ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

Online shopping

ഷോപ്പിങ്ങിന് ഭാര്യയെയും കൊണ്ട് പോയാല്‍ കുടുങ്ങി. അതും ഇതും എല്ലാം വാങ്ങി ഒടുവില്‍ ക്രഡിറ്റ് കാര്‍ഡ് ലിമിറ്റ് തീരും. ഭര്‍ത്താക്കന്‍മാര്‍ പലരും ഭാര്യമാരുടെ ഷോപ്പിങ്ങിനെ കുറിച്ചുള്ള പരാതി പറച്ചിലുകളുടെ പതിവുകളിലൊന്നാണിത്. പക്ഷെ കാലം മാറി.. കാര്യങ്ങളും. ഓണ്‍ലൈന്‍ വഴിയുള്ള ഷോപ്പിങ്ങില്‍ പെണ്ണുങ്ങളെ പിന്നിലാക്കി പുരുഷന്‍മാര്‍ കുതിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈനില്‍ കുത്തിയിരിക്കുന്ന ആണുങ്ങളുടെ എണ്ണം കൂടുന്നുവെന്ന കണക്കുകള്‍ക്ക് പിന്നാലെയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ പണം പൊടിപൊടിക്കുന്നത് പുരുഷന്‍മാരെന്ന കണക്ക്. gopaisa.com എന്ന വെബ്പോര്‍ട്ടല്‍ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തിലിന് പിന്നില്‍. ഓണ്‍ലൈന്‍ വാങ്ങലുകാരില്‍ 80 ശതമാനത്തില്‍ അധികമാണ് പുരുഷന്‍മാര്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും പുരുഷന്‍മാര്‍ ഓണ്‍ലൈന്‍ ഉപഭോക്താവ് ആകുമ്പോള്‍ സ്ത്രീകള്‍ രണ്ടാഴ്ചയിലൊരിക്കല്‍ വന്നാലായി എന്നാണ് കണക്ക്. എന്നാല്‍ ഷോപ്പിങ്ങ് മാളിലെ കച്ചവടം പൊടിപൊടിക്കുന്നത് സ്ത്രീകള്‍ വഴിയാണെന്ന പരമ്പരാഗത രീതിക്ക് മാറ്റമില്ല എന്ന് മാത്രമല്ല അതിന് കാലാനുസൃതമായ വര്‍ധനയും ഉണ്ടായിട്ടുണ്ട്.

പുരുഷന്‍മാരെപറ്റിയുള്ള ആക്ഷേപം അതുകൊണ്ടും അവസാനിക്കുന്നില്ല. ഓണ്‍ലൈന്‍ പര്‍ച്ചേസ് എന്നത് വാങ്ങല്‍ വിവരം രഹസ്യമായി സൂക്ഷിക്കാനുള്ള മാര്‍ഗമാണുപോലും. ചെലവിന്റെ വിവരം രഹസ്യമായിരിക്കും. ഭാര്യയില്‍ നിന്നും ഇവ മറച്ചുവക്കാന്‍ സൗകര്യവും ഓണ്‍ലൈന്‍ പര്‍ച്ചേസ് ആണത്രെ.. പുരുഷന്‍മാര്‍ വാങ്ങുന്ന വസ്തുക്കളില്‍ പ്രധാനം ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകള്‍ തന്നെ. പെന്‍ഡ്രൈവ് മുതല്‍ മൊബൈല്‍ വരെ ഈ പട്ടിക നീളുന്നു. സ്ത്രീകള്‍ക്കാവട്ടെ ചില ഫാഷന്‍ സാധനങ്ങളും വീട് ഫര്‍ണ്ണിഷ് ചെയ്യുന്നവയിലും മാത്രമായി ഓണ്‍ലൈന്‍ പര്‍ച്ചേസ് പരിമിതപെടുന്നു. കാലം ഇനിയും മാറും. ഓണ്‍ലൈനില്‍ സ്ത്രീകളുടെ കച്ചവടം കൂട്ടുന്നതിനുള്ള പുതിയ തന്ത്രങ്ങളാവും വരാനിരിക്കുന്നത്.


ലൈഫ് സ്റ്റൈല്‍

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

നൊസ്റ്റാള്‍ജിയുടെ ആകാശവാണിക്കാലം - അനാമിക

ഫേസ്ബുക്കും വാട്സ് ആപ്പും ഇന്റര്‍നെറ്റും അരങ്ങ് വാഴും മുമ്പേ നമുക്കൊരു റേഡിയോക്കാലം ഉണ്ടായിരുന്നു. കണ്ടുമുട്ടലുകള്‍ക്കും കത്തുകള്‍ക്കും ഉണ്ടായിരുന്ന അതേ...

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ ഇനി റിമോട്ട് വേണ്ട: മനസില്‍ വിചാരിച്ചാല്‍ മതി

ചാനല്‍ മാറ്റാന്‍ റിമോട്ടിനായി സ്ഥിരം വഴക്കുകൂടുന്നവരാണോ നിങ്ങള്‍? എന്നാല്‍ റിമോട്ടിനു വേണ്ടിയുള്ള തര്‍ക്കം അധികം താമസിയാതെ അവസാനിപ്പിക്കാം. ടിവിചാനല്‍...

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

ഇന്‍റര്‍നെറ്റിന് വേണ്ടി സെകസ് ചിത്രങ്ങള്‍ ഒരുക്കുന്ന മാഫിയ സജീവം

മലയാളസിനിമയില്‍ ഒരുകാലത്ത് സെക്സ് ചിത്രങ്ങളുടെ തരംഗമായിരുന്നു. കെ എസ് ഗോപാലകൃഷ്ണനും മറ്റും മലയത്തിപെണ്ണും മറ്റുമായി അഴിഞ്ഞാടുന്നതിന് മുമ്പുള്ള കാലം...

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ആണുങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി വാങ്ങും സ്ത്രീകള്‍ ഷോപ്പിങ്ങ് മാളില്‍ നിന്നും

ഷോപ്പിങ്ങിന് ഭാര്യയെയും കൊണ്ട് പോയാല്‍ കുടുങ്ങി. അതും ഇതും എല്ലാം വാങ്ങി ഒടുവില്‍ ക്രഡിറ്റ് കാര്‍ഡ് ലിമിറ്റ് തീരും. ഭര്‍ത്താക്കന്‍മാര്‍ പലരും ഭാര്യമാരുടെ...

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സിട്ടോളു.... കഴുകണ്ട.. സപ്രേ അടിക്കാം

ജീന്‍സ് എന്നും ഇടുക.. ഒരിക്കലും കഴുകാതിരിക്കുക.. പൊതുവില്‍ ആരും പറയാതെ തന്നെ നടപ്പാക്കി വരുന്ന ഒരു ആശയമാണിത്. കടുത്ത ജോലി ചെയ്യുന്നവര്‍ക്ക് കനം കുറഞ്ഞ തുണി...

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ചുവപ്പ് ആഗ്രഹത്തിന്റെ അടയാളം

ആദ്യമായി കാണണം. അടുപ്പമായത് ഫെയ്സ്ബുക്കിലൂടെ.. എങ്ങിനെ പരിചയപെടും. ആഗ്രഹങ്ങള്‍മനസ്സിലുണ്ട്. പരസ്പരം ഇഷ്ടപ്പെട്ട് ശാരീരിക ബന്ധത്തിന് വരെയുള്ള മാനസികഭാവത്തോടെ...


6 News Items found. Page 1 of1