ഭയ്യാ ഭയ്യാ

Bhayya Bhayya

കാല- ദേശങ്ങള്‍ക്ക തീതമായ, അതിരുകളില്ലാത്ത സൗഹൃദത്തിന്റെ കഥ പറയാന്‍ ജോണി ആന്റണി 'ഭയ്യാ ഭയ്യാ'യുമായി വരുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് തിരക്കഥാകൃത്ത് നല്കിയ വാഗ്ദാനം കൂടി നിറവേറുകയാണ്. സംവിധായകന്‍ ശശിശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം കുഞ്ഞിക്കൂനന്റെ അസോസിയേറ്റ് ഡയറക്ടരായിരുന്നു അന്ന് ജോണി ആന്റണി.

കുഞ്ഞിക്കൂനന്റെ തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലവും. കുഞ്ഞിക്കൂനന്റെ സെറ്റില്‍ ആത്മാര്‍ഥമായി ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് ഡയറക്ടറോട് തിരക്കഥാകൃത്തിന് തോന്നിയ ഇഷ്ടം ജോണിക്ക് ഒരു തിരക്കഥ നല്കാമെന്ന ഓഫറിലെത്തുകയായിരുന്നു. സി.ഐ.ഡി.മൂസയിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ ജോണി ആന്റണി ബെന്നി.പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ആദ്യമായി ഒരു ചിത്രം ഒരുക്കുകയാണ് 'ഭയ്യാ ഭയ്യാ'യിലൂടെ . ഒപ്പം ഹിറ്റ് കൂട്ടു കെട്ടായ കുഞ്ചാക്കോബോബന്‍ -ബിജുമേനോന്‍ ടീമുമുണ്ട്.


ഞാന്‍

Njan

വയനാടാണ് രഞ്ജിതിന്റെ പ്രിയപ്പെട്ട ദേശം. ഓരോ സിനിമയ്ക്കും മുമ്പൊരു തീര്‍ഥയാത്രപോലെ രഞ്ജിത് വയനാടിനെ തേടുന്നു. അവിടത്തെ തണുപ്പില്‍ ജനിക്കുന്നതുകൊണ്ടാകാം ഈ സംവിധായകന്റെ ചിത്രങ്ങളില്‍ സുഖമുള്ളൊരു തണുപ്പ് തങ്ങിനില്‍ക്കുന്നത്. വയനാടന്‍ അന്തരീക്ഷം പോലെ തീര്‍ത്തും ശാന്തമായാണ് രഞ്ജിത്‌സിനിമകള്‍ കാണിയുടെ മനസ്സിലേക്ക് അരിച്ചുകയറുന്നതും. തിയേറ്ററില്‍ വരുന്നതിന് മുമ്പ് സ്വന്തം സിനിമയെ പൊതു ഇടങ്ങളില്‍ രഞ്ജിത് ചര്‍ച്ചയ്ക്ക് വയ്ക്കാറില്ല.


ഞങ്ങളുടെ വീട്ടിലെ അതിഥികള്‍

Njangalude veettile aditi

സിബി മലയില്‍ സംവിധാനം ചെയ്ത ജയറാം ചിത്രം ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ തീയറ്ററില്‍ എത്തി. കെ ഗിരീഷ് കുമാര്‍ രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ നരേന്‍ പ്രധാനവേഷത്തിലെത്തുന്നു. പ്രീയാമണിയണ് നായിക. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലിലാണ് നിര്‍മ്മാണം. സമീര്‍ ഹക്ക് ക്യാമറ. രതീഷ് വേഗ സംഗീതം.


പേടിതൊണ്ടന്‍

Pedithondan

ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേടിതൊണ്ടന്‍ ഈ ആഴ്ച തീയറ്റില്‍ എത്തും. തിരുവനന്തപുരം ഭാഷയില്‍ സംസാരിച്ച് സുരാജ് പേരെടുത്ത ഈ ചിത്രത്തില്‍ കണ്ണൂര്‍ ഭാഷ ശൈലിയിലാണ് സുരാജിന്റെ അവതരണം. ഇംഗ്ലീഷ് മീഡിയം എന്ന വിജയചിത്രത്തിന്റെ സംവിധയകനായ പ്രദീപ് ചൊക്ലിയാണ് പേടിതൊണ്ടന്‍ ഒരുക്കുന്നത്. അനുശ്രീനായരാണ് നായിക. ഏറെക്കാലം ഷൂട്ടിങ്ങ് മുടങ്ങികിടന്ന ചിത്രം അടുത്തിടെയാണ് പുര്‍ത്തിയാക്കിയത്. സുരാജ് ഈ ചിത്രത്തില്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.


വര്‍ഷം

Varsham

മമ്മുട്ടി നായകനാവുന്ന രജ്ജിത്ത് ശങ്കര്‍ ചിത്രം വര്‍ഷം സെന്‍സറിങ്ങ് കഴിഞ്ഞു. മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിനുള്ളത്. പ്ലേഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം അടുത്തയാഴ്ച തീയറ്ററുകളില്‍ എത്തും. ആശാ ശരത്താണ് നായിക. രോഗബാധയില്‍ വിശ്രമത്തിലായിരുന്ന മമ്ത മോഹന്‍ദാസ് ഈ ചിത്രത്തിലുടെ മടങ്ങിയെത്തുന്നു. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ വിജയത്തിന് ശേഷമാണ് ഈ ചിത്രം രഞ്ജിത്ത് ഒരുക്കിയത്. ബിജിബാലാണ് സംഗീതം. വാട്ട്സ് ആപ്പിലൂടെ ചിത്രത്തിലെ ഒരു ഗാനം റീലീസ് ചെയ്തുവെന്ന പ്രത്യേകതയുണ്ട്. ഒപ്പം പ്രചരണത്തിന് ഈ ചിത്രത്തിന് ഫ്ളക്സ് ഉപയോഗിക്കില്ലെന്നും പിന്നണി പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.


വെള്ളിമൂങ്ങ

Vellimoonga

ഹൃദയസ്പര്‍ശിയായ കഥകളുടെ രാഹിത്യമാണ് മലയാള സിനിമയുടെ പ്രതിസന്ധി എന്ന രൂപത്തിലുള്ള ചര്‍ച്ചയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നു ഏകദേശം കഴിഞ്ഞ ഒരു പതിറ്റാണ്ടായി. ധിഷണയുള്ള എഴുത്തുകാരുടെ അഭാവം നമ്മുടെ സിനിമക്കുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ് താനും . 'ആശയം ഉള്‍ക്കൊണ്ടു' കൊണ്ട് ചെയ്തത് എന്ന നിലയില്‍ ഇക്കാലയളവില്‍ പാശ്ചാത്യ , ലാറ്റിനമേരിക്കാന്‍ , ഇറാനിയന്‍ , കൊറിയന്‍ ചിത്രങ്ങളുടെ നഗ്‌നമായ മോഷണങ്ങളും മലയാള സിനിമയില്‍ നടമാടുകയുണ്ടായി . അക്കാര്യത്തില്‍ ന്യൂ ജനറേഷന്‍ എന്നോ , ഓള്‍ഡ് ജനറേഷന്‍ എന്നോ വ്യത്യാസമുണ്ടായിരുന്നില്ല . എന്തായാലും അല്‍പ്പം ഭേദപ്പെട്ട നിലയിലാണ് ഇന്നിപ്പോള്‍ മലയാള സിനിമ സഞ്ചരിക്കുന്നത് എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.


വിനോദ് സുകുമാരന്റെ ഹരം ഉടന്‍ തുടങ്ങും

Vinod Sukumaran

ശ്യാമപ്രസാദ് ചിത്രങ്ങളുടെ എഡിറ്റും നിരവധി മികച്ച ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുള്ള വിനോദ് സുകുമാരന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും. ഫഹദ് നായകനാവുന്ന ചിത്രത്തില്‍ രാധികയാണ് നായിക. മികച്ച കഥാപാത്രമാണ് തനിക്ക് ഈ ചിത്രത്തിലെന്ന് രാധിക പറയുന്നു. ഹരം എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും എഡിറ്റിങ്ങും വിനോദ് തന്നെ നിര്‍വ്വഹിക്കുന്നു. പി സുകുമാറും സജി സാമുവലുമാണ് നിര്‍മ്മാണം. സതീഷ് കുറുപ്പ് ക്യാമറ. പ്രശസ്തമായ തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡ് ട്രൂപ്പ് തന്നെ ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു. വിനോദിന്റെ ഡയറി ഓഫ് എ ഹൗസ് വൈഫ് ഏറെ ശ്രദ്ധനേടിയ ലഘീചിത്രമാണ്. എഡിറ്റിങിന് സംസ്ഥാനപുരസ്കാരവും ലഭിച്ചിട്ടുണ്ട്.


പുതിയ സിനിമ

വിനോദ് സുകുമാരന്റെ ഹരം ഉടന്‍ തുടങ്ങും

വിനോദ് സുകുമാരന്റെ ഹരം ഉടന്‍ തുടങ്ങും

ശ്യാമപ്രസാദ് ചിത്രങ്ങളുടെ എഡിറ്റും നിരവധി മികച്ച ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുള്ള വിനോദ് സുകുമാരന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും....


7 News Items found. Page 1 of1