നടന്‍ മുന്‍ഷി വേണു അന്തരിച്ചു

മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായി പിന്നീട് സിനിമാ താരമായി മാറിയ മുന്‍ഷി വേണു (വേണു നാരായണന്‍) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച്ച നടക്കും.

വലുതും ചെറുതുമായി അറുപതിലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ട മുൻഷി വേണു തിരുവന്തപുരം വഴുതക്കാട് സ്വദേശിയാണ്. തിളക്കം, പച്ചക്കുതിര, ഛോട്ടാ മുംബൈ, ആത്മകഥ, കഥ പറയുമ്പോള്‍, ഉട്ടോപ്പിയയിലെ രാജാവ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

അടുത്ത ബന്ധുക്കളൊന്നുമില്ലാത്ത മുന്‍ഷി വേണു ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. സാമ്പത്തിക പരാധീനതയുടെ നടുവിൽ ജീവിതം തള്ളിനീക്കിയ മുൻഷി വേണു ലോഡ്ജില്‍ കുടിശ്ശിക വന്നതോടെ പാലിയേറ്റീവ് കെയറില്‍ അഭയം പ്രാപിക്കുകയായിരുന്നു. തെരുവില്‍ അലഞ്ഞുനടന്ന്, കടത്തിണ്ണയില്‍ ഉറങ്ങിയിരുന്ന വേണുവിനെ നാട്ടുകാരാണ് പാലിയേറ്റീവ് കെയറിലെത്തിച്ചത്.


പുതിയ വാര്‍ത്തകള്‍

സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല
ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ച് സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാലയ്ക്ക് നാളെ തുടക്കം. രാവിലെ 10 ന് അപ്പോളോ ഡിമോറയില്‍ പ്രമുഖ സംവിധായിക അരുണാ...

മത്സരവിഭാഗത്തിലെ 3 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഇന്ന്
മൂന്നാം ലോകരാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രങ്ങളുമായി ചലച്ചിത്രമേള നാലാം ദിവസത്തിലേക്ക്. റിട്ടേണി, മലീല ദ...

നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.
നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.

...



59 News Items found. Page 1 of 6