സ്ത്രീയെ അപമാനിച്ചുള്ള കൈയ്യടി എനിക്ക് വേണ്ട- പൃഥ്വിരാജ്

ക്രൂര ആക്രമണത്തിന് ഇരയായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പെണ്‍കരുത്തിന്റെ പ്രതീകമായി അഭിനയരംഗത്തേക്ക് മടങ്ങിവരുന്ന നടിക്ക് ആശംസയര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജ് നായകനാകുന്ന ആദം എന്ന ചിത്രത്തിലാണ് നടി അഭിനയിക്കാനെത്തുന്നത്. സ്ത്രീവിരോധം പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളില്‍ ഇനി അഭിനയിക്കില്ലെന്നും പൃഥ്വി പറയുന്നു.

പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുരുക്കരൂപം
ദു:ഖം നിറഞ്ഞ ജീവിതസന്ദര്‍ഭങ്ങളില്‍ എന്തെന്നില്ലാത്ത ധൈര്യമാണ് എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. ഈ ധ്യൈം ഞാന്‍ ഏറ്റവും കൂടുതല്‍ ദര്‍ശിച്ചിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതും ദൈവത്തിന്റെ ഏറ്റവും ഉദാത്ത സൃഷ്ടികളായ സ്ത്രീകളില്‍ നിന്നാണ്.

അടി തെറ്റിയ ജീവിതത്തിലും താളംതെറ്റാതെ ദുര്‍ബലരായ രണ്ട് ആണ്‍കുട്ടികളെ കരുത്തരായ പുരുഷന്‍മാരാക്കിയ അമ്മയില്‍ നിന്ന്, 40 മണിക്കൂര്‍ നീണ്ടുനിന്ന പ്രസവവേദനകള്‍ക്കൊടുവില്‍ ഒരു അനസ്തേഷ്യയുടെയും സഹായമില്ലാതെ സ്വന്തം ശരീരം കീറി മുറി്ക്കപ്പെടുമ്പോഴും സാരമില്ല പൃഥ്വി എന്നു പറയുന്ന ഭാര്യയില്‍ നിന്ന്... ഇങ്ങനെയുള്ള പെണ്‍ധൈര്യത്തിന്‍രെ നേര്‍രൂപങ്ങള്‍ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടുന്ന സ്ത്രീകള്‍ക്കു മുന്നില്‍ എത്രയോ നിസാരനാണ് ഞാനെന്ന തോന്നല്‍ എന്നിലുളവാക്കുന്നു.

ഇന്ന്, ആദം എന്ന സിനിമയുടെ ചിത്രീകരണത്തിനായി എന്റെ പ്രിയ സുഹൃത്ത് എത്തുമ്പോള്‍ ഒരിക്കല്‍കൂടി അസാമാന്യമായ പെണ്‍ധ്യൈം ദര്‍ശി്ക്കുകയാണ് ഞാന്‍. ഇന്നവള്‍ കുറിക്കുന്നത് കാതങ്ങള്‍ക്കും സമയത്തിനും ലിംഗഭേദങ്ങള്‍ക്കുമപ്പുറം വായിക്കപ്പെടും. അന്യവ്യക്തിക്കോ ഒരു സംഭവത്തിനോ ഒരാളുടെ ജീവിതം നിയന്ത്രിക്കാനാവില്ല. ജീവിതം നിയന്ത്രിക്കാനുള്ള അവകാശം ഓരോ വ്യക്തിയിലും നിക്ഷിപ്തമെന്ന് ഊന്നിപ്പറയുകയാണ് അവള്‍. ഇനി വരുന്ന കൗണ്‍സലിങ് സംഭാഷണത്തിലും സൗഹൃദ സംഭാഷണങ്ങളിലും ഒരുപോലെ അവളുടെ ഈ പ്രവൃത്തി ചര്‍ച്ച ചെയ്യപ്പെടും. ആരും കേള്‍ക്കാത്ത ദശലക്ഷം പേരുടെ ശബ്ദമാവുകയാണ് നീ.

ആരും കേള്‍ക്കാത്ത ദീനരോദനങ്ങള്‍ക്ക്, എന്റെ അറിവില്ലായ്മയേയും പ്രായത്തിന്റെ പക്വതക്കുറവിനെയും ഓര്‍ത്തു ഞാന്‍ ക്ഷമ ചോദിക്കുന്നു. സ്ത്രീ വിരുദ്ധ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ സിനിമകളിലൂടെ സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തി കൈയ്യടി നേടാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയൊരിക്കലും ഇത്തരം സിനിമകളില്‍ ഞാന്‍ ഭാഗമാകില്ലെന്നുറപ്പ് തരുന്നു. ഇനിയെന്റെ ഒരു ചിത്രവും സ്ത്രീയെ അപമാനിക്കുന്നതാവില്ല. ഒരു അഭിനേതാവാണ് ഞാന്‍. അഭിനയം എന്റെ തൊഴിലും. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇനി ബദ്ധശ്രദ്ധ പതിപ്പിക്കും. അതോടൊപ്പം സ്ത്രീവിരോധികള്‍ എന്റെ ചിത്രത്തില്‍ മഹത്വീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനും ശ്രദ്ധിക്കും.

നമുക്ക് എഴുന്നേറ്റ് നിന്ന് അവള്‍ക്ക് നല്ലൊരു അഭിനന്ദനം നല്‍കാം. അവളുടെ ഈ ധീരമായ തീരുമാനത്തിനു പിന്നില്‍ ആക്രമണത്തിനിരയായ ഒരു സെലിബ്രിറ്റിയുടെ ജീവിതം നിരന്തരം പരിശോധിക്കപ്പെടുമെന്ന ബോധ്യവും അവള്‍ക്കുണ്ട്. ഇത്തരം പ്രതിസന്ധികളെ മറികടന്ന് മറ്റുള്ളവര്‍ക്കു മുന്നില്‍ അവള്‍ തന്നെ ഒരു മാതൃകയായി കാണിക്കുന്നു. അനേകര്‍ക്ക് പിന്തുടരാനുള്ള പാതയുടെ നേര്‍ക്ക് അവള്‍ വെളിച്ചം വീശുന്നു. ഈ അസാമാന്യ പെണ്‍കരുത്തിനോട് എനിക്ക് ആരാധന മാത്രം. സസ്നേഹം പൃഥ്വി .


പുതിയ വാര്‍ത്തകള്‍

ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ദി ഷെയ്പ് ഓഫ് വാട്ടറിന്4പുരസ്‌ക്കാരങ്ങള്‍

...

നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.
നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.

...54 News Items found. Page 1 of 6