എ. എല്‍ . രാഘവന്‍

'ലില്ലി' എന്ന ചിത്രത്തില്‍ പി.ഭാസ്കരന്‍ രചിച്ച് വിശ്വനാഥന്‍മൂര്‍ത്തി ഈണം പകര്‍ന്ന 'ഏലേലാ ഏഴാം കടലിന്‍ ...' എന്ന ഗാനം പാടികൊണ്ട് എ.എല്‍ .രാഘവന്‍ മലയാള സിനിമാരംഗത്തെത്തി. 'നെഞ്ചില്‍ ഒരാലയം' എന്ന തമിഴ് ചിത്രത്തിലെ 'എങ്കിരുന്താലും വാഴ്ക' എന്ന ഗാനം ഓര്‍ക്കുന്ന സഹൃദയര്‍ എ.എല്‍ .രാഘവനേയും ഓര്‍ക്കും. ചില മലയാള സിനിമകളില്‍ക്കൂടി രാഘവന്‍ പാടിയിട്ടുണ്ട്. ഭാര്യ പ്രസിദ്ധ തമിഴ് നടി എം.എന്‍ .രാജം. കുട്ടികള്‍


എ.എം. രാജാ

പ്രേംനസീറിനുവേണ്ടി 1952ല്‍ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് എ എം രാജ എന്ന ആന്ധ്രാസ്വദേശിയായ ഗായകന്‍ മലയാള സിനിമയില്‍ എത്തിയത്. പിന്നീട് '50 കളിലെയും '60കളിലെയും മലയാള പിന്നണി ഗാനരംഗം എ എം രാജയുടെ പേരിലാണറിയപ്പെട്ടിരുന്നത്.

സീത, നീലി, സാലി, കൃഷ്ണകുചേല, റബേക്ക, കടലമ്മ, ഭാര്യ, പാലാട്ടുകോമന്‍ , ജയില്‍ ‍, ഇണപ്രാവുകള്‍ ‍, ലോറാ നീ എവിടെ, അച്ഛന്‍ , ലോകനീതി, ആശാദീപം, അവന്‍ ‍, അവന്‍ വരുന്നു, കിടപ്പാടം, ആത്മാര്‍പ്പണം, കളഞ്ഞുകിട്ടിയ തങ്കം, കൂടിപ്പിറപ്പ്, അച്ഛനും മകനും, രാജമല്ലി, കണ്‍മണികള്‍ ‍, ഭാര്യമാര്‍ സൂക്ഷിക്കുക, വീട്ടുമൃഗം, ബല്ലാത്ത പഹയന്‍ ‍, മിന്നല്‍ പടയാളി, അവരുണരുന്നു, സ്ത്രീഹൃദയം, കുപ്പിവള, കാത്തിരുന്ന നിക്കാഹ്, ദാഹം, മണവാട്ടി, സ്കൂള്‍ മാസ്റ്റര്‍ ‍, കളിത്തോഴന്‍ ‍, കസവുതട്ടം, ഓടയില്‍നിന്ന്, വെളുത്ത കത്രീന, ഓമനക്കുട്ടന്‍ ‍, അടിമകള്‍ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് എ എം രാജ പിന്നണി പാടി.

തേന്‍പുരണ്ട ശബ്ദത്തിന്റെ ഉടമയായിരുന്നു എ.എം. രാജാ എന്ന ഗായകന്‍ . ശ്രോതാക്കളില്‍ തന്റേതായ വ്യക്തിത്വം ഉറപ്പിച്ചെടുത്ത രാജ 1929 ജൂലൈ മാസം ഒന്നാംതീയതി ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ താലൂക്കില്‍ മാധവരാജുവിന്റെയും ലക്ഷ്മിയമ്മയുടെയും പുത്രനായി ജനിച്ചു. മദ്രാസിലെ പച്ചൈയപ്പാസ് കോളേജില്‍ പഠിക്കുമ്പോള്‍ , അദ്ദേഹം സ്വയം ഈണം നല്‍കിയ രണ്ടു ഗാനങ്ങള്‍ സംഗീത സംവിധായകന്‍ കെ.വി.മഹാദേവന്റെ പശ്ചാത്തലസംഗീതസഹായത്തോടുകൂടി എച്ച്.എം. വി. ഗ്രാമഫോണ്‍ കമ്പിയില്‍ റെക്കോര്‍ഡു ചെയ്തു. ആ ഗാനങ്ങള്‍ റേഡിയോയില്‍ പ്രക്ഷേപണം ചെയ്തതുകേട്ട, ജെമിനി സ്റ്റുഡിയോയുടെ ഉടമസ്ഥനായ എസ്.എസ്. വാസന്‍ , തന്റെ 'സംസാരം' എന്ന ചിത്രത്തിലെ നായകനു ചേരുന്ന ശബ്ദമുള്ള ഒരു ഗായകനെ രാജയില്‍ കണ്ടെത്തി. അങ്ങനെ 'സംസാരം' എന്ന ചിത്രത്തില്‍ കൂടി രാജ ചലച്ചിത്രരംഗത്തു പ്രവേശിച്ചു. 'സംസാരം' ഹിന്ദിയുള്‍പ്പെടെ പലഭാഷകളില്‍ എസ്.എസ്.വാസന്‍ നിര്‍മ്മിച്ചു. അവയിലെല്ലാം രാജതന്നെ പാടി.

ദക്ഷിണേന്ത്യന്‍ ദേശത്തു ഗായകരാജാവായി കൊടിപാറിച്ച എ.എം.രാജ, 'ശോഭ' എന്ന തെലുങ്കു ചിത്രത്തിന്റെ സംഗീതസംവിധായകനായി തമിഴില്‍ അദ്ദേഹം സംഗീതം നല്കിയ ആദ്യചിത്രമാണ് 'കല്യാണപ്പരിശ്'. അതിലെ എല്ലാ ഗാനങ്ങളും വളരെ പ്രസിദ്ധങ്ങളായി. ഉച്ചാരണത്തില്‍ അപൂര്‍വ്വം ചില അക്ഷരങ്ങളില്‍ തമിഴ് ചുവ താനറിയാതെ കലര്‍ന്നു പോയെങ്കിലും ആ കണ്ഠം അനേകം ഗാനങ്ങളെ മധുരവും അനശ്വരവുമാക്കി. 'കുങ്കുമച്ചാറുമണിഞ്ഞ്...', 'പെരിയാറേ.....', 'ആകാശഗംഗയുടെ കരയില്‍ ....', 'താഴമ്പൂ മണമുള്ള....', 'കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍ ....' തുടങ്ങിയ ഗാനങ്ങള്‍ അവയില്‍ ചിലതുമാത്രം.

മലയാളത്തില്‍ അദ്ദേഹം സംഗീതസംവിധാനം ചെയ്ത ആദ്യചിത്രമാണ് 'അമ്മ എന്ന സ്ത്രീ'. എം.എസ്.വിശ്വനാഥന്റെ സംഗീതത്തില്‍ എം.ജി.രാമചന്ദ്രന്‍ അഭിനയിച്ച 'ജനോവ'യിലും മറ്റനവധി ചിത്രങ്ങളിലും തന്നോടൊപ്പം യുഗ്മഗാനം ആലപിച്ച ജിക്കി കൃഷ്ണവേണിയാണു ഭാര്യ. നാലുപെണ്‍മക്കള്‍ , രണ്ടാണ്‍കുട്ടികള്‍ . ആണ്‍കുട്ടികള്‍ ഗായകരായി അറിയപ്പെടുന്നു.

1959-ല്‍ മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള അവാര്‍ഡ് നല്‍കി രാജയെ ബഹുമാനിച്ചു. സംഗീതപരിപാടികള്‍ക്കായി മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ ദേശങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. വളരെ ശുദ്ധനും നല്ലവനുമായ എ.എം.രാജ തിരുനെല്‍വേലി ഭാഗത്ത് ഒരു പരിപാടിയ്ക്കുപോയിട്ട് തിരിച്ചുവരവേ, 1989 ഏപ്രില്‍ മാസം 8-ന് ഒരപകടത്തില്‍പ്പെട്ടു ഇഹലോകവാസം വെടിഞ്ഞു.


അബൂട്ടി. കെ.വി.

ചൂണ്ടക്കാരി എന്ന ചിത്രത്തില്‍ ആദ്യം പാടി. മാന്യമഹാജനങ്ങളേ, അത്തം ചിത്തിര ചോതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നടന്‍ , ഗായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. ബാബുരാജിന്റെ ശിഷ്യന്‍ . റേഡിയോ ഗായകന്‍ ഫുട്ബോള്‍ പ്ലേയര്‍


അടൂര്‍ ഭാസി

പ്രസിദ്ധ ഹാസ്യനടനായ അടൂര്‍ഭാസി കഥാപ്രസംഗരൂപേണ ചെറിയ ചെറിയ ഗാനശകലങ്ങള്‍ ആദ്യകിരണങ്ങള്‍ എന്നചിത്രത്തില്‍ പാടി. അതില്‍ ആദ്യത്തേത് 'ആനച്ചാല്‍ ചന്ത....' എന്നു തുടങ്ങുന്ന ഗാനമാണ്.


അഫ്സല്‍

സുഹറ മന്‍സില്‍ , ചുള്ളിക്കല്‍ , കൊച്ചി - 682 005


അജിതന്‍ ബൈജു

അജിതന്‍ ബൈജുമാരുടെ ആദ്യഗാനമാണ് 'മമ്മീ മമ്മീ...'. രചന വി.ആര്‍ .ഗോപിനാഥ്, സംഗീതം രവീന്ദ്രന്‍ . ചിത്രം ഒരു മേയ് മാസപ്പുലരിയില്‍


അമ്പിളിക്കുട്ടന്‍

കെ.ജയകുമാറിന്റെ രചനയായ 'കറുകതന്‍ കൈവിരല്‍ തുമ്പില്‍ ...' എന്ന ഗാനം ശ്യാമിന്റെ സംഗീതത്തില്‍ 'അഴിയാത്ത ബന്ധങ്ങള്‍ ' എന്ന ചിത്രത്തില്‍ പാടിയാണ് അമ്പിളിക്കുട്ടന്‍ പിന്നണിഗാനരംഗത്തെത്തിയത്. മലയാള ചലച്ചിത്രത്തിലെ ആദ്യകാലഗാനരചയിതാവും, ഹിന്ദി ഭാഷാ പണ്ഢിതനുമായ അഭയദേവിന്റെ പൗത്രനാണ് അമ്പിളിക്കുട്ടന്‍ . തൃപ്പുണിത്തുറ സംഗീത അക്കാദമി പ്രൊഫസറായ ജനാര്‍ദ്ദനില്‍ നിന്നും കിട്ടിയ ശിക്ഷണത്തിനുപുറമേ ഡോ. ബാലമുരളീകൃഷ്ണയില്‍ നിന്ന് ഉപരി പഠനവും അമ്പിളിക്കുട്ടന് ലഭ്യമായിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷില്‍
ബിരുദാനന്തരബിരുദം നേടുകയും ചെയ്തിട്ടുണ്ട്. നല്ല ഒരു ലളിതസംഗീത ഗായകനും കൂടിയായ അമ്പിളിക്കുട്ടന് മറ്റ് പല ചിത്രങ്ങളിലും പാടാന്‍ സാധിച്ചിട്ടുണ്ട്. വിലാസം അമ്പിളിക്കുട്ടന്‍ , ഗായത്രി, കോട്ടയം,


ആന്റണി ഐസക്

'ആയിരം കണ്ണുകള്‍ ' എന്ന ചിത്രത്തില്‍ ആന്റണി ഐസക് പാടിയ ഗാനമാണ് 'ഡ്രീംസ് ഡ്രീംസ്'. രചന ഷിബുചക്രവര്‍ത്തി, സംഗീതം രഘുകുമാര്‍


അന്‍വര്‍ എം

ടി.സി.45/557, കൈതവിളാകം, ബീമാപ്പള്ളി, വള്ളക്കടവ് പി.ഒ., തിരുവനന്തപുരം-695 008


അശോകന്‍

'തൊഴില്‍ അല്ലെങ്കില്‍ ജയില്‍ ' എന്ന ചിത്രത്തില്‍ ഉണ്ണിമേനോന്‍ , മുരളി എന്നിവരോടൊപ്പം കണിയാപുരം രാമചന്ദ്രന്റെ രചനയായ 'വൃന്ദാവനം...' എന്ന ഗാനം അര്‍ജ്ജുനന്റെ സംഗീതത്തില്‍ അശോകനും ചേര്‍ന്നു പാടി. നടനായ അശോകന് ഗായകന്റെ മേലങ്കിയും ഉണ്ട്.


ഗായകന്‍


196 News Items found. Page 1 of20