ധനുഷിനെതിരെ സുചിത്രയുടെ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവ്

Karthik clarifies wife Suchitras tweets on Dhanush

തമിഴ് താരം ധനുഷിനെതിരെ ഗായിക സുചിത്ര കാര്‍ത്തികിന്റെ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവും മുന്‍നടനുമായ കാര്‍ത്തിക്. സുചിത്ര ട്വിറ്ററില്‍ ചെയ്യുന്ന കാര്യങ്ങളിലൊന്നും വാസ്തവമില്ലെന്നും, പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെന്ന്‌ എല്ലാവരും മനസ്സിലാക്കണമെന്നും കാര്‍ത്തിക് കുറിച്ചു.

ഒരു പാര്‍ട്ടിയിലെ തിരക്കിനിടയില്‍ തന്റെ കൈ ആരോ പിടിച്ചു തിരിച്ചെന്നും നടന്‍ ധനുഷിനൊപ്പം വന്ന ആരോ ആണ് ഇങ്ങനെ ചെയ്തതെന്നും സുചിത്ര ട്വീറ്റ് ചെയ്തിരുന്നു. ധനുഷിന്റെ നീചമായ കളികള്‍ താന്‍ എല്ലാവരോടും തുറന്ന് പറയാന്‍ തയ്യാറാണെന്നും സുചിത്ര ട്വിറ്ററില്‍ കുറിച്ചിരുന്നു. കയ്യില്‍ രക്തം കട്ടപിടിച്ചു കിടക്കുന്ന ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തിരുന്നു.




എന്നാൽ ഗായിക പ്രശസ്തിക്കുവേണ്ടി മെനഞ്ഞ കള്ളക്കഥയാണ് ഇതെന്ന് ചിലര്‍ പറഞ്ഞപ്പോള്‍, താന്‍ ആക്രമിക്കപ്പെട്ടുവെന്നും സത്യമല്ലാതെ ഇതിൽ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നുമാണ് ഇതേ സംബന്ധിച്ച് ഏറ്റവുമൊടുവില്‍ സുചിത്ര ചെയ്ത ട്വീറ്റിലുള്ളത്. സംഭവം വിവാദമായപ്പോഴാണ് കാര്‍ത്തിക് രംഗത്തെത്തിയത്.
ആരാധകരുള്ള ഒരു ഗായിക അസത്യ പ്രചരണം നടത്തരുതെന്നും ഉത്തരവാദിത്തത്തോടു കൂടി പെരുമാറണമെന്നും കാര്‍ത്തികിന്റെ ട്വീറ്റിന് താഴെ പലരും മറുപടി നല്‍കിയിട്ടുണ്ട്‌. കോഫി വിത് സുചി എന്ന ചാറ്റ് ഷോയിലൂടെയ ഏവർക്കും സുപരിചിതയായ സുചിത്ര ഹാരിസ് ജയരാജ്, തമന്‍, ദേവിശ്രീ പ്രസാദ് തുടങ്ങിയവര്‍ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.


കണ്ടതും കേട്ടതും

1,15000  രൂപയ്ക്ക്  പുലിമുരുകന്റെ മാല വിറ്റു

1,15000 രൂപയ്ക്ക് പുലിമുരുകന്റെ മാല വിറ്റു

ബോക്‌സോഫീസില്‍ വൻ തരംഗം സൃഷ്ടിച്ച പുലിമുരുകനിൽ മോഹന്‍ലാലിന്റെ മുരുകൻ ധരിച്ച പുലിനഖ മാല വിറ്റുപോയി. ഓണ്‍ലൈന്‍ ലേലത്തിലൂടെ കഴിഞ്ഞദിവസമാണ് മാല വിറ്റത്. 1,15000 രൂപയാണ്...

പോലീസ് കേസിൽ നിന്ന് സൗന്ദര്യയെ രക്ഷപ്പെടുത്തി ധനുഷ്

പോലീസ് കേസിൽ നിന്ന് സൗന്ദര്യയെ രക്ഷപ്പെടുത്തി ധനുഷ്

രജനികാന്തിന്റെ ഇളയമകളും സംവിധായികയുമായ സൗന്ദര്യയുടെ കാര്‍ നിർത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ചപ്പോൾ രക്ഷകനായി എത്തിയത് തമിഴ് സൂപ്പർ താരം ധനുഷ്. അപകടം...

ധനുഷിനെതിരെ സുചിത്രയുടെ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവ്

ധനുഷിനെതിരെ സുചിത്രയുടെ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവ്

തമിഴ് താരം ധനുഷിനെതിരെ ഗായിക സുചിത്ര കാര്‍ത്തികിന്റെ ആരോപണത്തിന് വിശദീകരണവുമായി ഭര്‍ത്താവും മുന്‍നടനുമായ കാര്‍ത്തിക്. സുചിത്ര ട്വിറ്ററില്‍ ചെയ്യുന്ന...

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്തീയെന്ന് മൊഴി

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്തീയെന്ന് മൊഴി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയെന്ന് മൊഴി. ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയെന്ന് സംഭവശേഷം സുനില്‍കുമാര്‍ എന്ന...

അമല പോള്‍ വിവാഹ മോചിതയായി

അമല പോള്‍ വിവാഹ മോചിതയായി

നടി അമലാ പോളും സംവിധായകന്‍ എ.എല്‍. വിജയും വിവാഹമോചിതരായി. ചെന്നൈ കുടുംബകോടതി ചൊവ്വാഴ്ചയാണ് ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചത്. 2014ലായിരുന്നു ഇരുവരുടെയും വിവാഹം....

ഭാവനയെ പിന്‍തുണച്ച് മഞ്ജുവാര്യര്‍

ഭാവനയെ പിന്‍തുണച്ച് മഞ്ജുവാര്യര്‍

ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓര്‍മ്മയുടെ നീറ്റലില്‍ നില്‍ക്കുമ്പോഴും അവള്‍ ധീരയായിരുന്നു ഞങ്ങളാണ് തളര്‍ന്നു പോയത്. അവളുടെ കൂട്ടുകാര്‍ ഒപ്പമുണ്ട്. ആ...

മലയാളി നടിയെ ആക്രമിച്ച കേസ്; ഡ്രൈവര്‍ അറസ്റ്റില്‍

മലയാളി നടിയെ ആക്രമിച്ച കേസ്; ഡ്രൈവര്‍ അറസ്റ്റില്‍

മലയാളത്തിലെ പ്രമുഖ നടിയുടെ കാറില്‍ അതിക്രമിച്ചു കയറി അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയ സംഭവത്തില്‍ കൊരട്ടി സ്വദേശിയായ ഡ്രൈവര്‍...

കബാലിക്കൊപ്പം എബിയും എയര്‍ലൈന്‍ പാര്‍ട്ണറായി എയര്‍ ഏഷ്യ

കബാലിക്കൊപ്പം എബിയും എയര്‍ലൈന്‍ പാര്‍ട്ണറായി എയര്‍ ഏഷ്യ

എബിയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയാണ് ഇനി എയര്‍ ഏഷ്യ. തെന്നിന്ത്യയില്‍ കബാലിക്ക് മാത്രമായിരുന്നു ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കാനായത്. രജനീകാന്തിന്റെ...

നടന്‍ ബാബുരാജിന് വെട്ടേറ്റു

നടന്‍ ബാബുരാജിന് വെട്ടേറ്റു

ചലച്ചിത്ര നടന്‍ ബാബുരാജിന് വെട്ടേറ്റു. ഇടുക്കി കല്ലാറിനടുത്ത് കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. റിസോര്‍ട്ടിലെ...

എം.ജി. ശ്രീകുമാര്‍ നായകനാവുന്നു

എം.ജി. ശ്രീകുമാര്‍ നായകനാവുന്നു

ഗായകനായും സംഗീതസംവിധായകനായും മലയാളികളുടെ മനം കവര്‍ന്ന എം.ജി. ശ്രീകുമാര്‍ ഇനി അഭിനയരംഗത്തേക്കും ചുവടു വെക്കുന്നു. സുഭാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി...


80 News Items found. Page 1 of8