ചുവിട്ടത്.


കണ്ടതും കേട്ടതും

സൈബര്‍ ആക്രമണം; ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങള്‍ കവര്‍ന്നു

സൈബര്‍ ആക്രമണം; ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങള്‍ കവര്‍ന്നു

അമേരിക്കയിലെ കേബിള്‍ ചാനലായ എച്ച്ബിഒയില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ വിഖ്യാത ടെലിവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങളും...

ഇപ്പോഴും ഹിറ്റായി വൈ ദിസ് കൊലവറി; ഇതുവരെ കണ്ടത് പന്ത്രണ്ടരക്കോടി പേര്‍

ഇപ്പോഴും ഹിറ്റായി വൈ ദിസ് കൊലവറി; ഇതുവരെ കണ്ടത് പന്ത്രണ്ടരക്കോടി പേര്‍

ഇപ്പോഴും യൂട്യൂബിൽ ഹിറ്റായി വൈ ദിസ് കൊലവറി മുന്നേറുന്നു. തമിഴ് സൂപ്പർ താരം ധനുഷ് ആലപിച്ച ഈ ഗാനം ഇതുവരെ 126,503,110 പേരാണ് യൂട്യൂബിൽ കണ്ടിരിക്കുന്നത് 2012ല്‍ ധനുഷിന്റെ...

കാജല്‍ അഗര്‍വാളിന് പാചകപ്രേമം

കാജല്‍ അഗര്‍വാളിന് പാചകപ്രേമം

പാചകം തനിക്ക് ക്രേസാണെന്ന് നടി കാജല്‍ അഗര്‍വാള്‍. സമയം കിട്ടുമ്പോഴെല്ലാം താന്‍ പാചകം ചെയ്യാറുണ്ടെന്ന നടിയുടെ പ്രസ്താവനക്ക് ആരാധകര്‍ കയ്യടി നല്‍കിക്കഴിഞ്ഞു....

പാര്‍വ്വതി രതീഷ് വിവാഹിതയാകുന്നു

പാര്‍വ്വതി രതീഷ് വിവാഹിതയാകുന്നു

അന്തരിച്ച മലയാള നടന്‍ രതീഷിന്റെ മകളും നടിയുമായ പാര്‍വ്വതി രതീഷ് വിവാഹിതയാകുന്നു. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി മിലുവാണ് വരന്‍. കോഴിക്കോട് ആശിര്‍വാദ്...

ജസ്റ്റിന്‍ ബീബര്‍  പര്‍പ്പസ് വേള്‍ഡ് ടൂര്‍ റദ്ദാക്കി

ജസ്റ്റിന്‍ ബീബര്‍ പര്‍പ്പസ് വേള്‍ഡ് ടൂര്‍ റദ്ദാക്കി

14 വേദികള്‍ കൂടി ശേഷിക്കേ ജസ്റ്റിന്‍ ബീബര്‍ തന്റെ പര്‍പ്പസ് വേള്‍ഡ് ടൂര്‍ അവസാനിപ്പിച്ചു. ടൂര്‍ അവസാനിപ്പിക്കുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് ...

പൊലീസ് കസ്റ്റഡിയില്‍ ദീലിപിനെ വിട്ടു; ജാമ്യാപേക്ഷ മാറ്റിവെച്ചു 

പൊലീസ് കസ്റ്റഡിയില്‍ ദീലിപിനെ വിട്ടു; ജാമ്യാപേക്ഷ മാറ്റിവെച്ചു 

യുവനടിയെ ആക്രമിച്ച കേസില്‍ ദീലി പിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ദിലീപ് നല്‍കിയ...

 തെളിവെടുപ്പിനായി ദീലിപിനെ   കൊണ്ടുപോയി

തെളിവെടുപ്പിനായി ദീലിപിനെ കൊണ്ടുപോയി

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട നടന്‍ ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോയി. തൊടുപുഴ ശാന്തിഗിരി കോളജിലേക്കാണ് ദിലീപിനെ...

എഫ്.ബി പോസ്റ്റ്: അജു വര്‍ഗീസിനെതിരെ കേസെടുത്തു

എഫ്.ബി പോസ്റ്റ്: അജു വര്‍ഗീസിനെതിരെ കേസെടുത്തു

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ...

വിനീത് ശ്രീനിവാസൻ അച്ഛനായി

വിനീത് ശ്രീനിവാസൻ അച്ഛനായി

നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന് ആണ്‍കുട്ടി പിറന്നു. ഫേസ്ബുക്കിലൂടെയാണ് ആരാധകരെ ഇക്കാര്യം വിനീത് അറിയിച്ചത്. ചെന്നൈയിലായിരുന്നു കുഞ്ഞിന്റെ...


100 News Items found. Page 1 of10