എ.ജെ. ജോസഫ്

യുവഗാനരചയിതാവായ കെ. ജയകുമാര്‍ ' എന്റെ കാണാക്കുയില്‍ 'എന്ന ചിത്രത്തിനുവേണ്ടി രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ട് എ.ജെ. ജോസഫ് സംഗീത സംവിധായകനായി. അതിലെ 'ഒരേ സ്വരം' എന്ന ഗാനത്തിന് ചിത്രയ്ക്ക് 1985-ലെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മൂന്ന് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി.


എ.എം.രാജ

സുപ്രസിദ്ധ ഗായകനായ എ.എം.രാജ തമിഴില്‍ ധാരാളം ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വ്വഹിച്ചു. കൂട്ടത്തില്‍ 'അമ്മ എന്ന സ്ത്രീ' എന്ന മലയാള ചിത്രത്തിലും സംഗീതസംവിധാനം നടത്തി. (അദ്ദേഹത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗായകവിഭാഗത്തില്‍ ചേര്‍ത്തിട്ടുണ്ട്.)


എ. നാരായണന്‍

'കൊടുങ്ങല്ലൂര്‍ ഭഗവതി' എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത് എ. നാരായണനാണ്.


എ. വിജയന്‍

ന്യൂസ്പേപ്പര്‍ ബോയ് മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമാണ്. അതിന്റെ സംഗീതസംവിധാനച്ചുമതലയാണ് എ. വിജയന്‍ നിര്‍വ്വഹിച്ചത്.


എ.ആര്‍ റഹ്മാന്‍

നം.6, ഡോ.സുബ്ബരായന്‍ നഗര്‍, സ്ട്രീറ്റ്-4, കോടമ്പാക്കം, ചെന്നൈ-600 024
ഫോണ്‍ : 044-24836072, 24812556. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


എ ടി ഉമ്മര്‍

1966ല്‍ ഡോ. ബാലകൃഷ്ണന്റെ തളിരുകള്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചുകൊണ്ട് എ ടി ഉമ്മര്‍ സിനിമയിലെത്തി. ആകാശവീഥികള്‍ എന്നുതുടങ്ങുന്ന ഈ ഗാനം യേശുദാസാണ് ആലപിച്ചത്. മുന്നൂറോളം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ആലിംഗനം, അവളുടെ രാവുകള്‍, അംഗീകാരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ആലിംഗനം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡും 1985ല്‍ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓണര്‍ ബഹുമതിയും ലഭിച്ചു.

1933ല്‍ മൊയ്തീന്‍ കുഞ്ഞിന്റെയും സൈനബയുടെയും മകനായി കണ്ണൂരില്‍ ജനിച്ചു. എസ്എസ്എല്‍സി വരെ പഠിച്ചശേഷം സംഗീതത്തില്‍ ഉപരിപഠനം നടത്തി. വേണുഗോപാല്‍ ഭാഗവതരായിരുന്നു ആദ്യഗുരു. വളപട്ടണം മുഹമ്മദ്, ശരത്ചന്ദ്ര മറാലേ, കാസര്‍കോട് കുമാര്‍ എന്നിവരുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. മദിരാശി മലയാള സമാജത്തിനുവേണ്ടി തയ്യാറാക്കിയ നാടകത്തില്‍ ചിദംബരത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കി. വിവാഹിതന്‍. ഒരു മകനുണ്ട്. 2001 ഒക്ടോബര്‍ 18ന് അന്തരിച്ചു.


എബി സാല്‍വിന്‍ തോമസ്

പന്തിരുപറയില്‍, പാക്കി, കോട്ടയം-686 012 ഫോണ്‍ : 0481-2363822. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ആഹ്വാന്‍ സെബാസ്റ്റ്യന്‍

ചന്തമണി ഫിലിംസിന്റെ പേരില്‍ അതിന്റെ ഉടമസ്ഥന്‍ ജി.പി. ബാലന്‍ നിര്‍മ്മിച്ച 'ലൗ മാര്യേജ്' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ് ആഹ്വാന്‍ സെബാസ്റ്റ്യന്‍ . 1934 ഫെബ്രുവരി 15-ന് കോഴിക്കോട് കോട്ടപ്പറമ്പില്‍ ജനിച്ചു. പിതാവ് പുറത്തൂര്‍ ആന്റണി. മാതാവ് റോസമ്മ. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ആഹ്വാന്‍സെബാസ്ട്യന്‍ കലാരംഗത്ത് മുഴുവന്‍സമയപ്രവര്‍ത്തകനായിത്തീര്‍ന്നു. നടന്‍ , ഗായകന്‍ , ഹാര്‍മോണിസ്റ്റ്, സംഗീതസംവിധായകന്‍ , നാടകകമ്പനി ഉടമ, നാടകകൃത്ത് , നാടകസംവിധായകന്‍ എന്നിങ്ങനെ 50 വര്‍ഷക്കാലം അദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു.

സംവിധായകന്‍ ഹരിഹരന്റെ ലൗ മാര്യേജ് എന്ന ചിത്രത്തിലെ നീലാംബരി എന്ന ഗാനമാണ് ആഹ്വാന്‍ സെബാസ്ട്യനെന്ന സംഗീത സംവിധായകനെക്കുറിച്ച് മലയാളികള്‍ മുഴുവന്‍ അറിയാന്‍ ഇടയാക്കിയത്. 2011 മാര്‍ച്ച് 3-ന് അന്തരിച്ചു.


അജി സരസ്

ഹൗസ് നം.52, ഡി.പി.ഐ. ജംഗ്ഷന്‍, തിരുവനന്തപുരം-695 024.
ഫോണ്‍ : 93877 42541, 94470 50161. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ആലപ്പി രംഗനാഥ്

1973 ല്‍ പി.എ. തോമസ്സിന്റെ 'ജീസ്സസ്' എന്ന ചിത്രത്തിനുവേണ്ടി 'ഹോസാന...' എന്ന ഗാനത്തിനാണ് ആദ്യമായി സംഗീതം നല്‍കിയത്. ' ആരാന്റെ മുല്ല കൊച്ചുമുല്ല', ' പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ ' തുടങ്ങി ആറ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. 1949 മാര്‍ച്ച് മാസം 9-ന് ജനിച്ചു. രംഗനാഥ് നൃത്തസംഗീതങ്ങളിലുള്ള അഭ്യാസനത്തിനുശേഷം നാടകങ്ങളിലും, നൃത്തനാടകങ്ങളിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുറെയധികം കാസറ്റുകള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചു. ' അമ്പാടി തന്നിലൊരുണ്ണി' എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
മേല്‍വിലാസം : ആലപ്പി രംഗനാഥ്, തൃക്കണ്ണപുരം വീട്, സുബ്രഹ്മണ്യക്ഷേത്രത്തിന്റെ കിഴക്കേനട, പെരുന്ന, ചങ്ങനാശ്ശേരി.


സംഗീത സംവിധാനം


162 News Items found. Page 1 of17