പൃഥ്വിരാജിന്റെ ബോളീവുഡ് ചിത്രം നാം ഷബാനയുടെ ട്രെയിലർ പുറത്തിറങ്ങി

പൃഥ്വിരാജിന്റെ ബോളീവുഡ് ചിത്രം നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തപ്‌സി പന്നു കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ അക്ഷയ്കുമാറും മനോജ് ബജ്പേയിയും അനുപം ഖേറും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളീവുഡിൽ അയ്യക്ക് ശേഷം അഭിനയിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് പിടികിട്ടാപ്പുള്ളിയായ ടോണി എന്ന ഡോണിന്‍റെ വേഷത്തിലാണ് എത്തുന്നത്. പിങ്കിന് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുകയാണ് ചിത്രത്തില്‍ തപ്സി പന്നു. ഷബാന ഖാന്‍ എന്ന പെണ്‍കുട്ടിക്ക് ഒരു യാത്രക്കിടെ ഉണ്ടാകുന്ന ദുരനുഭവവും അവരെ കണ്ടെത്താനുള്ള അവളുടെ ശ്രമങ്ങളുമാണ് ചിത്രത്തില്‍.‌

ആക്ഷന്‍ സ്പൈ ത്രില്ലര്‍ ഗണത്തിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശിവം നായര്‍ ആണ് നാം ഷബാനയുടെ സംവിധായകന്‍. എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി സംവിധാനം ചെയ്ത നീരജ് പാണ്ഡെ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നു. മാര്‍ച്ച് 31 നാണ് സിനിമയുടെ റിലീസ്.


പുതിയ വാര്‍ത്തകള്‍

സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല
ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ച് സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാലയ്ക്ക് നാളെ തുടക്കം. രാവിലെ 10 ന് അപ്പോളോ ഡിമോറയില്‍ പ്രമുഖ സംവിധായിക അരുണാ...

മത്സരവിഭാഗത്തിലെ 3 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഇന്ന്
മൂന്നാം ലോകരാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രങ്ങളുമായി ചലച്ചിത്രമേള നാലാം ദിവസത്തിലേക്ക്. റിട്ടേണി, മലീല ദ...

നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.
നിവിന്‍പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി മംഗലാപുരത്ത് പൂര്‍ത്തിയാവുന്നു.

...59 News Items found. Page 1 of 6