ജോമോന്റെ സുവിശേഷങ്ങൾ' ഓഡിയോ ജൂക്ക്ബോക്സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മലയാളം ജൂക്ക്ബോക്സ്

The Audio Jukebox Of Jomonte Suviseshangal Becomes The Most Viewed Malayalam Jukebox In A Day

'ജോമോന്റെ സുവിശേഷങ്ങൾ' ഓഡിയോ ജൂക്ക്ബോക്സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മലയാളം ജൂക്ക്ബോക്സ്. 24 മണിക്കൂറുകൾ തികയും മുമ്പേ രണ്ടു ലക്ഷം വ്യൂസ്.

ദുൽഖർ സൽമാൻ നായകനാവുന്ന 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിന്റെ ഓഡിയോ ജൂക്ക്ബോക്സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മലയാളം ജൂക്ക്ബോക്സ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിൽ ഇന്നലെ റിലീസ് ചെയ്ത ഗാനങ്ങൾ വെറും 24 മണിക്കൂറുകൾ തികയും മുമ്പേ രണ്ടു ലക്ഷം വ്യൂസ് നേടി.

ചിത്രത്തിൽ റഫീക്ക് അഹമ്മദ്‌ന്റെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകിയ മൂന്ന് ഗാനങ്ങളാണുള്ളത്. സുജാത മോഹൻ, നജിം അർഷാദ്‌, ബൽറാം, അഭയ് ജോധ്‌പുർകർ, മെറിൻ ഗ്രിഗറി എന്നിവർ ആലപിച്ചിട്ടുണ്ട്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. നോക്കി നോക്കി
പാടിയത്: അഭയ് ജോധ്‌പുർകർ & മെറിൻ ഗ്രിഗറി
ഗാനരചന: റഫീക്ക് അഹമ്മദ്‌
സംഗീതം: വിദ്യാസാഗർ

2. പൂങ്കാറ്റേ
പാടിയത്: ബൽറാം
ഗാനരചന: റഫീക്ക് അഹമ്മദ്‌
സംഗീതം: വിദ്യാസാഗർ

3. നീലാകാശം
പാടിയത്: സുജാത മോഹൻ & നജിം അർഷാദ്‌
ഗാനരചന: റഫീക്ക് അഹമ്മദ്‌
സംഗീതം: വിദ്യാസാഗർ

സത്യൻ അന്തിക്കാട് സംവിധാനം നിർവഹിക്കുന്ന 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്‌. ദുൽഖർ സൽമാനെ കൂടാതെ മുകേഷ്, അനുപമ പരമേശ്വരൻ, ഐശ്വര്യ രാജേഷ്, ഇന്നസെന്റ്, മുത്തുമണി, ഇർഷാദ്, ജേക്കബ് ഗ്രിഗറി, ഇന്ദു തമ്പി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം എസ്. കുമാറും ചിത്രസംയോജനം കെ. രാജഗോപാലുമാണ് നിർവഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. Full Moon Cinema (ഫുൾ മൂൺ സിനിമ)യുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിച്ച 'ജോമോന്റെ സുവിശേഷങ്ങൾ' ഡിസംബർ 16ന് തീയേറ്ററുകളിലെത്തും


പുത്തന്‍പാട്ടുകള്‍

ആന അലറലോടലറല്‍ പാട്ടിറങ്ങി

ആന അലറലോടലറല്‍ പാട്ടിറങ്ങി

ആന അലറലോടലറല്‍ മ്യൂസിക്ലോഞ്ച് കൊച്ചിയില്‍ നടന്നു. വിനീത് ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ അനുസിത്താരയാണ് നായിക. വിനീത് ശ്രീനിവാസനും മനു മഞ്ജിത്തും രചിച്ച...

ഭാവഗായകൻ പി ജയചന്ദ്രന്റെ സ്വരത്തിൽ ഇന്ദ്രൻസ് അഭിനയിച്ച 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്തു

ഭാവഗായകൻ പി ജയചന്ദ്രന്റെ സ്വരത്തിൽ ഇന്ദ്രൻസ് അഭിനയിച്ച 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഗാനം റിലീസ് ചെയ്തു. "മുന്തിരിച്ചാറും "...

'ചക്കരമാവിൻ കൊമ്പത്ത്'ലെ

'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഈ വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തുന്ന 'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" എന്ന് തുടങ്ങുന്ന...

ശ്രുതി മേനോൻ - ശ്രിന്ദ ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ശ്രുതി മേനോൻ - ശ്രിന്ദ ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "മാരിവില്ലുകളെ" എന്ന് തുടങ്ങുന്ന ഈ ഗാനം രമേശ്...

ക്ലിന്റിലെ ആദ്യഗാനമെത്തി 

ക്ലിന്റിലെ ആദ്യഗാനമെത്തി 

ക്ലിന്റിന്റെ ജീവിതകഥ പറയുന്ന ക്ലിന്റ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. ഇളയരാജ സംഗീത സംവിധാന ഒരുങ്ങിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്....

ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "പ്രണവാകാരം" എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം...

'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, 'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു. "പുഞ്ചപ്പാടത്തെ" എന്ന് തുടങ്ങുന്ന ഈ ഗാനം...

തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, ആസിഫ് അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂർ ക്ലിപ്തം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ബിജിബാൽ ഈണം പകർന്ന...

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ട്രൈലെർ റിലീസ് ചെയ്തു. അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ Muzik247...

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

'ഡ്രൈ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), 'ഡ്രൈ' എന്ന ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും എം ടി വിക്രാന്ത് ഈണം...


40 News Items found. Page 1 of4