അജ്മല്‍ ഹസ്സന്‍

ഗായത്രി ഫിലിംസ് ഇന്റര്‍നാഷണല്‍, ബാവാസ് കോളനി, പുല്ലേപ്പടി ജംഗ്ഷന്‍, കൊച്ചി-35. ഫോണ്‍: 0484-3214330. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അലന്‍ പോട്ടൂര്‍

അമേരിക്കയിലുള്ള സഹോദരന്‍ ഹൌളി പോട്ടൂറിന്റെ അഭാവത്തിലാണ് സിനിമാനിര്‍മ്മാണരംഗത്ത് എത്തിയത്. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി ആയിരുന്നു ആദ്യ ചിത്രം. അതിനുശേഷം രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, പളുങ്ക് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ബോംബെ ആസ്ഥാനമാക്കിയിട്ടുള്ള ഒരു കെമിക്കല്‍ കമ്പനിയുടെ സോള്‍ ഏജന്റായി ജോലിനോക്കുന്ന അലന്‍ പോട്ടൂര്‍ കോട്ടയത്ത് നാഗമ്പടത്തുള്ള പോട്ടൂര്‍ ഹൌസില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
അലന്‍ പോട്ടൂര്‍ എന്നറിയപ്പെടുന്ന അലന്‍ ഫിലിപ്പ് 1961 ഡിസംബര്‍ 29-ാം തീയതി പി സി ചാണ്ടിയുടെയും മേരി ചാണ്ടിയുടെയും മകനായി കോട്ടയത്ത് ജനിച്ചു. എസ്എച്ച് മൌണ്ട് സ്കൂള്‍ കോട്ടയം, മാര്‍ ബസേലിയസ് കോട്ടയം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബികോം ബിരുദധാരിയാണ്. ഭാര്യ: റൂബി. രണ്ടു കുട്ടികളാണ്. ഒരു മകള്‍. ഒരു മകന്‍.


ആല്‍വിന്‍ ആന്റണി

പുല്ലേപ്പറമ്പില്‍, പച്ചാളം, കൊച്ചി-682 012. ഫോണ്‍: 0484-2340816, 2368126, 2390232
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അനൂപ് എ.വി

എ.വി.എ.പ്രൊഡക്ഷന്‍സ്, 1291, കോമ്പര്‍ കോളനി, 8-മെയിന്‍ റോഡ്, അണ്ണാനഗര്‍, ചെന്നൈ-40. ഫോണ്‍: 044-26163770, 9841089128. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ആന്റണി ഇസ്റ്റുമാന്‍

കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം, സ്റില്‍സ് തുടങ്ങി ആന്റണി ഈസ്റുമാന്‍ സിനിമയില്‍ കൈവെക്കാത്ത മേഖലകള്‍ ചുരുക്കമാണ്. 1966ല്‍ ജനയുഗത്തിന്റെ വാര്‍ഷിക പതിപ്പില്‍ മുഖചിത്രമായി വന്ന ഷീലയുടെ ചിത്രമാണ് ആദ്യമായി അച്ചടിച്ച ഫോട്ടോ. ആന്റണി ഈസ്റ്റുമാന്‍ എറണാകുളം എന്നത് പിന്നീട് പത്രക്കാര്‍ എടുത്തുമാറ്റുകയും ആന്റണി ഈസ്റ്റുമാന്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.
കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ സ്ഥാപനത്തിനുവേണ്ടി ഫോട്ടോ എടുത്തിരുന്ന ആന്റണിയുടെ ആദ്യചിത്രം പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കമാണ്. യേശുദാസിന്റെയും ബക്കറിന്റെയും നിര്‍ബന്ധപ്രകാരമാണ് ആന്റണി സിനിമയിലെത്തിയത്. തുടര്‍ന്ന് കെ ജി ജോര്‍ജ്ജിന്റെ ഓണപ്പുടവ. ആദ്യം സംവിധാനം ചെയ്ത ചിത്രം ഇണയെത്തേടി ആണ്. സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തെത്തുടര്‍ന്ന് വയല്‍, അമ്പട ഞാനെ, നേരുന്നു നന്മകള്‍, മൃദുല തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്തു. മൃദുലയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. അക്ഷരങ്ങള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവായി നിര്‍മ്മാണരംഗത്തെത്തിയ ആന്റണി സ്വതന്ത്രമായി നിര്‍മ്മിച്ച ആദ്യ ചിത്രം ഇണയെത്തേടിയാണ്. പാര്‍വ്വതീപരിണയമാണ് മറ്റൊരു ചിത്രം. ഇതിനിടയില്‍ ധാരാളം ചിത്രങ്ങള്‍ക്ക് കഥയും സ്ക്രിപ്റ്റും എഴുതിയിട്ടുണ്ട്.

കുന്ദംകുളം ചൊവ്വല്ലൂരില്‍ മുരിങ്ങാതേരി എം യു കുര്യാക്കോസിന്റെയും വി കെ മാര്‍ത്തയുടെയും മകനായി 1946 ആഗസ്ത് 19-ാം തീയതി ആന്റണി ജനിച്ചു. നാലു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ചൊവ്വല്ലൂര്‍ പ്രൈമറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് ഫോട്ടോഗ്രാഫി പഠിച്ചു. മേരിയാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. വിലാസം: ആന്റണി ഈസ്റ്റുമാന്‍, സിറ്റിമെസ് ബില്‍ഡിംഗ്, പരമാരാ റോഡ്, കൊച്ചി-18. ഫോണ്‍: 9847276150.


ആന്റണി എം.ജെ

ആശീര്‍വാദ് സിനിമ, ആശീര്‍വാദ്, നം.സി.സി-60/84, രാംലീല, മഹാകവി ജി റോഡ്, ഇയ്യാട്ടു ജംഗ്ഷന്‍, ചിറ്റൂര്‍ റോഡ്, കൊച്ചി-682 011. ഫോണ്‍: 98460 55533. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ആന്റണി പെരുമ്പാവൂര്‍

1988ല്‍ മോഹന്‍ലാലിന്റെ സഹായിയായി സിനിമയിലെത്തി നിര്‍മ്മതാവായ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ നിര്‍മ്മാണക്കമ്പനിയായ പ്രണവം ആര്‍ട്സിന്റെ മേല്‍നോട്ടക്കാരനായി. ആശിര്‍വാദ് സിനിമാസ് എന്ന ബാനറില്‍ 1999ല്‍ നരസിംഹം എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് ചലച്ചിത്ര നിര്‍മ്മാണരംഗത്ത് പ്രവേശിച്ചു. രാവണപ്രഭു, കിളിച്ചുണ്ടന്‍ മാമ്പഴം, നാട്ടുരാജാവ്, നരന്‍, രസതന്ത്രം, ബാബാകല്ല്യാണി എന്നീ ചിത്രങ്ങള്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചവയാണ്.

പെരുമ്പാവൂര്‍ ഇരിങ്ങേല്‍ക്കരയില്‍ മാലേക്കുടി വീട്ടില്‍ എല്‍ സി ജോസഫിന്റെയും ഏലമ്മയുടെയും മകനായി 1965ല്‍ ജനിച്ചു. ഇരിങ്ങേല്‍ ഗവ. യുപി സ്കൂള്‍, കുറുപ്പംപടി എംജിഎം ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: ശാന്തി. മക്കള്‍: അനീഷ ആന്റണി, ആശിഷ് ആന്റണി.


അപ്പച്ചന്‍

പൂവിനു പുതിയ പൂന്തെന്നലാണ് സ്വര്‍ഗ്ഗചിത്രയുടെ ഉടമയായ അപ്പച്ചന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. പി ഡി എബ്രഹാം എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. പിന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, വിയ്റ്റ്നാം കോളനി, എന്റെ സൂര്യപുത്രിക്ക്, എന്നെന്നും കണ്ണേട്ടന്റെ, നമ്പര്‍ വണ്‍ സ്നേഹതീരം, മണിച്ചിത്രത്താഴ്, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു, കിളിപ്പേച്ച് കേള്‍ക്കവാ, തിളക്കം, നമ്മള്‍, സേതുരാമയ്യര്‍ സിബിഐ തുടങ്ങി ധാരാളം സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സ്വര്‍ഗ്ഗചിത്ര വിതരണം ചെയ്തിട്ടുണ്ട്.
മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഗോഡ്ഫാദര്‍, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളും ഫ്രണ്ട്സിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും വിജയ് നായകനായ തമിഴ് ചിത്രം അഴകിയ തമിഴ്മകനും നിര്‍മ്മിച്ചത് അപ്പച്ചനാണ്. പിണക്കാട് വീട്ടില്‍ ദേവസ്യയുടെയും ഏലിയാമ്മയുടെയും മകനായി 1952 മേയ് 3-ാം തീയതി ജനിച്ചു. ലില്ലിയാണ് ഭാര്യ. രണ്ടു മക്കള്‍.


ബാബു സേട്ട് (കണ്‍മണി ബാബു)

ചെമ്മീനിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ ഇരുപതാം വയസ്സില്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ വാങ്ങിയ വ്യക്തിയാണ് ബാബു സേട്ട് എന്ന കണ്‍മണി ബാബു. സൂപ്പര്‍ഹിറ്റാകുകയും അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയും ചെബയ്ത ചെമ്മീനിനുശേഷം 'ഏഴു രാത്രികള്‍' എന്നൊരു ചിത്രംകൂടി ബാബു നിര്‍മ്മിച്ചു.
സജീവ സിനിമാരംഗത്തുനിന്ന് വിട്ടശേഷം എറണാകുളത്തെ എംജി റോഡിലുള്ള കവിതാ തിയറ്ററിന്റെ നടത്തിപ്പിലാണ് കണ്‍മണി ബാബു ശ്രദ്ധിച്ചത്. വായില്‍ സ്വര്‍ണ്ണ കരണ്ടിയുമായി ജനിച്ച ബാബുസേട്ടിന്റെ സാഹചര്യം മാറി. വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ പലതുമുണ്ടായപ്പോള്‍ തിയറ്റര്‍ വിറ്റു. സ്വന്തം അദ്ധ്വാനം കൊണ്ടുണ്ടാക്കിയ എറണാകുളത്തെ വലിയ തിയറ്റര്‍ വില്‍ക്കേണ്ടിവന്നത് വലിയ ആഘാതമായി. 2005ല്‍ അന്തരിച്ചു. 1946ല്‍ മട്ടാഞ്ചേരിയിലാണ് ബാബുസേട്ട് ജനിച്ചത്. ഇസ്മയില്‍ സേട്ട് എന്നാണ് ശരിക്കുള്ള പേര്.


ബാബു ഷഹീര്‍

മജസ്റ്റിക് സിനിമാസ്, നം.44/745, കാര്യാട്ട് ശാസ്ത ടെമ്പിള്‍ റോഡ്, , കരൂര്‍, കൊച്ചി-17. ഫോണ്‍: 0484-5512399, 94470 12399. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


നിര്‍മ്മാതാക്കള്‍


130 News Items found. Page 1 of13