ഓര്‍മകളില്‍ മണിമുഴക്കം

Remembering Kalabhavan Mani - CiniDiary

മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഒരു വര്‍ഷം. മരിച്ചി്ട്ടും മരിക്കാത്ത ഓര്‍മകളുമായി മലയാളി പ്രേക്ഷകര്‍ ആ പ്രിയ കലാകാരന്റെ അകാലവിയോഗത്തെ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണിപ്പോഴും. ഇതുവരെ തെളിയാത്ത മരണത്തിന്റെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമകള്‍ കാണുമ്പോഴും അദ്ദേഹം ഇപ്പോഴുമുണ്ടെന്ന തോന്നലാണുള്ളില്‍. നടന്‍ എന്ന ഒറ്റ വിശേഷണത്തില്‍ ഒതുക്കാനാവില്ല മണിയെ. ഗായകന്‍, കഥാകൃത്ത്, മിമിക്രി കലാകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, മനുഷ്യസ്നേഹി ഇതെല്ലാമാണ് മണി. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിന്റെ വിശുദ്ധി മുഴുവന്‍ ആവാഹിച്ചെടുത്തൊരു സാധാരണക്കാരന്‍. കുന്നശ്ശേരി വീട്ടില്‍ രാമന്റെയും അമ്മിണി അമ്മയുടെയും ഏഴാമത്തെ മകന്‍. വെള്ളിത്തിരയില്‍ നര്‍മം കൊണ്ട് പൊട്ടിച്ചിരിപ്പിച്ചു. വില്ലനായി പേടിപ്പിച്ചു. അഭിനയപാടവം കൊണ്ട് അത്ഭുതപ്പെടുത്തി. മണിയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകരും കരഞ്ഞു. വേദിയില്‍ മണിക്കൊപ്പം പാടി. നൃത്തം ചെയ്തു. ആരാധകര്‍ മണിയെ ദൂരെ നിന്നും അല്ല നോക്കിക്കണ്ടത്. തങ്ങളിലൊരാളായി തന്നെയാണ്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളോട് പടവെട്ടി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോഴും എളിമയും ലാളിത്യവും മണി കൈവിട്ടില്ല.

'വിനോദശാല' എന്ന ടിവി പരമ്പരയിലൂടെയാണ് മണി സിനിമയിലെത്തിയത്. 'സമുദായം' എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് സിബിമലയില്‍ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായി അഭിനയിച്ചു. 'സല്ലാപ'ത്തിലെ ചെത്തുകാരന്റെ വേഷം മണിയുടെ അഭിനയമികവ് തെളിയിക്കുന്നതായിരുന്നു. തുടര്‍ന്നങ്ങോട്ട് മണി സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായി. ങ്യാഹഹഹഹേ....ആ പ്രത്യേക ചിരി മണിമുഴക്കമായ് മുഴങ്ങി.

വിനയന്‍ സംവിധാനം ചെയ്ത 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തില്‍ നായകനായി. ആ ചിത്രത്തിലെ അന്ധഗായകനായ രാമുവായി മണി കസറി. സംസ്ഥാന ദേശീയ അവാര്‍ഡുകളിലേക്ക് മണിയുടെ പേര് ഉയര്‍ന്നു വന്നു. സംസ്ഥാന അവാര്‍ഡില്‍ മണിയെ തഴഞ്ഞ് മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ചില്ലറ വിവാദങ്ങളും ഉടലെടുത്തു. സംസ്ഥാന ദേശീയ തലങ്ങളില്‍ പ്രത്യേക ജൂറി അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചു. 'കരുമാടിക്കുട്ടന്‍' എന്ന വിനയന്‍ ചിത്രത്തിലും മികച്ച പ്രകടനം. തുടര്‍ന്നങ്ങോട്ട് നായകവേഷങ്ങളില്‍ മണി തിളങ്ങി.

'മറുമലര്‍ച്ചി' എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. വിക്രം നായകനായ 'ജെമിനി' എന്ന ചിത്രത്തിലെ വ്യത്യസ്തനായ വില്ലനെ അവതരിപ്പിച്ചതോടെ തമിഴില്‍ പോപ്പുലറായി. രജനീകാന്തിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തിളങ്ങി.

നാടമ്പാട്ടിന്റെ പുത്തനുണര്‍വിന് കാരണക്കാരന്‍ മണിയായിരുന്നു. ഒരുപാട് നാടന്‍ പാട്ടുകള്‍ തന്റേതായ രീതിയില്‍ പാടി കാസറ്റുകളായി മണി എത്തിച്ചപ്പോള്‍ അതിന് വന്‍ പ്രചാരമുണ്ടായി. ഒട്ടേറെ അയ്യപ്പ ഭക്തി ഗാനങ്ങളും മണി പാടി ഹിറ്റുകളാക്കിയിട്ടുണ്ട്.

ചാലക്കുടി മുഴുവനും മണിയുടെ കളിത്തട്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറെ സുതാര്യമായ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് ? ഇന്നും ദുരൂഹതയവസാനിക്കാതെ ആ ചോദ്യം നിഴലിക്കുകയാണ്. ചാലക്കുടിയിലെ വീടിനോട് ചേര്‍ന്നുള്ള പാഡിയില്‍ നിന്നുയരുന്ന നൊമ്പരം കലാസ്നേഹികളുടെ നെഞ്ചിലുണ്ടിപ്പോഴും.


സ്മൃതി

ഓര്‍മകളില്‍ മണിമുഴക്കം

ഓര്‍മകളില്‍ മണിമുഴക്കം

മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഒരു വര്‍ഷം. മരിച്ചി്ട്ടും മരിക്കാത്ത ഓര്‍മകളുമായി മലയാളി പ്രേക്ഷകര്‍ ആ പ്രിയ കലാകാരന്റെ അകാലവിയോഗത്തെ വിശ്വസിക്കാനാവാത്ത...

ഒ.എന്‍.വിയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

ഒ.എന്‍.വിയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി. കുറുപ്പ് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. മണ്ണിന്റെ മണമുള്ള ഒരുപിടി കവിതകളും ചലച്ചിത്രഗാനങ്ങളും കേരളക്കരയ്ക്ക്...

ഓര്‍മ്മകളില്‍ റാണിചന്ദ്ര

ഓര്‍മ്മകളില്‍ റാണിചന്ദ്ര

മലയാള സിനിമയുടെ ഗ്യഹാതുരതകളില്‍ എന്നും റാണിചന്ദ്രയുണ്ടാവും. സ്വപ്നാടനത്തിലെയും ചെമ്പരത്തിയിലെയും വേഷങ്ങള്‍ അവരിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായിരുന്നു....

കുടുംബ ബന്ധങ്ങളുടെ കഥാകാരന്‍ -  ഷാഹിദ്

കുടുംബ ബന്ധങ്ങളുടെ കഥാകാരന്‍ - ഷാഹിദ്

കുടുംബബന്ധങ്ങളുടെ കഥാകാരന്‍ അരങ്ങൊഴിഞ്ഞു. ബാലേട്ടന്‍, നാട്ടുരാജാവ്, അലിഭായ്, ബെന്‍ജോണ്‍സണ്‍, പച്ചക്കുതിര, താന്തോന്നി, രാജമാണിക്യം ഇവയെല്ലാം ഷാഹിദിലെ പ്രതിഭയെ...

തിരക്കഥക്കപ്പുറത്തേക്ക് റ്റി.എ.റസാക്ക്

തിരക്കഥക്കപ്പുറത്തേക്ക് റ്റി.എ.റസാക്ക്

തിരക്കഥാക്യത്തും സിനിമാ പ്രവര്‍ത്തകനുമായിരുന്ന റ്റി.എ.റസാക്ക് അരങ്ങൊഴിഞ്ഞു. ഒരുപാട് കഥാപാത്രങ്ങളിലൂടെയും കഥകളിലൂടെയും മലയാളികളോട് സംവദിച്ച അദ്ധേഹത്തിന്റെ...


37 News Items found. Page 1 of4