മൈ ഗോഡ്'ന്റെ ഗാനങ്ങൾ റിലീസ് ചെയ്തു

Releases The Songs Of My God

കൊച്ചി, ജൂലൈ 29, 2015: അടുത്ത് തന്നെ തിയേറ്ററുകളിൽ എത്തുന്ന സുരേഷ്‌ ഗോപിയും ഹണി റോസും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന 'മൈ ഗോഡ്'ന്റെ ഗാനങ്ങൾ ഓഡിയോ ലേബലായ Muzik247 റിലീസ് ചെയ്തു. ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുള്ളത് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച സംഗീത സംവിധായകാൻ ബിജിബാൽ ആണ്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. പണ്ട് പണ്ടാരോ കൊണ്ടു
പാടിയത്: പി. ജയചന്ദ്രൻ, ചിത്ര അരുണ്‍
ഗാനരചന: റഫീക്ക് അഹമ്മദ്‌

2. കുസൃതി കുപ്പായക്കാരാ
പാടിയത്: ഉദയ് രാമചന്ദ്രൻ
ഗാനരചന: രമേശ്‌ കാവിൽ

3. കണ്ടിട്ടുണ്ടോ നിങ്ങൾ
പാടിയത്: പീതാംബര മേനോൻ
ഗാനരചന: ജോസ് തോമസ്‌

പാട്ടുകൾ കേൾക്കാൻ: https://www.youtube.com/watch?v=HbzcV48RXKA

എം. മോഹനൻ സംവിധാനം നിർവഹിച്ച 'മൈ ഗോഡ്', കാരുണ്യ വി ആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മഹീന്ദ്രൻ പുതുശ്ശേരിയും ഷൈന കെ.വിയുമാണ് നിർമ്മിച്ചിട്ടുള്ളത്. തിരക്കഥ രചിട്ടുള്ളത് ജിയോ മാത്യുയും നിജോ കുറ്റിക്കാടുമാണ്. ശ്രീനിവാസൻ, ജോയ്‌ മാത്യു, ഇന്ദ്രന്‍സ്‌, മാസ്‌റ്റര്‍ ആദര്‍ശ്‌, ശ്രീജിത്ത്‌ രവി, ചാലി പാലാ, ലെന, രേഖ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


നിലാത്തട്ടം എന്ന റൊമാന്റിക്‌ മ്യൂസിക് ആൽബം റിലീസ് ചെയ്തു

Romantic Music Album Nilathattam

ജൂണ്‍ 27, 2015, കൊച്ചി: ഈ റമദാൻ വേളയിൽ, മലയാള സംഗീത ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247, 'നിലാത്തട്ടം' എന്ന വളരെ ശ്രുതിമധുരമായ റൊമാന്റിക്‌ മാപ്പിള ആൽബം പുറത്തിറക്കി. ഈ ആൽബത്തിൽ ഭാവസാന്ദ്രമായ ഈണങ്ങൾ കൊണ്ട് മാധുര്യം തുളുമ്പുന്ന ഗാനങ്ങൾ ഒരു നറുനിലാവ്‌ പോലെ മോഹങ്ങളുടെയും പ്രതീക്ഷകളുടെയും പ്രണയത്തിന്റെയും വികാരങ്ങളെ തൊട്ടുണർത്തുന്നു. ലളിതസുന്ദരമായ വരികളാലും തേനൂറുന്ന ഈണങ്ങൾ കൊണ്ടും സമ്പന്നമായ ഓരോ ഗാനവും സംഗീതാസ്വാദകർ നെഞ്ചിലേറ്റും എന്ന കാര്യത്തിൽ സംശയം വേണ്ട.

എല്ലാ ഗാനങ്ങളിലും റഫീക്ക് അഹമ്മദ്‌ന്റെ വരികൾക്ക് അഫ്സൽ യൂസഫ് ആണ് സംഗീതം നൽകിയിട്ടുള്ളത്. നജിം അർഷാദ്‌, ചിന്മയി, സിതാര, സച്ചിൻ വാര്യർ, രഞ്ജിത്ത്, ശിൽപ രാജു, പ്രസീദ ഗോവർദ്ധൻ തുടങ്ങിയ പ്രഗൽഭരായ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. കൂടാതെ, ബോളിവുഡിലെ പ്രമുഖ ഗായിക അന്വേഷയുടെ മലയാളത്തിലെ അരങ്ങേറ്റം കുറിക്കുന്ന മുഹൂർത്തം കൂടിയാണ് 'നിലാത്തട്ടം'.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. പെരുന്നാൾ - നജിം അർഷാദ്‌ & അന്വേഷ
2. നിലാവിന്റെ - ചിന്മയി
3. കരിവള - രഞ്ജിത്ത് & ശിൽപ രാജു
4. കനവിലെ - പ്രസീദ ഗോവർദ്ധൻ & അഫ്സൽ യൂസഫ്
5. നിലാവിന്റെ - നജിം അർഷാദ്‌
6. പെരുന്നാൾ - അന്വേഷ
7. കരിവള - സിതാര & അഫ്സൽ യൂസഫ്
8. ആരംഭ - സച്ചിൻ വാര്യർ

പാട്ടുകൾ കേൾക്കാൻ:
https://www.youtube.com/watch?v=h2uI_JRW4wY

'പെരുന്നാൾ' എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കാണുവാൻ:
https://www.youtube.com/watch?v=ocbKO2Bgpfg


KL പത്തിന്റെ ഗാനങ്ങൾ റിലീസ് ചെയ്തു

Songs Of KL10 Pathu Released

കൊച്ചി, ജൂലൈ 10, 2015: ഉണ്ണി മുകുന്ദൻ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന 'KL 10 പത്ത്'ന്റെ ഗാനങ്ങൾ സിനിമയുടെ ഒഫീഷ്യൽ ഓഡിയോ ലേബൽ ആയ Muzik247 റിലീസ് ചെയ്തു. ഈദ്‌-ഉല്‍-ഫിത്തര്‍നോട് അനുബന്ധിച്ച് തീയേറ്ററുകളിൽ എത്തുന്ന ഈ റൊമാന്റിക്‌ കോമഡി, നവാഗതനായ മുഹ്സിൻ പരാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. സിനിമയിലെ മൂന്ന് ഗാനങ്ങൾക്കും ഈണം പകർന്നിട്ടുള്ളത് ബിജിബാൽ ആണ്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. ദുനിയാവിൻ
പാടിയത്: ബിജിബാൽ
ഗാനരചന: സന്തോഷ്‌ വർമ്മ

2. എന്താണ് ഖൽബേ
പാടിയത്: നജിം അർഷാദ്, പാലക്കാട് ശ്രീരാം, സൗമ്യ രാമകൃഷ്ണൻ
ഗാനരചന: സന്തോഷ്‌ വർമ്മ

3. ഹലാക്കിന്റെ അവലുംകഞ്ഞി
പാടിയത്: ബെന്നി ദയാൽ
ഗാനരചന: റഫീക്ക് ഉമ്പാച്ചി

പാട്ടുകൾ കേൾക്കാൻ: https://www.youtube.com/watch?v=RnDsfJnVStQ

നടി ചാന്ദിനി ശ്രീധരൻ ആണ് 'KL 10 പത്ത്'ലെ നായിക. അജു വർഗീസ്‌, മാമുക്കോയ, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അനീഷ്‌ മേനോൻ, നീരജ് മാധവ്, അഹമ്മദ്‌ സിദ്ദിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. LJ Films Pvt Ltdന്റെ കൂടെ Double Decker Dreamsന്റെ ബാനറിൽ അലക്സാണ്ടർ മാത്യുവും സതീഷ്‌ കൊലവുമാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്.


ഇവിടെ'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു

The Songs Of Ivide  Releases

കൊച്ചി, മെയ്‌ 26, 2015: വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ക്രൈം ഡ്രാമയായ 'ഇവിടെ'യുടെ ഗാനങ്ങൾ സിനിമയുടെ ഒഫീഷ്യൽ ഓഡിയോ ലേബൽ ആയ Muzik 247 റിലീസ് ചെയ്തു. രണ്ടു ട്രാക്കുകൾ ആണ് ചിത്രത്തിൽ ഉള്ളത്. ഇവ രണ്ടും റഫീക്ക് അഹമ്മദ്‌ രചിക്കുകയും ഗോപി സുന്ദർ ഈണം പകരുകയും ചെയ്തതാണ്.

ഒന്നാമത്തെ ഗാനമായ 'ഇവിടെ', വേദനയുടെയും, ഏകാന്തതയുടെയും, പ്രതീക്ഷയുടെയും ഭാവങ്ങൾ നല്കി ആലപിച്ചിരിക്കുന്നത് നടൻ പ്രിത്വിരാജ് സുകുമാരൻ തന്നെയാണ്.

'ഏതോ തീരങ്ങൾ' എന്ന സാന്ത്വന മെലഡി ഗോപി സുന്ദർ ആലപിച്ചിരിക്കുന്നു. ഈ ഗാനത്തിന്റെ വീഡിയോ ചിത്രത്തെ കുറിച്ച് എല്ലാവരുടെയും ജിജ്ഞാസ ഉയർത്തി കൊണ്ട് മികച്ച പ്രതികരണങ്ങളാണ് ഇത് വരെ നേടിയിരിക്കുന്നത്.

രണ്ടു ഗാനങ്ങളും കേൾക്കാൻ: https://www.youtube.com/watch?v=ptbbWlELROM

ഈ വെള്ളിയാഴ്ച വെള്ളിത്തിരയിലേക്ക് എത്തുന്ന 'ഇവിടെ', പൂർണമായും യു എസ് സ്ഥലങ്ങളിൽ സെറ്റ് ചെയ്ത് ചിത്രീകരിക്കപ്പെടുന്ന ആദ്യ മലയാള സിനിമയാണ്. പ്രിത്വിരാജ്നെ കൂടാതെ, നിവിന്‍ പോളിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയുന്ന 'ഇവിടെ'യുടെ തിരക്കഥ ഒരുക്കിയിട്ടുള്ളത് അജയൻ വേണുഗോപാലൻ ആണ്. ധാർമിക്ക് ഫിലിംസിന്റെ ബാനറിൽ ഡോ. എസ്. സജികുമാർ നിർമ്മിച്ച്‌ സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശത്തിനെത്തിക്കുന്നു.


കുമ്പസാരം'ത്തിന്റെ ഗാനങ്ങൾ റിലീസ് ചെയ്തു

The Songs of Kumbasaaram Released

കൊച്ചി, മെയ്‌ 20, 2015: ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്ന 'കുമ്പസാരം' ത്തിന്റെ ഗാനങ്ങൾ സിനിമയുടെ ഒഫീഷ്യൽ ഓഡിയോ ലേബലായ Muzik 247ന്റെ യു ട്യൂബ് ചാനലിൽ റിലീസ് ചെയ്തു. സിനിമയിലെ നാല് ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത് വിഷ്ണു മോഹൻ സിതാരയാണ്. ആവേശകരമായ ഒരു സാഹസീക ദൃശ്യാനുഭവമാണ് ഈ ചിത്രം വാഗ്‌ദാനം ചെയ്യുന്നത്.

പാട്ടുകൾ കേൾക്കാൻ: https://www.youtube.com/watch?v=O7nEP-M1aA0

ഓഹോ നെഞ്ചിൽ
അനുക്രമമായ ബീറ്റുകൾ നിറഞ്ഞ ഈ പാട്ട് വിവിധ ഭാവങ്ങളും നാടകീയതയും ചേർന്ന ഒരു റോളര്‍ കോസ്റ്റർ സവാരി പോലെ ആണ്.
പാടിയത്: വിഷ്ണു മോഹൻ സിതാര
ഗാനരചന: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
സംഗീതം: വിഷ്ണു മോഹൻ സിതാര

നിലാ വെയിലിൽ
ഈ പാട്ടിന്റെ അന്തരീക്ഷം വേട്ടയാടുന്ന തരം വിഷാദം നിറഞ്ഞ ഒരു മെലഡിയാണ്.
പാടിയവർ: ശുഭം റോയ്, മൃദുല മോഹന്ദാസ്, ആന്റണി എല്റിൻ ഡിസിൽവ, ഹരി ഗോവിന്ദ്
ഗാനരചന: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ & അനീഷ്‌ അൻവർ
സംഗീതം: വിഷ്ണു മോഹൻ സിതാര

ഓ ഗോഡ്
ഒരു കുട്ടിയുടെ നിഷ്കളങ്ക ശബ്ദത്തിലുള്ള ഹൃദയഹാരിയായ ഈ സുവിശേഷ ഗാനം പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും പാത പ്രകടിപ്പിക്കുന്നതാണ്.
പാടിയത്: അനുഗ്രഹ റാഫി
ഗാനരചന: പ്രിയ മേനോൻ
സംഗീതം: വിഷ്ണു മോഹൻ സിതാര

തളരാതെ
വശ്യമായ തെക്കൻ നാടോടി ബീറ്റുകൾ കൊണ്ട് നിറഞ്ഞ ഈ ഗാനം ഉദ്വേഗവും ആവേശവും ഉണ്ടാക്കുന്നു.
പാടിയത്: റെമിൻ
ഗാനരചന: വിഷ്ണു മോഹൻ സിതാര
സംഗീതം: വിഷ്ണു മോഹൻ സിതാര


'പ്രേമം'ത്തിലെ മൂന്ന് പാട്ടുകൾ കൂടി റിലീസ് ചെയ്തു

Three More Songs From Premam Released

'പ്രേമം'ത്തിലെ മൂന്ന് പാട്ടുകൾ കൂടി റിലീസ് ചെയ്തു
എല്ലാവരും കേൾക്കാൻ കൊതിക്കുന്ന 'മലരേ' എന്ന ഗാനവും ഇതിൽ ഉൾപ്പെടുന്നു.

ജൂണ്‍ 6, 2015, കൊച്ചി: 'പ്രേമം' ഈ കാലത്തിന്റെ സുഗന്ധമായി തീർന്ന സിനിമയായി മാറിയിരിക്കുന്നു. അൽഫോൻസ് പുത്രൻന്റെ അസാധാരണമായ സര്‍ഗ്ഗശക്തി അനുഭവിക്കുവാനായി ജനം തിയേറ്ററുകളിൽ ഒഴുകുകയാണ്. വളരെ നല്ല അഭിപ്രായങ്ങളാണ് സിനിമ നേടി കൊണ്ടിരിക്കുന്നത്, സിനിമയിലെ പാട്ടുകളും ഇതിനോടകം ശ്രദ്ധയാകർഷിക്കപ്പെട്ടിട്ടുണ്ട്. ആറ് പാട്ടുകൾ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. മൂന്ന് പാട്ടുകളും കൂടി ഇന്ന് സിനിമയുടെ ഒഫീഷ്യൽ ഓഡിയോ ലേബൽ ആയ Muzik 247 റിലീസ് ചെയ്തു. ഇത് പുത്തൻകാലം, മലരേ, ചിന്ന ചിന്ന എന്നിവയാണ് ഈ ഗാനങ്ങൾ. രാജേഷ് മുരുകേശൻ ആണ് ഒമ്പത് ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുള്ളത്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:

1. ഇത് പുത്തൻകാലം
പാടിയത്: ശബരീഷ് വർമ്മ & രാജേഷ് മുരുകേശൻ
ഗാനരചന: ശബരീഷ് വർമ്മ

2. ആലുവ പുഴ
പാടിയത്: വിനീത് ശ്രീനിവാസൻ
ഗാനരചന: ശബരീഷ് വർമ്മ

3. പതിവായി ഞാൻ
പാടിയത്: ശബരീഷ് വർമ്മ & രാജേഷ് മുരുകേശൻ
ഗാനരചന: ശബരീഷ് വർമ്മ

4. കാലം കേട്ട് പോയി
പാടിയത്: ശബരീഷ് വർമ്മ
ഗാനരചന: ശബരീഷ് വർമ്മ

5. കലിപ്പ്
പാടിയത്: മുരളി ഗോപി & ശബരീഷ് വർമ്മ
ഗാനരചന: ശബരീഷ് വർമ്മ

6. മലരേ
പാടിയത്: വിജയ്‌ യേശുദാസ്
ഗാനരചന: ശബരീഷ് വർമ്മ

7. സീൻ കൊണ്ട്ര
പാടിയത്: ശബരീഷ് വർമ്മ
ഗാനരചന: ശബരീഷ് വർമ്മ

8. റോക്കാങ്കൂത്ത്
പാടിയത്: അനിരുദ്ധ് രവിചന്ദർ & ഹരിചരൻ
ഗാനരചന: പ്രദീപ് പാലാർ

9. ചിന്ന ചിന്ന
പാടിയത്: രഞ്ജിത് ഗോവിന്ദ് & അലാപ് രാജു
ഗാനരചന: പ്രദീപ് പാലാർ

മറ്റു പിന്നണി ഗായകർ (പതിവായി ഞാൻ) - സിജു വിൽ‌സണ്‍, ശരഫ്, മജു മാത്യു, വിജയ്‌ സുരേഷ്, അൽതാഫ് സലിം

പാട്ടുകൾ കേൾക്കാൻ:
Gaana - http://gaana.com/album/premam-malayalam
Saavn - http://www.saavn.com/p/album/malayalam/Premam-2015/UrILgEFHprg_


അൽഫോൺസ് പുത്രൻ രചനയും സംവിധാനവും ചിത്രസംയോജവും നിർവഹിച്ച ഒരു റൊമാന്റിക് കോമഡി സിനിമയാണ് 'പ്രേമം'. അൻവർ റഷീദ് എന്റെർടെയ്ൻമെന്റ് ബാനറിനു കീഴിൽ അൻവർ റഷീദ് നിർമ്മിച്ച ഈ ചിത്രത്തിൽ - നിവിൻ പോളി, അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ - മുഖ്യ കഥാപാത്രങ്ങളെയും; ശബരീഷ് വർമ്മ, വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, സൗബിൻ സാഹിർ, ദീപക് നാഥൻ - സഹകഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദ് .സി. ചന്ദ്രൻ ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് രാജേഷ് മുരുകേശനും ഓഡിയോ റിലീസ് ചെയ്തിരിക്കുന്നത് Muzik 247നും ആണ്.


വിദ്യാസാഗർ മറിയം മുക്കിലെ ഗാനങ്ങളിലൂടെ സംഗീതപ്രേമികളെ ആനന്ദിപ്പിക്കുന്നു

Vidyasagar Enchants Music Lovers with Mariyam Mukku Songs

കൊച്ചി - ജനുവരി 9, 2015: മറിയം മുക്കിലെ ഗാനങ്ങൾ മലയാളസംഗീതപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം തന്നെ കരസ്ഥമാക്കും. കാരണം അവ രചിച്ചിട്ടുള്ളത് മറ്റാരുമല്ല, വിദ്യാസാഗർ എന്ന അവാർഡ്‌ ജേതാവായ സംഗീതസം‌വിധായകനാണ്‌. മറിയം മുക്കിലൂടെ നമുക്ക് അദ്ദേഹത്തിന്റെ ട്രേഡ്മാർക്കായ മെലഡി നിലനിർത്തിക്കൊണ്ട് പുതുമയാർന്ന വ്യത്യസ്‌തമായ സംഗീതമാണ് കാഴ്ച വയ്ക്കുന്നത്. നാല് ഗാനങ്ങളാണ് സിനിമയ്ക്ക് വേണ്ടി രചിച്ചിട്ടുള്ളത്. മധുരകരമായ ആ സംഗീതം എന്തായാലും ശ്രോതാക്കളെ നിർവൃതി കൊള്ളിക്കും.

ഈ കടലിനു കോള്
മഴയും കാറ്റും കടലും പ്രണയവും എല്ലാം ഒത്തുകലർന്ന അനുഭവം ഈ ഗാനം നൽകുന്നു, ഒരു കാലവര്‍ഷത്തിൽ രണ്ടു കമിതാക്കളുടെ പ്രണയം പൂവണിയുന്നതിനെ സൂചിപ്പിച്ചു കൊണ്ട്.
പാടിയവർ: കെ.ജെ. യേശുദാസ്, സുജാത
ഗാനരചന: വയലാർ ശരത് ചന്ദ്ര വർമ്മ
സംഗീതം: വിദ്യാസാഗർ
ലിങ്ക്:https://www.youtube.com/watch?v=8gbsg_0XAiE

കവിൾ
ഒരു ലാറ്റിൻ-അമേരിക്കൻ ഫ്ലേവർ കൊടുത്തു രചിച്ച ഒരു നാടോടിപ്പാട്ട് എന്ന രീതിയിൽ പോർച്ചുഗീസുകാർ പണ്ട് വന്നു പോയ കഥയാണ് ഈ ഗാനം നൽകുന്നത്.
പാടിയവർ: കാവാലം ശ്രീകുമാർ, നജീം അർഷാദ്‌
ഗാനരചന: സന്തോഷ്‌ വർമ്മ
സംഗീതം: വിദ്യാസാഗർ
ലിങ്ക്:https://www.youtube.com/watch?v=2jl8Q8D48Gg

സ്വർഗ്ഗം തുറന്നു
ഭക്തി നിർഭരമായ ഈ ക്രിസ്മസ് കാരോൾ ഗാനം ഇനി മുതൽ പള്ളികളിലെല്ലാം പാടാൻ സാധ്യതയുണ്ട്.
പാടിയവർ: കോറസ്
ഗാനരചന: ഫാദർ സിയോണ്‍
സംഗീതം: വിദ്യാസാഗർ
ലിങ്ക്: https://www.youtube.com/watch?v=X03qAxJXQEA

മേക്കരയിൽ
കടപ്പുറത്ത് മാറ്റങ്ങൾ വരുന്നു. തിരമാലകൾ വന്നു പോകും പോലെ, ഓരോ വരിയും വന്നു പോകുന്ന ഒരനുഭവം ഈ ഗാനം നൽകുന്നു.
പാടിയവർ: രഞ്ജിനി ജോസ്, ജിതിൻ
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: വിദ്യാസാഗർ
ലിങ്ക്:https://www.youtube.com/watch?v=_Vlz0C0mnP0


പുത്തന്‍പാട്ടുകള്‍

മൈ ഗോഡ്'ന്റെ ഗാനങ്ങൾ റിലീസ് ചെയ്തു

മൈ ഗോഡ്'ന്റെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി, ജൂലൈ 29, 2015: അടുത്ത് തന്നെ തിയേറ്ററുകളിൽ എത്തുന്ന സുരേഷ്‌ ഗോപിയും ഹണി റോസും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന 'മൈ ഗോഡ്'ന്റെ ഗാനങ്ങൾ ഓഡിയോ ലേബലായ Muzik247 റിലീസ്...

KL പത്തിന്റെ ഗാനങ്ങൾ റിലീസ് ചെയ്തു

KL പത്തിന്റെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി, ജൂലൈ 10, 2015: ഉണ്ണി മുകുന്ദൻ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന 'KL 10 പത്ത്'ന്റെ ഗാനങ്ങൾ സിനിമയുടെ ഒഫീഷ്യൽ ഓഡിയോ ലേബൽ ആയ Muzik247 റിലീസ് ചെയ്തു. ഈദ്‌-ഉല്‍-ഫിത്തര്‍നോട്...

നിലാത്തട്ടം എന്ന റൊമാന്റിക്‌  മ്യൂസിക് ആൽബം റിലീസ് ചെയ്തു

നിലാത്തട്ടം എന്ന റൊമാന്റിക്‌ മ്യൂസിക് ആൽബം റിലീസ് ചെയ്തു

ജൂണ്‍ 27, 2015, കൊച്ചി: ഈ റമദാൻ വേളയിൽ, മലയാള സംഗീത ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247, 'നിലാത്തട്ടം' എന്ന വളരെ ശ്രുതിമധുരമായ റൊമാന്റിക്‌ മാപ്പിള ആൽബം പുറത്തിറക്കി. ഈ...

'പ്രേമം'ത്തിലെ മൂന്ന് പാട്ടുകൾ കൂടി റിലീസ് ചെയ്തു

'പ്രേമം'ത്തിലെ മൂന്ന് പാട്ടുകൾ കൂടി റിലീസ് ചെയ്തു

'പ്രേമം'ത്തിലെ മൂന്ന് പാട്ടുകൾ കൂടി റിലീസ് ചെയ്തു എല്ലാവരും കേൾക്കാൻ കൊതിക്കുന്ന 'മലരേ' എന്ന ഗാനവും ഇതിൽ ഉൾപ്പെടുന്നു. ജൂണ്‍ 6, 2015, കൊച്ചി: 'പ്രേമം' ഈ കാലത്തിന്റെ...

ഇവിടെ'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു

ഇവിടെ'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി, മെയ്‌ 26, 2015: വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ക്രൈം ഡ്രാമയായ 'ഇവിടെ'യുടെ ഗാനങ്ങൾ സിനിമയുടെ ഒഫീഷ്യൽ ഓഡിയോ ലേബൽ ആയ Muzik 247 റിലീസ് ചെയ്തു. രണ്ടു ട്രാക്കുകൾ ആണ് ചിത്രത്തിൽ...

കുമ്പസാരം'ത്തിന്റെ ഗാനങ്ങൾ റിലീസ് ചെയ്തു

കുമ്പസാരം'ത്തിന്റെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി, മെയ്‌ 20, 2015: ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്ന 'കുമ്പസാരം' ത്തിന്റെ ഗാനങ്ങൾ സിനിമയുടെ ഒഫീഷ്യൽ ഓഡിയോ ലേബലായ Muzik 247ന്റെ യു ട്യൂബ് ചാനലിൽ റിലീസ് ചെയ്തു. സിനിമയിലെ...

വിദ്യാസാഗർ മറിയം മുക്കിലെ ഗാനങ്ങളിലൂടെ സംഗീതപ്രേമികളെ ആനന്ദിപ്പിക്കുന്നു

വിദ്യാസാഗർ മറിയം മുക്കിലെ ഗാനങ്ങളിലൂടെ സംഗീതപ്രേമികളെ ആനന്ദിപ്പിക്കുന്നു

കൊച്ചി - ജനുവരി 9, 2015: മറിയം മുക്കിലെ ഗാനങ്ങൾ മലയാളസംഗീതപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം തന്നെ കരസ്ഥമാക്കും. കാരണം അവ രചിച്ചിട്ടുള്ളത് മറ്റാരുമല്ല, വിദ്യാസാഗർ...


7 News Items found. Page 1 of1