വാര്‍ത്തകള്‍ :   പരിമിതബജറ്റില്‍ പത്മകുമാറിന്റെ ജലം    വിധി മാറ്റിയെഴുതി പ്രസാദിന്റെ മാണിക്യം വരുന്നു    ഒറ്റയാള്‍ പേരാളി വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാന്‍ നവംബര്‍ 7ന്    ശ്യാമപ്രസാദ് ചിത്രം ഇവിടെ    നഗരവാരിധി നടുവില്‍ ഞാന്‍ തുടരുന്നു    മറിയംമുക്ക് കൊല്ലത്ത്    അക്കല്‍ദാമയിലെ പെണ്ണ് തുടങ്ങി    ലൈലാ ഓ ലൈലാ: വീണ്ടും ലാല്‍-അമല കൂട്ടുകെട്ട്‌    സത്യന്‍ അന്തിക്കാട് ചിത്രം കേരളപ്പിറവി ദിനത്തില്‍ തുടങ്ങും    കത്തി ആദ്യദിനം നേടിയത് 15.4 കോടി  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
അവതാരകരില്‍ നിന്നും ഇനി അഞ്ജുവും
anju

അവതാരകമാരില്‍ നിന്നും ഒരാള്‍ കൂടി അഭിനയരംഗത്തേക്ക്.. മലയാളത്തില്‍ മികച്ച പല താരങ്ങളെയും സംഭാവനചെയ്തിട്ടുള്ളത് ടെലിവിഷന്‍ ചാനലുകളാണ്. മുല്ല എന്ന ചിത്രത്തിലൂടെ കൈരളി ടിവി അവതാരകയായിരുന്ന മീരാനന്ദന്‍ സിനിമയില്‍ സജീവമായതുപോലെ കൈരളിയില്‍ നിന്നും വീണ്ടും താരോദയം. അവതാരകയായിരുന്ന അഞ്ജു ഒരു ന്യൂ ജനറേഷന്‍ ഫീവര്‍ എന്ന ചിത്രത്തിലെ സെക്കന്‍ഡ് ഹീറോയിന്‍ വേഷത്തിലൂടെയാണ് എത്തുന്നത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ ആസിഫ് അലിയെ അവതരിപ്പിച്ചിരുന്നു. ഇതേ ചിത്രത്തില്‍ തന്നെ പല താരങ്ങളും അവതാരകരായിരുന്നു. രഞ്ജിനി ഹരിദാസ്, ഡി ഫോര്‍ ഡാന്‍സിലെ ജുവല്‍ മേരി തുടങ്ങിയവരും ഇതേ മട്ടില്‍ നായികാ സ്ഥാനത്തെത്തിയിട്ടുണ്ട്.
 
 
ബ്ലൂ ഫിലിം ബ്ലാക്ക് മെയിലിങ്ങില്‍ ചലച്ചിത്രതാരങ്ങളും????
blue film blackmail case

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബ്ലൂഫിലിം ബ്ലാക്ക്മെയിലിങ്ങ് കേസില്‍ ചില ചലച്ചിത്രതാരങ്ങളും കുടുങ്ങിയിട്ടുള്ളതായി സൂചന. രാഷ്ട്രീയക്കാര്‍ വ്യാപകമായി ഉള്‍പ്പെട്ട കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതാണ് ചലച്ചിത്രതാരങ്ങള്‍ക്കും തുണയായി മാറിയത്. രണ്ടും മൂന്നും നിരയിലെ ചില താരങ്ങളാണ് ഇതില്‍ കുടുങ്ങിയതെന്നാണ് വിവരം. ഇവരില്‍ ചിലരോട് ബ്ലാക്ക് മെയിലിങ്ങിലൂടെ പണം ആവശ്യപെടുകയും ചിലര്‍ അതിന് വഴങ്ങിയെന്നും പറയപെടുന്നു.. പക്ഷെ കൊച്ചിയിലെ ഒരു പ്രമുഖനടനോട് ഇതേ സംഘം പണം ആവശ്യപ്പെട്ടപ്പോള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെകില്‍ അതിന്റെ എറ്റവും വ്യക്തമായ ഒരു കോപ്പി എനിക്ക് തന്നിട്ടെ ഇന്‍റര്‍നെറ്റില്‍ കൊടുക്കാവു എന്ന് പറഞ്ഞത്രെ അതോടെ ബ്ലാക്ക് മെയിലിങ്ങ് സംഘത്തിന് തന്നെ മൊഴിമുട്ടിപോയി..ബ്ലാക്ക് മെയിലിങ്ങ് കേസില്‍ പ്രതികളില്‍ ഒരാളായ സ്ത്രീയുടെ അമ്മ തീവണ്ടി തട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ബ്ലാക്ക് മെയിലിങ്ങ് കേസിന് ജീവന്‍ വച്ചാല്‍ അത് പല ചലച്ചിത്രതാരങ്ങളുടെയും നെഞ്ചിടിപ്പ് കൂട്ടും.
 
 
ഞാന്‍ മദ്യപിച്ചിരുന്നു: ദേവി അജിത്ത്
Devi Ajith

ഒരിക്കല്‍ ഞാന്‍ മദ്യപിച്ചിരുന്നു. പക്ഷെ മകള്‍ക്ക് വേണ്ടി ഞാന്‍ എന്റെ ശീലം മാറ്റി. ദി കാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മതാവിന്റെ ഭാര്യയും പ്രശസ്ത നടിയുമായ ദേവി അജിത്ത് തുറന്നു പറയുന്നു. തമിഴ് ചിത്രം സൂരിയാടല്‍, ഞാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച വേഷവുമായി അഭിനയരംഗത്ത് സജീവമാണ് ദേവി ഇപ്പോള്‍. ഞാന്‍ കഴിച്ചിരുന്നപ്പോള്‍ ഒറ്റക്കിരുന്നനാണ് കഴിച്ചിരുന്നത്. സമൂഹമദ്യപാനം ഞാന്‍ ഇഷ്ടപെടുന്നില്ല. മദ്യപാനം കൊണ്ട് ഞാന്‍ ഒന്നും നേടിയില്ല. ഇന്ന് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണ് മദ്യപാനം. ദേവി അജിത്ത് നിലപാട് വ്യക്തമാക്കുന്നു.
 
 
ഗഡ്കരിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌
Nitin Gadkari

മുംബൈ: കൊങ്കണിലെ സാവന്ത് വാഡിയില്‍ തിരഞ്ഞടുപ്പ് റാലിക്കിടെ നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നോട്ടീസയച്ചു. വിശദീകരണം നല്‍കാത്ത പക്ഷം കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

കൈക്കൂലി വാങ്ങി ബിജെപിക്ക് അനുകൂലമായി വാര്‍ത്ത സൃഷ്ടിക്കുക എന്ന ഉദ്ദേശമാണ് പ്രസംഗത്തിനുള്ളത് എന്ന പരാതിയുമായി ചില പ്രമുഖ പത്രങ്ങള്‍ തന്നെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് സമയത്ത് ലഭിക്കുന്ന പാക്കറ്റുകള്‍ സൂക്ഷിച്ച് വെക്കണമെന്നും അടുത്ത 10 - 12 ദിവസങ്ങള്‍ പത്രക്കാര്‍ക്ക് 'ലക്ഷ്മി സന്ദര്‍ശന ദിന'ങ്ങളാണെന്നും ഗഡ്കരി പറഞ്ഞതാണ് വിവാദമായത്.
 
 
പാരയാണ് പ്രശ്നം ഷംനകാസിമിന്റെ കല്യാണം ഉടനില്ല.
Shamna Kasim

തന്റെ വിവാഹം ആയെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തയെ ഷംനാ കാസിം നിഷേധിച്ചു. ഫെയ്സ്ബുക്കില്‍ തന്റെ പേജിലാണ് ഷംന വിവാഹവാര്‍ത്ത നിഷേധിക്കുന്നത്. സിനിമയിലും നര്‍ത്തനരംഗത്തും തനിക്ക് അവസരങ്ങള്‍ കുറയുന്നതിന് കാരണം കൂട്ടത്തിലുള്ളവരുടെ തൊഴുത്തില്‍ കുത്താണെന്ന മട്ടില്‍ നടി വിവാദ പ്രസതാവന നടത്തിയിരുന്നു. ഞാന്‍ വന്‍ പ്രതിഫലം ചോദിക്കുന്നു. എന്ന് ആരെക്കയോ ഇവിടെ പ്രചരിപ്പിക്കുന്നു. എനിക്കെതിരായ പാരപണിയില്‍ കുറെ നല്ല ചിത്രങ്ങള്‍ എനിക്ക് കിട്ടാതെ പോയി. ഷംന പ്രതികരിക്കുന്നു. പമ്മന്റെ നോവലിനെ അധികരിച്ച് നിര്‍മ്മിച്ച ചട്ടക്കാരിയുടെ പുതിയ പതിപ്പില്‍ ഷംനയാണ് യുവാക്കളെ തീപിടിപ്പിക്കുന്ന വേഷത്തിലെത്തിയത്. മുന്‍പ് നടി ലക്ഷ്മി അഭിനയിച്ച വേഷമാണിത്.
 
 
സുമിത്രയുടെ മകള്‍ പേരുമാറ്റി
sumitra

പഴയ കാല നടി സുമിത്രയുടെ മകള്‍ സിനിമക്കായി പേരുമാറ്റി. മോനായി അങ്ങനെ ആണായി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ നക്ഷത്രയെന്നായിരുന്നു പേര്. ഇതിന് പുറമെ തമിഴിലെ ഡൂ, കന്നഡയില്‍ ഗോകുല, കുച്ചിക്കു, ഫെയര്‍ ആന്‍ഡ് ലവ്ലി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. നവാഗതനായ ശങ്കര്‍ നാരായണ്‍ സംവിധാനം ചെയ്യുന്ന ഒരു ന്യൂ ജനറേഷന്‍ ഫീവര്‍ എന്ന ചിത്രത്തിലുടെ നക്ഷത്ര ഇനി ദീപ്തി എന്നറിയപ്പെടും. ഹ്യൂമറും സസ്പെന്‍സും കലര്‍ന്ന ശക്തമായ വേഷമാണ് ഈ ചിത്രത്തിലെന്ന് ദീപ്തി സിനി ഡയറിയോട് പറഞ്ഞു.
 
 
സ്വാതി റെഡ്ഡി വിവാഹിതയാവുന്നു.
Swathy Reddy

സുബ്രമണ്യപുരത്തിലുടെ എത്തി ദേശീയ അവാര്‍ഡ് നേടിയ ചിത്രം നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലെത്തി നില്‍ക്കുന്ന സ്വാതി റെഡ്ഡി വിവാഹിതയാവുന്നു. വരനെ കുറിച്ചുള്ള ഏകദേശധാരണയില്‍ മാതാപിതാക്കള്‍ എത്തിയെന്നാണ് വിവരം. പക്ഷെ അത് സിനിമയില്‍ നിന്നല്ല എന്ന് ഉറപ്പിച്ച് പറയുന്നത് സ്വാതി തന്നെയാണ്.
 
 
തരൂരിനെതിരെ വിമര്‍ശവുമായി 'വീക്ഷണം'
Tharoor

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂര്‍ എം പിക്കെതിരെ പരോക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. മോദി പ്രശംസയുടെപേരില്‍ സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണിത്.

സ്വന്തം കിടപ്പറയിലിരുന്ന് ജാരനുനേരെ കണ്ണെറിയുന്നത് മ്ലേഛമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ഗാന്ധിജയന്തി നാളിലെ ശുചീകരണവും ചില വിദേശകാര്യ പണ്ഡിതന്മാരുടെ മനസിലിരുപ്പ് അനാവൃതമാക്കി. കോണ്‍ഗ്രസ് നല്‍കിയ പദവിയിലിരുന്ന് ജാരന് അടുക്കളവാതില്‍ തുറന്ന് കൊടുക്കുന്നതിലും ഭേദം ഉമ്മറ വാതിലിലൂടെ ജാരനൊപ്പം ഇറങ്ങിപ്പോകുന്നതാണ്.
 
 
സരിതയുടെ അനുജത്തി വിജി മമ്മുട്ടിയുടെ അമ്മയാവുന്നു
Viji Chandrasekhar

സരിതയുടെ അനുജത്തി വിജി ചന്ദ്രശേഖരന്‍ ആദ്യമായി മലയാളത്തില്‍. ദേശീയ അവാര്‍ഡ് ജേതാവ് സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരിയിലാണ് വിജിയുടെ അരങ്ങേറ്റം. മമ്മുട്ടിയാണ് ചിത്രത്തിലെ നായകന്‍. പള്ളിക്കല്‍ നാരായണന്‍ എന്ന മമ്മുട്ടി അഭിനയിക്കുന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷമാണ് വിജിക്ക്. തമിഴില ഏറെ പ്രേക്ഷകശ്രദ്ധനേടിയ മദയാനക്കൂട്ടം എന്ന ചിത്രത്തിലും ലക്ഷ്മിസംവിധാനം ചെയ്ത തമിഴ് ചിത്രത്തിലും വിജിയുടെ പ്രകടനം പ്രശംസനീയമായിരുന്നു. നിരവധി തമിഴ് ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു.
 
 
9 records found. Page 1 of 1
Jump to Page:
1
 
 
pet
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India