ബാംഗ്ലൂര്‍ ഡെയിസ്

Banglore Days

"തുടക്കം മാംഗല്യം, പിന്നെ ജീവിതം..." ചിത്രത്തിലെ ഗാനം പറയുമ്പോലെ നായികയുടെ വിവാഹത്തോടെയാണ് 'ബാംഗ്ലൂർ ഡെയ്സി' ന്റെ തുടക്കം, പിന്നെ സിനിമ കാട്ടുന്നതാവട്ടെ ബാംഗ്ലൂരിലേക്ക് പറിച്ചു നടപ്പെടുന്ന അവളുടെയും ഒപ്പം അവളുടെ ഉറ്റസുഹൃത്തുക്കളായ കസിൻ പയ്യന്മാരുടെയും ജീവിതവും. നായിക ദിവ്യയായി നസ്രിയയെത്തുമ്പോൾ അവളുടെ കസിൻസിനെ നിവിൻ പോളിയും ദുൽക്കർ സൽമാനും, ഭർത്താവിനെ ഹഹദ് ഫാസിലും ചിത്രത്തിൽ അവതരിപ്പിക്കുന്നു. അൻവർ റഷീദ് എന്റർടൈന്മെന്റിന്റെയും വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ബാനറിൽ അൻ‌വർ റഷീദും സോഫിയ പോളും ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും അഞ്ജലി മേനോൻ. ബാംഗ്ലൂർ സ്വപ്നങ്ങളുമായി പഠനകാലം ചിലവിട്ട ദിവ്യയും കസിൻ‌സും ഒടുവിൽ ബാംഗ്ലൂരിലെത്തുന്നു. ശരിക്കും അവർ സ്വപ്നം കണ്ടൊരു ബാംഗ്ലൂർ ജീവിതമാണോ അവരെയവിടെ കാത്തിരിക്കുന്നത്? ചെറിയ ചെറിയ സസ്പെൻസുകൾ ഇടയ്ക്കിടെ ചേർത്തുവെച്ചൊരു കാഴ്ചയായി ഇവരുടെ ജീവിതം മാറിമറിയുന്നു ബാംഗ്ലൂർ ഡെയ്സിൽ.


ഭയ്യാ ഭയ്യാ

Bhayya Bhayya

കാല- ദേശങ്ങള്‍ക്ക തീതമായ, അതിരുകളില്ലാത്ത സൗഹൃദത്തിന്റെ കഥ പറയാന്‍ ജോണി ആന്റണി 'ഭയ്യാ ഭയ്യാ'യുമായി വരുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് തിരക്കഥാകൃത്ത് നല്കിയ വാഗ്ദാനം കൂടി നിറവേറുകയാണ്. സംവിധായകന്‍ ശശിശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം കുഞ്ഞിക്കൂനന്റെ അസോസിയേറ്റ് ഡയറക്ടരായിരുന്നു അന്ന് ജോണി ആന്റണി.

കുഞ്ഞിക്കൂനന്റെ തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലവും. കുഞ്ഞിക്കൂനന്റെ സെറ്റില്‍ ആത്മാര്‍ഥമായി ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് ഡയറക്ടറോട് തിരക്കഥാകൃത്തിന് തോന്നിയ ഇഷ്ടം ജോണിക്ക് ഒരു തിരക്കഥ നല്കാമെന്ന ഓഫറിലെത്തുകയായിരുന്നു. സി.ഐ.ഡി.മൂസയിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ ജോണി ആന്റണി ബെന്നി.പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ആദ്യമായി ഒരു ചിത്രം ഒരുക്കുകയാണ് 'ഭയ്യാ ഭയ്യാ'യിലൂടെ . ഒപ്പം ഹിറ്റ് കൂട്ടു കെട്ടായ കുഞ്ചാക്കോബോബന്‍ -ബിജുമേനോന്‍ ടീമുമുണ്ട്.


ടമാര്‍ പടാര്‍

Damar Padar

കള്ളന്‍മാര്‍ കാണിച്ച സാമാന്യ മര്യാദപോലും പൊലീസ് കാണിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തില്‍ വ്യത്യസ്തനായ കള്ളനെ അവതരിപ്പിച്ച പൃഥ്വിരാജിന് ആദ്യമായി പൊലീസ് വേഷത്തില്‍ കാലിടറി. ദിലീഷ് നായര്‍ സംവിധാനം ചെയ്ത ടമാര്‍ പടാര്‍ എന്ന ചിത്രത്തിലെ പൗരന്‍ ഐപിഎസ് എന്ന കഥാപാത്രം പൃഥ്വിരാജ് എന്തിനു സ്വീകരിച്ചു എന്നാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആര്‍ക്കും മനസ്സിലാകാത്തത്. സിനിമയില്‍ യുക്തിക്കു ഒരു പ്രാധാന്യവും ഇല്ലെന്നാണല്ലോ പറയുക. എന്നാല്‍ യുക്തിയുടെ കാര്യത്തില്‍ മിനിമം യുക്തിയെങ്കിലും നാം പ്രതീക്ഷിക്കും. അതുപോലുമില്ലാത്തൊരു ചിത്രമായിപ്പോയി ഈ ചിത്രം.


ഹോംലി മീല്‍സ്

Homely Meals

ദൃശ്യം ഒരു മികച്ച സിനിമ തന്നെയാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും അഭിനയിക്കാന്‍ ആവോളം മുഹൂര്‍ത്തങ്ങള്‍ ഉണ്ട് എന്നത് തന്നെ ഒരു വലിയ നേട്ടം ആണ്. കലാഭവന്‍ ഷാജോണ്‍ വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. തന്മയത്തം ഉള്ള അഭിനയത്തോടെ മോഹന്‍ലാലും മീനയും എക്കാലത്തെയും മികച്ച താരജോടികള്‍ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..


മേളയെത്താന്‍ ചൂലുമായി കാത്തിരിക്കുന്നവര്‍

iffk2014

ചലച്ചിത്രഅക്കാദമിയില്‍ നടക്കുന്ന എരിപൊരി സഞ്ചാരത്തിന്‍റെ ഫലം അറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ട. മേള ഇതാ കണ്‍മുന്നിലെത്തി കഴിഞ്ഞു. ഒന്നുറപ്പായിരിക്കും. സമരപുളകിതമായിരിക്കും ഇക്കുറി മേള. അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിവച്ച വാചകവിപ്ലവത്തിന്‍റെ ചൂടും ചൂരും ഫേയ്സ്ബുക് വഴി ഏറ്റെടുത്ത് അതെല്ലാം പ്രതിഷേധരൂപമായി വന്നാല്‍ ഒന്നുറപ്പാണ് ഫെസ്റ്റിവല്‍ സമരഭൂമിയാകും.

ഇംഗ്ലീഷിന് വേണ്ടി അടൂര്‍ സംസാരിച്ചുവെന്നതാണ് പ്രതിഷേധക്കാരുടെ ഒരു സങ്കടം. തീയറ്ററുകളില്‍ പ്രവേശനം കിട്ടാല്‍ ഓണ്‍ലൈന്‍ ഫോറം പൂരിപ്പിക്കുകയെന്ന പ്രവേശനപരീക്ഷ പാസ്സാകണം. വിവര സാങ്കേതികവിദ്യ എത്രയേറെ ലളിതമാക്കാം എന്ന ചര്‍ച്ചയെ അട്ടിമറിക്കും വിധം അതീവ സങ്കീര്‍ണ്ണമായാണ് അക്കാദമിയുടെ വെബ്സൈറ്റ് ഡിസൈന്‍. കേരളത്തിലെ മേള നടക്കുന്നത് ആരുടെയും ഔദാര്യത്തിലല്ല. സര്‍ക്കാര്‍ നല്‍കുന്ന സഹായവും അത്തരത്തിലല്ല. കാരണം സിനിമയില്‍ നിന്നും ലഭിക്കുന്ന നികുതിയുടെ തുഛമായ ഒരംശം മാത്രമാണ് ചലച്ചിത്രമേളക്കായി ചെലവഴിക്കുന്നത്. നിലവില്‍ അനുവദിച്ചിരുന്ന തുക വര്‍ധിപ്പിക്കുന്നതിന് പകരം കുറച്ചുവെങ്കില്‍ അത് ചോദ്യം ചെയ്യപെടേണ്ടത് തന്നെയാണ്. പക്ഷെ അതിന് ആര്‍ജവമുള്ള ചെയര്‍മാനാവാണം അക്കാദമിയുടെ കസേരയില്‍ വേണ്ടത്. അതിന്‍റെ അഭാവത്തിലാണ് ഉപദേശകസമിതിയായ അടുര്‍ ഗോപാലകൃഷ്ണന്‍ തന്നെ ചെയര്‍മാനെ പോലെ സംസാരിക്കേണ്ടി വരുന്നത്.

മേളയില്‍ ആദ്യമായി എത്തുന്നയാള്‍ വരണ്ട എന്ന അടൂര്‍ വചനത്തിന് അഹങ്കാരത്തിന്‍റെ സ്വഭാവമാണുള്ളത്. കാരണം ആദ്യമായി എവിടെയെങ്കിലും ആരംഭിക്കണ്ടെ. തിരോന്തരത്തെ ശങ്കരന്‍കുട്ടിക്ക് ഇവിടെ പങ്കെടുക്കാന്‍ ആദ്യം കാന്‍ ചലച്ചിത്രമേളയില്‍ പോകാന്‍ കഴിയില്ലല്ലോ. സിനിമ അത് ഏത് ഭാഷയിലായാലും അതിന്‍റെ വികാരങ്ങളാണ് മനുഷ്യനെ മഥിക്കുന്നത്. സബ്ടൈറ്റില്‍ വായിച്ച് സംവിധായകന്‍ ഉദ്ദേശിച്ച ആശയം ക്ഷിപ്രവേഗത്തില്‍ മനസ്സിലാക്കാന്‍ സാക്ഷാല്‍ അടൂരിന് പോലും കഴിഞ്ഞെന്ന് വരില്ല. ചൈനീസ് സിനിയിലെ നായിക കരഞ്ഞാലും സീരിയലിലെ നായിക കരഞ്ഞാലും സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്ന് അറിയാന്‍ ഇംഗീഷില്‍ അതിസാമര്‍ഥ്യം വേണോ എന്തോ...അക്കാദമിയിലെ പോയ ഒരു സ്ത്രീയും ഉള്ള ഒരു സ്ത്രീയും മേളയുടെ വിവാദങ്ങള്‍ക്കിടയിലുണ്ട്. എന്തായാലും ചലച്ചിത്ര അക്കാദമി ലക്ഷ്യത്തെ മറക്കുന്നുവെന്നല്ല. ലക്ഷ്യത്തിന്‍റെ പരിസരത്ത് പോലുമില്ല എന്നതാണ് സത്യം.


കമലാഹാസന്‍ ഇനി തമിഴിലും ഹിന്ദിയിലും

Kamal Hassan

മലയാളത്തിലെ മെഗാഹിറ്റ് ചിത്രം ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിന് ശേഷം കമലാഹാസന്‍ എത്തുന്നത് തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന പുതിയ ചിത്രത്തില്‍. സമകാലികമായ ഒരു കഥയില്‍ പതിവ് കമല്‍ ചിത്രങ്ങളുടേത് പോലെ നവീനമായ അവതരണശൈലിയുമായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയില്‍ തുടങ്ങും. അവസാനഘട്ടജോലികള്‍ പുരോഗമിക്കുന്നു. നായിക ആരെന്ന് അന്തിമ തീരുമാനം ആയിട്ടില്ല. പാപനാശത്തിന് പുറമെ കമല്‍ നായകനായ രണ്ട് ചിത്രങ്ങള്‍ കൂടി പൂര്‍ത്തിയായി കഴിഞ്ഞു. രാജ്കമല്‍ നിര്‍മ്മിച്ചശേഷം വിതരണത്തിന് കൈമാറിയ ഉത്തമവില്ലന്‍, വിശ്വരൂപം 2 എന്നിവയാണ് ഈ ചിത്രങ്ങള്‍.

തമിഴ് പ്രേക്ഷകരുടെ താല്‍പര്യങ്ങളെ തിരിച്ചറിഞ്ഞാണ് പാപാനാശത്തിന് വേണ്ടി കമല്‍ തന്റെ കഥാപാത്രസൃഷ്ടിയെ മൂര്‍ത്തമാക്കിയിട്ടുള്ളത്. ദൃശ്യത്തില്‍ മോഹന്‍ലാല്‍ ചെയ്തതിനെക്കാള്‍ മനോഹരമായ കഥാാപാത്രമായി കമല്‍ മാറുമെന്നാണ് ഷൂട്ടിങ്ങ് രംഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


മഞ്ജുവിന്റെ നല്ല കാലം ദിലീപിന് കഷ്ടകാലം

Manju Warrier

വിശ്വാസങ്ങളെക്കാള്‍ അന്ധവിശ്വാസങ്ങള്‍ അധികരിക്കുന്ന സിനിമയില്‍ അടുത്തിടെ ആവര്‍ത്തിക്കുന്ന ഒരു ചെല്ലുണ്ട്. മഞ്ജുവിന്റെ നല്ലകാലം തുടങ്ങി. ദീലീപിന് കഷ്ടകാലവും. ആത്മീയമായി ഇതിന്റെ വസ്തുതകളുടെ ശരിതെറ്റുകള്‍ക്ക് അപ്പുറം ഒരു കാര്യം ശ്രദ്ധേയമാണ്. മഞ്ജുവാര്യര്‍ എന്ന അഭിനേത്രിയുമായുള്ള ജീവിതത്തിനിങ്ങോട്ട് ദീലീപിന്റെ ചലച്ചിത്ര ജീവിതം വിജയത്തിന്‍റേത് മാത്രമായിരുന്നു. 1998 ഒക്ടോബര്‍ 20 നായിരുന്നു ദിലിപ് മഞ്ജു വിവാഹം. അതിന് മുമ്പ് അവര്‍ ഒന്നിച്ച് അഭിനയിച്ച് എക്കാലത്തെയും വിജയപട്ടികയില്‍ പെടുന്നതായിരുന്നു സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപവും കമലിന്റെ ഈ പുഴയും കടന്ന് എന്ന ചിത്രവും. മഞ്ജു കുടുംബിനിയായി പിന്‍വലിയുകയും ദിലിപ് താരപദവിയിലേക്ക് അതിവേഗം കടന്നുപോകുന്നതിന്റെ കാഴ്ചയായിരുന്നു 2000 കാണിച്ചു തന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമോ അതിനും മുകളിലേക്കോ ദീലിപ് കടന്നെത്തുന്നതിന് കാരണമായ ചിത്രങ്ങളിലേറെയും സംഭവിച്ചത് ഇക്കാലയളവിനുള്ളിലാണ്. മിസ്റ്റര്‍ ബട്ലര്‍, ഈ പറക്കും തളിക, തെങ്കാശി പട്ടണം, ജോക്കര്‍, ഇഷ്ടം, കുഞ്ഞിക്കൂനന്‍, മീശമാധവന്‍, കല്യാണരാമന്‍, തിളക്കം, സിഐഡി മൂസ, കൊച്ചി രാജാവ്, പഞ്ചാബി ഹൗസ് , പച്ചക്കുതിര, ട്വന്‍റി ട്വന്‍റി തുടങ്ങി പണം വാരി ചിത്രങ്ങളുടെ അവിഭാജ്യഘടകമായി ദിലീപ് മാറി. പത്ത് വര്‍ഷത്തെ ഈ രാജവാഴ്ചയുടെ തുടര്‍ച്ചയായിരുന്നു 2011 മുതലും മലയാള സിനിമ കണ്ടത്. ബോഡി ഗാര്‍ഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെള്ളരിപ്രാവിന്റെ ചങ്ങാതി, തുടങ്ങി ഈ വിജയകഥ നീളുന്നു.

മലയാള സിനിമയിലെ മുഴുവന്‍ താരങ്ങളെയും അണിനിരത്തി ഒരുക്കിയ ട്വന്‍റി ട്വന്‍റി പോലെ ഒരു കൂറ്റന്‍ ചിത്രത്തിന്റെ നിര്‍മ്മാണം ഉള്‍പ്പെടെ ഏറ്റെടുത്ത മുഴുവന്‍ ചിത്രങ്ങളും വിജയിപ്പിച്ച് ദിലീപ് നിര്‍മ്മാതാവ് എന്ന നിലയിലും തന്റെ അനിഷ്യേവിജയം ഉറപ്പിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെക്കാള്‍ സാറ്റലെറ്റ് വിപണിയില്‍ പോലും ദീലീപ് വന്‍ വിജയമായി മാറിയതോടെ ഫലത്തില്‍ സിനിമാവ്യവസായത്തില്‍ ദിലീപിന്റെ വാക്കിന് ആദ്യപദവി കിട്ടുന്ന അവസ്ഥയായിരുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ 2011 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ചാന്ത് പൊട്ട്, (2005), കുഞ്ഞിക്കൂനന്‍ (2002) എന്നിവയിലൂടെ സ്പ്യെല്‍ ജൂറി പുരസ്കാരവും നേടി.

2014 ജൂലൈയിലാണ് ദിലിപ് മഞ്ജു ബന്ധം ഔദ്യോഗികമായി വേര്‍പിരിയുന്നത്. അതിന് ശേഷം മഞ്ജു അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു മികച്ച ചിത്രവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതും മഞ്ജുവിന്റെ താരപദവി ഒന്നുകൊണ്ട് മാത്രമായിരുന്നു. സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. അഭിനയത്തിന് പുറമെ നൃത്ത പരിപാടികളിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന മഞ്ജു ദിലിപില്‍ നിന്നും നഷ്ടപരിഹാരം ഒന്നും ആവശ്യപെടാതെ പൊതുസമൂഹത്തിന് മുന്നിലും ശ്രദ്ധനേടിയിരുന്നു. വേര്‍പിരിയിലിന് ശേഷം പുറത്തിറങ്ങിയ റിങ്മാസ്റ്റര്‍ പ്രതീക്ഷിത വിജയം നേടിയില്ല. ഏറെ മുന്നൊരുക്കത്തോടെ മാത്രമാണ് ദീലിപ് ചിത്രം പുറത്തിറങ്ങുന്നത്. വന്‍ വിജയ പ്രതീക്ഷയോടെ എത്തിയ വില്ലാളിവീരന്‍ വന്‍ പരാജയമായി മാറുകയായിരുന്നു. ദീലീപ് വിപണിയിലും ഇതിന്റെ ഇടിവ് അനുഭവപ്പെട്ടു.

പുതിയ ചിത്രം മര്യാദരാമനാണ് ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്നത്. തൊട്ടുപിന്നായെത്തുന്ന ജിത്തുജോസഫ് ചിത്രമാണ് ദിലിപ് ആരാധകരുടെ പ്രതീക്ഷ.


മോഹന്‍ലാല്‍ സ്റ്റുഡിയോ വിറ്റു

Mohanlal's Vismayas Max Studio taken over by Aries group

തന്റെ ഉടമസ്ഥത യിലുണ്ടായിരുന്ന വിസ്മയമാക്സ് സ്റ്റുഡിയോ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിറ്റു. തിരുവനന്തപുരത്ത് കിന്‍ഫ്രയിലും കൊച്ചിയിലുമുള്ള സ്റ്റുഡിയോയും അനുബന്ധസൗകര്യങ്ങളും കോടികള്‍ക്കാണ് വിറ്റത്. ഡാം 999 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ സോഹന്‍റോയാണ് വിസ്മയമാക്സിന്റെ പുതിയ ഉടമ. മാത്രമല്ല തിരുവനന്തപുരത്തെ എസ്എല്‍ തീയറ്ററും സോഹന്‍റോയ് വാങ്ങി. ഇവി നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണനാണ് ഈ സ്ഥാപനങ്ങളുടെ ചുമതലക്കാരന്‍ എന്നറിയുന്നു. വന്‍ തുകയുടെ നിക്ഷേപം മോഹന്‍ലാല്‍ ഇനി കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു വിദ്യാഭ്യാസസ്ഥാപനശ്യഖലയില്‍ നടത്തിയേക്കും. മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്സ് എന്ന അച്ചാര്‍ നിര്‍മ്മാണ കമ്പനി പ്രതീക്ഷിച്ച ഉയരത്തിലേക്ക് വളര്‍ന്നിട്ടില്ല. മറ്റ് പല മേഖലയിലും മോഹന്‍ലാല്‍ ബിസിനസ്സ് വ്യാപിപ്പിച്ചിട്ടുണ്ട്. പുതിയൊരു ബാന്‍ഡും മോഹന്‍ലാലിന്റെ നിയന്ത്രണത്തില്‍ പുറത്തിറങ്ങുന്നുണ്ട്.


മണി രത്നം

Money Rathnam

നഷ്ടപ്പെട്ടെന്ന് കരുതിയ ഷെര്‍ലെക് ഹോംസ് നിശ്ശബ്ദസിനിമ ഫ്രാന്‍സില്‍ കണ്ടെത്തി. പാരീസിലെ പ്രശസ്തമായ ചലച്ചിത്ര ആര്‍ക്കൈവില്‍ (സിനിമാറ്റക് ഫ്രാസെസ്) നിന്നാണ് 1916-ല്‍ പുറത്തിറങ്ങിയ ചിത്രം കണ്ടെത്തിയത്.

കണ്ടെടുത്ത പതിപ്പില്‍ ഫ്രഞ്ചിലുള്ള അടിക്കുറിപ്പുകളുമുണ്ടായിരുന്നു. അമേരിക്കന്‍ നാടകങ്ങളിലെ സ്ഥിരം ഷെര്‍ലെക്‌ഹോംസ് ആയിരുന്ന വില്യം ഗില്ലിറ്റ് അഭിനയിച്ച ഏക സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. 1937-ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഷെര്‍ലെക്‌ഹോംസ് വേഷം ഏറെ പ്രശസ്തമായിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയതും അദ്ദേഹംതന്നെയാണ്.

വിവരപട്ടിക തയ്യാറാക്കുമ്പോള്‍ വന്ന പിശകാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സിനിമ നഷ്ടപ്പെടുന്നതിന് ഇടയാക്കിയത്. 1915-ല്‍ ചിക്കാഗോയിലെ എസ്സാനി സ്റ്റുഡിയോയിലാണ് ചിത്രം നിര്‍മിച്ചത്. ചാര്‍ളി ചാപ്ലിന്‍ സിനിമകള്‍ നിര്‍മിച്ച സ്റ്റുഡിയോ ആണിത്. വീണ്ടെടുത്ത ഈ ചിത്രം അടുത്തവര്‍ഷം നടക്കുന്ന ഫ്രഞ്ച് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. അടുത്ത മെയ് മാസത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന നിശ്ശബ്ദ സിനിമാമേളയിലും സിനിമയുടെ പ്രദര്‍ശനമുണ്ടാകും.


ചെറുപടങ്ങളെ അട്ടിമറിക്കുന്നത് ആര്?

small budget cinema

ചെറുപടങ്ങളെ അട്ടിമറിക്കുന്നതാരാണ്. സിനിമാ മേഖലയിലെ പരമ്പരാഗതവാദികള്‍ക്ക് നേരെയാണ് ഈ ആരോപണത്തിന്‍റെ മുന നീളുന്നത്. വന്‍ കിട താരങ്ങളും ചില വന്‍കിട നിര്‍മ്മാതാക്കളും വിതരണക്കാരും ചേരുന്ന ഒരു കോക്കസിന്‍റെ പിടിയില്‍ നിന്നും മലയാള സിനിമക്ക് മോചനമില്ല. വെളളിമൂങ്ങ എന്ന ചിത്രം തന്നെ ഉദാഹരണമായി എടുക്കാം. മലയാള ചലച്ചിത്രലോകത്ത് ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന ജിബു ജേക്കബ് ഈ ചിത്രവുമായി പല നിര്‍മ്മാതാക്കളെയും സമീപിച്ചിതായാണ് വിവരം. പക്ഷെ ആരും പിടികൊടുത്തില്ല. ഒടുവില്‍ ഈ ചിത്രം നിര്‍മ്മിക്കപെട്ടു. സാറ്റലെറ്റ് രാജാക്കന്‍മാര്‍ 40 ലക്ഷം രൂപ വിലയിട്ടുവെന്നും എന്നാല്‍ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതോടെ കോടികള്‍ക്ക് വിറ്റുവെന്നുമാണ് പിന്നാമ്പുറ കഥ. അടുത്തിടെ വിജയം നേടിയ ഇതിഹാസ എന്ന ചിത്രത്തിന്‍റെയും കാര്യം വ്യത്യസ്തമല്ല.

തമിഴ് ചലച്ചിത്രലോകത്തേത് പോലെ മലയാളത്തിലും മികച്ച ആലോചനകള്‍ക്കുള്ള സാധ്യതയാണുള്ളത്. നല്ല കഥയില്‍ ചെറിയ ചിത്രങ്ങള്‍ എന്നത് ഇവിടെയും അപ്രാപ്യമല്ല. ഇതിനുള്ള ട്രന്‍ഡ് ആയി വന്നപ്പോള്‍ തന്നെ അതിനെ മുളയിലെ നുള്ളിയത് മേല്‍ പറഞ്ഞ കോക്കസാണ്. അവരുടെ പതിവ് കച്ചവടത്തിന് ഇത്തരം ചിന്തകള്‍ തടസ്സമാണെന്ന ഭയമാണ് ഇതിന് കാരണം. വിതരണരംഗത്താണ് വന്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ചെറിയ ചിത്രങ്ങള്‍ തിയറ്റില്‍ എത്തിക്കുന്നത്ര സാഹസം ഇന്ന് മലയാളസിനിമയില്‍ മറ്റൊന്നിനും വേണ്ടിവരില്ല എന്നു തോന്നുന്നു. ചില നല്ല ചിത്രങ്ങള്‍ ഇത്തരത്തില്‍ എത്തുകയും എന്നാല്‍ മതിയായ പരസ്യമോ വിതരണശ്യംഖലയുടെ സഹായമോ ഇല്ലാതെ പെരുവഴിയില്‍ വീണുപോവുകയായിരുന്നു. വെള്ളമൂങ്ങ എന്ന ചിത്രം അന്‍പത് ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ അതിന്‍റെ ആദ്യ ദിവസങ്ങളുടെ അവസ്ഥ ശോചനീയമായിരുന്നു. ഇതിഹാസയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കാണികളുടെ നാവിനെയല്ലാതെ സിനിമയുടെ പ്രചരണങ്ങള്‍ ഫലം കാണുന്നില്ല എന്നതാണ് വാസ്തവം


ബോക്സ്ഓഫീസ്

താരങ്ങള്‍ക്ക് പൊള്ളുന്ന വില ഈ പോക്ക് ഇതെങ്ങോട്ടാ...

താരങ്ങള്‍ക്ക് പൊള്ളുന്ന വില ഈ പോക്ക് ഇതെങ്ങോട്ടാ...

സാറ്റലെറ്റ് കച്ചവടം തകര്‍ന്നടിയുമ്പോഴും സൂപ്പല്‍ താരങ്ങളുടെ പ്രതിഫലം കുത്തനെ ഉയരുന്നു. സമീപകാലമാണ് സിനിമ ഏറ്റവും കടുത്ത പ്രതിസന്ധിയെ നേരിട്ടത്. ടെലിവിഷന്‍...

മേളയെത്താന്‍ ചൂലുമായി കാത്തിരിക്കുന്നവര്‍

മേളയെത്താന്‍ ചൂലുമായി കാത്തിരിക്കുന്നവര്‍

ചലച്ചിത്രഅക്കാദമിയില്‍ നടക്കുന്ന എരിപൊരി സഞ്ചാരത്തിന്‍റെ ഫലം അറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ട. മേള ഇതാ കണ്‍മുന്നിലെത്തി കഴിഞ്ഞു. ഒന്നുറപ്പായിരിക്കും....

ചെറുപടങ്ങളെ അട്ടിമറിക്കുന്നത് ആര്?

ചെറുപടങ്ങളെ അട്ടിമറിക്കുന്നത് ആര്?

ചെറുപടങ്ങളെ അട്ടിമറിക്കുന്നതാരാണ്. സിനിമാ മേഖലയിലെ പരമ്പരാഗതവാദികള്‍ക്ക് നേരെയാണ് ഈ ആരോപണത്തിന്‍റെ മുന നീളുന്നത്. വന്‍ കിട താരങ്ങളും ചില വന്‍കിട...

മഞ്ജുവിന്റെ നല്ല കാലം ദിലീപിന് കഷ്ടകാലം

മഞ്ജുവിന്റെ നല്ല കാലം ദിലീപിന് കഷ്ടകാലം

വിശ്വാസങ്ങളെക്കാള്‍ അന്ധവിശ്വാസങ്ങള്‍ അധികരിക്കുന്ന സിനിമയില്‍ അടുത്തിടെ ആവര്‍ത്തിക്കുന്ന ഒരു ചെല്ലുണ്ട്. മഞ്ജുവിന്റെ നല്ലകാലം തുടങ്ങി. ദീലീപിന്...

ക്യാമറയുടെ പിന്നില്‍ നിന്നും സുജിത്തും സംവിധായകനാവുന്നു

ക്യാമറയുടെ പിന്നില്‍ നിന്നും സുജിത്തും സംവിധായകനാവുന്നു

ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാനായ സുജിത്ത് വാസുദേവ് ഇനി സംവിധായകന്റെ മേലങ്കിയില്‍. പ്രഥ്വിരാജാണ് നായകന്‍. കഥയുും തിരക്കഥയും ഡോ. ജനാര്‍ദ്ധനന്റേതാണ്. ഒരു...

കമലാഹാസന്‍ ഇനി തമിഴിലും ഹിന്ദിയിലും

കമലാഹാസന്‍ ഇനി തമിഴിലും ഹിന്ദിയിലും

മലയാളത്തിലെ മെഗാഹിറ്റ് ചിത്രം ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിന് ശേഷം കമലാഹാസന്‍ എത്തുന്നത് തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന പുതിയ ചിത്രത്തില്‍....

മോഹന്‍ലാല്‍ സ്റ്റുഡിയോ വിറ്റു

മോഹന്‍ലാല്‍ സ്റ്റുഡിയോ വിറ്റു

തന്റെ ഉടമസ്ഥത യിലുണ്ടായിരുന്ന വിസ്മയമാക്സ് സ്റ്റുഡിയോ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിറ്റു. തിരുവനന്തപുരത്ത് കിന്‍ഫ്രയിലും കൊച്ചിയിലുമുള്ള സ്റ്റുഡിയോയും...


15 News Items found. Page 1 of2