കസിന്‍സ് കൊടൈക്കനാലില്‍

Cousins Schedules in Kodaikanal

നാല് കസിന്‍സ് ഒരു യാത്രപോകുന്നു. ചുമ്മാതൊരു യാത്രയല്ല. കൂട്ടത്തിലൊരാള്‍ക്ക് ജീവിതത്തിലെ ആദ്യകാല ഓര്‍മകള്‍ നഷ്ടമായിരിക്കുന്നു. അത് തിരിച്ച് പിടിക്കാനുള്ള യാത്രയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന കസിന്‍സ് ഹ്യൂമറിനും സസ്പെന്‍സിനും പ്രാധാന്യം നല്‍കികൊണ്ടാണ് ഒരുക്കുന്നത്. ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, ജോജോ എന്നിവരാണ് കസിന്‍സ്. കൊടെക്കനാലില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെയാണ് ഷൂട്ടിങ്ങ്. അതുകൊണ്ടും തീര്‍ന്നില്ല. ബാംഗ്ലൂരിന് പുറമെ കര്‍ണ്ണാടകത്തിലെ ഹമ്പി, കൊടെക്കനാല്‍, പഴനി, മൂന്നാര്‍, കൊച്ചി, അതിരപ്പിളളി തുടങ്ങി ലൊക്കേഷനുകള്‍ നീളുന്നു. വൈശാഖ് രാജനാണ് നിര്‍മ്മാണം.

കസിന്‍സ് യാത്ര ചെയ്ത് കേരള തമിഴ്നാട് അതിര്‍ത്തിയില്‍ ഒരു രാജകൊട്ടാരത്തില്‍ എത്തുന്നിടത്താണ് കഥയുടെ തിരിവ്. രാജഭരണം തീര്‍ന്നെങ്കിലും അനുഷ്ഠാനങ്ങളില്‍ കുറവില്ല. ഭരണം പെണ്ണുങ്ങള്‍ക്കുമാണ്. വല്യമ്മയും ചെറിയമ്മയും ഭരിക്കുന്ന കൊട്ടാരത്തിലെ രണ്ട് സുന്ദരികള്‍. ആരതിയും മല്ലിയും. വേദികയും ഇഷാ അഗര്‍വാളുമാണ് ഈ വേഷത്തില്‍. അവര്‍ക്ക് നാല് ആങ്ങളമാരും. വീരപ്പ ഗൗണ്ടര്‍ എന്നൊരു കഥപാത്രമായി കലാഭവന്‍ ഷാജോണും ചിത്രത്തിലുണ്ട്. കൊട്ടാരം കേന്ദ്രീകരിച്ച് സസ്പെന്‍സും ഹ്യൂമറുമായിരിക്കും ചിത്രം. സാമിനെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നു. ഒരു കളര്‍ഫുള്‍ എന്റടയിനര്‍ അതായിരിക്കും കസിന്‍സ്. 75 ദിവസമാണ് ഷൂട്ടിങ്ങ് ഷെഡ്യൂള്‍.


കിന്‍ഫ്രയില്‍ ടാങ്കര്‍ ലോറി മറിച്ചു

Mammootty as Fireman

പാലക്കാട് കിന്‍ഫ്രയില്‍ കൂറ്റന്‍ സെറ്റ് ഒരുങ്ങുയിരിക്കുകയാണ്. പെട്രോള്‍ പമ്പ്. കൂറ്റന്‍ ടാങ്കര്‍. കൂറ്റന്‍ ടാങ്കര്‍ ലോറി അപകടത്തതില്‍ പെട്ട് തീപിടിക്കുന്നതാണ് സീന്‍. മമ്മുട്ടയെ നായകനാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഫയര്‍മാന് വേണ്ടിയാണ് സെറ്റ് ഒരുക്കിയിട്ടുള്ളത്. ബോബാനാണ് കലാസംവിധാനം. ഒരു കോടി രൂപയാണ് സെറ്റിനുവേണ്ടി മാത്രം ചെലവിട്ടിട്ടുള്ളത്. ഇതിന് പുറമെ ഫാക്ടറി ഉള്‍പ്പെടെ പല സെറ്റുകളും ഈ ചിത്രത്തിനായി ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടി ഫയര്‍മാനായി എത്തുന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലുണ്ട്. നൈല ഉഷയാണ് നായിക.


പ്രവാസത്തിന്റെ പത്തേമ്മാരി

Mammootty in Pathemari First look

വളരെ ചെറുപ്പത്തില്‍െ പത്തേമാരിയില്‍ നാടുവിട്ടുപോയ നാരായണന്‍. കടല് ഹരമായിരുന്നന നാരായണന്‍ പല ദേശങ്ങളും കണ്ടു. പലതൊഴിലും പല ഭാഷളകളും പഠിച്ച നാരായണന്‍ നാട്ടില്‍ മടങ്ങിയെത്തുന്നത് പത്തേമ്മാരിയുമായിട്ടാണ്. അറബി നല്‍കിയ പത്തേമാരിയില്‍ നാരായണന്‍ പലരെയും കയറ്റി വിട്ടു. അവരുടെ ജീവിതം സുരക്ഷിതമാക്കി. പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രമായി മമ്മുട്ടി അഭിനയിക്കുന്ന പത്തേമ്മാരി ചേറ്റുവയില്‍ ചിത്രീകരണത്തിലാണ്. യുദ്ധവും കലാപവും ബാധിച്ച ഗള്‍ഫ് നാടുകളിലെ കഴിഞ്ഞ അന്‍പത് വര്‍ഷത്തെ ചരിത്രമാണ് പത്തേമാരിയിലൂടെ ദേശീയ അവാര്‍ഡ് ജേതാവായ സലിം അഹമ്മദ് ഒരുക്കുന്നത്. തിരക്കഥയും സലിമിന്റേതാണ്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് അവതാരകയായ ജുവല്‍മേരിയാണ് മമ്മുട്ടിയുടെ നായികയാവുന്നത്. അലന്‍സ് മീഡിയയുടെ ബാനറില്‍ ഒരുങ്ങൂന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മധു അമ്പാട്ടാണ്. ശ്രീനിവാസന്‍, സിദ്ധിഖ്, ജോയ് മാത്യു, തുടങ്ങിവരാണ് താരങ്ങള്‍. ആദാമിന്റെ മകന്‍ അബുവിലൂടെ ശ്രദ്ധനേടിയ സലിം കുഞനന്തന്റെ കടക്ക് ശേഷമാണ് ഈ ചിത്രം ഒരുക്കുന്നത്. സലിം കുമാറിന് ദേശീയ അവാര്‍ഡ് വാങ്ങികൊടുത്ത സലിം അഹമ്മദിന്റെ പുതിയ ചിത്രത്തില്‍ സലിം കുമാറിനും വേഷമുണ്ട്.


ക്ലാപ്പ് ബോര്‍ഡുകാരന്റെ കുസൃതി

Pranav Mohanlal to assist Jeethu Joseph in Papanasam

പാപനാശത്തിന്റെ സെറ്റ്. എഡിറ്റര്‍ അയൂബ് തിരക്കിട്ട് ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നു. അതിന് തൊട്ടുപിന്നില്‍ ക്ലാപ്പ് ബോര്‍ഡുമായി നില്‍ക്കുന്ന ചെറിയ പയ്യന്‍ വാഴയില പറിച്ച് ചെറുതായി കീറി അയൂബിന്റെ ചുമലില്‍ അടുക്കി അടുക്കി വയ്ക്കുന്നു ശ്രദ്ധാപുര്‍വ്വമാണ് ജോലി. ഇരുചുമലിലും നിറയെ വാഴയിലക്കീറ് അടുക്കി വച്ചതിനിടെയാണ് അയൂബ് ഉള്‍പ്പെടെ പലരും അത് കണ്ടത്. കണ്ടുപിടിക്കപെട്ടതിന്റെ കുസൃതിയോടെ തിരിയുന്ന പയ്യന് ഒരു മഹാനടന്റെ ഛായയുണ്ട്. സാക്ഷാല്‍ മോഹന്‍ലാല്‍. പാപാനാശത്തില്‍ ക്ലാപ്പ് ബോര്‍ഡടിച്ച് സംവിധാനത്തിന്റെ ഹരിശ്രീ കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ വികൃതികളില്‍ ഒന്നാണിത്. പൊതുവെ ശാന്തനായി സ്വന്തം ജോലിയില്‍ ശ്രദ്ധിച്ച് നടക്കുന്ന പ്രണവ് സുക്ഷ്മമായ വളര്‍ച്ചയുടെ ആ'ചുവടുകളിലെന്ന് വ്യക്തം. അസിസ്റ്റന്റായി ജോലി ചെയ്ത് ആരംഭിക്കുകയെന്ന തീരുമാനം തന്നെ ഇതിന്റെ ഭാഗം.

നിറം കുറഞ്ഞ ഒരു ബനിയനും പാന്‍റും ഒരു സ്ലിപ്പര്‍ ചെരുപ്പുമായി സെറ്റില്‍ ഇടതുകൈകൊണ്ട് ക്ലാപ്പ് ബോര്‍ഡിലെഴുതുന്ന പ്രണവിന് ആഡംഭരം എന്ന് ആകെ പറയാവുന്നത് തലയില്‍ നിറച്ചുള്ള തലമുടി മാത്രമാണ്. എല്ലാവരുമായി സ്നേഹപുര്‍വ്വമായ ഇടപെടല്‍. അനാവശ്യമായ വര്‍ത്തമാനമില്ല. ജോലിയില്‍ കൃത്യം. താരങ്ങളില്‍ വ്യത്യസ്തനായ താരത്തിന്റെ മകന്‍ തന്റെ വ്യത്യസ്തമായ വഴിയിലൂടെ നീങ്ങുന്നത് പ്രതീക്ഷയാണുയര്‍ണര്‍ത്തുന്നത്. നാളെയുടെ സംവിധായകന്റെ..


സുധാകരന് ഇഷ്ടം പോണ്‍ സിനിമ

The New Generation Fever

ഇരുകയ്യിലും മദ്യകുപ്പിയുമായി ഫളാറ്റിലേക്ക് കടന്നുവരുന്ന സുധാകരന്‍. മദ്യത്തിന് പൂര്‍ണ്ണമായും അടിമയായ സുധകരന് ജീവിതം തന്നെ ഇന്റര്‍നെറ്റാണ്. പോണ്‍ ഫിലിംസാണ് ഏറെ ഇഷ്ടം. സുധകരനായി പ്രേം കുമാര്‍ വേഷമിടുന്നത് ഒരു ന്യൂ ജനറേഷന്‍ ഫീവര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ്. പ്രശസ്ത സംവിധായകന്‍ പി എന്‍ മേനോന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ശങ്കര്‍ നാരായണാണ് പുതുതലമുറയുടെ ഇന്റര്‍നെറ്റ് പനിയുടെ കഥ പറയുന്നത്. ഇന്റനെറ്റിന്റെ ഗുണദോഷങ്ങളെ ഹാസ്യത്തലും സസ്പെന്‍സിലും അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. പറങ്കിമലയിലെ നായകനായി എത്തിയ ബിയോണാണ് ഈ ചിത്രത്തിലെയും നായകന്‍. എസ്ആന്‍ഡ് എസ് സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ എ ബി സജീബാണ് നിര്‍മ്മാണം. ഛായാഗ്രഹണം സുജിത്ത് മുരളി. ദേവന്‍, അനില്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


ലൊക്കേഷന്‍ വാര്‍ത്തകള്‍

സുധാകരന് ഇഷ്ടം പോണ്‍ സിനിമ

സുധാകരന് ഇഷ്ടം പോണ്‍ സിനിമ

ഇരുകയ്യിലും മദ്യകുപ്പിയുമായി ഫളാറ്റിലേക്ക് കടന്നുവരുന്ന സുധാകരന്‍. മദ്യത്തിന് പൂര്‍ണ്ണമായും അടിമയായ സുധകരന് ജീവിതം തന്നെ ഇന്റര്‍നെറ്റാണ്. പോണ്‍ ഫിലിംസാണ്...

പ്രവാസത്തിന്റെ പത്തേമ്മാരി

പ്രവാസത്തിന്റെ പത്തേമ്മാരി

വളരെ ചെറുപ്പത്തില്‍െ പത്തേമാരിയില്‍ നാടുവിട്ടുപോയ നാരായണന്‍. കടല് ഹരമായിരുന്നന നാരായണന്‍ പല ദേശങ്ങളും കണ്ടു. പലതൊഴിലും പല ഭാഷളകളും പഠിച്ച നാരായണന്‍ നാട്ടില്‍...

ക്ലാപ്പ് ബോര്‍ഡുകാരന്റെ കുസൃതി

ക്ലാപ്പ് ബോര്‍ഡുകാരന്റെ കുസൃതി

പാപനാശത്തിന്റെ സെറ്റ്. എഡിറ്റര്‍ അയൂബ് തിരക്കിട്ട് ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നു. അതിന് തൊട്ടുപിന്നില്‍ ക്ലാപ്പ് ബോര്‍ഡുമായി നില്‍ക്കുന്ന ചെറിയ പയ്യന്‍...


5 News Items found. Page 1 of1