മലയാളി നടിയെ ആക്രമിച്ച കേസ്; ഡ്രൈവര്‍ അറസ്റ്റില്‍

Malayalam actor Bhavana abducted and molested. Driver arrested others absconding

മലയാളത്തിലെ പ്രമുഖ നടിയുടെ കാറില്‍ അതിക്രമിച്ചു കയറി അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയ സംഭവത്തില്‍ കൊരട്ടി സ്വദേശിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റില്‍. നടിയുടെ മുന്‍ ഡ്രൈവറായ പള്‍സര്‍ സുനിയെന്ന് അറിയപ്പെടുന്ന സുനില്‍കുമാറാണ് മുഖ്യപ്രതിയെന്ന് പോലീസ് അറിയിച്ചു. ഇയാളാണ് പകരം ഡ്രൈവറായി മാര്‍ട്ടിനെ അയച്ചത്. മാല മോഷണം, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതിയാണ് പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍.

സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സംശയം. മാര്‍ട്ടിനും സുനില്‍ കുമാറും തമ്മില്‍ നാല്‍പതിലേറെ തവണ ഫോണ്‍ വിളിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ നടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

തൃശൂരില്‍ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുമ്പോള്‍ ഇന്നലെ രാത്രിയാണ് നടിക്കു നേരെ ആക്രമണമുണ്ടായത്. അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞു നിര്‍ത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടര്‍ന്നെന്നാണ് നടി പോലീസിനു നല്‍കിയ മൊഴി. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോള്‍ കാറില്‍ നിന്നിറങ്ങിയ അക്രമി സംഘം മറ്റൊരു വാഹനത്തില്‍ കടന്നു കളഞ്ഞു. ഈ വാഹനം അത്താണി മുതല്‍ നടിയുടെ കാറിന്റെ പിന്നാലെയുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. അക്രമികള്‍ കടന്നുകളഞ്ഞ ഉടന്‍ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഫിലിം യൂണിറ്റിന്റെ വാഹനത്തിലാണ് നടി ഭാവന കൊച്ചിയിലേക്ക് വന്നിരുന്നത്.

ഐ.ജി. പി. വിജയനോട് ടെലിഫോണില്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര, അസി. പോലീസ് കമ്മീഷണര്‍ എം. ബിനോയ് തുടങ്ങിയവര്‍ രാത്രി പന്ത്രണ്ടോടെ സംവിധായകന്റെ വീട്ടിലെത്തി നടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അക്രമികളെക്കുറിച്ചും അവര്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


കണ്ടതും കേട്ടതും

മകള്‍ സ്കൂളിലേയ്ക്ക് പരിഭമത്തോടെ പ്യഥ്വി

മകള്‍ സ്കൂളിലേയ്ക്ക് പരിഭമത്തോടെ പ്യഥ്വി

മകള്‍ ആദ്യമായി സ്കുളില്‍ പോകുന്നതിന്റെപരിഭമത്തിലായിരുന്നു ഇന്നലെ പ്യഥ്വിയിലെ അച്ഛന്‍. മകള്‍ അലംക്യതയുടെ സ്ക്ളൂള്‍ ഡേ വിശേഷം പ്യഥ്വി തന്നെയാണ്...

നടി ജ്യോതിക്യഷ്ണ വിവാഹിതയാവുന്നു.

നടി ജ്യോതിക്യഷ്ണ വിവാഹിതയാവുന്നു.

നടി ജ്യോതിക്യഷ്ണ വിവാഹിതയാവുന്നു. ക്ളാസ്മേറ്റ്സ് ഫെയിം രാധികയുടെ സഹോദരന്‍ അരുണ്‍ ആണ് വരന്‍. ദുബായിലാണ് അരുണ്‍ജോലി ചെയ്യുന്നത്. നവംബര്‍ 19 നാണ് ഇവരുടെ...

പുലിമുരുകന്‍ ബാഗുകള്‍ വിപണിയില്‍

പുലിമുരുകന്‍ ബാഗുകള്‍ വിപണിയില്‍

കുട്ടികൾക്ക് ആവേശമായി പുലിമുരുകന്‍ ബാഗുകള്‍ വിപണിയിലെത്തുന്നു. പ്രമുഖ ബാഗ് നിര്‍മാതാക്കളായ മാര്‍വെല്‍ ബാഗ്‌സ് പുറത്തിറക്കുന്ന പുലിമുരുകന്‍ ബാഗുകളുടെ...

നടി രേഖ സിന്ധു കൊല്ലപ്പെട്ടു

നടി രേഖ സിന്ധു കൊല്ലപ്പെട്ടു

ചൈന്നെ - ബംഗ്ളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ കന്നഡ സീരിയല്‍ നടിയും മോഡലുമായ രേഖ സിന്ധു കൊല്ലപ്പെട്ടു. അപകടത്തിൽ സിന്ധുവിന് ഒപ്പമുണ്ടായിരുന്ന മൂന്ന്...

കെ ആർ കെ യുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് മല്ലു ഹാക്കർമാർ

കെ ആർ കെ യുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് മല്ലു ഹാക്കർമാർ

രണ്ടാമൂഴത്തിൽ ഭീമനാവാൻ ഒരുങ്ങുന്ന മോഹന്‍ലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാനെതിരെയുള്ള സൈബര്‍ ആക്രമണം...

ദുല്‍ക്കര്‍ സല്‍മാന്‍ അച്ഛനാകുന്നു

ദുല്‍ക്കര്‍ സല്‍മാന്‍ അച്ഛനാകുന്നു

പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് യുവ താരം ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും. മുമ്പ് ദുല്‍ഖര്‍ അച്ഛനാകുന്നെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും...

ഗൗതമി നായരും ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി

ഗൗതമി നായരും ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി

ചലച്ചിത്രനടി ഗൗതമി നായരും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി. ആലപ്പുഴയില്‍ വച്ചായിരുന്നു വിവാഹം. കുറേക്കാലമായി പ്രണയത്തിലായ ഇവരുടെ വിവാഹം അടുത്ത...

പിയ ബാജ് പിയ യുടെ ഗ്ളാമര്‍ ചിത്രം വൈറല്‍

പിയ ബാജ് പിയ യുടെ ഗ്ളാമര്‍ ചിത്രം വൈറല്‍

ഗ്ളാമര്‍ ചിത്രം പോസ്റ്റ് ചെയ്ത് പിയ ബാജ് പിയ വൈറലായി. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ടില്‍ അതീവഗ്ളാമറില്‍ നില്‍ക്കുന്ന ചിത്രമാണ് നടി പബ്ളിസിറ്റിയ്ക്കായി സ്വന്തം...

1,15000  രൂപയ്ക്ക്  പുലിമുരുകന്റെ മാല വിറ്റു

1,15000 രൂപയ്ക്ക് പുലിമുരുകന്റെ മാല വിറ്റു

ബോക്‌സോഫീസില്‍ വൻ തരംഗം സൃഷ്ടിച്ച പുലിമുരുകനിൽ മോഹന്‍ലാലിന്റെ മുരുകൻ ധരിച്ച പുലിനഖ മാല വിറ്റുപോയി. ഓണ്‍ലൈന്‍ ലേലത്തിലൂടെ കഴിഞ്ഞദിവസമാണ് മാല വിറ്റത്. 1,15000 രൂപയാണ്...


89 News Items found. Page 1 of9