എ.പി. കോമള

ആത്മശാന്തി എന്ന ചിത്രത്തിലെ 'മാറുവതിയല്ലേ ...' എന്ന ഗാനമാണ് എ.പി കോമളയുടെ ആദ്യ മലയാള ഗാനം. ആന്ധ്രപ്രദേശിലെ രാജമന്ധ്രിയില്‍ ജനിച്ച കോമള വളരെ ചെറിയ വയസ്സില്‍ തന്നെ നാദസ്വരവിദ്വാന്‍ പൈഡിസ്വാമിയില്‍നിന്നു സംഗീതം അഭ്യസിക്കുകയും ഏഴു വയസ്സായപ്പോള്‍ മുതല്‍ കച്ചേരികള്‍ നടത്താന്‍ തുടങ്ങുകയും ചെയ്തു. 1944-ല്‍ ഒന്‍പതു വയസ്സായതു മുതല്‍ മദ്രാസ് ആകാശവാണിയില്‍ അംഗമായി. അവിടെതന്നെ ജോലിയുണ്ടായിരുന്ന സംഗീതവിദ്വാന്‍ നരസിംഹറാവുവില്‍നിന്ന് സംഗീതാഭ്യസനം തുടര്‍ന്നുകൊണ്ടിരുന്നു.

വാഗ്ഗേയകാരന്മാരായ ത്രിമൂര്‍ത്തികളില്‍ അഗ്രഗണ്യനായ ത്യാഗരാജസ്വാമികളുടെ കഥ, ചിറ്റൂര്‍ വി, നാഗയ്യ നിര്‍മ്മിച്ചപ്പോള്‍ , അതില്‍ പാടുവാന്‍ കോമള തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം തമിഴ്, തെലുങ്കു, കന്നട, മലയാളം, സിംഹളം മുതലായ ഭാഷകളില്‍ വളരെയധികം പാട്ടുകള്‍ പാടി. ശാസ്ത്രീയ സംഗീതവിദഗ്ദ്ധയായ കോമള ധാരാളം സംഗീത കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴും ആകാശവാണിയില്‍ നിലയവിദൂഷിയാണ്. 'അല്‍ഫോണ്‍സ'യില്‍ അഭയദേവിന്റെ രചനയായ 'വരുമോ വരുമോ...' എന്ന ഗാനം റ്റി.എ.മോത്തിയും ചേര്‍ന്നാണ് അവര്‍ ആലപിച്ചത്. സംഗീതം റ്റി.ആര്‍ .പാപ്പ. ധാരാളം ഗാനങ്ങള്‍ മലയാളത്തില്‍ പാടി. എങ്കിലും ദേവരാജന്‍ സംഗീതം നല്‍കിയ നാടകഗാനമായ 'ശര്‍ക്കരപ്പന്തലില്‍ തേന്‍മഴ ചൊരിയും ചക്രവര്‍ത്തികുമാരാ...' എന്ന ഗാനം ഏവരും ഓര്‍ക്കുന്നു. വിലാസം : എ.പി.കോമള, എം. ആര്‍ .സി. അപ്പാറാവു ഗാര്‍ഡന്‍സ്, 5, ബര്‍ക്കത്ത് റോഡ്, റ്റി നഗര്‍ മദ്രാസ് 17.


എ. തങ്കം

1952-ല്‍ 'സുഹൃത്ത്' എന്ന ചിത്രത്തില്‍ പാടിയിട്ടുള്ളതായി കാണുന്നുവെങ്കിലും വ്യക്തിഗതഗാനമായി അറിയപ്പെട്ടത് 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ 'വന്നാലും മോഹനനേ' എന്ന ഗാനമാണ്.


ആലീസ്

ആലീസ് പാടിയതാണ് 'സഖാവ്' എന്ന ചിത്രത്തിലെ 'സുരലോകം' എന്ന ഗാനം. രചന-സുധാകരന്‍ . സംഗീതം വി.ഡി. രാജപ്പന്‍ .വിലാസം ആലീസ്, വഞ്ചിയില്‍ , ഇരവിപുരം, കൊല്ലം.


അമ്പിളി

'ശ്രീധര്‍മ്മാശാസ്താ'യില്‍ 'കരാഗ്രേ വസതേ....' എന്ന ഗാനം പാടി സിനിമയില്‍ അരങ്ങേറി. തുടര്‍ന്ന് ധാരാളം ചിത്രങ്ങളില്‍ പല സംവിധായകര്‍ക്കുംവേണ്ടി പാടി. 'വീണ്ടും പ്രഭാത'ത്തിലെ 'ഊഞ്ഞാലാ...', 'സ്വാമി അയ്യപ്പനി'ലെ 'തേടിവരും കണ്ണുകളില്‍ .....', 'ഗുരുവായൂരപ്പനി'ലെ 'ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന്....' എന്നീ ഗാനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ഭാഷാപണ്ഡിതനായിരുന്ന ആര്‍ .സി. തമ്പിയുടേയും പി.സുകുമാരിയമ്മയുടേയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. അമ്മയില്‍നിന്ന് പാരമ്പര്യമായി കിട്ടിയതാണ് സംഗീത വാസന. സരസ്വതിയമ്മയുടേയും രത്നാകരന്‍ ഭാഗവതരുടേയും ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. സിനിമാ സംഗീതത്തിലുള്ള കമ്പംകൊണ്ട് മദ്രാസില്‍ എത്തി. ദക്ഷിണാമൂര്‍ത്തിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഭര്‍ത്താവ് സിനിമാസംവിധായകനായ കെ.ജി.രാജശേഖരന്‍ രണ്ടു കുട്ടികള്‍ . മേല്‍വിലാസം എസ്. അമ്പിളി, നമ്പര്‍ ‍4, രാജേന്ദ്രന്‍ കോളനി, അരുണാചലം റോഡ്, സാലിഗ്രാമം, മദ്രാസ് 93.


അംബുജം ചെറായി

'വെള്ളിനക്ഷത്രം' എന്ന ചിത്രത്തില്‍ 'ഏവം നിരവധി രൂപങ്ങള്‍ .....'എന്ന ഗാനം പാടി അഭിനയിച്ചു. 1928-ല്‍ ചെറായി മാടവനവീട്ടില്‍ കുട്ടപ്പന്റെയും കാവുവിന്റെയും മകളായി അംബുജം ജനിച്ചു. എട്ടു വയസ്സില്‍ ചാത്തനാട് പരമുദാസ് അംബുജത്തിനെ സംഗീതം അഭ്യസിപ്പിച്ചു. ബാലനടിയായി സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ നാടകസമിതിയില്‍ അഭിനയിച്ചു. തുടര്‍ന്ന് അക്ബര്‍ ശങ്കരപ്പിള്ള, കെടാമംഗലം സദാനന്ദന്‍ തുടങ്ങിയവരുടെ നൂറോളം നാടകങ്ങളില്‍ അഭിനയിച്ചു. വെള്ളിനക്ഷത്രത്തില്‍ പരമുദാസ് (ചിദംബരനാഥിനോടൊപ്പം) നേതൃത്വം നല്‍കിയ നാലു ഗാനങ്ങള്‍ അംബുജം പാടി. 1948-ല്‍ വിവാഹിതയായ അംബുജത്തിന് രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഉണ്ട്. മേല്‍വിലാസം : ചെറായി അംബുജം, ആനന്ദ ഭവനം, ചെറായി പി.ഒ., പിന്‍ 683 514


അംബുജം പൊന്‍കുന്നം

വെള്ളിനക്ഷത്രം എന്ന ചിത്രത്തില്‍ 'ആശാമോഹനമേ....' എന്നു തുടങ്ങുന്ന ഗാനം പാടുകയും അഭിനയിക്കുകയും ചെയ്ത മറ്റൊരു നടിയാണ് പൊന്‍കുന്നം അംബുജം.


അനിത

1981-ല്‍ റിലീസായ അമ്മയ്ക്കൊരുമ്മ എന്ന ചിത്രത്തില്‍ ശ്യാമിന്റെ സംഗീതത്തില്‍ പാടിയ പാട്ടാണ് 'വാട്ടര്‍ വാട്ടര്‍ .....'. അനിത ബാലദശയില്‍ തന്നെ ' ആറുമണിക്കൂര്‍ ' എന്ന ചിത്രത്തില്‍കൂടി ശ്രദ്ധിക്കപ്പെട്ട ഇംഗ്ലീഷ് ഗായികയായി. മുതിര്‍ന്നു, വിവാഹിതയായ അനിത പിന്നീട് അനിതാറെഡ്ഡിയായി.


അരുണ

'മുത്തശ്ശി' എന്ന ചിത്രത്തില്‍ ' മീശക്കാരന്‍ കേശവന്‍ ...‍' എന്ന ഗാനം അഞ്ജലി, കൗസല്യമാരോടൊപ്പം സംഘഗായികയായ അരുണ പാടി.


അരുന്ധതി

'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തില്‍ പൂവച്ചല്‍ എഴുതി എം.ജി. രാധാകൃഷ്ണന്‍ ഈണം നല്‍കിയ 'അരികിലോ അകലെയോ....' എന്ന ഗാനമാണ് അരുന്ധതി ആദ്യമായി ചിത്രയും ചേര്‍ന്ന് ആലപിയ്ക്കുന്നത്. തുടര്‍ന്ന് പല ചിത്രങ്ങളിലും അരുന്ധതി പാടി. പ്രശസ്തിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിയ്ക്കുന്ന ഒരു ഗായികയാണ് അരുന്ധതി. സംഗീതപാരമ്പര്യമുള്ള ഒരു കുടുംബമാണ് അവരുടേത്. അച്ഛന്‍ ഭഗവതീശ്വര അയ്യര്‍ സംഗീതാദ്ധ്യാപകനായി റിട്ടയര്‍ ചെയ്തയാളാണ്. അച്ഛന്റെ ശിക്ഷണവും ബിരുദാനന്തരബിരുദപ്പഠിപ്പും ഡോക്ടര്‍ ഓമനക്കുട്ടിയുടെ ശിക്ഷണവും അരുന്ധതിയ്ക്ക് സംഗീതത്തില്‍ അറിവുണ്ടാക്കി.കൊല്ലം എസ് .എന്‍ . വിമന്‍സ് കോളേജില്‍ അദ്ധ്യാപികയാണ്. ഭര്‍ത്താവ് ഹരിഹരന്‍ , മകള്‍ ചാരു. വിലാസം: അരുന്ധതി, റ്റി.സി. 29/1214, പണ്ടാരത്തോപ്പ്, ശ്രീകണ്ഠേശ്വരം, തിരുവനന്തപുരം


ആഷാ ഭോംസ്ലേ

1977-ല്‍ പുറത്തിറങ്ങിയ 'സുജാതയില്‍ ' 'സ്വയംവരശുഭദിന....'മെന്ന മങ്കൊമ്പിന്റെ വരികള്‍ രവീന്ദ്രജയിനിന്റെ സംഗീതത്തില്‍ പാടി ആഷാ ഭോംസ്ലേയും മലയാള ഗായികമാരുടെ നിരയിലെത്തി എന്നത് ആഹ്ലാദകരമാണ്. ഭാരതപൂങ്കുയില്‍ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്ക്കറുടെ സഹോദരിയാണെങ്കിലും ആഷയ്ക്ക്
ആഷയുടേതായ വ്യക്തിത്വവും നിലനില്‍പും ഉണ്ട്. ഹിന്ദിചലച്ചിത്രഗാനങ്ങളില്‍ ഭാവദീപ്തി ഭംഗിയായി സങ്കലനം ചെയ്തുപാടുന്നതില്‍ ആഷ അഗ്രഗണ്യയാണ്. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ അവര്‍ ചലച്ചിത്രമേഖലയ്ക്കു നല്‍കിയ സംഭാവനകളെ മാനിച്ച് 2000-ലെ ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് നല്‍കി ഇന്ത്യാ ഗവണ്‍മെന്റ്
അവരെ ആദരിച്ചു. 1943-ല്‍ തുടങ്ങി ഇതുവരെ ഏകദേശം പന്ത്രണ്ടായിരത്തോളം പാട്ടുകള്‍ അവര്‍ പാടിയിട്ടുണ്ട്. വിവാഹിത മൂന്നു കുട്ടികള്‍ . വിലാസം ആഷാ ഭോംസ്ലേ, പ്രഭുകുഞജ്, പെദ്ദാര്‍ റോഡ്, ബോംബെ.


ഗായിക

മിനി ആന്റണി (മിന്‍മിനി)

സ്വാഗതം എന്ന ചിത്രത്തിനുവേണ്ടി രാജാമണിയുടെ സംഗീതത്തില്‍ , ബിച്ചുതിരുമലയുടെ രചനയില്‍ 'അക്കരെ നിന്നൊരു കൊട്ടാരം...' എന്ന ഗാനം പാടി. തുടര്‍ന്ന് ആലുവ ആന്റണിയുടെ മകളായ...


162 News Items found. Page 1 of17